Jump to content

മലയാള പഞ്ചാംഗം 1868

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാള പഞ്ചാംഗം (1868)

[ 3 ] The
Malayalam Almanac
1868

മലയാള പഞ്ചാംഗം
൧൮൬൮


PUBLISHED BY PFLEIDERER & RIEHM, MANGALORE

വില ൪ അണ. [ 5 ] The
Malayalam Almanac
1868

മലയാള പഞ്ചാംഗം
൧൮൬൮

ശാലിവാഹനശകം ൧൭൮൯ ൧൭൯൦
വിക്രമാദിത്യശകം ൧൯൨൪ ൧൯൨൫
കൊല്ലവൎഷം ൧൦൪൩ ൧൦൪൪
മുഹമ്മദീയവൎഷം ൧൨൮൪ ൧൨൮൫
ഫസലിവൎഷം ൧൨൭൭ ൧൨൭൮
യഹൂദവൎഷം ൫൬൨൮ ൫൬൨൯


MANGALORE
PRINTED BY PLEBST & STOLZ, BASEL MISSION PRESS [ 6 ] ഒരു സങ്കീർത്തനം. (സങ്കീ. ൫൦.)
ഭുജംഗത്തിന്റെയും പതിനാലു വൃത്തത്തിന്റെയും രീതി.

യഹോവാ മഹാ ശക്തനാഹൂയ്യ ചൊന്നാൻ ।
ദയാരഭ്യ സൂൎയ്യോദയാദസ്തമാന്തം ॥
സുസൌന്ദൎയ്യ സംപൂൎണ്ണ സീയൊനികാദ്രെ ।
രുദാരം പ്രകാശിച്ചു ദൈവം സ്വഭാസാ ॥
വരും ദൈവമസ്മാകമാസ്തെനമൌനം ।
പുരസ്തസ്യവഹ്നിൎദ്ദഹെ ദുജ്വലാത്മാ ॥
പ്രചണ്ഡാനിലൻ ചുറ്റു മത്യന്തവേഗം ।
പ്രഭൂതഃ പ്രഭോരസ്യ സമ്പൂൎണ്ണകീൎത്തെഃ ॥
വിളിക്കും ജനം ന്യായവിസ്താര കാൎയ്യെ ।
വിയന്തി സ്ഥിരാ മൂൎദ്ധ്വസംസ്ഥം സ്വകീയം ॥
ബലിക്കെന്നു മുന്നിട്ടു മൽഭക്തവൃന്ദം ।
നമുക്കിങ്ങു ചേൎത്തീടുവിൻ മൽകരാരിൽ ॥
കഥിക്കും വിധിക്കുന്ന ദേവന്റെ നീതം ।
പവിത്രം ദയാകാശജാലന്തദാനീം ॥
ശ്രവിക്കെൻജനം ഞാൻ കഥിക്കെട്ടെ നിന്നെ ।
ഉണൎത്തീടുവാനിസ്രയോലെ മദീയെ ॥
നിണക്കുള്ള ദൈവം സ്വയം ദൈവമീഞാൻ ।
ബലിക്കെന്നു ശാസിക്കയില്ലിന്നി നിന്നെ ॥
ബലിസ്താവകംമൽപുരസ്താദജസ്രം ।
വസിക്കുന്നു നിൻകാള കോലാടിതൊന്നു ॥
ഗ്രഹിച്ചീടുകെന്നുള്ളതില്ലീ നമുക്കൊ ।
വനസ്ഥം മൃഗൌഘം സമസ്തം സ്വകീയം ॥
പറക്കുന്ന പക്ഷീ നിലത്തുള്ള പ്രാണീ ।
സമസ്തം പ്രബോധിച്ചിരിക്കുന്നു ഞാനും ॥
വിശന്നീടുമെന്നാകിൽ നിന്നോടു പേശാ ।
നിറഞ്ഞൂഴിമേലുള്ളതെല്ലാം മദീയാ ॥
മുരം കാളമാംസം ഭജിച്ചീടുമൊ ഞാൻ ।
നറുഞ്ചോരയാട്ടിന്റെതുണ്ടൊ കുടിപ്പു ॥
കുടിച്ചീടു നീ ദൈവമുമ്പിൽ സപൎയ്യാം ।
കനക്കെന്നു സങ്കീൎത്തനം നിന്റെ നേൎച്ച ॥
ഞെരുക്കം വരുമ്പൊൾ വിളിക്കെന്നെ നീ ഞാൻ ।
തരത്തോടണഞ്ഞുദ്ധരിച്ചീടുമെന്നാൽ ॥
മഹത്വപ്രദൻ നീ നമുക്കെന്നു നമ്മെ ।
സ്തുതിച്ചീടുമാപൂൎണ്ണഭക്ത്യാനിതാന്തം ॥ [ 7 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ. നക്ഷത്രങ്ങൾ.
SUN. SUNDAY. അ. അശ്വതി. ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചൊ. ചൊതി.
TU. TUESDAY. ക. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രൊ. രൊഹണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കെട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണൎതം. പൂ. പൂരാടം
ഞ. ഞായറ. പൂ. പൂയ്യം. ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം
ബു. ബുധൻ. പൂ. പൂരം ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരൂരുട്ടാതി
വെ. വെള്ളി. അ. അത്തം. ഉ. ഉത്രട്ടാതി
ശ. ശനി. രെ. രെവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. എ. ഏകാദശി.
ദ്വി. ദ്വിതീയ സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.

ഗ്രഹണങ്ങൾ.

ചിങ്ങമാസം ൪ാം ൹ ചൊവ്വാഴ്ചയും മകം നക്ഷത്രവും കൂടിയ ദിവസം മൂന്നു നാഴി
കക്കു തുടങ്ങി പത്തുനാഴികവരെ സൂൎയ്യഗ്രഹണം. വായുകൊണിൽനിന്ന് സ്പൎശം നിരൃതി
കൊണിൽ മൊക്ഷം.

കുംഭമാസം ൧൨ാം ൹ ഉണ്ടാകുന്ന സൂൎയ്യഗ്രഹണം ഇവിടെ കാണായ്വരികയില്ല.


ലങ്കയിലുദിക്കുമ്പോൾ മദ്ധ്യാഹ്നം യവകോടിയിൽ അസ്തമിക്കും സിദ്ധപുരെ പാതിരാ
രോമകെ പുരെ.

മേഷാദൌ പകലേറുന്നു രാവന്നത്ര കുറഞ്ഞു പോം,

തുലാദൌ രാത്രിയെറുന്നു പകലന്നത്ര കുറഞ്ഞു പോം എന്നു ചൊല്ലുന്നു. [ 8 ]
JANUARY ജനുവരി
31 Days ൩൧ ദിവസം
🌝 പൌൎണ്ണമാസി 🌚 അമാവാസി
൯ാം തിയ്യതി മകരം ൨൪ാം തിയ്യതി
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 W ബു ൧൮ ധനു റമുള്ളാൻ

൧൨൮൪
പൂ ൩൬꠰ ൨൪
2 TH വ്യ ൧൯ ൩൯ ൨൫꠱
3 F വെ ൨൦ രെ ൪൧ ൨൬
4 S ൨൧ ൪൧꠱ ൨൫꠰
5 SUN ൨൨ ൧൦ ൪൧ ൨൩
6 M തി ൨൩ ൧൧ ൩൯꠱ ൧൯꠲
7 TU ചൊ ൨൪ ൧൨ രൊ ൩൬꠲ ദ്വാ ൧൫꠰
8 W ബു ൨൫ ൧൩ ൩൩꠱ ത്ര ൧൦꠲
9 TH വ്യ ൨൬ 🌝 ൧൪ തി ൨൯꠱
10 F ൧൦ വെ ൨൭ ൧൫ പു ൨൫ പ്ര ൫൭꠱
11 S ൧൧ ൨൮ ൧൬ പൂ ൨൦꠲ ദ്വി ൫൧꠰
12 SU ൧൨ ൨൯ ൧൭ ൧൬꠱ തൃ ൪൫
13 M ൧൩ തി ൧൦൪൩
മകരം
൧൮ ൧൨꠲ ൩൯
14 TU ൧൪ ചൊ ൧൯ പു ൯꠱ ൩൪
15 W ൧൫ ബു ൨൦ ൭꠰ ൨൯꠲
16 TH ൧൬ വ്യ ൨൧ ൨൭
17 F ൧൭ വെ ൨൨ ചി ൫꠲ ൨൫꠰
18 S ൧൮ ൨൩ ചൊ ൬꠲ ൨൪꠲
19 SU ൧൯ ൨൪ വി ൨൫꠲
20 M ൨൦ തി ൨൫ ൧൨꠰ ൨൭꠲
21 TU ൨൧ ചൊ ൨൬ തൃ ൧൬꠱ ദ്വാ ൩൧
22 W ൨൨ ബു ൧൦ ൨൭ മൂ ൨൧꠱ ത്ര ൩൪꠲
23 TH ൨൩ വ്യ ൧൧ ൨൮ പൂ ൨൭ ൩൯꠱
24 F ൨൪ വെ ൧൨ 🌚 ൨൯ ൩൨꠱ ൪൪꠰
25 S ൨൫ ൧൩ ൩൦ തി ൩൮꠱ പ്ര ൪൯
26 SUN ൨൬ ൧൪ ശബ്ബാൽ ൪൪ ദ്വി ൫൩꠲
27 M ൨൭ തി ൧൫ ൪൯꠰ തൃ ൫൭꠲
28 TU ൨൮ ചൊ ൧൬ പൂ ൫൩꠱ തൃ ൧꠰
29 W ൨൯ ബു ൧൭ ൫൭ ൪꠱
30 TH ൩൦ വ്യ ൧൮ രെ ൫൯꠱ ൫൯꠲
31 F ൩൧ വെ ൧൯ രെ ൪꠱


