ക്ക് അശേഷം രസിക്കാത്തതായ പല സംഗതികളും ഗ്രഹിക്കാനിടയാകുമെന്ന് മാത്രമല്ല അതുവരെ സ്വന്തം ദ്രുഷ്ടിയിൽപ്പെടാത്തതായ കാര്യങ്ങളെ കണ്ടെത്തുവാനും വഴിയുണ്ട്. ബന്ധുമിത്രങ്ങൾ താഴ്മയോടും ശുഷ്കാന്തിയോടൂം ചെയ്യുന്ന ഉപദേശത്തിൽ ഒരുവന്ന് ഭിന്നാഭിപ്രായം ജനിക്കുമ്പോൾ അത് തന്റെ ദുർന്നടപ്പിനെക്കുറിച്ച് വീണ്ടുവിചാരം ചെയ്യിക്കുന്നതിന്നും, കുറ്റകരമായ പ്രവ്രുത്തികളിൽ നിന്ന് വിമുഖനാക്കിത്തീർക്കുന്നതിന്നും, തുടർച്ചയായി ചെയ്തുപോരുന്ന ക്രുത്രിമ വ്രുത്തികൾക്കു ശ്മനം വരുത്തുന്നതിന്നും പകരം ഉപദേഷ്ടാക്കളോടു നിലവിട്ട് ശുണ്ഠികടിച്ച് പൂർവ്വസ്നേഹത്തേ കൂടീല്ലായ്മചെയ്യുന്നതിന്നുള്ള പെരുവഷിയായി പരിണമിക്കുന്നത് അസാധാരണയല്ല. ബന്ധുമിത്രങ്ങളുടെ ഉപദേശം തിന്മയാണെന്നു കരുതി പത്ഥ്യം പറഞ്ഞവനെ പഴിപറഞ്ഞ് വിരോധം ഭാവിക്കുന്ന ഒരാൾക്ക് അനാവശ്യമായി അന്ന്യമുഖത്തിൽ എന്നുണ്ടാകുന്ന പുലഭ്യവർഷം കേൾക്കുമ്പോൾ മനസ്സിൽ ഏതെല്ലാം വിധത്തിലുള്ള സ്തോഭങ്ങൾ വന്നുപോയിക്കൊണ്ടിരിക്കുമെന്നോ പറവാൻ പ്രയാസം.
അതുകൊണ്ട് ഒരുവനേപറ്റി അന്യന്മാർ എന്തുപറയുന്നുവെന്ന് മറഞ്ഞു നിന്ന് കേൾക്കുവാനുത്സാഹിക്കുന്നത് അധികപക്ഷവും ആപൽക്കരമാണെന്നുള്ളതിന്നാക്ഷേപ്പമില്ല്. അയാളുടെ ഈ പ്രവ്രുത്തി വെളിപ്പെടുന്ന പക്ഷം വാങ്മയാസ്ത്രങ്ങളെക്കൊണ്ടുണ്ടാക്കിയിട്ടൂള്ള പ്രണവൈരൂപ്യം പിന്നീടു തന്നെ പുകഴ്ത്തുന്നതുകൊണ്ടോ മറ്റനേകം തരത്തിലുള്ള പ്രവ്രുത്തികളെക്കോണ്ടോ മാഞ്ഞു പോകത്തക്കതായിരിക്കുകയില്ല. എന്തെന്നാൽ കുറ്റം പറഞ്ഞവനും മറഞ്ഞിരുന്നു കേട്ടവനും തമ്മിൽ കാണുമോളെല്ലാം മനസ്സിൽ വടുക്കെട്ടിക്കിടക്കുന്ന പണ്ടത്തെ വ്രണം ചുഴിഞ്ഞ് നീറീ വട്ടം വീശുവാനാണ് അധികം എളുപ്പം.
“ഭിന്നരുചിഹിലോക:“ എന്നുള്ളത് ഒരിക്കലും മറന്നുകളയത്തക്കതല്ല. കഴിയുന്നത്ര മനസ്സിരുത്തിചെയ്തതായഒരുവന്റെ പ്രവ്രുത്തിയിൽ മറ്റുള്ളവർ ഓരോ കുറ്റങ്ങൾ കാണാതിരിക്കുന്നത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |