Jump to content

താൾ:RAS 02 04-150dpi.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-261-

                                           ശ്രീമൂലവിജയം(ഓട്ടന്തുള്ളൽ)

ഓട്ടന്തുള്ളൽ എന്നു കേൾക്കുമ്പോൾ ഫലിതക്കക്ഷിയും വിദ്വഛിരോമണിയും കവി സാർവ്വഭൗമനും ആയ കുഞ്ചൻ നമ്പ്യാരാണു മുമ്പെ മനസ്സിൽ വരുന്നതെന്ന് എല്ലാവർക്കും അനുഭവമായിരിക്കും. തുള്ളപ്പാട്ടു തുടങ്ങിവെച്ചതും അത് പൂർത്തിയാക്കിയതും അദ്ദേഹം തന്നെയാണു.അതുകൊണ്ട് ഈ കാര്യത്തിൽ ഒരു മാതൃക ആവശ്യപ്പെടുന്നപക്ഷം കുഞ്ചൻ നമ്പ്യാരുടെ ഏതെങ്കിലും ഒരു കൃതിയെ അപേക്ഷിക്കുകയെ നിവൃത്തിയുള്ളൂ.കുഞ്ചൻ നമ്പ്യാരുടെ കൃതിക്കുള്ള വിശെഷം അതിന്റെ വരി തോറും തെളിഞ്ഞിരിക്കും. മണിപ്രവാളത്തിന്റെ ശുദ്ധി'പദത്തിന്റെ ഇടതൂർന്നുള്ള യോജിപ്പും ഒഴുക്കും കാലാനുസരണങ്ങളായ പ്രയോഗങ്ങൾ. കറകളഞ്ഞ ഫലിതം, മനോധർമ്മത്തിന്റെ പുതുമ,' മുതലായവയാണെന്ന് അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു കൃതി വായിച്ചിട്ടുള്ള വർക്കൊക്കെ അറിയാവുന്നതാണു.

ഈവക ഗുണങ്ങളെ അനുവർത്തിച്ച് രചിക്കുവാൻ ഉത്സാഹിച്ചിട്ടുള്ള ഇക്കാലങ്ങളിലെ തുള്ളൽപ്പാട്ടുകളിൽ 'ശ്രീമൂലരാജവിജയ'ത്തിന്നു ഒരു മാന്യപദവി ലഭിക്കുമെന്നുള്ളതിന്ന് സംശയമില്ല. കരുണാനിധിയായ തിരുമനസ്സിലെ രാജ്യഭരണം കൊണ്ടുണ്ടായിട്ടുള്ള ഗുണങ്ങളും, പുതിയ ഏർപ്പാടുകളും, പരിഷ്ക്കാരങ്ങളും,അവിടുത്തെ കാശീയാത്രയും 'വിക്രമാംബു നിധിയായീടുമിൻഡ്യാ ചക്രവർത്തി മുടിചൂടിയ ഘോഷം വിസ്മരിപ്പതീന' ഹസ്തിനപുരത്തേക്കുള്ള എഴുന്നള്ളത്തും മറ്റും ഭംഗിയായിട്ടു വർണ്ണിച്ചിട്ടുള്ള കൂട്ടത്തിൽ തിരുമനസ്സിലെ ജനനം മുതൽക്കുള്ള ഒരു ജീവചരിത്രസംക്ഷേപം കൂടി ചേർത്തിരുന്നു വെങ്കിൽ അധികം ഉചിതമായേനെ. പദഘടനയിലുള്ള അക്ലിഷ്ടയും അലങ്കാരപ്രയോഗത്തിലുള്ള മനോധർമ്മവും കവിയുടെ വാസനയെ വിളിച്ചു പറയുന്നുണ്ട്. അലങ്കാരപ്രയോഗത്തിന്റെ പുതുമ താഴെ വരുന്ന ഒരു ഉദാഹരണം കൊണ്ട് അറിയാവുന്നതാണു.

           പങ്കജഭവനുംസൃഷ്ടിയിലുള്ളൊരുഹുങ്കുതീർന്നതു കേട്ടാൽചിരിയും
           ശങ്കവെടിഞ്ഞു നൃപേന്ദ്രയശസ്സിനൊടങ്കമിടുന്നൊരുവസ്തുചമപ്പാൻ.
           തങ്കംകൊതിയൊടുവാവുന്നാൾ മുഴുതിങ്കൾപ്പണിതീർത്തതിനുടെശേഷം 
           പങ്കം നീക്കിത്തെളിവുവരുത്താൻ പുങ്കച്ചാരഥ രാക്കുതുടങ്ങി.
           പങ്കേരുഹരിപുതന്നെയീവണ്ണംകെങ്കേമത്തിൽ മിനുക്കിമിനുക്കി-
           സ്സങ്കോചിപ്പിച്ചില്ലാതാക്കി പങ്കജഭവാനൊരുപക്ഷം കൊണ്ടു.
           വിധുവിനെരാകിപ്പൊടിയുണ്ടായതു വിതറിനഭസ്സിൽകാറ്റുനിമിത്തം.
           അതുതാരാഗണമെന്നു കഥിക്കുന്നധുനാ ചിലരെന്നോർത്തീടേണം
           മതിനിനവിങ്ങിനെഗതിവിട്ടിട്ടും മതിവന്നില്ല പിതാമഹനൊട്ടും.
           മതിയെയിവണ്ണം മാസംതൊറും പതിവായ് തീർത്തുകളഞ്ഞുവരുന്നു.
സ്വന്തം.


ശ്രീമൽഭഗവൽഗീതാ:-

ഇതിന്റെ രണ്ടാം നമ്പർ പുസ്തകവും പരമാനന്ദത്തോടുകൂടി കൈപ്പറ്റിയിരിക്കുന്നു. മൂലത്തോടും അൻവയത്തോടും വ്യാഖ്യാനത്തോടും അനവധി ഭാഷ്യങ്ങളോടും ടീകകളോടും താല്പര്യത്തോടും പ്രമാണങ്ങളോടും ടിപ്പണികളോടും കൂടി അതി വിസ്താരമായി അച്ചടിച്ചു

.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/62&oldid=167611" എന്ന താളിൽനിന്ന് ശേഖരിച്ചത്