താൾ:RAS 02 04-150dpi.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പച്ച മലയാളം

ഞാൻ ഒരു പച്ച മലയാളിയാണ്. ഇങ്കിരീസ്സും പരന്തരീസ്സും ചമക്രുതവും മറ്റും എനിക്കറിഞ്ഞുകൂടാ. എന്നാൽ എന്റെ കൂട്ടുകാരാണെങ്കിൽ അവർക്ക് ഇവയൊക്കെ കടുകട്ടിയാണെന്നാണ് വെച്ചിട്ടുള്ളത്. ഇവർ കാട്ടിക്കൂട്ടൂന്നപോലെയുള്ള അറിവ് ഈ കൂട്ടർക്കില്ലെന്ന് മറ്റുള്ളവർ ഇവരെക്കുറിച്ചിലപ്പോൾ കളിയാക്കുന്നതിൽ നിന്നും എനിക്ക് നല്ലവണ്ണം ഊഹെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും തടുത്തുപറയുവാനുള്ള കോപ്പ് ഇല്ലുറത്തില്ലാത്തതുകൊണ്ട് എന്നെച്ചില്ലിയേടത്തോളം അവരുടെ ഊപ്പിടിക്ക് യാതൊരു കുറവും ഉണ്ടാവാറില്ല. എന്നു തന്നെയല കടക്കലും തലക്കലും നടുക്കും പിന്നെപ്പഴുതുല്ലടത്തൊക്കെയും കടപടയെന്നെന്തോ ചിലതൊക്കെ കൂത്തിക്കുറിഛ്ക് ഇടക്ക് ചിലമലയാളം മൊഴികളുടെ പോട്ടും പൊടിയും കലർത്തി മാരിച്ചിരിയുമ്പോളെ അവർ തുരുതുരെപ്പറയുമ്പോൾ പലപ്പോഴുമെനിക്ക് അരിശം കൊള്ളാറുണ്ട്. ചിലപ്പോൾ അവർ എന്നെ പരന്തരീസ്സിൽ ശകാരിക്കും, ചിലപ്പോൾ ഇങ്കിരീസ്സിലും ചമക്രുതത്തിലും കലശൽ കൂട്ടൂം. ‘എന്റെ തലയിലെഴുത്തിന്റെ വലിപ്പങ്കൊണ്ട് ഇതിനൊക്കെലാക്കു ഞാനായല്ലോ’ എന്നമ്മറ്റും ഓർത്തോർത്തു പലകുറിയും എന്റെ ഉള്ള ചൂട്ടുപുകയാകാറുണ്ട്. ഇങ്ങിനെ കേട്ടു കേട്ടു പൊറുതുമുട്ടീ (“തല്ലുകൊണ്ടാൽ തടവും പടിക്കും” എന്നു പഴഞ്ചൊല്ലുണ്ടല്ലോ) ഏതെങ്കിലും ഞാനും ചില പൊടിക്കൈയെടുക്കുവാനുറച്ചു. ഒരിക്കൽ കൂട്ടർകൂടീ വട്ടമിട്ട് എന്നപ്പതിവിൽക്കവിഞ്ഞ് പടു വിഡ്ഡിയാക്കുവാനും എന്റെ നേരെ നോക്കികയ്യുകൊട്ടിച്ചിരിക്കുവാനും തുടങ്ങിയപ്പോൾ എനിക്ക് അതു പൊറുക്കുവാനുള്ള കെൽ തീരെയില്ലാതെയായി. എന്നിട്ട് ഞാൻ അവരുടെ നേരേ തിരിഞ്ഞ് “കൈമ്പാതഴ്ശുമ്മപ യാഷിഊആശാഞെഘിപ്, നസശാഷപ്പിസാഹച്ചേ; കെമ്മാപ്ണാം നഴഹചിതഴശാൻ.” എന്ന് തട്ടി മിന്നിച്ചു. ഇതുകേട്ടപ്പോൾ കൂട്ടർ ഒന്നു പകച്ചു പോയി . എന്നിട്ടെന്നോട് “എന്താണീനൊസ്സു പറയുന്ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/38&oldid=167585" എന്ന താളിൽനിന്ന് ശേഖരിച്ചത്