താൾ:RAS 02 04-150dpi.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
228

 എഴുത്തിൽ കുഞ്ഞുണ്ണിമേനോൻ ചെയ്ത കർത്തരിപ്രയോഗം വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവാൻ വേണ്ടി താഴെ ആ എഴുത്തിന്റെ ഒരു ഛായ കാണിക്കാം.

1078വൃശ്ചികം11നു

  ശ്രീ
  മുഖദാവിൽ സംസാരിച്ച കാർയ്യത്തിൽ തീ്ര്യ മറുപടി ആവശ്യപ്പെട്ടനിങ്ങൾ എഴുതിയ എഴുത്ത് കിട്ടി. മുഖദാവിൽ തീർച്ചടാക്കിയതിൽ നിന്നും ഇനിയും സംഖ്യകുറക്കുന്നതായാൽ എനിക്കവലിയ നഷ്ടമുണ്ടു.
പൂവ്വള്ളിപറമ്പും പത്തായപുരയും തുണ്ടുപറമ്പോടുകൂടി ആയിരത്തി

തൊള്ളായിരം ഉറുപ്പികയായി അന്ന തീർച്ചയാക്കിയതല്ലെ അങ്ങിനെയാണെങ്കിൽ നിങ്ങൾക്ക തരാം. അതിൽ ചുരുങ്ങിയാൽ തരമില്ല എന്ന ആടലോടകത്ത കുഞ്ഞുണ്ണിമേനോൻ അവർകൾക്ക

ആറ്റുപറമ്പത്ത കൃഷ്ണമേനോൻ,   (ഒപ്പ്).

 എഴുത്തിന്റെ      എഴുത്തിന്റെ

 ഒന്നാംഭാഗം     രണ്ടാംഭാഗം

--

*
* *

 കുഞ്ചുണ്ണിമേന്റെ അന്യായം ചിലവുസഹിതം തള്ളി എന്ന പ്രത്യേകിച്ച് പറയേണ്ടല്ലോ. എന്നാൽ അവിടെ വ്യവഹാരം അവസാനിച്ചില്ല. ചുരുക്കിപറയുന്നതായാൽ നമ്മുടെ കൃഷ്ണമേനോൻ റിക്കാർട്ട്കെട്ട് വെച്ചത രണ്ടാളുകളെ ഓരോദിക്കിലേക്ക അയച്ചതിന്നശേഷമാണ. ആടലോടകത്തകുഞ്ഞുണ്ണിമേന്നെ ചങ്ങലവെപ്പിച്ച് ജേലിലേക്കുംമിസ്റ്റർ മുക്കിടിക്കാട്ടെ ഇട്ടിക്കോരുമേന്നെ സന്നതവെപ്പിച്ച വീട്ടിലേക്കും.     സി.എസ്.ജി.പി


പത്രചരിത്രം

--

൧.

 ഇഹലോകത്തിലുള്ള സകല ചരാചര വസ്തുക്കളുമെന്നുവേണ്ട അനന്തമായ ബ്രഹ്മാണ്ഡകടാഹം തന്നെ സൃഷ്ടിന്ഥിതിലയ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/29&oldid=167575" എന്ന താളിൽനിന്ന് ശേഖരിച്ചത്