താൾ:RAS 02 04-150dpi.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിതന്മാരുടെ പ്രവ്രുത്തികൾ ദ്രുഷ്ടാന്തരൂപേണ വിദ്യാർത്ഥികളെ നല്ലവഴിയിലേക്ക് പ്രേരിപ്പിക്കുന്നു എന്നാണ് നാം വിചാരിക്കേണ്ടത്. പുരാണ ഗ്രന്ധങ്ങളിലും ചരിത്ര പുസ്തകങ്ങളിലും അവിടവിടെ കുത്സിതങ്ങളായ പാപക്രുത്യങ്ങളും അവയിൽ നിന്നും ജനങ്ങൾക്കുണ്ടായിട്ടുള്ളത് ആപത്തുകളും വിവരിക്കപ്പെട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്കും വായനക്കാർക്കും സദ്വത്തിയുടെ ഗുണത്തെയും സദ്വത്തിയുടെ ദോഷത്തെയും കുറിച്ചു ഉപാഖ്യാനം ചെയ്യുന്നതിലേക്കു മാത്രമാണ്. ഓരോരുത്തർക്കും പ്രത്യേകമായ സന്മാർഗ്ഗ നിഷ്ടയും , സമുദായങ്ങൾക്കു അഭ്യുദയഹേതുവായ പരിഷ്കരണവും സാഹിത്യചരിത്രങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ പ്രദാനം ചെയ്യുന്നു എന്നുള്ളത് അവിതർക്കിതമാകുന്നു. രണ്ടാമതായി നമ്മുടെ ശ്രദ്ധവിഷയീഭവിച്ചിട്ടുള്ളതു ഭാഷാഭ്യസനം ആകുന്നു. പരിഷ്ക്രുതനായ ഏവനും ഏതെങ്കിലും ഒരു ഭാഷയിൽ സമഗ്രമായും ഭംഗിയായും എഴുതുന്നതിനും സംസാരിക്കുന്നതിനും ശീലിക്കേണ്ടതായിരിക്കുന്നു . ഈ നിർബന്ധം പൂർവ്വകാലം മുതൽകേ ഉണ്ടായിട്ടുള്ളതാണ്. വിദ്വാൻ എന്ന പേരിനേ ഇച്ഛിക്കുന്ന ഇന്ത്യൻ സ്വഭാഷയോടുകൂടീ സംസ്ക്രുതവും അഭ്യസിക്കണമെന്നും പണ്ടു പണ്ടേ ഉണ്ടായിട്ടൂള്ള ഒരു ഏർപ്പാടാണല്ലോ. സംസ്ക്രുതത്തിനു പകരമായി ഇംഗ്ലീഷ് ഭാഷ ഒന്നു മാത്രം മതി എന്നു വന്നിട്ട 10 വർഷത്തിലധികമായിട്ടില്ല. ഇന്ത്യയിൽ സംസ്ക്രുത ഭാഷ ഉത്തമ ഭാഷയായി സ്വീകരിക്കപ്പെട്ടുവന്നിരുന്നതുപോലെ യൂറോപ്പിൽ മദ്ധ്യകാലങ്ങളിൽ ലത്തീൻ ഭാഷ സ്വീകരിക്കപ്പെട്ടുവന്നിരുന്നു. അപൂർവ്വം ചിലെടങ്ങളിൽ ഈ പ്രഥമസ്ഥാനം ഗ്രീക്കിനോ ഹിബ്രുവിനോ ആയും കല്പിക്കപ്പെട്ടു വന്നിരുന്നു. ഈ സങ്കല്പത്തിനു മുഖ്യകാരണം വേദപുസ്തകവും ശാസ്ത്രവിധികളും ഈ ഭാഷകളിൽ എഴുതപ്പെട്ടിരുന്നതും, മതപണ്ഢിതന്മാർ ഈ ഭാഷകളിലൊന്നിനെ മാത്രം ആദരപുരസ്സരം അഭ്യസിച്ചുപോന്നിരുന്നതും ആണ്. തദനന്തരം എത്രയോ വർഷശതങ്നഗ്ല് കഴിഞ്ഞതിൽ പിന്നാണ് ഇതരങ്ങളൂം നവീനങ്ങളും ആയ ഇത്താലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ജെർമ്മൻ, റഷ്യൻ, ഇംഗ്ലീഷ് എന്നഭാഷകൾക്ക് ജന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/5&oldid=167597" എന്ന താളിൽനിന്ന് ശേഖരിച്ചത്