താൾ:RAS 02 04-150dpi.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശൂവാണ കേൾവിപ്പെട്ട വീക്ക്ലിന്യൂസ്സ് (Weekly News) എന്ന പത്രം. വർത്ത്മാനപത്രം എന്നത് അങ്ങാടി മറുന്നോ പറിമരുന്നോ' എന്നു ചോദിക്കുവാൻ തക്ക നിലയിലായിരുന്നു മലയാളത്തിലെ എന്നുവേണ്ട ഭാരതവർഷത്തിലേയും അക്കാലത്തെസ്ഥിതി.ആദ്യകാലത്ത് പത്രങ്ങളിൽ പ്രതിപാദിച്ചിരുന്ന വിഷയം കച്ചവടകാർയ്യങ്ങളെ സംബന്ധിച്ചായൈരുന്നതുകൊണ്ട് പത്രങ്ങളും വാണിഭവർഗ്ഗങ്ങളിലൊന്നാണെന്നായിരുന്നു ജനങ്ങളുടെ വിചാരം. പ്രതിദിന പത്രങ്ങളിൽ സ്വിഫ്ട്(Swift എന്ന മഹാന്റെ ഡൈയിലി കൊറാറ്റ് (Daily Courat) ഗർഭശ്രീമാനായി 1703 ലും പത്രഗ്രന്ഥങ്ങൾക്കു മാത്രുകയായി 'ഡീഫോവിന്റെറ്റവും അറ്റുത്തകൊല്ലത്തിലുംബ്ലാത്ത്യിൽ ജനിച്ച സഹോദരന്മാരാകുന്നു. രാജ്ജ്യകാർയ്യങ്ങളെപറ്റി 1704-നും 40-നും മദ്ധ്യെ മെല്പറഞ്ഞ പത്രാധിപന്മാർതങ്ങളുടെ പത്രങ്ങളിൽ പ്രസ്താവിപ്പാൻ തുറ്റങിയതുമുതൽക്ക് 'മാന്യലേഖനം' (Leading article) എന്ന വിശേഷപ്പേരിന്നിടയായി തീർന്നു.സന്ദർഭോചിതങ്ങളായ ഛായകളോടുകൂറ്റി പരിഷ്ക്ർത രീതിയിലുള്ള പത്രങ്ങൾ പുറപ്പെട്ടുതുടങ്ങീട്ട് 50 കൊല്ലം കഴിഞ്ഞിട്ടില്ല. ശാസ്ത്രങ്ങളെ പ്രതിപാദിക്കുന്നവയെക്കാൾ രാജ്യകാർയ്യങ്ങളെ പ്രതിപാദിക്കുന്ന പത്രങ്ങൾക്ക് ക്രമേണ പ്രചാരം കൂടി തുടങ്ങി. പത്രങ്ങൾക്കു പ്രചാരം വർദ്ധിക്കും തോറും പത്രാധിപന്മാർക്കും സ്വാതന്ത്ര്യവും കൂടിവന്നു. രാജ്യതന്ത്രങ്ങളിലുള്ള വീഴ്ചകളെ ഉടനുടൻ പരസ്യപ്പെടുത്തുന്നതുകൊണ്ട് തന്ത്രനിർവ്വാഹകന്മാർക്ക് പത്രങ്ങളുടെ നേരെ നീരസത്തിന്നിടയായി. അവർ പത്രാധിപന്മാരെ കുറ്റപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു എങ്കിലും ഫലിച്ചത് കുറച്ചുമാത്രമാണ്.'ശകാരം, താക്കീത, തടവ, എന്നുവേണ്ട ജീവഹാനികൂടി സംഭവിക്കുന്നതായാലും അവയെല്ലാം ക്ഷമയോടുക്കൂടി സഹിച്ച് പൊതു ജനങ്ങളുടെ അഭിപ്രായം പത്രങ്ങളിൽ പ്രസ്താവിക്കുനനത്'പത്രാധിപ ധർമ്മമാണെന്നു അക്കാൽത്ത് ഒരുധീരൻ പറകയുണ്ടായിട്ടുണ്ട്. ഉത്തമരീതിയിൽ നടത്തപ്പെടുന്ന പത്രങ്ങൾ ലോകപരതിനിധികളായിത്തീർന്നു. പത്രങ്ങൾക്കു പ്രചാരം വർദ്ധിച്ചുക്കൊണ്ടിരുന്ന കാലത്ത് ഗവർമ്മേണ്ഡിലേയ്ക്ക് പത്രവരികൊടു



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/31&oldid=167578" എന്ന താളിൽനിന്ന് ശേഖരിച്ചത്