[ 9 ] ജനുവരി

ഒരു പിഴയാൽ എല്ലാ മനുഷ്യരിലും ശിക്ഷാവിധി വന്നപൊലെ
നീതിക്രിയ ഒന്നിനാൽ എല്ലാ മനുഷ്യരിലും ജീവന്റെ നീതീകരണ
വും വരുന്നതു. റൊമ. ൫, ൧൮.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷ ദിവസങ്ങൾ.
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനുട്ടു
ബു ൧൮ ധനു ൧0 ൪൬ ആണ്ടുപിറപ്പു നൊമ്പിന്റെ ൬ാം
നാൾ ഷഷ്ഠിവ്രതം
വ്യ ൧൯ ൧൦ ൪൬
വെ ൨൦ ൧൧ ൪൭ ൧൫൧൦ പൊൎത്തുഗീസർ കൊഴി
ക്കോട്ടജയിച്ചതു.
൨൧ ൧൧ ൪൭
൨൨ ൧൧ ൪൮ ആണ്ടുപിറപ്പിന്റെ പിറ്റെ ഞ.
തി ൨൩ ൧൨ ൪൮ പ്രകാശദിനം.ഏകാദശിവ്രതം.
ചൊ ൨൪ ൧൨ ൪൯ പ്രദൊഷവ്രതം.
ബു ൨൫ ൧൨ ൪൯ അസ്തമാനം ചായിതുടങ്ങി.
വ്യ ൨൬ ൧൩ ൫൦ പൌൎണ്ണമാസി.
൧൦ വെ ൨൭ ൧൩ ൫൦
൧൧ ൨൮ ൧൩ ൫൧
൧൨ ൨൯ ൧൪ ൫൧ പ്ര. ദി. ക. ൧ാം ഞ. ൩൯ നാഴി
കക്കു സംക്രമം.
൧൩ തി ൧൦൪൩

മകരം
൧൪ ൫൨
൧൪ ചൊ ൧൪ ൫൨
൧൫ ബു ൧൪ ൫൩ ഷഷ്ഠിവ്രതം ൧൮൫൩ മദ്രാസിയി
ലെ വിദ്യാശാല തുടങ്ങിയതു.
൧൬ വ്യ ൧൫ ൫൩
൧൭ വെ ൧൫ ൫൪
൧൮ ൧൫ ൫൪ ൧൮൨൬ ഭരതപുരം പിടിക്കപ്പെ
[ട്ടതു.
൧൯ ൧൫ ൫൫ പ്ര. ദി. ക. ൨ാം ഞ.
൨൦ തി ൧൫ ൫൫ ഏകാദശി വ്രതം ൧൩ നാഴികവ
രെ ചായി.
൨൧ ചൊ ൧൬ ൫൬
൨൨ ബു ൧൦ ൧൬ ൫൬ പ്രദൊഷവ്രതം.
൨൩ വ്യ ൧൧ ൧൬ ൫൬
൨൪ വെ ൧൨ ൧൬ ൫൭ അമാവാസി. വാവുശ്രാദ്ധം.
൨൫ ൧൩ ൧൬ ൫൭
൨൬ ൧൪ ൧൬ ൫൮ പ്ര. ദി ക. ൩ാം ഞ. ൧൭൮൪ ഠി
പ്പു മംഗലപുരം പിടിച്ചതു.
൨൭ തി ൧൫ ൧൬ ൫൮
൨൮ ചൊ ൧൬ ൧൬ ൫൮
൨൯ ബു ൧൭ ൧൬ ൫൯
൩൦ വ്യ ൧൮ ൧൬ ൫൯ ഷഷ്ഠിവ്രതം
൩൧ വെ ൧൯ ൧൬ ൫൯
[ 10 ]
FEBRUARY ഫിബ്രുവരി
29 DAYS ൨൯ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൮ാം തിയ്യതി. കുംഭം. ൨൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 S ൨൦ മകരം. ശബ്ബാൽ.
2 SUN ൨൧ ൬൦
3 M തി ൨൨ രൊ ൫൮ ൫൬꠱
4 Tu ചൊ ൨൩ ൧൦ ൫൫ ൫൧꠲
5 W ബു ൨൪ ൧൧ തി ൫൧ ദ്വാ ൪൬
6 TH വ്യ ൨൫ ൧൨ പു ൪൭ ത്ര ൩൯꠲
7 F വെ ൨൬ ൧൩ പൂ ൪൨꠲ ൩൩꠰
8 S ൨൭ 🌝 ൧൪ ൩൮꠰ ൨൬꠲
9 SUN ൨൮ ൧൫ ൩൩꠰ പ്ര ൨൦꠱
10 M ൧൦ തി ൨൯ ൧൬ പൂ ൩൦꠲ ദ്വി ൧൪
11 TU ൧൧ ചൊ ൩൦ ൧൭ ൨൮ തൃ ൧൦꠱
12 W ൧൨ ബു ൧൦൪൩ ൧൮ ൨൬ ൬꠲
13 TH ൧൩ വ്യ ൧൯ ൧൨൮൪ ചി ൨൫꠱ ൪꠰
14 F ൧൪ വെ ൨൦ ചൊ ൨൫꠲ ൩꠰
15 S ൧൫ ൨൧ വി ൨൭꠰ ൩꠰
16 SUN ൧൬ ൨൨ ൩൦ ൪꠲
17 M ൧൭ തി കുംഭം. ൨൩ തൃ ൩൩꠲ ൭꠰
18 TU ൧൮ ചൊ ൨൪ മൂ ൩൮꠰ ൧൦꠲
19 W ൧൯ ബു ൨൫ പൂ ൪൩꠱ ൧൫
20 TH ൨൦ വ്യ ൨൬ ൪൯꠰ ദ്വാ ൧൯꠲
21 F ൨൧ വെ ൧൦ ൨൭ തി ൫൫ ത്ര ൨൪꠱
22 S ൨൨ ൧൧ ൨൮ തി ൨൯꠰
23 SUN ൨൩ ൧൨ 🌚 ൨൯ ൩൩꠱
24 M ൨൪ തി ൧൩ ദുല്ഹദു. ൧൧ പ്ര ൩൭꠰
25 TU ൨൫ ചൊ ൧൪ പൂ ൧൫ ദ്വി ൪൦
26 W ൨൬ ബു ൧൫ ൧൮ തൃ ൪൧꠲
27 TH ൨൭ വ്യ ൧൬ രെ ൨൦ ൪൨꠱
28 F ൨൮ വെ ൧൭ ൨൦꠲ ൪൧꠲
29 S ൨൯ ൧൮ ൨൦꠰ ൩൯꠱
[ 11 ] ഫിബ്രുവരി.

സകലവും ദൈവത്താൽ ആകുന്നു, അവൻ നമ്മെ തന്നൊടു
യേശുക്രിസ്തു മൂലം സംയൊജിപ്പിക്കയും, സംയോജിപ്പിന്റെ ശുശ്രൂ
ഷയെ ഞങ്ങൾക്ക തരികയും ചെയ്തിരിക്കുന്നു. ൨ കോറി. ൫, ൧൮.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ.
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൨൦ മകരം. ൧൬
൨൧ ൧൬ പ്ര.ദി.ക. ൪ാം ഞ. ൧൫൨൬ നെന്ദ്ര.
തി ൨൨ ൧൬ മെനസ്സ് കണ്ണൂരിൽ മരിച്ചു.
ചൊ ൨൩ ൧൬ ഏകാദശിവ്രതം ൫൨ നാഴികക്കു
ചായി തുടങ്ങി.
ബു ൨൪ ൧൬
വ്യ ൨൫ ൧൬ പ്രദൊഷവ്രതം ൧൭൯൨ ഠിപ്പു
ഇങ്ക്ലിഷ്ക്കാരൊടു തൊറ്റതു.
വെ ൨൬ ൧൫
൨൭ ൧൫ പൌൎണ്ണമാസി.
൨൮ ൧൫ നപ്തതി ദിനം ൧൮൪൦ രാജ്ഞിയു
ടെ വിവാഹം.
൧൦ തി ൨൯ ൧൫
൧൧ ചൊ ൩൦ ൧൦൪൩



കുംഭം.
൧൫ ൬ നാഴികക്കു സംക്രമം.
൧൨ ബു ൧൫
൧൩ വ്യ ൧൪ ഷഷ്ഠി വ്രതം.
൧൪ വെ ൧൪ ൧൫൧൭ സുപറുസ് കൊല്ലത്തിൽ
പാണ്ടിശാല എടുപ്പിച്ചതു.
൧൫ ൧൪
൧൬ ൧൪ ഷഷ്ഠിദിനം ൩൦ നാഴികവരെ
ചായി.
൧൭ തി ൧൩
൧൮ ചൊ ൧൩ മൎത്തിൻ ലുഥരിന്റെ മരണം
൧൫൪൦.
൧൯ ബു ൧൩ ഏകാദശി വ്രതം.
൨൦ വ്യ ൧൨ പ്രദൊഷ വ്രതം.
൨൧ വെ ൧൦ ൧൨ ശിവരാത്രി.
൨൨ ൧൧ ൧൨
൨൩ ൧൨ ൧൧ പഞ്ചദശദിനം അമാവാസി വാവു
ശ്രാദ്ധം.
൨൪ തി ൧൩ ൧൧
൨൫ ചൊ ൧൪ ൧൧
൨൬ ബു ൧൫ ൧൦ നൊമ്പിന്റെ ആരംഭം ൧൫൨൪
മെനസ്സു
പൊന്നാനിയിൽ വെച്ചു താമൂതി
രിയെ ജയിച്ചതു.
൨൭ വ്യ ൧൬ ൧൦
൨൮ വെ ൧൭ ൧൦
൨൯ ൧൮ ൧൦ ഷഷ്ഠിവ്രതം.
[ 12 ]
MARCH. മാൎച്ച.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൮ാം തിയ്യതി. മീനം. ൨൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 SUN ൧൯ കുംഭം. ദുല്ഹദു.



൧൨൮൪
൧൮꠲ ൩൬꠰
2 M തി ൨൦ രൊ ൧൬꠰ ൩൧꠲
3 TU ചൊ ൨൧ ൧൩ ൨൬꠱
4 W ബു ൨൨ ൧൦ തി ൨൦꠱
5 TH വ്യ ൨൩ ൧൧ പു ൪꠲ ൧൪
6 F വെ ൨൪ ൧൨ പൂ ദ്വാ ൭꠱
7 S ൨൫ ൧൩ ൫൬ ത്ര ൧꠰
8 SUN ൨൬ 🌝 ൧൪ പൂ ൫൨꠰ ൫൫꠰
9 M തി ൨൭ ൧൫ ൪൯ പ്ര ൫൦
10 TU ൧൦ ചൊ ൨൮ ൧൬ ൪൬꠲ ദ്വി ൪൫꠲
11 W ൧൧ ബു ൨൯ ൧൭ ചി ൪൫꠰ തൃ ൪൨꠱
12 TH ൧൨ വ്യ ൧൦൪൩ ൧൮ ചൊ ൪൫ ൪൦꠱
13 F ൧൩ വെ ൧൯ വി ൪൬ ൪൦
14 S ൧൪ ൨൦ ൪൮ ൪൦꠱
15 SUN ൧൫ ൨൧ തൃ ൫൧꠰ ൪൨꠱
16 M ൧൬ തി ൨൨ മൂ ൫൫꠱ ൪൫꠰
17 TU ൧൭ ചൊ ൨൩ മൂ ൪൯
18 W ൧൮ ബു മീനം. ൨൪ പൂ ൫꠲ ൫൩꠱
19 TH ൧൯ വ്യ ൨൫ ൧൧꠱ ൫൮꠰
20 F ൨൦ വെ ൨൬ തി ൧൭꠰
21 S ൨൧ ൧൦ ൨൭ ൨൩ ദ്വാ ൭꠱
22 SUN ൨൨ ൧൧ ൨൮ ൨൮ ത്ര ൧൧꠱
23 M ൨൩ തി ൧൨ 🌚 ൨൯ പൂ ൩൨꠲ ൧൫
24 TU ൨൪ ചൊ ൧൩ ൩൦ ൩൬꠰ ൧൭꠰
25 W ൨൫ ബു ൧൪ ദുല്ഹജി. രെ ൩൮ പ്ര ൧൮꠰
26 TH ൨൬ വ്യ ൧൫ ൪൦꠰ ദ്വി ൧൮꠰
27 F ൨൭ വെ ൧൬ ൪൦꠱ തൃ ൧൬꠲
28 S ൨൮ ൧൭ ൩൯꠱ ൧൪
29 SUN ൨൯ ൧൮ രൊ ൩൭꠱ ൧൦꠰
30 M ൩൦ തി ൧൯ ൩൪꠲ ൫꠰
31 TU ൩൧ ചൊ ൨൦ തി ൩൧ ൫൯꠰
[ 13 ] മാൎച്ച.

മാൎച്ച. നാം ഇനിമെൽ പാപത്തെ സേവിക്കാതെ ഇരിപ്പാനായിട്ട പാപശ
രീരം നശിച്ചു പൊകെണ്ടുന്നതിന, നമ്മുടെ പഴയ മനുഷ്യൻ (അവ
നൊട) കൂടെ ക്രൂശിൽ തറെക്കപ്പെട്ടു എന്നു നാം അറിയുന്നു. റൊമ. ൬, ൬ .

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൧൯ കുംഭം. നൊമ്പിൽ ൧ാം ഞ.
തി ൨൦ ‌൧൩ നാഴികക്ക ചായി തുടങ്ങി.
ചൊ ൨൧
ബു ൨൨
വ്യ ൨൩ ഏകാദശിവ്രതം.
വെ ൨൪ പ്രദൊഷവ്രതം.
൨൫
൨൬ നൊമ്പിൽ ൨ാമ് ഞ. പൌൎണ്ണമാസി.
തി ൨൭
൧൦ ചൊ ൨൮
൧൧ ബു ൨൯ ൫൪ നാഴികക്കു സംക്രമം.
൧൨ വ്യ ൧൦൪൩.



മീനം.
൧൩ വെ ൪൬ നാഴികവരെ ചായി.
൧൪ ഷഷ്ഠിവ്രതം.
൧൫ നൊമ്പിൽ ൩ാം ഞ.
൧൬ തി ൧൫൦൪ താമൂതിരി പെരിമ്പടപ്പൊ
ടു പടതുടങ്ങിയതു.
൧൭ ചൊ
൧൮ ബു
൧൯ വ്യ
൨൦ വെ ഏകാദശിവ്രതം.
൨൧ ൧൦ ൫൯ പ്രദൊഷവ്രതം.
൨൨ ൧൧ ൫൯ നൊമ്പിൽ ൪ാം ഞ.
൨൩ തി ൧൨ ൫൮ അമാവാസി വാവു ശ്രാദ്ധം.
൨൪ ചൊ ൧൩ ൫൮
൨൫ ബു ൧൪ ൫൭ ൧൫൦൪ പൊൎത്തുഗീസരൊടു താമൂ
തിരിയുടെ പട.
൨൬ വ്യ ൧൫ ൫൬
൨൭ വെ ൧൬ ൫൬
൨൮ ൧൭ ൫൫
൨൯ ൧൮ ൫൫ നൊമ്പിൽ ൫ാം ഞ. ഷഷ്ഠിവ്രതം.
൩൦ തി ൧൯ ൫൪ ൩൫ നാഴികക്കു ചായിതുടങ്ങി.
൩൧ ചൊ ൨൦ ൫൪
[ 14 ]
APRIL. എപ്രിൽ.
30 DAYS ൩൦ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൬ാം തിയ്യതി. മെടം. ൨൨ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 W ബു ൨൧ മീനം. ദുല്ഹജി.


൧൨൮൪
പു ൨൭ ൫൩
2 TH വ്യ ൨൨ പൂ ൨൨꠲ ൪൬꠲
3 F വെ ൨൩ ൧൦ ൧൮꠱ ൪൦
4 S ൨൪ ൧൧ ൧൪꠰ ദ്വാ ൩൩꠲
5 SUN ൨൫ ൧൨ പൂ ൧൦꠲ ത്ര ൨൮
6 M തി ൨൬ 🌝 ൧൩ ൭꠲ ൨൩
7 TU ചൊ ൨൭ ൧൪ ൧൯
8 W ബു ൨൮ ൧൫ ചി പ്ര ൧൬꠰
9 TH വ്യ ൨൯ ൧൬ ചൊ ൫꠰ ദ്വി ൧൪꠲
10 F ൧൦ വെ ൩൦ ൧൭ വി ൬꠱ തൃ ൧൪꠱
11 S ൧൧ ൩൧ ൧൮ ൧൫꠱
12 SUN ൧൨ ൧൦൪൩ ൧൯ തൃ ൧൨꠲ ൧൮
13 M ൧൩ തി ൨൦ മൂ ൧൭꠰ ൨൧꠰
14 TU ൧൪ ചൊ ൨൧ പൂ ൨൨꠱ ൨൫꠰
15 W ൧൫ ബു ൨൨ ൨൮ ൨൯꠱
16 TH ൧൬ വ്യ ൨൩ തി ൩൪ ൩൪꠱
17 F ൧൭ വെ ൨൪ ൩൯꠲ ൩൯
18 S ൧൮ ൨൫ ൪൫ ൪൩꠰
19 SUN ൧൯ മെടം. ൨൬ പൂ ൫൦ ദ്വാ ൪൭
20 M ൨൦ തി ൨൭ ൫൪ ത്ര ൪൯꠲
21 TU ൨൧ ചൊ ൧൦ ൨൮ രെ ൫൭꠱ ൫൧꠱
22 W ൨൨ ബു ൧൧ 🌚 ൨൯ ൫൯꠱ ൫൨
23 TH ൨൩ വ്യ ൧൨ ൧൨൮൫

മുഹരം
പ്ര ൫൧꠲
24 F ൨൪ വെ ൧൩ ദ്വി ൪൯꠰
25 S ൨൫ ൧൪ രൊ ൫൯꠲ തൃ ൪൫꠲
26 SUN ൨൬ ഞാ ൧൫ ൫൬꠱ ൪൧꠱
27 M ൨൭ തി ൧൬ തി ൫൩꠰ ൩൬
28 TU ൨൮ ചൊ ൧൭ പു ൪൯꠱ ൨൯꠲
29 W ൨൯ ബു ൧൮ പൂ ൪൫ ൧൩꠰
30 TH ൩൦ വ്യ ൧൯ ൪൦꠱ ൧൬꠱
[ 15 ] എപ്രിൽ.

എന്നാൽ മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും, അവന്റെ
നീതിയെയും അന്വേഷിപ്പിൻ. അപ്പോൾ ൟ വസ്തുക്കൾ ഒക്കെയും
നിങ്ങൾക്ക കൂടെ നല്കപ്പെടും. മത്തായി. ൬, ൩൩.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ബു ൨൧ മീനം ൫൪
വ്യ ൨൨ ൫൩ ൧൫൦൩ താമൂതിരി പെരിമ്പടപ്പെ
[ജയിച്ചു.
വെ ൨൩ ൫൨ ഏകാദശിവ്രതം.
൨൪ ൫൨ പ്രദൊഷവ്രതം.
൨൫ ൫൧ നഗരപ്രവേശനദിനം.
തി ൨൬ ൫൧ പൌർണ്ണമാസി ൧൮൩൪ കുടകിലെ
യുദ്ധം.
ചൊ ൨൭ ൫൦
ബു ൨൮ ൫൦ ൧൮൩൪ ഇങ്ക്ലിഷ്കാർ കുടകിനെ
[പിടിച്ചു.
വ്യ ൨൯ ൪൯ ൭ നാഴികവരെ ചായി.
൧൦ വെ ൩൦ ൪൯ ക്രൂശാരൊഹണം
൧൧ ൩൧ ൪൮ വലിയശബത്ത ൧൫ നാഴികക്കു
സംക്രമം വിഷു *
൧൨ ൧൦൪൩




മെടം
൪൮ പുനരുത്ഥാനനാൾ.
൧൩ തി ൪൭ ഷഷ്ഠിവ്രതം.
൧൪ ചൊ ൪൭ * ഇന്ദ്രമണ്ഡലം. കിടന്ന കണി.
ഒരു പറവെള്ളം. ഭക്ഷണംഇല്ല.
കറുത്തവസ്ത്രം. കൊഴി വാഹനം.
ഗദ ആയുധം. ഇങ്ങിനെ വിഷു
ഫലം.
൧൫ ബു ൪൬
൧൬ വ്യ ൪൬
൧൭ വെ ൪൫
൧൮ ൪൫ ഏകാദശിവ്രതം.
൧൯ ൪൪ പെസഹയിൽ ൧ാം ൡ.
൨൦ തി ൪൪ പ്രദൊഷവ്രതം.
൨൧ ചൊ ൧൦ ൪൪
൨൨ ബു ൧൧ ൪൩ അമാവാസിവാവു ശ്രാദ്ധം.
൨൩ വ്യ ൧൨ ൪൩ ക്രിസ്തന്നുള്ളവർ ജഡത്തെ അതി
ന്റെ രാഗമോഹങ്ങളൊടും ക്രൂ
ശിച്ചിരിക്കുന്നു.
൨൪ വെ ൧൩ ൪൨
൨൫ ൧൪ ൪൨ ൫൭ നാഴികക്കു ചായി തുടങ്ങി.
൨൬ ൧൫ ൪൧ പെസഹയിൽ ൨ാം ൡ.
൨൭ തി ൧൬ ൪൧
൨൮ ചൊ ൧൭ ൪൧ ഷഷ്ഠിവ്രതം.
൨൯ ബു ൧൮ ൪൦ ൧൫൦൭ പൊൎത്തുഗീസർക്കു കണ്ണൂർ
കോട്ടയിൽ ഉണ്ടായ ഞരുക്കം
൩൦ വ്യ ൧൯ ൪൦
[ 16 ]
MAY. മെയി.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൬ാം തിയ്യതി. എടവം. ൨൧ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 F വെ ൨൦ മുഹരം.


൧൨൮൫
൩൬꠰ ൧൦
2 S ൨൧ ൧൦ പൂ ൩൨꠱ ൩꠲
3 SUN ൨൨ ൧൧ ൨൯꠰ ദ്വാ ൫൮꠰
4 M തി ൨൩ ൧൨ ൨൬꠲ ത്ര ൫൩꠲
5 TU ചൊ ൨൪ ൧൩ ചി ൨൫꠰ ൫൦꠰
6 W ബു ൨൫ 🌝 ൧൪ ചൊ ൨൪꠲ ൪൮
7 TH വ്യ ൨൬ മെടം. ൧൫ വി ൨൫꠱ പ്ര ൪൭
8 F വെ ൨൭ ൧൬ ൨൭꠱ ദ്വി ൪൭꠰
9 S ൨൮ ൧൭ തൃ ൩൦꠱ തൃ ൪൮꠲
10 SUN ൧൦ ൨൯ ൧൮ മൂ ൩൪꠱ ൫൧꠱
11 M ൧൧ തി ൩൦ ൧൯ പൂ ൩൯꠱ ൫൫
12 TU ൧൨ ചൊ ൩൧ ൨൦ ൪൪꠲ ൫൯
13 W ൧൩ ബു ൧൦൪൩


എടവം.
൨൧ തി ൫൦꠱ ൩꠱
14 TH ൧൪ വ്യ ൨൨ ൫൬꠱ ൮꠰
15 F ൧൫ വെ ൨൩ ൧൨꠲
16 S ൧൬ ൨൪ ൭꠱ ൧൬꠲
17 SUN ൧൭ ൨൫ പൂ ൧൨ ൨൦
18 M ൧൮ തി ൨൬ ൧൬꠱ ൨൨꠰
19 TU ൧൯ ചൊ ൨൭ രെ ൧൮꠰ ദ്വാ ൨൩꠰
20 W ൨൦ ബു ൨൮ ൨൦ ത്ര ൨൩꠰
21 TH ൨൧ വ്യ 🌚 ൨൯ ൨൦꠰ ൨൧꠰
22 F ൨൨ വെ ൧൦ ൩൦ കാ ൧൯꠱ ൧൯
23 S ൨൩ ൧൧ സാഫർ. രൊ ൧൭꠱ പ്ര ൧൫
24 SUN ൨൪ ൧൨ ൧൫ ദ്വി ൧൦꠰
25 M ൨൫ തി ൧൩ തി ൧൧꠱ തൃ ൪꠱
26 TU ൨൬ ചൊ ൧൪ പു ൭꠱ ൫൮
27 W ൨൭ ബു ൧൫ പൂ ൫൧꠱
28 TH ൨൮ വ്യ ൧൬ ൫൮꠱ ൪൪꠱
29 F ൨൯ വെ ൧൭ പൂ ൫൪꠱ ൩൮
30 S ൩൦ ൧൮ ൫൦꠲ ൩൨
31 SUN ൩൧ ൧൯ ൪൭꠲ ൨൬꠲
[ 17 ] മെയി.

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ: അതെന്തുകൊണ്ടെന്നാൽ
അവർ ദൈവത്തെ കാണും. മത്തായി. ൫, ൮.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
വെ ൨൦ മെടം. ൩൯ ൧൪൯൮ ഗാമകപ്പിത്താൻ കൊഴി
ക്കൊട്ടിൽ എത്തിയതു.
൨൧ ൩൯
൨൨ ൩൯ പെസഹയിൽ ൩ാം ഞ. ഏകാദ
[ശിവ്രതം.
തി ൨൩ ൩൯ പ്രദൊഷവ്രതം.
ചൊ ൨൪ ൩൮ ൧൭൯൯ ഠിപ്പുവിന്റെ മരണം.
ബു ൨൫ ൩൮ പൌർണ്ണമാസി ൨൬ നാഴികവരെ
ചായി.
വ്യ ൨൬ ൩൮
വെ ൨൭ ൩൮ ആത്മാവിൽ നാം ജീവിക്കുന്നെ
ങ്കിൽ ആത്മാവിൽ പെരുമാറുക
യും ചെയ്ക.
൨൮ ൩൭
൧൦ ൨൯ ൩൭ പെസഹയിൽ ൪ാം ഞ.
൧൧ തി ൩൦ ൩൭
൧൨ ചൊ ൩൧ ൩൭ ൧൦ നാഴികക്കു സംക്രമം ഷഷ്ഠി
വ്രതം.
൧൩ ബു ൧൦൪൩


എടവം.
൩൬
൧൪ വ്യ ൩൬ ൧൭൯൦ ഠിപ്പുവെണാടുകരജയിച്ചു.
൧൫ വെ ൩൬ ൧൫൦൩ അൾ്ബുക്കെൎക്കു കൊച്ചി
കോട്ടയെ പണിയിച്ചു തുടങ്ങി.
൧൬ ൩൬
൧൭ ൩൬ പെസഹയിൽ ൫ാം ഞ.
൧൮ തി ൩൬ ഏകാദശിവ്രതം.
൧൯ ചൊ ൩൬ പ്രദൊഷവ്രതം.
൨൦ ബു ൩൫
൨൧ വ്യ ൩൫ സ്വർഗ്ഗാരോഹണനാൾ അമാവാ
സി. വാവുശ്രാദ്ധം.
൨൨ വെ ൧൦ ൩൫
൨൩ ൧൧ ൩൫ ൧൫ നാഴികക്കു ചായി തുടങ്ങി.
൨൪ ൧൨ ൩൫ സ്വൎഗ്ഗാരോഹണം ക. ഞ. ൧൮൧൯
രാജ്ഞി ജനിച്ചതു.
൨൫ തി ൧൩ ൩൫
൨൬ ചൊ ൧൪ ൩൫
൨൭ ബു ൧൫ ൩൫ ഷഷ്ഠിവ്രതം.
൨൮ വ്യ ൧൬ ൩൫ നിങ്ങളുടെ ഭാരങ്ങളെ തങ്ങളിൽ
ചുമന്നുകൊണ്ടു ക്രിസ്തന്റെ ധൎമ്മ
ത്തെ ഇങ്ങിനെ നിവൃത്തിപ്പിൻ.
൨൯ വെ ൧൭ ൩൫
൩൦ ൧൮ ൩൫
൩൧ ൧൯ ൩൫ പെന്തക്കൊസ്തനാൾ.
[ 18 ]
JUNE. ജൂൻ.
30 DAYS ൩൦ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൪ാം തിയ്യതി. മിഥുനം. ൨൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 M തി ൨൦ ൧൦ സാഫർ.


൧൨൮൫
ചി ൪൫꠲ ൨൨꠱
2 TU ചൊ ൨൧ ൧൧ ചൊ ൪൪꠲ ദ്വാ ൧൯꠱
3 W ബു ൨൨ ൧൨ വി ൪൫ ത്ര ൧൮
4 TH വ്യ ൨൩ 🌝 ൧൩ ൪൬꠰ ൧൭꠱
5 F വെ ൨൪ എടവം. ൧൪ തൃ ൪൮꠲ ൧൮꠰
6 S ൨൫ ൧൫ മൂ ൫൨ പ്ര ൨൦꠰
7 SUN ൨൬ ൧൬ പൂ ൫൬꠱ ദ്വി ൨൩꠰
8 M തി ൨൭ ൧൭ പൂ തൃ ൨൯꠱
9 TU ചൊ ൨൮ ൧൮ ൭꠰ ൩൧꠰
10 W ൧൦ ബു ൨൯ ൧൯ തി ൧൩ ൩൫꠲
11 TH ൧൧ വ്യ ൩൦ ൨൦ ൧൮꠲ ൪൦꠰
12 F ൧൨ വെ ൩൧ ൨൧ ൨൪꠰ ൪൪꠱
13 S ൧൩ ൧൦൪൩ ൨൨ പൂ ൨൯꠰ ൪൮
14 SUN ൧൪ ൨൩ ൩൩꠱ ൫൧
15 M ൧൫ തി ൨൪ രെ ൩൬꠱ ൫൨꠱
16 TU ൧൬ ചൊ ൨൫ ൩൯ ൫൩
17 W ൧൭ ബു ൨൬ ൪൦ ദ്വാ ൫൨꠰
18 TH ൧൮ വ്യ ൨൭ ൪൦ ത്ര ൫൦꠰
19 F ൧൯ വെ ൨൮ രൊ ൩൮꠱ ൪൭
20 S ൨൦ 🌚 ൨൯ ൩൬꠰ ൪൨꠱
21 SUN ൨൧ ൯ - മിഥുനം. റബയെല്ലവ്വൽ. തി ൩൩ പ്ര ൩൭
22 M ൨൨ തി ൧൦ പു ൩൯꠱ ദ്വി ൩൦
23 TU ൨൩ ചൊ ൧൧ പൂ ൨൫ തൃ ൨൪꠰
24 W ൨൪ ബു ൧൨ ൨൦꠲ ൧൭꠱
25 TH ൨൫ വ്യ ൧൩ ൧൬꠱ ൧൦꠲
26 F ൨൬ വെ ൧൪ പൂ ൧൨꠱ ൪꠱
27 S ൨൭ ൧൫ ൫൮꠲
28 SUN ൨൮ ൧൬ ൬꠱ ൫൪
29 M ൨൯ തി ൧൭ ചി ൫൦꠰
30 TU ൩൦ ചൊ ൧൮ ൧൦ ചൊ ൪꠱ ൪൭꠲
[ 19 ] ജൂൻ.

നീതിക്ക വിശന്ന ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അതെന്തുകൊ
ണ്ടെന്നാൽ അവർ തൃപ്തന്മാരാകും. മത്തായി . ൫, ൬.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
തി ൨൦ എടവം. ൩൫ ഏകാദശിവ്രതം.
ചൊ ൨൧ ൩൫ പ്രദൊഷവ്രതം.
ബു ൨൨ ൩൫ ൪൫ വാഴിക വരെ ചായി.
വ്യ ൨൩ ൩൫ പൌൎണ്ണമാസി.
വെ ൨൪ ൩൫
൨൫ ൩൫ ൧൮൫൭ നാനസഹെബ് ഖാനപുര
ത്തെ പിടിചു.
൨൬ ൩൬ ത്രീത്വനാൾ.
തി ൨൭ ‌൩൬ നന്മ ചെയ്യുന്നതിൽ നാം മന്ദിച്ചു
പൊകൊല്ല. തളൎന്നു പൊകാഞ്ഞാ
ൽ സ്വസമയത്തിൽ നാം കൊയ്യും.
ചൊ ൨൮ ‌൩൬ ൧൦
൧൦ ബു ൨൯ ‌൩൬ ൧൦
൧൧ വ്യ ൩൦ ‌൩൬ ൧൦ ഷഷ്ഠിവ്രതം.
൧൨ വെ ൩൧ ‌൩൬ ൧൦ ൩൪ നാഴികക്കു സംക്രമം.
൧൩ ൧൦൪൩


