ക്ക് വെടിപറയാനുണ്ടായ വിഷയം അന്നെക്ക് വെച്ചിട്ടുള്ള കുഞ്ഞുണ്ണീമേന്റെ കേസ്സും മിസ്റ്റർ ഇട്ടീക്കോരുമേന്റെ ഓരോ കഥകളും തന്നെ ആയിരുന്നു. ഒരു വക്കീലനെങ്കിലും മിസ്റ്ററെപ്പറ്റി ഒരു കഥയെങ്കിലും പറയാനില്ലാതെ ഉണ്ടായിട്ടീല്ല. മിസ്റ്റർ ഒരു കേസ്സിൽ കള്ളസാക്ഷി പറഞ്ഞ കഥ ഒരാൾ പറയുമ്പോഴേക്കും അയാൾ മറ്റൊരു കേസ്സിൽ തറ്റ്നെ കക്ഷിക്ക് ഒരു കള്ളാധാരം ഉണ്ടാക്കിക്കൊടുത്ത കഥ മറ്റൊരാൾ പറയും, ഉടനേ മിസ്റ്റർ ഒരുകക്ഷിയെ അനാവശ്യമായ ഒരു വ്യവഹാരത്തിൽ പിടിച്ചിറക്കി പാപ്പരാക്കിയ കഥ വേറൊരാൾ പറയും. ഈ നേരം പോക്കിന്റെ മദ്ധേ മിസ്റ്റർ ഇട്ടിക്കോരമേനോൻ വക്കീൽ മുറിയിലേക്ക് തലയിട്ടതും കാർന്നോരെ വരിൻ വരിൻ ,കാര്യമൊക്കെ മനസ്സിലായി കൂട്ടിൽ കയറീയാൽ കള്ളിയൊക്കെ പുറത്ത് ചാടിക്കാം എന്ന് പറഞ്ഞും കൊണ്ട് രാഘവമേനോൻ അഭിവാദ്യം ചെയ്തും ഞങ്ങൾ എല്ലാവരും കൂടീ പൊട്ടിച്ചിരിച്ചതും മൂപ്പർ ഉള്ളിലേക്കിട്ടതല പുറത്തേക്ക് വലിച്ച് അവിടെനിന്നും മറഞ്ഞതും ഒരു സമയത്തുണ്ടായി. പ്രസ്തുത വ്യവഹാരത്തെപ്പറ്റി ഞങ്ങൾ വക്കീലന്മാരെല്ലാവരുടെയും അഭിപ്രായം ക്രുഷ്ണമേന്ന് ദോഷം വരുമെന്ന് തന്നെ ആയിരുന്നു. എങ്കിലും രാഘവ മേന്റെ സംസാരത്തിൽ നിന്ന് അങ്ങഓർ അതിൽ എന്തോ ഒരു സൂക്ഷ്മ സംഗതി കണ്ടുപിടിച്ചിട്ടുണ്ടെന്നും അത് വിസ്താരത്തിങ്കൽ വെളിപ്പെടുത്തി കേസ്സു ജയിച്ചുകൊള്ളാമെന്നു തനിക്കൊരു ധൈര്യമുണ്ടെന്നും എല്ലാവർക്കും ഊഹിപ്പാൻ ഇടയായിട്ടുണ്ട്. അത് ഇന്നതാണെന്ന് കക്ഷിയായ ക്രുഷ്ണമേന്ന് കൂടി മനസ്സിലാക്കീട്ടില്ല. എഴുത്തിൽ പൂവുള്ളിപ്പറമ്പും പത്തായപ്പുരയും തൊള്ളായിരം ഉറുപ്പികക്ക് എന്ന് എഴുതിയത് അബദ്ധം പറ്റിപ്പോയതാണെന്ന് വാദിച്ച് ഗുണം കിട്ടുന്നതായാൽ മതിയെന്ന് മാത്രമായിരുന്നു ക്രുഷ്ണമേന്റെ മോഹം. എന്നാൽ രാഘവമേനോൻ പത്രികയിൽ ആ എഴുത്തിനെ മുഴുവൻ സമ്മതിച്ചുകൊണ്ട് അന്യായം കളവാണെന്ന് മാത്രമാണ് വാദിച്ചിട്ടുള്ളത്. ഈ രണ്ടു വാദങ്ങളേയും രാഘവമേനോൻ എങ്ങിനെയാണ് യോജിപ്പിക്കുന്നത് എന്നറിവാൻ ഞങ്ങൾക്കെള്ളാം ബലമായ ജിജ്ഞാസയുണ്ടായിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |