താൾ:RAS 02 04-150dpi.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- യ്തവൊ അപ്പോൾ അപാമൊയ സമുദ്രത്തിൽനിന്ന ഉണ്ടായതായ കേരളത്തെ പരശുരാമൻ ബ്രാഹ്മണക്ക ദാനംചെയ്തുകൊണ്ട ബ്രാഹ്മണർ കേരളാധിപന്മാരായിത്തീർന്നു.

      പാരുഷ്യവാക്യപരഹീംസനരോഷതർഷ
      ഡംദോൽഭവൈന്നിയമലോപമവൈശ്ചപാപൈ:
      വിപ്രാപ്രേണഷ്ടതപസൊർക്കമഹസ്സുതസ്യ
      ധാമപ്രയാന്തിദരയണീഭരണാദവശ്യം              ൬
ബ്രാഹ്മണർ രാജ്യഭരണംചെയ്യുമ്പോൾ പരുഷവാക്ക, പരഹിംസ, കോപം, ആഗ്രഹം, അഹമ്മതി മുതലായവയിൽനിന്ന ജനിക്കുന്ന തങ്ങളുടെ നിയമഭംഗം മുതലായ പാപങ്ങൾകൊണ്ട തപസ്സില്ലാത്തവരായി ധർമ്മരാജ (അർക്കമഹസ്സുതൻ)പുരിയെ പ്രാപിക്കുന്നു.
      ഏതസ്മാദ്രാജ്യഭരണോ, കേരളക്ഷിതി പുംഗവാ:
      ശസ്തീഅപുരുഷാൻ ശ്രേഷ്ഠാൻ തേകർവ്വന്ത്യധീകാരിണ:.    ൭

മേൽപറഞ്ഞതുകൊണ്ട ആ (പാപഭീരുക്കളായ) കേരളബ്രാഹ്മണർ രാജ്യരക്ഷക്കായി ചില ശ്രേഷ്ഠന്മാരായ ആയുധപാണികളേ അധികാരികളായി വെക്കുന്നു.

      കേരളഭൂഭുഇസ്തേസ്യർവ്വിപ്രൈർന്നിയമിതാനൃപാ:
      നകരഗ്രാഹിണസ്തേവൈപ്രജാനാംപരിപാലകാ:         ൮.

കേരളത്തിൽ ബ്രാഹ്മണരാൽ നിയമിക്കപ്പെടുന്ന രാജാവിന്ന രാജ്യാധിപത്യം കിട്ടുന്നു. ആ രാജാവ കപ്പം വാങ്ങുന്നില്ലാ. പ്രജാപരിപാലനംചെയ്തുവരുന്നു.

      തേഷാംപൃത്ഥപീഭൃതാംവിപ്രൈ:പ്രദത്താനിജഭൂതലേ
      സ്വല്പൈസ്വല്പൈരാവണ്ഡൈ: പൃത്ഥ്വീഭരണനിഷ്കൃതി:     ൯.

ബ്രാഹ്മണരാൽ നിയമിക്കപ്പെട്ടവരും കപ്പം വാങ്ങാതെ രാജ്യഭരണം ചെയ്യുന്നവരും ആയ രാജ്യാധിപതികൾക്ക് ബ്രാഹ്മണർ ചെറുതായ ഓരോ ഭൂഖണ്ഡം പ്രതിഫലം കൊടുക്കുകയും ചെയ്യുന്നു.

      പ്രജാനാമപിദാസ്യന്തികേരളേ ധരണിംദ്വിജാ:
      മിഥസ്തേചാപികുർവ്വന്തിധരണീക്രയവിക്രയം.          ൧൨.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/52&oldid=167600" എന്ന താളിൽനിന്ന് ശേഖരിച്ചത്