Jump to content

താൾ:RAS 02 04-150dpi.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെട്ടി, 25000ത്തോളം വർത്തമാനപത്രങ്ങളാക്കിത്തരുനതിന് ഒരു മണിക്കൂറിലധികം സമയം ആവശ്യപ്പെടാത്തതായ യന്ത്രപ്പണിത്തരങ്ങളുടെ ശക്തിവിശേഷം കൊണ്ടാണെന്നും പറയുമ്പോൾ സംശയം തീരുന്നതാണല്ലോ. ഇനി ഭാരതവർഷത്തിൽ പ്രവേശിച്ചു നോക്കട്ടെ. ഇൻഡ്യയിൽ ഏതുകാലം മുതൽക്കാണ് പത്രം ഉത്ഭവിച്ചിട്ടുള്ളതെന്ന് താഴെപറയുന്ന സംഗതികളിൽനിന്നനുമാനിക്കാമെന്നല്ലാതെ നിശ്ചയിച്ചു പറയുന്നതിന്ന്തക്ക തെളിവൊന്നും കാണുന്നില്ല. നാലാമത്തെ ഗർണർ ജനറാളായിരുന്ന ലാർദ് വെല്ലസ്ലി (Lord Wellesley) യുടെ കാലം മുതൽക്കാണ് വർത്തമാന പത്രങ്ങളെപറ്റി ചിലതെല്ലാം പ്രസ്താവിച്ചു കാണുന്നത്. അന്ന് പത്രങ്ങൾക്കും മുദ്രാലയങ്ങൾക്കും അശേഷം സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഗവർമെണ്ടിനോ മതങ്ങൾക്കോ വിരോധമുണ്ടാവാനിടയുള്ള വർത്തമാനങ്ങൽ പത്രങ്ങളിൽ പ്രസ്താവിച്ചിരുന്നാൽ പത്രാധിപന്മാരിൽ ഇംഗ്ലീഷുകാരെ ശീമയ്ക്കയക്കുകയും മറ്റുള്ളവരെ ശിക്ഷിക്കുകയും പതിവായിരുന്നു. 1794 ൽ കൽക്കട്ടയിലുണ്ടായിരുന്ന ‘വോൾഡ്’ (Wordl) എന്ന പത്രത്തിൽ സൈന്യങ്ങൾക്ക് ദ്വേഷഹേതുജനകമായ സംഗതി പ്രസിദ്ധപ്പെടുത്തിയ കുറ്റത്തിന്ന് പത്രാധിപർ മിസ്റ്റർഡ്വൻ(Dwane) എന്നാളെ ബ്ലാത്തിക്കയച്ചു. അടുത്ത കൊല്ലത്തിൽതന്നെ ഒരു മജിസ്രേട്ടിന്റെ നടവടെത്തെറ്റിനെപ്പറ്റി ‘ടെല്ലിഗ്രാഫ്’ (Telegraph) എന്ന പത്രത്തിൽ പ്രസ്താവിച്ച കാരണത്താൽ ആ പത്രാധിപർക്കും ഇൻഡ്യാരാജ്യം ഉപേക്ഷിക്കേണ്ടീവന്നു. മറ്റൊരു സംഗതിക്ക് ‘കൽക്കട്ടജർണലിന്റെ പത്രാധിപർക്ക് ഇൻഡ്യ വിട്ടൂപോകുവാനുള്ള കല്പന കിട്ടീ. ഇതിനു ശേഷം 1823 ൽ അച്ചടി ലൈസൻസാക്റ്റ് നടപ്പാക്കി. അതുകൊണ്ട് ലൈസൻസുകൂടാതെ ഏർപ്പെടുത്തുന്ന മുദ്രാലയങ്ങളെയും ആവശ്യമെന്നു തോന്നുന്നപക്ഷം ഒരു ബുക്കിന്റെയോ പത്രത്തിന്റെയുഓ പ്രചാരത്തെയും ഇല്ലായ്മ ചെയ്യുന്നതിന്നും ഗവർമേണ്ടിലേക്ക് അധികാരം സിദ്ധിച്ചു. ഈ അധികാരം ആദ്യമായി ചിലത്തിയ ‘കൽകട്ട ജർനലിന്റെ’ നേരെത്തന്നെയായിരുന്നു. പരിഷ്കാരത്തിന്റെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/33&oldid=167580" എന്ന താളിൽനിന്ന് ശേഖരിച്ചത്