മിഥുനം.
‌൩൬ ൧൧ ൧൫൨൫ കൊഴിക്കൊട്ടിലെ പറങ്കി
കോട്ടയുടെ നിരോധം.
൧൪ ൩൭ ൧൧ ത്രീത്വം ക. ൧ാം ഞ.
൧൫ തി ൩൭ ൧൧
൧൬ ചൊ ൩൭ ൧൨ ഏകാദശിവ്രതം.
൧൭ ബു ൩൭ ൧൨
൧൮ വ്യ ൩൭ ൧൨ പ്രദൊഷവ്രതം.
൧൯ വെ ൩൮ ൧൨ ൩൬ നാഴികക്കു ചായി തുടങ്ങി.
൨൦ ൩൮ ൧൨ അമാവാസി. വാവുശ്രാദ്ധം.
൨൧ ൩൮ ൧൩ ത്രീത്വം ക ൨ാം ഞ.
൨൨ തി ൧൦ ൩൮ ൧൩ ഭ്രമപ്പെടായ്വിൻ ദൈവത്തൊടു ഇ
ളിച്ചു പോയിക്കൂടാ.
൨൩ ചൊ ൧൧ ൩൮ ൧൩
൨൪ ബു ൧൨ ൩൯ ൧൩
൨൫ വ്യ ൧൩ ൩൯ ൧൩ ഷഷ്ഠിവ്രതം.
൨൬ വെ ൧൪ ൩൯ ൧൩ ഓരൊരുത്തൻ താന്താന്റെ ചുമ
ടു ചുമക്കുമല്ലൊ.
൨൭ ൧൫ ൩൯ ൧൪
൨൮ ൧൬ ൩൯ ൧൪ ത്രീത്വം ക. ൩ാം ഞ. ൧൮൩൮
൨൯ തി ൧൭ ൪൦ ൧൪ രാജ്ഞിയുടെ കിരീടാഭിഷേകം.
൩൦ ചൊ ൧൮ ൪൦ ൧൪ ഏകാദശിവ്രതം.
[ 20 ]
JULY. ജൂലായി.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൪ാം തിയ്യതി. കൎക്കിടകം. ൧൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 W ബു ൧൯ ൧൧ റബയെല്ലവൽ.


൧൨൮൫
വി ദ്വാ ൪൬꠱
2 TH വ്യ ൨൦ ൧൨ ൬꠲ ത്ര ൪൬꠱
3 F വെ ൨൧ ൧൩ തൃ ൯꠲ ൪൭꠲
4 S ൨൨ 🌝 ൧൪ മൂ ൧൩꠱ ൫൦꠰
5 SUN ൨൩ മിഥുനം.


൧൦൪൩
൧൫ പൂ ൧൮꠰ പ്ര ൫൩꠱
6 M തി ൨൪ ൧൬ ൨൩꠲ ദ്വി ൫൭꠱
7 TU ചൊ ൨൫ ൧൭ തി ൨൯꠱ ദ്വി
8 W ബു ൨൬ ൧൮ ൩൫꠰ തൃ ൬꠱
9 TH വ്യ ൨൭ ൧൯ ൪൧ ൧൧
10 F ൧൦ വെ ൨൮ ൨൦ പൂ ൪൬꠰ ൧൫
11 S ൧൧ ൨൯ ൨൧ ൫൧ ൧൮
12 SUN ൧൨ ൩൦ ൨൨ രെ ൫൪꠲ ൨൦꠱
13 M ൧൩ തി ൩൧ ൨൩ ൫൭꠱ ൨൧꠲
14 TU ൧൪ ചൊ ൩൨ ൨൪ ൫൯ ൨൧꠱
15 W ൧൫ ബു ൨൫ ൫൯꠱ ൨൦꠰
16 TH ൧൬ വ്യ ൨൬ രൊ ൫൯ ൧൭꠲
17 F ൧൭ വെ ൨൭ ൫൭꠰ ദ്വാ ൧൩
18 S ൧൮ ൨൮ തി ൫൪꠱ ത്ര
19 SUN ൧൯ 🌚 ൨൯ പു ൫൧ ൩꠰
20 M ൨൦ തി കൎക്കിടകം ൩൦ പൂ ൪൬꠲ പ്ര ൫൬꠱
21 TU ൨൧ ചൊ റബയെൽ ആഹർ. ൪൨꠲ ദ്വി ൫൦꠰
22 W ൨൨ ബു ൩൮꠰ തൃ ൪൩꠰
23 TH ൨൩ വ്യ പൂ ൩൪ ൩൬꠲
24 F ൨൪ വെ ൧൦ ൩൦꠰ ൩൦꠲
25 S ൨൫ ൧൧ ൨൭꠰ ൨൫꠱
26 SUN ൨൬ ൧൨ ചി ൨൫ ൨൧꠰
27 M ൨൭ തി ൧൩ ചൊ ൨൪ ൧൭꠲
28 TU ൨൮ ചൊ ൧൪ വി ൨൪ ൧൬
29 W ൨൯ ബു ൧൫ ൨൫ ൧൫꠰
30 TH ൩൦ വ്യ ൧൬ ൧൦ തൃ ൨൭꠱ ൧൬
31 F ൩൧ വെ ൧൭ ൧൧ മൂ ൩൧꠲ ദ്വാ ൧൭꠲
[ 21 ] ജൂലായി.

ഞാൻ നല്ല ഇടയൻ ആകുന്നു നല്ല ഇടയൻ തന്റെ ജീവനെ
ആടുകൾക്ക വേണ്ടി നല്കുന്നു. യൊഹ. ൧൦, ൧൧.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ബു ൧൯ മിഥുനം. ൪൦ ൧൫ ൫ നാഴിക വരെ ചായി.
വ്യ ൨൦ ൪൧ ൧൫ പ്രദൊഷവ്രതം.
വെ ൨൧ ൪൧ ൧൫ ൧൫൦൪ പചെൿ താമൂതിരിയെ ജ
[യിച്ചതു.
൨൨ ൪൧ ൧൫ പൌൎണ്ണമാസി.
൨൩ ൪൧ ൧൫ ത്രീത്വം ക. ൪ാം ഞ.
തി ൨൪ ൪൨ ൧൫ നിന്റെ കൂട്ടുകാരനെ നിന്നെ
പൊലെ സ്നേഹിക്കെണം എന്നു
ള്ള ഏകവാക്യത്തിൽ ധൎമ്മം എ
ല്ലാം പൂരിച്ചു വന്നു.
ചൊ ൨൫ ൪൨ ൧൫
ബു ൨൬ ൪൨ ൧൫
വ്യ ൨൭ ൪൨ ൧൫
൧൦ വെ ൨൮ ൪൨ ൧൫
൧൧ ൨൯ ൪൩ ൧൫ ഷഷ്ഠിവ്രതം.
൧൨ ൩൦ ൪൩ ൧൬ ത്രീത്വം ക. ൫ാം ഞ.
൧൩ തി ൩൧ ൪൩ ൧൬
൧൪ ചൊ ൩൨ ൪൪ ൧൬ ൧൦ നാഴികക്കു സംക്രമം.
൧൫ ബു കൎക്കിടകം. ൪൪ ൧൬
൧൬ വ്യ ൪൪ ൧൬ ഏകാദശിവ്രതം. ൫൭ നാഴികക്കു
[ചായി തുടങ്ങി
൧൭ വെ ൪൪ ൧൫ പ്രദൊഷവ്രതം.
൧൮ ൪൪ ൧൫
൧൯ ൪൪ ൧൫ ത്രീത്വം ക. ൬ാം ഞ. അമാവാസി
വാവുശ്രാദ്ധം. എനിക്കൊ നമ്മുടെ
കൎത്താവായ യേശുക്രിസ്തന്റെ ക്രൂ
ശിൽ അല്ലാതെ പ്രശംസയരുതു.
അവനാൽ ലൊകം എനിക്കും ഞാ
ൻ ലൊകത്തിന്നും ക്രൂശിക്കപ്പെട്ടി
[രിക്കുന്നു.
൨൦ തി ൪൫ ൧൫
൨൧ ചൊ ൪൫ ൧൫
൨൨ ബു ൪൫ ൧൫
൨൩ വ്യ ൪൫ ൧൫
൨൪ വെ ൧൦ ൪൫ ൧൫
൨൫ ൧൧ ൪൫ ൧൫ ഷഷ്ഠിവ്രതം.
൨൬ ൧൨ ൪൬ ൧൫ ത്രീത്വം ക. ൭ാം ഞ.
൨൭ തി ൧൩ ൪൬ ൧൪
൨൮ ചൊ ൧൪ ൪൬ ൧൪ ൨൪ നാഴികവരെ ചായി.
൨൯ ബു ൧൫ ൪൬ ൧൪
൩൦ വ്യ ൧൬ ൪൬ ൧൪ ഏകാദശിവ്രതം.
൩൧ വെ ൧൭ ൪൬ ൧൪ പ്രദൊഷവ്രതം.
[ 22 ]
AUGUST. അഗുസ്ത.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൩ാം തിയ്യതി. ചിങ്ങം. ൧൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 S ൧൮ ൧൨ റബയെൽആഹർ


