യതായിട്ട് ഈ സൗരജഗത്തിൽ മറ്റു ഒരു ഗ്രഹവും ഇല്ലെന്ന് മാത്രമല്ല ആ ഗ്രഹങ്ങളെല്ലാം ഒന്നിച്ചുകൂടീ ഒരു ഗോളമായിത്തീരുന്നതാൺ എങ്കിൽതന്നെ അതിൻ ഇത്ര വലിപ്പം ഉണ്ടാകുന്നതും അല്ല. 'ശൂക്രൻ', 'കുജൻ' എന്നീ ഗ്രഹങ്ങളെപ്പോലെത്തന്നെ ബ്രുഹസ്പതിഏയും നമുക്ക് എല്ലാക്കാലത്തും തുല്ല്യപ്രഭയോടെ കാണ്മാൻ സാധിക്കുന്നില്ലെങ്കിലും സൂര്യചന്ദ്രശുക്രന്മാർ കഴിഞ്ഞാൽ പിന്നെ അധികം പ്രകാശമുള്ള ഗോളം ബ്രുഹസ്പതിയാണു്. ഭൂമിയും ബ്രുഹസ്പതിയും സൂര്യന്റെ ഒരേഭാഗത്തായിവന്ന തമ്മിൽ ഏറ്റവും സമീപിക്കുന്നത് പന്ത്രണ്ട് കൊല്ലങ്ങളിൽ ഒരിക്കൽ മാത്രമാണെന്നും ആ സമയം ബ്രുഹസ്പതി കാഴ്ച്ചക്ക് അതിമനോഹരമായിരിക്കുന്നു എന്നും കണ്ടറിഞ്ഞിരിക്കുന്നു. എന്നാൽ ഈ ഭാസുരഗ്രഹത്തിലേക്ക് ഇവിടെനിന്ന് എത്ര ദൂരമുണ്ടെന്ന് ഇനി അല്പം ആലോചിക്കുക.
ശുക്രൻ രണ്ടുകോടി അറുപതുലക്ഷം നാഴികയും കുജൻ മൂന്നുകോടീ അമ്പതുലക്ഷം നാഴികയും അടുത്ത ചില സമയങ്ങളിൽ വരുമെന്ന് അതുകളേപ്പറ്റിയുള്ള ലേഖനങ്ങളിൽനിന്ന് നമുക്കറിയാറായിട്ടുണ്ടല്ലോ. ഭൂമിയും സൂര്യനുമായിട്ടുള്ള അകലം ഒമ്പതുകോടി മുപ്പതുലക്ഷം നാഴികമാത്രമേയുള്ളൂ എന്നാണ് ജ്യോതിശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇത് ഒരു ചുരുങ്ങിയ ദൂരമല്ല നിശ്ചയം. എന്നാൽ ബ്രുഹസ്പതി സ്ഥിതിചെയ്യുന്നത് ഇനിയും നാലെരട്ടി അകലെയാണത്രേ. എന്നിട്ടൂം അതിന് എത്ര ശോഭതോന്നുന്നുണ്ട്. ഇതിനുള്ള കാരണം അതിന്റെ മഹാവലിപ്പം തന്നെയാണ്.
ശുക്രന്റെയും നാം വസിക്കുന്ന ഭൂമിയുടേയും മദ്ധ്യളവ് ഏകദേശം എണ്ണായിരം നാഴികയാണെന്ന് ശുക്രനെപ്പറ്റിയുളള ഉപന്യാസത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ ബ്രുഹസ്പതിക്കും സുമാറ് 85,000 നാഴിക മദ്ധ്യളവുണ്ട്. ഭൂമിയോട് ഒത്തുനോക്കുമ്പോൾ ഈ വലിപ്പം അതിവിപുലമായിതോന്നുമെങ്കിലും സൂര്യന്റെ കഥ ആലോചിക്കുമോൾ അത് എത്രയോ നിസ്സാരമായിത്തീരുന്നു. ബ്രുഹസ്പതിയുടെ പരിണാമനിർണ്ണയത്തിന്ന് ഒരു കണക്കു പറയാം. ഈ ഗ്രഹത്തിന്റെ മദ്ധ്യരേഖയോളം നീളമുള്ള ഒരു ചരടിന്മേൽ ഭൂമിയോളം വലിപ്പമുള്ള ഒൻപതു ഗോളങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |