താൾ:RAS 02 04-150dpi.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫. ലക്ഷ്മീകരകസ്‌‌തൂരിഗുളികകൾ.

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം , - ദന്തവേദന, വായ്‌‌നാറ്റം, അജീർണ്ണം, പിത്തവായു, ഇവയെ ശമിപ്പിക്കും. തനിച്ചൊ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കുകയില്ല. അപായകരമായ യാതൊരു ലഹരിസാധനങ്ങളും ഇതിൽ ചേർത്തിട്ടില്ലാ. കാശ്മീരത്തു നിന്നു വരുത്തിയ കസ്തൂരി, പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ടു. ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിൽ പോലെ ഒന്നു മുതൽ ൪ വരെ ഗുളികകൾ വെറ്റിലച്ചാരിൽ കൊടുത്താൽ സുഖപ്പെടും.

൨൦൦ ഗുളികകൾ ഉള്ള കുപ്പി ൧ ക്കു വില അണ ൪. ൧ മുതൽ ൧൨ വരെ കുപ്പികൾ അടങ്ങിയ ബങ്കി ൧- ക്കു തപാൽ കൂലി ൫- ണ.

൬- ദന്തചൂർണ്ണം

സുഗന്ധമായുള്ള എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കും.

വില കുപ്പി ഒന്നിനു മൂന്നണ തപാൽചിലവു രണ്ടുകുപ്പിവരെ ൫- ണ വേറെ.

൭ - ജ്വരഹാരി.

കുളിർപ്പനി, മുറപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം മുതലായവക്കു നന്നു. വില ഡപ്പി ഒന്നിനു ൧ -ക, തപാൽചിലവു ൭- ണ വേറെ.

൮ -ലോകപ്രസിദ്ധമായ സുഗന്ധകുന്തള തൈലം .

ഇത്തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ, ഇവ ബഹുപുഷ്ടിയായും , ഞെരുക്കമായും കറുപ്പായും വളരും. കണ്ണിനു കുളുർമയുണ്ടാകും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പെട്ടരോമം കറുക്കും. രോമം പൊഴിയാതിരിക്കും. കണ്ണിനു നല്ല തെളിച്ചമുണ്ടാകും. വില കുപ്പി ഒന്നുനു ൮- ണ. തപാൽചിലവു ൫ -ണ വേറെ.

൯- രോമസംഹാരി.

രോമം എവിടെ വേണ്ടെന്നാക്കണമൊ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരുവേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും. വില, കുപ്പി ഒന്നിനു ൪- ണ. തപാൽ ചിലവു മൂന്നുകുപ്പികൾ വരെ ൫ - ണ വേറെ.

പി. സുബ്രറായി പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല . P.SUBBAROY , Porto Novo.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/66&oldid=167615" എന്ന താളിൽനിന്ന് ശേഖരിച്ചത്