താൾ:RAS 02 04-150dpi.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

“അങ്കത്തട്ടിട്ട്, അങ്കമാടിക്കരേറീ, കടുത്തില ഇടകടഞ്ഞ് മുനകടഞ്ഞ് , മുനയിൽക്കതിരവനെയും തെളിയിപ്പിച്ച്, നീട്ടുകിൽനെഞ്ചുപിളർപ്പൻ , അടുക്കുകിൽ കളരിക്കുപുറാത്തെറിഞ്ഞമ്മാനമാടുന്നവർ, അവന്റെ വലത്തേപ്പ്ല്ലാവിന്നൊന്നു വെട്ടിക്കണ്ടാൽ വെട്ടിയ ഇരുമുറിയും, പാലക്കാട്ടുശ്ശേരി ‘ഇട്ടുണ്ണിരാമത്തരകറ്റ്നെ’ വെള്ളിക്കോൽക്ക് തൂക്കിക്കണ്ടാൽ കുന്നിമഞ്ചാടീമാകാണിക്കു നീക്കത്തൂക്കമുണ്ടെങ്കിൽ, വെട്ടിയത് വെട്ടല്ല, കുത്തിയത് കുത്തല്ല, മലയാളനാട്ടിൽനിന്നും തുളുനാട്ടിലേക്കു പോകുന്നോനല്ല, തുളുനാട്ടിൽനിന്നും മലനാട്ടിൽച്ചവിട്ടുന്നോനല്ല, ‘വല്ലപട്ടാകരു’ക്കളെന്നും ചൊല്ല് വേണ്ട.” നമ്മുടെ പഴയ ഈടുവയ്പുപെട്ടികളിൽ ഈവക പലതും കിടപ്പുണ്ടെന്നുള്ളത്, ഇപ്പോഴുള്ള ചെറുപ്പക്കാർ അറിഞ്ഞിരുന്നാൽ പണ്ടുള്ളവർ പണിപ്പെട്ടു നേടിവെച്ചത് വെറുതേയാവാതിരിക്കുമായിരുന്നു. ഇമ്മാതിരി കറകളഞ്ഞ പൊൻപൊടികളിരിപ്പുള്ളപ്പോൾ വെറുതേ കടംവാങ്ങി നട്ടന്തിരിയുന്നത് എന്തിനാണാവോ? എന്നാൽ നല്ലതായ് ഒന്നിനേപ്പറ്റി പാടൂകയോ പറയുകയോ എഴുതുകയോ ചെയ്യുമ്പോൾ കൂട്ടിച്ചേർക്കുന്ന മൊഴികൾക്കു നല്ലതൂക്കവും മുഴുപ്പും ചൊടിയും ചൊണയും വരുത്തേണമെങ്കിൽ വെറൂം പച്ചമലയാളത്തിനേക്കാൾ രണ്ടാം മാതിരി കടം വാങ്ങിയ മൊഴികളും കൂടീ ഇടകലർത്തിയാലാണ് എളുപ്പമെന്ന് എനിക്കും ചിലപ്പോൾ തോന്നാനിടവന്നിട്ടുണ്ട്. എന്റെ കൂട്ടുകാർ പലപ്പോഴും ഉരിയാടാറുല്ലതുപോലെ ഒന്നാം മാതിരി കടം വാങ്ങിയ മൊഴികളെടുഥ്റ്റു വിലക്കുന്നത് എങ്ങിനെ നോക്കിയാലും ഒട്ടൂം കണക്കില്ലെന്നു പിന്നെയും പിന്നെയും പറയേണ്ടിവരുന്നു. ഇനിയും അവരിതു കൂട്ടാക്കുന്നില്ലെങ്കിൽ ഈ കാട്ടായം കാക്കയുടെ നടപ്പൊക്കെ മറന്നും പോയി അരയന്നത്തിന്റെ നടപ്പൊട്ടു കിട്ടിയതുമില്ല.’ എന്നപോലെയായിത്തീരുകയേ ഉള്ളൂ.

                                                             പച്ചമലയാളി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/42&oldid=167590" എന്ന താളിൽനിന്ന് ശേഖരിച്ചത്