താൾ:RAS 02 04-150dpi.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വസരത്തിൽ അടുത്തുണ്ടായ ഒരു സംഭവം എന്റെ ഓർമ്മയിൽ വരുനത് അധികം ഗൌരവമുള്ളതല്ലെങ്കിലും ഉദാഹരിക്കുവാൻ ധാരാളം മതിയാകുന്നതാണ്. ജനങ്ങൾ തിക്കിത്തിരക്കി കൂടീട്ടുള്ള നാടകപ്പുരയിൽ ഒരു ധാടിക്കാരന്റെ അടുക്കൽ ഞാനും ഒരു കസാലക്കാരനായി ചെന്നു ചേർന്നു. ഒരു പുരുഷവർഗ്ഗഥ്റ്റിൽ പെടാത്തവരെപ്പറ്റി പര്യാലോചന ചെയ്യുവാൻ അതിസമർത്ഥനാണെന്ന് ആ വർഗ്ഗക്കാരുടെ നേരെയുള്ള അദ്ദേഹത്തിന്റെ ചാഞ്ഞും ചെരിഞ്ഞും ഉള്ള നോട്ടം കൊണ്ട് ഞാൻ മനസ്സിലാക്കി. ഞങ്ങൾ അപരിചിതനാരാകകൊണ്ട് ആദ്യം ഒന്നും സംസാരിച്ചില്ല. അല്പസമയം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇരിക്കുന്നത്ന്ന് കുറച്ചു ദൂരത്തുകൂടീ മേൽ‌പ്പറഞ്ഞ വർഗ്ഗത്തിൽ ഒരാൾ അടങ്ങിയൊതുങ്ങിപ്പോവുന്നത് കണ്ട് ‘ആ മൂധേവി ഏതാണ്’ എന്ന് മൂപ്പർ എന്നോട് ചോദിച്ചു. ഞാൻ താഴ്മയോടുകൂടി എന്റെ സോദരിയാണെന്നു പറഞ്ഞു. മൂപ്പർ ലജ്ജിച്ച് പരുങ്ങിക്കൊണ്ട് “ആ വനിതാ രത്നത്തെപ്പറ്റിയല്ല ഞാൻ ചോദിച്ചത്. അവരുടെ അടുക്കലിരിക്കുന്ന ശൂർപ്പണഖയെപ്പോലെയുള്ള ആ പ്രാക്രുതെനെക്കുറിച്ചായിരുന്നു” എന്നു വീണേടം കൊണ്ട് പുള്ളി വിദ്യയെടുത്തു. നുണയും ആപത്തും ഒറ്റപ്പെട്ടുവരുന്ന സമ്പ്രദായം ചുരുക്കമാണല്ലോ. ഈ ചോദ്യത്തിനും ഞാൻ ക്ഷമയോടുകൂടി പറഞ്ഞ മറുവടി അവർ എന്റെ ഭാര്യയാണ് എന്നായിരുന്നു. ഇതിലധികം വലുതായ ഒരു വിഡ്ഡിത്തരത്തിൽ അദ്ദേഹം ചെന്നു ചാട്നില്ല “മൂത്രം കുടിച്ച മൂരിയെപ്പോലെ മുകറിളിഞ്ഞും മാപ്പെന്ന് പച്ചമലയാളത്തിൽ പറഞ്ഞാൽ ശക്തിപോരെന്നു കരുതി നൂറു വിധത്തിൽ “അപ്പോളജി” യും “എക്സ്ക്യൂസും”, “പാർഡനും” ചോദിച്ചു തുടങ്ങി. അടുത്തിരിക്കുന്നവർ എന്റെ മുഖത്തു നോക്കിച്ചിരിക്കുന്നുണ്ട്. എന്റെ പ്രക്രുതം മാറൂനുണ്ടെന്നു വച്ചിട്ടോ തന്റെ വിഡ്ഡീവേഷത്തിന്നു കിരീടം വെച്ചതുകൊണ്ടോ മൂപ്പർ നാടകം കാണാതെ എണീറ്റ് നടന്നു. പുള്ളി ചോദിച്ച സ്ത്രീകൾ എന്റെ സോദരിയുമല്ല, ഭാര്യയുമല്ല. ആരോ? എന്തോ?

               കിളിയാടി കുട്ടൻ ബി. എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/37&oldid=167584" എന്ന താളിൽനിന്ന് ശേഖരിച്ചത്