കോർത്ത് കെട്ടാവുന്നതും ഇങ്ങിനെയുള്ള എട്ടു ബ്രുഹസ്പതിഗോളങ്ങളെ സൂര്യബിംബത്തിൽ ഇപ്രകാരം തന്നെ അടക്കാവുന്നതും ആകുന്നു. ആയിരത്തിരുന്നൂറ് ഭൂമികൾ കൂടിയാൽ മാത്രമേ ബ്രുഹസ്പതിയുടെ വലിപ്പം ഉണ്ടാകയുള്ളൂ. ബ്രുഹസ്പതിയോളം വലിപ്പമുള്ള ഒഴിഞ്ഞ ഒരു ഗോളത്തിനുള്ളിൽ ആയിരത്തോളം ഭൂമികളെ കൊള്ളിക്കാമെന്നും അത്രതന്നെ ബ്രുഹസ്പതിമാരെ സൂര്യഗോളത്തിന്നുള്ളിൽ ഒതുക്കാമെന്നും ശാസ്ത്രജ്ഞന്മാർ കണക്കാക്കിപ്പറയുന്നുണ്ട്.
എന്നാൽ ബ്രുഹസ്പതിക്ക് ഈ വലിപ്പത്തിന്നടുത്ത ഘനമുണ്ടോയെന്ന് നോക്കുക. ഗ്രഹങ്ങളെ തൂക്കിനോക്കുവാൻ നമുക്ക് സാധിക്കാത്ത സ്ഥിതിക്ക് അവക്കുള്ള ഘനം ക്ലിപ്തപ്പെടുത്തു പറയുവാൻ ഉത്സാഹിക്കുന്നത് ശുദ്ധവിഡ്ഡിത്തമാണെന്ന് ചിലർക്ക് തോന്നാൻ ഇടയുണ്ട്. എന്നാൽ ഗോളങ്ങളുടെ ഘനം നിശ്ചയിക്കുന്നതിന്ന് തട്ടും തുലാസം ആവശ്യമില്ല. ഗണിതശാസ്ത്രം വേറെ വഴിവെച്ചിട്ടുണ്ട്. അതിനെ സക്ഷേപിച്ച് പറയാം. പരസ്പരം ആകർഷിക്കുന്നതിന്ന് ഏല്ലാ ഗോളങ്ങൾക്കും സാധാരണയായി ഒരു ശക്തിയുണ്ട്. ഈ ശക്ഥി അവയുടെ വലിപ്പത്തെ അനുസരിച്ചിരിക്കുന്നു. അതിനാൽ ചെറിയ ഗോളങ്ങൾ വലിയ ഗോളങ്ങളുടെ ആകർഷണ ശക്തിക്ക് അധീനപ്പെട്ടുവശാവുന്നു. ബ്രുഹസ്പതി ഗ്രഹങ്ങളിവെച്ച് ഏറ്റവും വലിയതാകയാൽ അടുത്തുള്ള ഗോളങ്ങളെയെല്ലാം അതിലേക്കാകർഷിക്കുന്നു. ഈ ശക്തിയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ആ ചെറിയ ഗോളങ്ങൾക്കെല്ലാം പലവിധമുള്ള ചലനങ്ങളുമുണ്ടാകുന്നുണ്ട്. ഒരു ദൂരദർശിനിയിൽകൂടീ നോക്കിയാൽ ഈ ചലനങ്ങളുടെ സമ്പ്രദായം നല്ലവണ്ണം കാണ്മാനും അവയുടെ ശക്തി എത്രത്തോളമുണ്ടെന്ന് നമുക്ക് സൂക്ഷ്മമായി ഗ്രഹിപ്പാനും കഴിയും. പിന്നെ ഗണിതശാസ്ത്രസഹായം കൊണ്ട് ഈ ചലനങ്ങൾക്ക് കാരണഭൂതമായ വലിയ ഗോളത്തിന്റെ ആകർഷണശക്തി എത്രയുണ്ടെന്നും, അതിൽനിന്ന് ഗോളത്തിന് എന്തുഘനമുണ്ടെന്നും കണക്കാക്കാവുന്നതാണ്. 1200 ഭൂമികളോളം വലിപ്പമുള്ള ബ്രുഹസ്പതിക്ക് ഇങ്ങിനെ കണക്കാക്കി നോക്കുമ്പോൾ ഭൂമിയേക്കാൾ 310 എരട്ടി ഘനം മാത്രമേ കാണുന്നുള്ളൂ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |