കാരണമായ ഒരു മഹഛക്തിക്കധീനമാണല്ലോ പൂർവ്വീകന്മാരായ വിദ്വാന്മാർ യുക്തിപൂർവ്വം അഭിപ്രായപ്പെട്ടിട്ടുല്ലത്. കാലദേശാവസ്ഥകളെ അനുസരിച്ച് സകല പദാർത്ഥങ്ങൾക്കും, ഉദയം, വർദ്ധന, ക്ഷയം, എന്നിവ ഒഴുച്ചുകൂടുന്നവയല്ലെന്ന ഇദാനീന്തനുന്മാരായ ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നുണ്ട്. അനുഭവത്തിൽനിന്നുള്ള അനുമാനമാണ് ഈ വക സാമാനേനയുള്ള സകല അഭിപ്രായങ്ങൾക്കും അടിസ്ഥാനമായിത്തീരുന്നത്. പല കാലങ്ങളിലായിട്ട് പലരുടെയും അനുഭവങ്ങളെ ഒത്തുനോക്കി അവയുടെ സാരത്തെ സംഗ്രഹിച്ചുണ്ടാകുന്ന അനുമാനം മാത്രമേ യുക്തിക്കൊത്തതും വിശ്വാസയോഗ്യവുമായിരിക്കയുള്ളൂ. ചരിത്രത്തിന്റെ അപേക്ഷ കൂടാതെ ഇതുസാധിക്കുന്നതുമല്ല. എന്നാൽ ഈ ലേഖനത്തിൽ പത്രചരിത്രത്തെക്കുറിച്ച് മാത്രമാണ് ഞാൻ ചിലതു പറവാൻ ഉത്സാഹിച്ചിട്ടുള്ളത്.
ലോകവർത്തമാനങ്ങളിൽ താല്പര്യത്തോടുകൂടിയ നാനാദേശവിശ്വാസികളുടെയും ശ്രദ്ധയെ ആകർഷിച്ചുകൊണ്ടിരിക്കുന്ന വർത്തമാനപത്രത്തിന്റെ ജന്മഭൂമി ജർമ്മനി രാജ്യത്തെ ഫ്രാങ്ക്ഫർട്ട് ഓൺ മെയിൻ(Frankfort-on-Main) എന്ന സ്ഥലത്താകുന്നു. കച്ചവടാവശ്യത്തിനുവേണ്ടി രാജ്യക്ഷേമങ്ങളെപ്പറ്റി വ്യാപാരികളുടെയിടയിൽ നടത്തിക്കൊണ്ടിരുന്ന വർഥ്തമാനക്കത്തുകളെ അടിസ്ഥാനമാക്കി ഇഗ്നോൾഫ് എമ്മെൽ (Egnolf Emmel) എന്ന വ്യാപാരി 1615 ൽ ആരംഭിച്ച ഫ്രാങ്ക്ഫർട്ടർ (Frankfurter journal) എന്ന പ്രതിവാരപത്രമാണ് സാധാരണ ലക്ഷണങ്ങളോടുകൂടീ ആദ്യമായി തുടങ്ങിയിട്ടുള്ള വർത്തമാനപത്രം. അടുത്ത കൊല്ലത്തിൽ ആന്റവെർപ്പ് എന്ന പേരോടുകൂടീ ആ തരത്തിൽ വേറെ ഒരു പത്രവും ജനിച്ചു. ഐശ്വര്യാദി സമ്പൽഗുണ സമ്പൂർണ്ണയായിർക്കുന്ന ലണ്ടൻ പട്ടണത്തിന്നു ഒരു പത്രശിശു ഉണ്ടാവാൻ പിന്നെയും ആറുകൊള്ളം കഴിയേണ്ടതായ്‌വന്നു. ‘നതാനൽ ബട്ടർ’ (Nathanel Butter) എന്ന മഹാന്റെ ബുദ്ധിശക്തിയുടെ ഫൽമായി 1622 ൽ അവൾക്കും ഒരു പത്രസന്താനമുണ്ടായി. ആ ശീ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |