താൾ:RAS 02 04-150dpi.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൭൮ വ്രുശ്ചികം ൧൪ നു

                           (റജിസ്ത്രകത്ത്)

മിനിഞ്ഞാന്നത്തെ എഴുത്ത് കിട്ടി. മുഖദാവിൽ തീർച്ചപ്പെടുത്തിയപ്രകാരവും നിങ്ങടെ വ്രുശ്ചികം വ്രുശ്ചികം ൧൧ ലെ എഴുത്ത്പ്രകാരവും നിങ്ങൾ ഇപ്പോൾ നടപ്പാൻ തയ്യാറില്ലെന്നാണ് നിങ്ങടെ എഴുത്തുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത്. എനിക്കും ഇതുനിമിത്തം വളരെ നഷ്ടത്തിന് ഇടവരും. പൂവള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പും കൂടി ഞാൻ എടൂക്കാമെന്നു പറഞ്ഞതായി എനിക്കും ഓർമ്മ തോന്നുന്നില്ല. എന്ന് മാത്രമല്ല തുണ്ട്പറമ്പ് എനിക്ക് ആവശ്യമില്ലെന്ന് അന്ന്തന്നെ വെളിവായി പറഞ്ഞിട്ടും ഉണ്ട്. നിങ്ങളുടെ വാക്കിനേയും എഴുത്തിനേയൂം വിശ്വസിച്ച് ടി സ്ഥലം ൧൨ നു മുതൽക്ക് ക്രിമിനാൽ വക്കീൽ മിസ്റ്റർ ഇട്ടിക്കോരുമേന്ന് വാടകക്ക് കൊടുക്കാമെന്ന് ഞാൻ വാഗ്ദത്തം ചെയ്തും ഇരിക്കുന്നു. കരാറുപ്രകാരം അഞ്ചു ദിവസത്തിനകം ആധാരം എഴുതികൈമാറി വസ്തു കൈവശം തന്നില്ലെങ്കിൽ നിങ്ങടെ പേരിൽ വ്യവഹാരം കൊടുക്കുന്നതും എനിക്കു വരുന്ന സകല നഷ്ടങ്ങൾക്കും നിങ്ങൾ ഉത്തരവാദിയാകുന്നതും ആകുന്നു. എന്ന് ...............ക്രു. മേ (ഒപ്പ്) ക്രു.മേ- ഇതാണ് റിക്കാട്ടുകളുടെ സ്വഭാവം. അയാളുടെ അന്യായ്ം എന്റെ എഴുത്ത് പ്രകാരമുള്ള കരാറിനെ സ്ഥപിച്ച് വസ്തു കൈവശം കിട്ടുവാനാണ്. അങ്ങോട്ട് വേണ്ടവഴി ആലോചിക്കുക. ഞാൻ- എന്റെ അഭിപ്രായത്തിൽ കേസ്സ് നിങ്ങൾക്ക് ദോഷമാണ് . മിസ്റ്റർ ഇട്ടിക്കോരു മേനോൻ അയാളുടെ ഭാഗം സാക്ഷിയാണ് അല്ലേ? ക്രു മേ- അതേ, ക്രിമിനൽ സന്നതും സിവിൽ കോടതികളിൽ പ്രാക്റ്റീസും ഉള്ള വക്കീൽ അയാൾ മാത്രമല്ലേ ഉള്ളൂ. ഞാൻ- വ്യവഹാരത്തിലെ നഷ്ടം കൂടീവരാതെ കഴിക്കനമെങ്കിൽ അയാളുടെ ഇഷ്ടപ്രകാരം വേഗം ചെയൂ. നിങ്ങൌടെ കുടുമ കയ്യിൽ കിട്ടീ. അത് കുഞ്ഞുണ്ണിമേനോൻ വിടില്ല. മിസ്റ്റർ ഇട്ടിക്കോരുമേനോൻ വിടുവാൻ സമ്മതിക്കുകയുമില്ല
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/20&oldid=167566" എന്ന താളിൽനിന്ന് ശേഖരിച്ചത്