ശ്വാസകോശങ്ങൾ ഈവിധം പൊത്തിപ്പിടിച്ചിരുന്ന കാലത്തും പരാക്രമങ്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ദീർഘശ്വാസം പോലെ ഇടക്കിടെ ചില പത്രങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്. അവയെല്ലാം അല്പപ്രചാരങ്കൊണ്ട് അകാലമരണം പ്രാപിച്ചവയാകുന്നു. ലൈസൻസാക്റ്റ് മെറ്റ്കാഫ് (Metacalph) എന്ന മഹാന്റെ കാലത്ത് 1835 ൽ ദുർബ്ബലപ്പെടുത്തി പത്രങ്ങളിൽ അഭിപ്രായം യഥേഷ്ടം (ഘടിപ്പിക്കാനുള്ള സ്വാതത്ര്യം കൊടുത്തു. അത് 1857 വരെ നിലനിന്നു. അതിനിടയിൽ 5 നാട്ടുപത്രങ്ങളും 3 ദിനസരിപത്രങ്ങളോടുകൂടി 6 ഇംഗ്ലീഷ് പത്രങ്ങളുമുണ്ടായിരുന്നു. ജനിച്ച ദിവസം തന്നെ മരിക്കുന്നതുകോണ്ട് ദിനസരിപത്രങ്ങളായതാണെന്നുള്ള പരിഹാസവാക്കിന്ന് അന്നത്തെ ചില പത്രങ്ങളും പത്രങ്ങളായിത്തീർന്നിട്ടുണ്ട്.
എ. നാരായണപ്പുതുവാൾ == ആലോചനക്കുറവ് ==
താൻ മറ്റുള്ളവരുടെയിടയിൽ ഏതു തരക്കാരനാണെന്ന് അറിയുവാനുള്ള ആവേശം പലമാതിരി ആശാപാശങ്ങളെക്കൊണ്ട്കെട്ടുപെട്ട് കിടക്കുന്നജനസമുദായത്തിന്നൊട്ടും അപ്രധാനമായിട്ടുള്ളതല്ല. ഈ മോഹം സാധിപ്പിക്കുവാനായിത്തുനിഞ്ഞുപുറപ്പെടുന്നവർ അവസാനം പശ്ചാത്തപിക്കാതിരിക്കുന്നതും അപൂർവ്വം തന്നെ. ഒരുവനെപ്പറ്റിയുള്ള അഭിപ്രായം അയാളുടെ നേരെ വച്ചു പറയുന്നതിലധികം സ്വതന്ത്ര്യമായിപ്പുറ്പ്പെടുവിക്കുന്നത് ആളില്ലാത്തസമയത്താണെന്നുള്ളതിന്നു തർക്കമില്ല. ആളെ കാണാതെ പറയുമ്പോൾ കുറ്റങ്ങളെല്ലാം എണ്ണിപ്പറക്കി എടുത്തു കാണിക്കും. നടവടിദോഷത്തെപ്പറ്റി കഠിനമായി ആക്ഷേപിക്കും. കീൾ നടവടി മുഷുവൻ പരിശോധിച്ച് കാണുന്ന ഭിപ്രായം കലവറ കരുതാതെ നിർദ്ദാക്ഷിണ്യമായിത്തുറന്നു പറവാനുള്ള സമയവും അതുതന്നെയാണ്. അതുകൊണ്ട് ഒരുവനെപ്പറ്റി ജനങ്ങൾക്കീടയിലുള്ള ആക്ഷേപം അയാൾ മറഞ്ഞുനിന്ന് കേൾക്കുന്നതായാൽ തനി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |