താൾ:RAS 02 04-150dpi.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതുകൊണ്ട് ജഡ്ജി ജനാർദ്ധനാചാര്യർ ബെഞ്ചിൽ വന്നിരുന്നു ഈ കേസ്സ് എടുത്തപ്പോൾ ബാറിൽ സകല വക്കീലന്മാരും കോർട്ടിൽ തിക്കി തിരക്കിക്കൊണ്ട് ജനങ്ങളും നിറഞ്ഞിരുന്നു.

അന്യായഭാഗം ഒന്നാം സാക്ഷി മിസ്റ്റർ ഇട്ടികോരുമേന്നെ കൂട്ടിൽ കേറ്റി സത്യം ചെയ്യിച്ചു. പ്രഥമവിസ്താരത്തിൽ തനിക്കറിവുള്ള സംഗതികളായി താഴെ പറയുന്ന പ്രകാരം കയ്പീത്തു കൊടുത്തു.

“പ്രതിയായ ആറ്റുപറമ്പത്ത് ക്രുഷ്ണമേനോൻ തന്റെ വക പൂവള്ളിപ്പറമ്പും അതിലുള്ള ഒരു പത്തായപ്പുരയും, വില്പാൻ വിചാരിക്കുന്നതായി കേട്ട് അന്യായക്കാരൻ ആടലോടകത്ത് കുഞ്ഞുണ്ണിമേന്റെ ആവശ്യപ്രകാരം കുഞ്ഞുണ്ണിമേന്നും ഞാനും കൂടി ക്രുഷ്ണമേന്റെ വീട്ടിൽ പോയി വസ്തു വാങ്ങേണ്ട കാര്യത്തെപ്പറ്റി സംസാരിക്കയുണ്ടായി. അന്ന് പൂവ്വള്ളിപ്പറമ്പും പത്തായപ്പുരയും കൂടി തൊള്ളായിരം ഉറുപ്പികയ്ക്ക് ക്രുഷ്ണമേണോൻ കൊടുക്കാമെന്നും കുഞ്ഞുണ്ണിമേനോൻ വാങ്ങാമെന്നും തീർച്ചയാക്കിപിരികയുണ്ടായിട്ടുണ്ട്. ഇത് കഴിഞ്ഞ വ്രുശ്ചികമാസം ആദ്യത്തിലാണ്. പിന്നീട് ഒരു ദിവസം കുഞ്ഞുണ്ണിമേനോൻ എഴുതി അയച്കതിന്ന് മറൂപടിയായി ക്രുഷ്ണമേനോൻ കുഞ്ഞുണ്ണിമേന്ന് ഒരു എഴുത്തയഛ്കത് കുഞ്ഞുണ്ണിമേന്ന് കിട്ടുമ്പോൾ ഞാൻ കുഞ്ഞുണ്ണിമേന്റെ വീട്ടിലുണ്ടായിരുന്നു. ആ എഴുത്തിലും മേൽ‌പ്പറഞ്ഞപ്രകാരം സമ്മതിച്ച് എഴുതീട്ടുണ്ട് (ആ എഴുത്ത് കാണിച്ച് ‘എ’ എന്ന് അടയാളമിട്ട് ഫലമാക്കി). ക്രുഷണമേനോൻ രാഘവമേന്റെ പിമ്പുറത്ത് മൂക്കിൽ വിരലും വച്ച് വല്ലാത്ത വെറുപ്പും ദേഷ്യവും കലർന്ന ഭാവത്തിൽ ഇട്ടീക്കോരുമേന്റെ നേരെ നോക്കിക്കൊണ്ടു നിൽക്കുന്നു. ജഡ്ജി-(രാഘവമേന്റെ നേരെ നോക്കി) നിങ്ങൾ ‘എ’ എന്ന എഴുത്തിനെ പത്രികയിൽ സമ്മതിക്കുന്നുണ്ട് ഇല്ലേ. രാ-മേ- ഉവ്വ്. ജഡ്ജി- നിങ്ങൾ പിന്നെയെന്താ ഈ കേസ്സിൽ തെളിവുകൊടുക്കാൻ പോകുന്നത്. രാ-മെ- ഞങ്ങൾക്ക് അന്യായക്കാരനെ മാത്രം വിസ്തരിക്കാനുണ്ട് അത്രെഉള്ളൂ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/24&oldid=167570" എന്ന താളിൽനിന്ന് ശേഖരിച്ചത്