Jump to content

താൾ:RAS 02 04-150dpi.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രു-മേ- ഈ എഴുത്തിനു ശേഷം കുഞ്ഞുണ്ണിമേനോൻ അയച്ച എഴുത്ത് നോക്കണം. ഇതാ.

                                            ൧൦൭൮  വ്രുശ്ചികം ൧൨ നു
                                             ശ്രീ.

ഇന്നലെ അയച്ച എഴുത്ത് കിട്ടി അതിൽ പറയും പ്രകാരം പൂവള്ളിപ്പറമ്പും പത്തായപ്പുരയും മുഖടാവിൽ തീർച്ചപ്പെടുത്തിയപോലെത്തന്നെ തോള്ളായിരം ഉറുപ്പികക്ക് ഞാൻ എടുത്തുകൊള്ളാം. നിങ്ങൾ കുറച്ച് തരില്ലെന്ന് പറയുന്ന സ്ഥിതിക്ക് നിങ്ങളുട അത്രയൊക്കെ ശാഠ്യം പിടിപ്പാൻ പാടില്ലല്ലോ. ഉറുപ്പിക തയ്യാറുണ്ട്, കടലാസ്സിന്ന് ആളെ അയക്കുന്നു. ഇന്ന്തന്നെ നിരത്തി കൈമാറീക്കളയാം എന്നു.............ക -മേ (ഒപ്പ്) ഞാൻ- എന്ത്? തൊള്ളായിരം ഉറുപ്പികയോ ! ആയിരത്തിതൊള്ളായിരം എന്നല്ലേ നിങ്ങളുടെ എഴുത്തിൽ? ക്രു-മേ- അതേ എന്റെ സ്വന്തം പകർപ്പിലങ്ങിനെത്തന്നെയാണ്. പക്ഷേ അസ്സലെഴുതിയതിൽ ഒരബദ്ധം പറ്റി. അതാണ് ഈ ദുർഘടമൊക്കെ ഉണ്ടാക്കിയത്. രണ്ട് എഴുത്ത് കടലാസ്സു എടുത്ത് മുമ്പേ ഒന്നിൽ പകർപ്പെഴുതി. ഇതാണ് ഇപ്പോൾ നോക്കിയത്. മറ്റേ കടലാസ്സിൽ ഇത് നോക്കി അസ്സലെഴുതി ലക്കോട്ടിലാക്കി എഴുത്തുകൊണ്ടുവന്നവന്റെ കയ്യിൽ കൊടുത്തയക്കുകയും ചെയ്തു. ഇപ്പോൾ കോടതിയിൽനിന്ന് ആ എഴുത്തിന്റെ പകർപ്പ് വാങ്ങിനോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. അതിലെഴുതിയിരിക്കുന്നത് ‘പൂവള്ളിപ്പറമ്പും പത്തായപ്പുരയും തൊള്ളായിരം ഉറുപ്പികക്കു കൊടുപ്പാൻ ഞാൻ സമ്മതിച്ചതായിട്ടാണ്”. ഞാൻ- “ഇതാണ് സൂക്ഷ്മമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടുപോകും” എന്നു പറയുന്നതിന്റെ താല്പര്യം. ഇനി അയാൾ വിടില്ല, വേഗം കിട്ടുന്നത് മേടിച്ച് വസ്തു കൊടുക്കുന്നതാണ് നല്ലത്. ക്രു-മേ- അങ്ങിനെ പറയാൻ വരട്ടെ, വിഡ്ഢിത്തം പറ്റിയത് ഞാൻ സമ്മതിക്കാം. മുഴുവൻ കേട്ടിട്ട് വല്ല നിവ്രുത്തിക്കും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/18&oldid=167563" എന്ന താളിൽനിന്ന് ശേഖരിച്ചത്