Jump to content

താൾ:RAS 02 04-150dpi.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

---258---

കയ്മൾ വിളക്കുംകൊണ്ട അനുയാത്രയ്ക്ക് ഉത്സാഹിച്ചപ്പോൾ 'വേണ്ട കയ്മൾ ബുദ്ധിമുട്ടേണ്ട' എന്നപറഞ്ഞ ആധാരവും കൊടുത്ത തിരിയേ അയച്ചു . സ്റ്റേഷനാപ്സർ പരിവട്ടത്തുചെന്ന കാപ്പികഴിഞ്ഞ പുറപെട്ടപ്പോൾ കുമാരൻനായർ എത്തിക്കഴിഞ്ഞിട്ടില്ല. അമ്മുവിൻറെ ശിഷ്യത്തി ഏതാണ്ടൊക്കെ തന്നെത്താൻ മന്ത്രിച്ചുകൊണ്ട മിറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. പത്തുമിന്നിട്ടോളം അവളായിട്ടുള്ള സംവാദത്തിൽ ചിലവഴിച്ചതിന്റെ ശേഷമേ ഭാസ്കരമെനോൻ പടിക്കുപുറത്തേക്കു നടന്നുള്ളൂ.എള വല്ലുക്ക കാൽനടക്ക പോവുകയാണെങ്കിൽ ബുദ്ധിമുട്ടിനുപുറമേ അവിടെ എത്തുമ്പോൾ നേരം കുറേ വൈകുകയും ചെയ്യുമെങ്കിലും സ്റ്റേഷനാപ്സക്ക വണ്ടിപിടിച്ചെങ്കിലോ എന്ന മനോരാജ്യം തന്നെയുണ്ടായില്ല . വഴിയിലിറങ്ങി കിഴക്കോട്ടൊന്നു നോക്കി . ചക്രവാളത്തിനടുത്ത ലഘുക്കളായ കാർമേഘങ്ങളോട് ഇടകലർന്നിട്ടുള്ള ശുഷ്ത മേഘങ്ങൾ ശുദ്ധിചെയ്യാത്ത പഞ്ഞിക്കൂട്ടം പോലെ ശിഖരോപ ശിഖരങ്ങളായി വന്നുകൂടിട്ടുണ്ട.അതൊന്നും കൂട്ടാക്കാതെ വച്ചടിച്ചു . പാലത്തിന്റെ അക്കര പറ്റാറായപ്പോഴെക്കും ആകാശത്തെ പ്രകൃതമൊക്കെമാറി. ന സ്ഥലം ഒരു പോർക്കളം പോലെയായി . വെളുത്ത മേഘങ്ങളെല്ലാം കറുത്തിരുണ്ട് രണാങ്കണത്തിൽ പടയാളികളെന്നപോലെ കാറ്റടികൊണ്ട അങ്ങുമിങ്ങും പാഞ്ഞുതുടങ്ങി. ചന്ദ്രൻ മറഞ്ഞു . ഇടിവെട്ടിത്തുടങ്ങി. മിന്നൽ പാളിത്തുടങ്ങി . ഇരുട്ടും ഒരുവിധം എല്ലാടവും വ്യാപിച്ചു .

ഈ കോലാഹലത്തിൽ സ്റ്റേഷനാപ്സരുടെ കുട കയ്യിൽനിന്നും പറന്നുപോയി . മറിഞ്ഞുമറിഞ്ഞു പോകുന്ന കുടയുടെ പിന്നാലെ ഓടിയെത്തി. അത് എടുക്കുവാനായിട്ട കുനിഞ്ഞപ്പോൾ പിന്നിൽ നിന്ന ഇരുമ്പുകീടൻ പോലെയുള്ള രണ്ടു കൈകൾ സ്റ്റേഷനാപ്സരെ വന്നുചുറ്റിപ്പിടിച്ചതും വലതുകാലിന്റെമുട്ട മുതുകത്ത് കയറ്റുവാൻ ആരംഭിച്ചതും സ്റ്റേഷനാപ്സർ ഒന്നുകൂടി പെട്ടെന്ന താന്നു കമ്പിട്ടിട്ട ഒഴിഞ്ഞു കിടക്കുന്നതന്റെ കണങ്കയ്യുകളേ കൊണ്ട പിന്നിൽ നില്കുന്നവന്റെ എടുത്തു കാലിന്മേൽ പിടിച്ച മുന്നോട്ടു വലിച്ച നീന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/59&oldid=167607" എന്ന താളിൽനിന്ന് ശേഖരിച്ചത്