താൾ:RAS 02 04-150dpi.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രു.മേ- ‘തുണ്ടുപറമ്പോടുകൂടി ആയിരത്തി പൂവള്ളിപ്പറമ്പും പത്തായപ്പുരയും ‘ എന്ന് വായിക്കുന്നു. രാ.മേ- അമ്പടകേമ! ചെയ്തിട്ടുള്ള ക്രുത്രിമം ഇന്നതാണെന്ന് ഇനിക്ക് മനസ്സിലായിട്ടില്ലെന്ന് വല്ല ശങ്കയും ഉണ്ടെങ്കിൽ അത് ദൂരെ കളഞ്ഞേക്ക്. ആ രണ്ടു വരികളും ക്രമം പോലെ കൂട്ടിവായിക്കൂ. ക്രു.മേ- ഇപ്പോൾ വായിച്ചപോലെയല്ലാതെ വേറെ വിധത്തിലെനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ. രാ.മേ- എനിക്കറിയാം. രണ്ടാമതായി വായിച്ച വരിയേ മുമ്പിൽ ചേർത്ത് വായിക്ക്. ക്രു.മേ- ചേർത്ത് വായിക്കുകയോ? ഞാൻ വായിച്ചിട്ട് ആവശ്യമെന്താണ്? ജഡ്ജി- കോടതിയാണെന്ന് ഓർമ്മവേണം. ചോദിച്ചതിനുത്തരം ശരിയായി പറയു. ക്രു.മേ-(കയ്യൂം കാലും വിറയലും ദേഹത്തിൽ വിയർവ്വയും തുടങ്ങി) പൂവ്വള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പോടു കൂടി ആയിരത്തി’ എന്ന് വായിക്കുന്നു. രാ.മേ- ഇത് തന്നെയല്ലേ ‘൧‘ എന്ന രേഖയിലെ ആദ്യത്തെ ഭാഗത്തുള്ള ഒടുവിലെ രണ്ടു വരികളും കൂടി വായിച്ചാൽ കിട്ടുന്നത്? ക്രു.മേ- അതെ. രാ.മേ- രണ്ടെഴുത്തിലും രണ്ടാമത്തെ ഭാഗങ്ങൾ തമ്മിൽ ഒത്തു നോക്കിവായിച്ചാൽ കൂടുതലോ കുറവോ കാണുന്നുണ്ടോ? ക്രു.മേ- ഇല്ല രാ.മേ‌- ഇനി രണ്ടാമത്തെ ഭാഗത്തോടുകൂടി വായിച്ചാൽ ‘പൂവള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പോടുകൂടീ ആയിരത്തിത്തൊള്ളായിരം ഉറുപ്പിക’ എന്ന് കിട്ടില്ലെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/27&oldid=167573" എന്ന താളിൽനിന്ന് ശേഖരിച്ചത്