താൾ:RAS 02 04-150dpi.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും കണ്ടുനിന്നു സഹിക്കുകയല്ലേതരമുള്ളൂ."ധർമ്മസ്യഗഹനാഗതി:' എന്നുണ്ടല്ലോ. ചൂതുകളിയിൽ തോറ്റു കാടുകേറിയ ഉടൻ ഭീമസേനൻ കുരുവംശം നശിപ്പിപ്പാനുടനെ പുറപ്പെടണമെന്നും മറ്റും ചൊടിച്ചു പറഞ്ഞ് ചാടിപ്പുറപ്പെട്ടപ്പോൾ ദുര്യോധനാദികളുടെ അജയ്യതയെ സംയുക്തികമായി പറഞ്ഞു ബോദ്ധ്യപ്പെടുത്തി ക്ഷമിപ്പിച്ച് ഒതുക്കി നിറുത്തിയതിൽ ധർമ്മുപുത്രരുടെ ക്ഷമയും, സത്യനിനിഷ്ഠയും ധർമ്മബുദ്ധിയും നീതിനൈപുണ്യവും, വാഗ്മിത്വവും , വേണ്ടുവോളം വെളിപ്പെടുന്നതാണ്. വനവാസകാലത്ത് പതിനെണ്ണായിരം ബ്രാഹമണർക്ക് അക്ഷയപാത്രങ്കൊണ്ടു മ്രുഷ്ടാന്നം കൊടുത്തുപോന്നതിൽ അദ്ദേഹത്തിന്റെ ദേവബ്രാഹ്മണഭക്തിയും ഭരണശക്തിയും, ദയാലുത്വവും ഔദാര്യവും , ആപൽക്കാലത്തുപയോഗിച്ചതാകയാൽ ഇരുട്ടത്ത് വിളക്കുപോലെ അധികം പ്രകാശിക്കുന്നു. വനവാസത്തിൽ സർവ്വതത്വജ്ഞന്മാരായ അനേകം മഹർഷിമാരുടെ സംസർഗ്ഗത്തിന്നിടയാകയാൽ അദ്ദേഹത്തിന്ന് ദൈവികമായും ലൗകികമായുമുള്ള അറിവ് ഉരുക്കിവറുത്ത കാഞ്ചനം പോലെ അധികം ശുദ്ധിയും മാറ്റും കൂടിയതാവാനിടവന്നിട്ടുണ്ട്. വനവാസത്തിലേക്കാൾ അജ്ഞാതവാസത്തിലാണ് അദ്ദേഹത്തിന്റെ സഹനശക്തി അധികം വെളിപ്പെട്ടിട്ടുള്ളത്. പാഞ്ചാലിയുടെ വസ്ത്രാക്ഷേപ്പം കണ്ട് മിണ്ടാതിരുന്നതിനേക്കാളും കീചകന്റെ ചവിട്ടും കുത്തും ഇടിയും ഏറ്റ് സങ്കടപ്പെട്ട് വിരാടസഭയിൽ ചെന്ന് ആവലാതിപറയുന്ന പാഞ്ചാലിയുടെ സ്ഥിതികണ്ടുസഹിച്ചതാണ് അധികം അൽഭുതം. ഭാരതയുദ്ധത്തിന്നു വേണ്ടുന്ന സകല സന്നാഹങ്ങളും ഒരുക്കിയതിനുശേഷം ദുര്യോധനാദികളോടുവളരെത്താന്ന നിലയിലും സന്ധിക്കു സമ്മതിച്ചുകൊണ്ട് ഭഗവാനെ ദൂതിനയച്ചതിൽ ആദ്ദേഹത്തിന്റെ വംശസ്നേഹവും, പ്രജാവാത്സല്ല്യവും, ലോകമര്യാദയും ഏറ്റവും തെളിയുന്നു. യുദ്ധത്തിന്ന് ഇരുകക്ഷിക്കാരും വ്യുഹമുറപ്പിച്ചു നിരന്നു നിൽക്കുന്നതിന്റെ മദ്ധ്യത്തിൽ വച്ച് ......... ഭീഷമദ്രോണാദിഗുരുക്കന്മാരോട് യുദ്ധത്തിന്നനുവാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/11&oldid=167556" എന്ന താളിൽനിന്ന് ശേഖരിച്ചത്