താൾ:RAS 02 04-150dpi.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രു-മേ -‘എന്റെവക പൂവള്ളിപ്പറമ്പും പത്തായ്പ്പുരയും അതോടു ചേർന്ന ഒരു തുണ്ടു പറമ്പും കൂടീ വിൽകാനാലോചിച്ചപ്പോൾ ഈ കുഞ്ഞുണ്ണിമേനോൻ അതെല്ലാം കൂടി ആയിരത്തിത്തൊള്ളായിരം ഉറുപ്പികക്ക് എടുക്കാമെന്നും ആ സംഖ്യ ഞാൻ കൊടുക്കാമെന്നും ഒരു ദിവസം- കഴിഞ്ഞ വ്രുശ്ചികം ആദ്യത്തിലാണ്. അയാൾ എന്റെ വീട്ടിൽ വന്ന് സംസാരിച്ച് തീർച്ചയാക്കി. അവിടുന്നു നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ട് അയാൽ ഇനിക്കു ഒരെഴുത്തയച്ചു. ആ എഴുത്താണ് ഇത്.

                          ൧൦൭൮ വ്രുശ്ചികം ൧൧ നു 
                             ശ്രീ
  മുഖദാവിൽ കണ്ട് സംസാരിച്ച് പിരിഞ്ഞ കാര്യത്തിൽ തീർച്ചയായും ഒരു മറുവടി ഈ എഴുഥ്റ്റ് കൊണ്ടുവരുന്ന ആൾവശം തന്നെ അയപ്പാനപേക്ഷ. സംഖ്യ കുറേ അധികമാണെന്നാണ് ഇവിടെ ഉള്ളവരുടെ അഭിപ്രായം. സംഖ്യ കുറേകൂടീ കുറഞ്ഞ് കിട്ടിയാലേ നഷ്ടം കൂടാതെ ഇരിക്കയുള്ളൂ. മറുവടിക്ക് കാക്കുന്നു. എന്ന് രാ.രാ. ആറ്റുപറമ്പത്ത് ക്രുഷ്ണമേനോൻ അവർകൾക്കു ആടലോടകത്ത് കുഞ്ഞുണ്ണിമേനോൻ (ഒപ്പ്)

ക്രു-മേ- ഈ എഴുത്തിന്ന് ഞാൻ മറുവടി അയച്ചതിന്റെ പകർപ്പാണ് ഇത്.അ ത് നല്ലവണ്ണം മനസ്സുവച്ച് നോക്കണം.

                     ൧൦൭൮  വ്രുശ്ചികം ൧൧  നു     
                           ശ്രീ

മുഖദാവിൽ സംസാരിച്ച കാര്യത്തിൽ തീർച്ച മറൂവടി ആവശ്യപ്പെട്ട നിങ്ങൾ എഴുതിയ എഴുത്ത് കിട്ടി. മുഖദാവിൽ തീർച്ചയാക്കിയതിൽ നിന്നും ഇനിയും സംഖ്യ കുറക്കുന്നതായാൽ ഇനിക്കു വലിയ നഷ്ടമുണ്ട്. പൂവള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പോടുകൂടി ആയിരത്തിതൊള്ളായിരം ഉറുപ്പികയായി അന്ന് തീർച്ചയാക്കിയതല്ലേ. അങ്ങിനെയാണെങ്കിൽ നിങ്ങൾക്കു തരാം തിൽ ചുരുങ്ങിയാൽ തരമില്ല. എന്ന്...........ക്രു-മേ (ഒപ്പ്)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/17&oldid=167562" എന്ന താളിൽനിന്ന് ശേഖരിച്ചത്