൧൨൮൫
പൂ ൩൫ ത്ര ൨൦꠲
2 SUN ൧൯ ൧൩ ൪൦ ൨൪꠱
3 M തി ൨൦ 🌝 ൧൪ തി ൪൫꠲ ൨൮꠲
4 TU ചൊ ൨൧ കൎക്കിടകം. ൧൫ ൫൦꠱ പ്ര ൩൩꠰
5 W ബു ൨൨ ൧൬ ൫൭꠰ ദ്വി ൩൭꠲
6 TH വ്യ ൨൩ ൧൭ ൨꠲ തൃ ൪൨
7 F വെ ൨൪ ൧൮ പൂ ൭꠲ ൪൫꠲
8 S ൨൫ ൧൯ ൧൨ ൪൮꠱
9 SUN ൨൬ ൨൦ രെ ൧൫꠱ ൫൦꠱
10 M ൧൦ തി ൨൭ ൨൧ ൧൭꠲ ൫൧
11 TU ൧൧ ചൊ ൨൮ ൨൨ ൧൯ ൫൦꠱
12 W ൧൨ ബു ൨൯ ൨൩ ൧൯ ൪൮꠱
13 TH ൧൩ വ്യ ൩൦ ൨൪ രൊ ൧൭꠲ ൪൫꠱
14 F ൧൪ വെ ൩൧ ൨൫ ൧൫꠱ ൪൫
15 S ൧൫ ൧൦൪൩ ൨൬ തി ൧൨꠱ ദ്വാ ൩൩꠲
16 SUN ൧൬ ൨൭ പു ൮꠲ ത്ര ൨൯꠲
17 M ൧൭ തി 🌚 ൨൮ പൂ ൪꠱ ൨൪
18 TU ൧൮ ചൊ ചിങ്ങം. ൨൯ ൧൬꠰
19 W ൧൯ ബു ജമാദിൻആവ്വൽ. പൂ ൫൫꠲ പ്ര ൯꠱
20 TH ൨൦ വ്യ ൫൧꠲ ദ്വി ൩꠰
21 F ൨൧ വെ ൪൮꠰ ൫൭꠱
22 S ൨൨ ചി ൪൫꠱ ൫൨꠲
23 SUN ൨൩ ചൊ ൪൨꠱ ൪൭꠰
24 M ൨൪ തി ൧൦ വി ൪൩꠰ ൪൬꠰
25 TU ൨൫ ചൊ ൧൧ ൪൩꠲ ൪൫
26 W ൨൬ ബു ൧൨ തൃ ൪൫꠰ ൪൫
27 TH ൨൭ വ്യ ൧൩ മൂ ൪൮ ൪൬꠰
28 F ൨൮ വെ ൧൪ ൧൦ പൂ ൫൨ ൪൮꠲
29 S ൨൯ ൧൫ ൧൧ ൫൬꠱ ദ്വാ ൫൨
30 SUN ൩൦ ൧൬ ൧൨ ത്ര ൫൬
31 M ൩൧ തി ൧൭ ൧൩ തി ൭꠱ ത്ര
[ 23 ] അഗുസ്ത.

അവൻ നമ്മെ മുദ്രയിട്ടിട്ടും നമ്മുടെ ഹൃദയങ്ങളിൽ ആത്മാവി
ന്റെ അച്ചാരത്തെ തന്നിട്ടുമുണ്ട. ൨ കൊറി. ൧, ൨൨.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൧൮ കൎക്കിടകം


൧൦൪൩
൪൬ ൧൩
൧൯ ൪൭ ൧൩ ത്രീത്വം ക. ൮ാം ഞ.
തി ൨൦ ൪൭ ൧൩ പൌൎണ്ണമാസി.
ചൊ ൨൧ ൪൭ ൧൩ എങ്ങിനെ എന്നാൽ ദൈവം ലൊ
കത്തിന്നു അവരുടെ പിഴകളെ ക
ണക്കിടാതെ നിരപ്പിൻ വചന
ത്തെ ഞങ്ങളിൽ സമൎപ്പിച്ചുംകൊ
ണ്ടു ലൊകത്തെ ക്രിസ്തനിൽ ത
ന്നൊടു നിരപ്പിച്ചതു.
ബു ൨൨ ൪൭ ൧൨
വ്യ ൨൩ ൪൭ ൧൨
വെ ൨൪ ൪൭ ൧൨
൨൫ ൪൭ ൧൨
൨൬ ൪൭ ൧൧ ത്രീത്വം ക. ൯ാം ഞ. ഷഷ്ഠിവ്രതം.
൧൦ തി ൨൭ ൪൭ ൧൧
൧൧ ചൊ ൨൮ ൪൭ ൧൧
൧൨ ബു ൨൯ ൪൭ ൧൦
൧൩ വ്യ ൩൦ ൪൭ ൧൦ ൧൬ നാഴികക്കു ചായി തുടങ്ങി.
൧൪ വെ ൩൧ ൪൭ ൩൯ നാഴികക്കു സംക്രമം. ഏകാദ
[ശി വ്രതം.
൧൫ ചിങ്ങം. ൪൭ പ്രദൊഷ വ്രതം.
൧൬ ൪൭ ത്രീത്വം ക. ൧൦ാം ഞ.
൧൭ തി ൪൭ അമാവാസി. വാവു ശ്രാദ്ധം.
൧൮ ചൊ ൪൭ പാപത്തെ അറിയാത്തവനെ നാം
അവനിൽ ദൈവനീതി ആകെ
ണ്ടതിന്നു അവൻ നമുക്കുവേണ്ടി
പാപമാക്കി.
൧൯ ബു ൪൭
൨൦ വ്യ ൪൭
൨൧ വെ ൪൭
൨൨ ൪൭ ൧൮൫൦ കുളത്തൂരിലെ മാപ്പളമാരു
ടെ കുലകാൎയ്യവും കവൎച്ചയും
൨൩ ൪൭ ത്രീത്വം ക. ൧൧ാം ഞ. ഷഷ്ഠിവ്രതം.
൨൪ തി ൧൦ ൪൭ ൪൩ നാഴിക വരെ ചായി.
൨൫ ചൊ ൧൧ ൪൭
൨൬ ബു ൧൨ ൪൭
൨൭ വ്യ ൧൩ ൪൭ ൧൫൦൭ അക്കൂഞ്ഞ കണ്ണൂരിൽ എത്തി
[യ്തു.
൨൮ വെ ൧൪ ൪൭ ഏകാദശിവ്രതം.
൨൯ ൧൫ ൪൭
൩൦ ൧൬ ൪൭ ത്രീത്വം ക. ൧൨ാം ഞ പ്രദൊഷ
[വ്രതം.
൩൧ തി ൧൭ ൪൭
[ 24 ]
SEPTEMBER. സപ്തെംബർ.
30 DAYS ൩൦ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൧ാം തിയ്യതി. കന്നി. ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TU ചൊ ൧൮ 🌝 ൧൪ ജമാദിൻആവ്വൽ.


൧൨൮൫
൧൩꠱ ൫꠰
2 W ബു ൧൯ ചിങ്ങം.


൧൦൪൩
൧൫ ൧൯ ൯꠲
3 TH വ്യ ൨൦ ൧൬ പൂ ൮൪꠱ പ്ര ൧൩꠲
4 F വെ ൧൧ ൧൭ ൨൯꠰ ദ്വി ൧൭꠰
5 S ൨൨ ൧൮ രെ ൩൩ തൃ ൧൯꠲
6 SUN ൨൩ ൧൯ ൩൬ ൨൧
7 M തി ൨൪ ൨൦ ൩൭꠲ ൨൧꠰
8 TU ചൊ ൨൫ ൨൧ ൩൮꠰ ൨൦
9 W ബു ൨൬ ൨൨ രൊ ൩൭꠲ ൧൭꠲
10 TH ൧൦ വ്യ ൨൭ ൨൩ ൩൬ ൧൪
11 F ൧൧ വെ ൨൮ ൨൪ തി ൩൩꠱ ൯꠱
12 S ൧൨ ൨൯ ൨൫ പു ൩൦꠰
13 SUN ൧൩ ൩൦ ൨൬ പൂ ൨൬꠰ ദ്വാ ൫൭꠱
14 M ൧൪ തി ൩൧ ൨൭ ൨൨ ത്ര ൫൧
15 TU ൧൫ ചൊ ൧൮ ൧൭꠱ ൪൪꠰
16 W ൧൬ ബു 🌚 ൨൯ പൂ ൧൩ ൩൭꠲
17 TH ൧൭ വ്യ കന്നി.


