Jump to content

താൾ:RAS 02 04-150dpi.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രഭ്യമുള്ളതുമാകയാൽ ശ്വാസത്തിന്ന ഒരു നല്ല മണവുമുണ്ടാവും വായനാറ്റം ദുസ്സഹമല്ലെ- അതുണ്ടാവില്ല. നല്ലഒരു മണം വായിൽ നിന്ന് പുറപ്പെടുകയും ചെയ്യും.

KARPURARISHTHA കർപ്പൂരാരിഷ്ടം.


നടപ്പു ദീനത്തിനുള്ള പ്രത്യേക ഔഷധം (വിഷസൂചകക്കുള്ള ഒരു സിദ്ധൌഷധം) ഒരു കുപ്പിക്ക് വില 8 ണ.കർപ്പൂരാരിഷ്ടം,വിഷൂചികം, അതിസാരം വയറ്റിൽകടി,ദഹനക്കുറവ്,ചെവിക്കുന്നിയുടെ കേട്, അടിവയറ്റിന്ന് വിസ്താരം എന്നിങ്ങിനെയുള്ള രോഗങ്ങൾക്ക് നല്ല മരുന്നാണു. ഈ ഔഷധം പല ജാതിയായ വേദനകളെ തീർത്തു അവയവങ്ങൾക്ക് ശാന്തമായ പ്രസാദചൈതന്യത്തെ വരുത്തും. അവയവങ്ങൾക്ക് ക്ഷണസംഭവങ്ങളായ വിറയൽ പിടച്ചൽ മുതലായ വികൃതികളെ മാറ്റും. മലത്തിന്റെ അയച്ചിൽ മാറ്റി മലത്തെ കെട്ടി മലബന്ധം വരുത്തി ബലം കൊടുക്കും.അവീൻ(കറുപ്പ്)കൂട്ടീട്ടുള്ള അന്യ മരുന്നുകളെപ്പോലെ oർo ഔഷധം തലവേദനയെ ഉണ്ടാക്കില്ല. തലതിരിച്ചൽ,ഉറക്കം,മന്ദത, ആലസ്യം,മോഹം മുതലായതുകളെ ഉണ്ടാക്കുന്നതുമല്ല. അല്പനിമിഷങ്ങൾക്കുള്ളിൽ ചർദ്ദിയും വേദനയും നോവുകളും നിന്നുപോകും. ഏകമൂലികപ്രയോഗകരായ ഹോമിയോപ്പദി വൈദ്യരും ബഹുമൂലികാപ്രയോഗകരായ അല്ലൊപ്പദി വൈദ്യരും കൊടുക്കുന്ന കർപ്പൂരം ക്ലോരൊഡൈൻ എന്നിത്യാദി മരുന്നുകളേക്കാൾ ഞങ്ങളുടെ കർപ്പൂരാരിഷ്ടം ഇന്ത്യയിലെ ജനങ്ങളുടെ ദേഹങ്ങൾക്കും അതിന്റെ സഹജസ്വഭാവങ്ങൾക്കും പറ്റിയതാണു.ഇത് ഞങ്ങളുടെ അനുഭവമാണു.

മേല്പറഞ്ഞ എല്ലാ മരുന്നുകൾ താഴെ എഴുതിയ മേൽ വിലാസത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ തമിഴിലോ എഴുതി ചൊദിക്കേണ്ടതാണു.

                      എന്ന് ടി.എസ്സ്. സുബ്രഹ്മണ്യം ആന്റ് കമ്പനിയാർ
                                33 ആർമീനിയൻ സ്ട്രീറ്റ്, മദിരാശി.
സരസ്വതിതൂവൽ.
------
(THE SARASWATI PEN)


ഒരിക്കൽ മഷി മുക്കിയാൽ 300 മുതൽ 500 വരെ വാക്കുകൾ എഴുതാം.

സ്തുത്യലിഖിതങ്ങൾ.


സർ.വാൾട്ടർ ലൊറൻസ് (കെ.സി.ഐ. ഇ.)ഇന്ത്യാ ഗവർണ്ണർ ജനറാളുടെ പ്രൈവറ്റ് സിക്രട്ടേരി:-സരസ്വതിതൂവലുകൾ വളരെ ഉപയോഗമുള്ളവയായി കാണുന്നു.താങ്കളുടെ നൂതനമായ ഈ കണ്ടുപിടിക്കലിന്നു താങ്കൾക്ക് എല്ലാ ജയവും സിദ്ധിക്കട്ടെ.

-------


സർ.ലൊറൻസ് ജെങ്കിൻസ്(കെ.സി.കെ സി.ഐ.ഇ.)ബൊമ്പെ ഹൈക്കോർട്ട് ഒന്നാം ജഡ്ജി:-സരസ്വതി തൂവൽ വളരെഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു.കുറെ തൂവലുകൾ താങ്കൾ എനിക്ക് അയച്ചുതരുന്നത് ഉപകാരം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/74&oldid=167624" എന്ന താളിൽനിന്ന് ശേഖരിച്ചത്