ഈ ഗോളത്തിന്റെ പരിമാണത്തിന്ന് അനുഗുണമായ ഘനം ഉണ്ടാവാത്തതെന്താണ്? വസ്തുക്കളിൽ പരമാണുക്കൾ എത്രത്തോളം എടതൂർന്ന യോജിച്ചിരിക്കുന്നുവോ അത്രതന്നെ അവക്ക് ഘനവും കൂടിയിരിക്കും. ഇതിനാലാണ് ഒരേ വലിപ്പത്തിലുള്ള ഒരു ഘനവസ്തുവിന് ദ്രവവസ്തുവിലും , ദ്രവവസ്തുവിന് വായവ്യവസ്തുനിലും ഘനം കൂടികാണുന്നത്. നമ്മുടെ ഭൂമി തണുത്ത ഒരു ഘനവസ്തുവാണ്. അതിന്റെ അന്തർഭാഗം എങ്ങിനെയിരിക്കുന്നുവെന്ന് തീർച്ചയായി പറവാൻ സാധിക്കയില്ലെങ്കിലും ബഹിർഭാഗം ഘനവസ്തുവാകട്ടെ ദ്രവവസ്തുവാകട്ടെ അല്ലെന്നും ജ്യോതിശാസ്ത്രജ്ഞന്മാർ മനസ്സിലാക്കി പറയുന്നൂണ്ട്. അതിനാൽ ബ്രുഹസ്പതിക്ക് വലിപ്പം അധികമുണ്ടെങ്കിലും അതിലെ പരമാണുക്കൾ വളരെ സംയോജിച്ചിട്ടുള്ളതായി കാണുന്നില്ലാത്തതുകൊണ്ട് വലിപ്പത്തിന്നടുത്ത ഘനം ആ ഗോളത്തിനുണ്ടാവാൻ തരമില്ല. ഈ ഗ്രഹത്തിറ്റ്നെ താപശക്തി നശിക്കുന്തോറും വലിപ്പം കൂറയുകയും പരമാണുക്കൾ യോജിച്ച് തിങ്ങിവശാവുകയും ചെയ്യൂം.
സൂര്യനിൽനിന്ന് അകലെയായി സ്ഥിതിചെയ്യുന്ന ഗ്രഹങ്ങൾക്ക് ഗമനവേഗം കുറഞ്ഞു കുറഞ്ഞു കാണുന്നൂണ്ട്. ഭൂമിയിലെ നിമിഷത്തിൽ 18 നാഴിക സഞ്ചരിക്കുന്നുണ്ടെങ്കിലും ബ്രുഹസ്പതി ആ സമയംകൊണ്ട് 8 നാഴിക മാത്രമേ പോകുന്നുള്ളൂ. ഇതിനാൽ ബ്രുഹസ്പതിക്കു സൂര്യനെ ഒന്നു ചുറ്റിവരുവാൻ 4332 ദിവസം (ഏകദേശം 12 കൊല്ലം) വേണ്ടിവരുന്നു. ബ്രുഹസ്പതിയിലെ ഒരു കൊല്ലം നമ്മുടെ 12 കൊല്ലത്തോടു ശരിയായിരിക്കും. അതുകൊണ്ട് ബ്രുഹസ്പതിയിങ്കൽ ഋതുഭേദങ്ങൾ ഭൂമിയിലെപ്പോലെ വേഗത്തിൽ ഉണ്ടാകുവാൻ തരമില്ല.
ശുക്രൻ, ഭൂമി, കുജൻ എന്നുള്ള ഗ്രഹങ്ങളെപ്പോലെത്തനെ ബ്രുഹസ്പതിയും അതിന്റെ അച്ചുതണ്ടിന്മേൽ സദാതിരിഞ്ഞുകൊണ്ടിരിക്കുന്നു. ഈ തിരിച്ചിൽ അതിവേഗത്തിലാകയാൽ 9 മണിക്കൂർ 55 1/2 മിനിട്ടുകൊണ്ട് ഒരു പരിഭ്രമണം ഉണ്ടാകുന്നു. ബ്രുഹസ്പതി ഭൂമിയേക്കാൾ എത്രയോ വലിയതാണെങ്കിലും അതിന്റെ ഒരു പ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |