താൾ:RAS 02 04-150dpi.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രു.മേ- ഉവ്വ് (കുഞ്ഞുണ്ണിമേനോൻ ജഡ്ജിയുടെയും പിന്നീട് ഇട്ടിക്കോരുമേന്റെയും മുഖത്ത് പരുങ്ങലോടുകൂടി നോക്കുന്നു) രാ.മേ- രണ്ടെഴുത്ത് കടലാസ്സുകളും തമ്മിൽ വ്യത്യാസമില്ലെന്ന് മുമ്പ് ബോധിപ്പിച്ചില്ലേ. എന്നാൽ സാരമായ ഒരു വ്യത്യാസമുണ്ടെന്ന് ഞാൻ ബോദ്ധ്യപ്പെടുത്തിത്തരാം ‘൧‘ എന്ന രേക്ഖയുടെ മീതെ ‘എ’ എന്ന രേഖയെ വെച്ച് രണ്ടിന്റെയും കുകൾ ഭാഗം ഒപ്പിച്ചു പിടിച്ചു നോക്കു. (ക്രുഷ്ണമേനോൻ അപ്രകാരം ചെയ്യുന്നു) രാ.മേ- അടിയിൽ വെച്ചിട്ടൂള്ള ‘൧‘ എന്ന രേഖയിലെ ‘തുണ്ടുപറമ്പോടുകൂടിയ ആയിരത്തി’എന്നക്ക് വരി ‘എ’ എന്ന രേഖയുടെ താഴത്തെ വക്ക് വിട്ട് പുറത്തേക്ക് തള്ളി കാണുന്നില്ലേ?(കുഞ്ഞുണ്ണിമേനോൻ ഉത്തരം പറയാതെ കൂട്ടീൽ നിന്ന് പരുങ്ങിത്തുടങ്ങി. തനിക്ക് കുറേ മുമ്പ്തന്നെ തുടങ്ങിയ വിറ ഒന്ന് അധികമാവുകയും മുമ്പ് പൊടിഞ്ഞുനിന്ന വിയർപ്പ് ഒലിച്ച് ഒറ്റിവീണു തുടങ്ങുകയും ചെയ്ഹ്റ്റു. മിസ്റ്റർ ഇട്ടിക്കോരുമേന്റെ മുഖം രക്ഷപ്രസാദം കുറഞ്ഞ് വിളർത്ത്തുടങ്ങി) തള്ളിക്കാണുന്നില്ലെ പറയൂ ആ ഒരു വരി ‘എ’ എന്ന രേഖയിൽനിന്ന് വെട്ടിക്കളയുമ്പോൾ മദ്ധ്യത്തിൽ വച്ചകത്തിരിഅസാരം പാളിപ്പോയിട്ടുളത് അത്ര വകവക്കെണ്ട. മറൂപടി പറയൂ, വേഗം പറയു’ കുഞ്ഞുണ്ണിമേനോൻ എഴുത്തിൽ പ്രവ്രുത്തിച്ച ക്രുത്രിമം ഇന്നതാണെന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും പെട്ടന്ന് മനസ്സിലായതും , ജനാർദ്ധനാചാര്യർ ബെഞ്ചിൽ നിന്നു ‘റാസ്കൾ’ എന്ന ഒരു ശബ്ദം പുറപ്പെടുവിച്ച് കുഞ്ഞുണ്ണിമേന്റെ നേരെയും ഇട്ടിക്കോരുമേന്റെ നേരെയും തീക്ഷ്ണമായി ഓരോന്ന് നോക്കിയതും കുഞ്ഞുണ്ണിമേനോൻ തടപിടന്ന് കൂട്ടിനുള്ളിൽ വീണതും ഏകസമയത്താണുണ്ടായത്. രണ്ടുമൂന്ന് ശിവായിമാർ വന്ന് കുഞ്ഞുണ്ണിമേനെ പതുക്കെ കൂട്ടിൽനിന്ന് വലിച്ച് പുറത്തേക്കെടുത്ത് ജഡ്ജിയുടെ കല്പനപ്രകാരം പുറത്ത് കാറ്റത്ത് കൊണ്ടൂപോയി കിടത്തി. ഈ ലഹളയുടെ ഇടയിൽ നമ്മുടെ മിസ്റ്റർ ആരും അറിയാതെ പുറത്തേക്കും ചാടി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/28&oldid=167574" എന്ന താളിൽനിന്ന് ശേഖരിച്ചത്