൧൦൪൪
൩൦ ൯꠰ പ്ര ൩൧꠲
18 F ൧൮ വെ ജമാദിൽആഹർ. ദ്വി ൨൬꠱
19 S ൧൯ ചി ൩꠲ തൃ ൨൨
20 SUN ൨൦ ചൊ ൨꠱ ൧൯
21 M ൨൧ തി വി ൨꠱ ൧൭
22 TU ൨൨ ചൊ ൩꠱ ൧൬꠰
23 W ൨൩ ബു തൃ ൫꠱ ൧൭
24 TH ൨൪ വ്യ ൧൦ മൂ ൧൮꠲
25 F ൨൫ വെ ൧൧ പൂ ൧൩ ൨൧꠲
26 S ൨൬ ൧൨ ൧൮ ൨൫꠰
27 SUN ൨൭ ൧൩ ൧൦ തി ൨൩꠱ ൨൯꠲
28 M ൨൮ തി ൧൪ ൧൧ ൨൯꠰ ദ്വാ ൩൪꠱
29 TU ൨൯ ചൊ ൧൫ ൧൨ ൩൫ ത്ര ൩൯
30 W ൩൦ ബു ൧൬ ൧൩ പൂ ൪൦꠱ ൪൩꠱
[ 25 ] സപ്തെംബർ.

എന്റെ കുഞ്ഞുങ്ങളെ, നാം വചനത്തിൽ അല്ല,
നാവിലുമല്ല; പ്രവൃത്തിയിലും സത്യത്തിലും തന്നെ
സ്നേഹിക്കണം. ൧ യൊഹ. ൩, ൧൮.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ചൊ ൧൮ ചിങ്ങം.


൧൦൪൩
൪൭ പൌൎണ്ണമാസി.
ബു ൧൯ ൪൭ ൧൫൦൩ അൾ്ബുക്കെൎക്കു കൊച്ചിയി
ൽ എത്തിയ്തു.
വ്യ ൨൦ ൪൬
വെ ൨൧ ൪൬ ൫൯ ൧൫൦൪ സുവറുസ് കൊഴികൊട്ടി
നെ ഇടിച്ചതു.
൨൨ ൪൬ ൫൯
൨൩ ൪൬ ൫൮ ത്രീത്വം ക. ൧൩ാം ഞ.
തി ൨൪ ൪൬ ൫൮
ചൊ ൨൫ ൪൬ ൫൭ ഷഷ്ഠിവ്രതം.
ബു ൨൬ ൪൬ ൫൬ ൩൬ നാഴികക്കു ചായി തുടങ്ങി;
അഷ്ടമി രൊഹിണി വ്രതം.
൧൦ വ്യ ൨൭ ൪൬ ൫൬
൧൧ വെ ൨൮ ൪൬ ൫൫
൧൨ ൨൯ ൪൫ ൫൫
൧൩ ൩൦ ൪൫ ൫൪ [വ്രതം.
ത്രീത്വം ക. ൧൪ാം ഞ. ഏകാദശി
൧൪ തി ൩൧ ൪൫ ൫൪ ൪൧ നാഴികക്കു സംക്രമം, പ്രദൊ
ഷവ്രതം.
൧൫ ചൊ ൧൦൪൪


കന്നി.
൪൫ ൫൩
൧൬ ബു ൪൫ ൫൨ അമാവാസി. വാവു ശ്രാദ്ധം.
൧൭ വ്യ ൪൫ ൫൨ ൧൮൫൫ കല്ക്കട്ടർ കൊന്നൊലി
കൊഴിക്കൊട്ടിൽ നിന്നു കുലചെ
യ്യപ്പെട്ടതു.
൧൮ വെ ൪൫ ൫൧
൧൯ ൪൫ ൫൧
൨൦ ൪൫ ൫൦ ത്രീത്വം ക. ൧൫ാം ഞ.
൨൧ തി ൪൪ ൪൯ ൩ നാഴികവരെ ചായി.
൨൨ ചൊ ൪൪ ൪൯ ഷഷ്ഠിവ്രതം.
൨൩ ബു ൪൪ ൪൮ കഴിയും എങ്കിൽ നിങ്ങളാൽ ആ
വൊളം എല്ല മനുഷ്യരൊടും സമാ
ധാനം കോലുക.
൨൪ വ്യ ൧൦ ൪൪ ൪൮
൨൫ വെ ൧൧ ൪൪ ൪൭
൨൬ ൧൨ ൪൪ ൪൭
൨൭ ൧൩ ൪൪ ൪൬ ത്രീത്വം ക. ൧൬ാം ഞ. ഏകാദശി
വ്രതം.
൨൮ തി ൧൪ ൪൪ ൪൬
൨൯ ചൊ ൧൫ ൪൪ ൪൫ പ്രദൊഷവ്രതം.
൩൦ ബു ൧൬ ൪൪ ൪൫
[ 26 ]
OCTOBER. ഒക്തൊബർ.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൧, ൩൧ാം തിയ്യതി. തുലാം. ൧൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TH വ്യ ൧൭ 🌝 ൧൪ ജമാദിൻ ആഹർ.

൧൨൮൫
൪൫꠲ ൪൭꠱
2 F വെ ൧൮ കന്നി.


൧൦൪൪
൧൫ രെ ൫൦ പ്ര ൫൦꠱
3 S ൧൯ ൧൬ ൫൩꠱ ദ്വി ൫൨꠲
4 SUN ൨൦ ൧൭ ൫൬ തൃ ൫൩꠱
5 M തി ൨൧ ൧൮ ൫൭꠰ ൫൩꠱
6 TU ചൊ ൨൨ ൧൯ രൊ ൫൭꠰ ൫൧꠱
7 W ബു ൨൩ ൨൦ ൫൬꠰ ൪൮꠲
8 TH വ്യ ൨൪ ൨൧ തി ൫൪ ൪൪꠲
9 F വെ ൨൫ ൨൨ പു ൫൧꠰ ൩൯꠲
10 S ൧൦ ൨൬ ൨൩ പൂ ൪൭꠱ ൩൪
11 SUN ൧൧ ൨൭ ൨൪ ൪൩꠱ ൨൭꠱
12 M ൧൨ തി ൨൮ ൨൫ ൩൯ ൨൧
13 TU ൧൩ ചൊ ൨൯ ൨൬ പൂ ൩൪꠱ ദ്വാ ൧൪꠱
14 W ൧൪ ബു ൩൦ ൨൭ ൩൦꠱ ത്ര ൮꠰
15 TH ൧൫ വ്യ ൩൧ 🌚 ൨൮ ൨൭ ൨꠱
16 F ൧൬ വെ തുലാം. ൨൯ ചി ൨൪ പ്ര ൫൭꠲
17 S ൧൭ റജബു. ചൊ ൨൨ ദ്വി ൫൪
18 SUN ൧൮ വി ൨൧꠱ തൃ ൫൧꠱
19 M ൧൯ തി ൨൧꠲ ൫൦꠰
20 TU ൨൦ ചൊ തൃ ൨൩꠰ ൫൦꠰
21 W ൨൧ ബു മൂ ൨൬ ൫൧꠱
22 TH ൨൨ വ്യ പൂ ൨൯꠲ ൫൪
23 F ൨൩ വെ ൩൪꠰ ൫൭꠱
24 S ൨൪ തി ൩൯꠱ ൧꠱
25 SUN ൨൫ ൧൦ ൪൫ ൬꠰
26 M ൨൬ തി ൧൧ ൧൦ ൫൧ ൧൧
27 TU ൨൭ ചൊ ൧൨ ൧൧ പൂ ൫൬꠱ ൧൫꠰
28 W ൨൮ ബു ൧൩ ൧൨ പൂ ദ്വാ ൧൯꠲
29 TH ൨൯ വ്യ ൧൪ ൧൩ ൬꠲ ത്ര ൨൩꠱
30 F ൩൦ വെ ൧൫ ൧൪ രെ ൧൦꠲ ൨൬꠰
31 S ൩൧ ൧൬ 🌝 ൧൫ ൧൩꠲ ൨൮
[ 27 ] ഒക്തൊബർ.

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളൊടെ
ല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ ആമെൻ. ൧ തെസ്സ. ൫, ൨൮.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
വ്യ ൧൭ കന്നി.

൧൦൪൪
൪൩ ൪൪ പൌൎണ്ണമാസി.
വെ ൧൮ ൪൩ ൪൩
൧൯ ൪൩ ൪൩ ൧൫൦൨ ഗാമ കണ്ണൂർ തൂക്കിൽ അറ
വികപ്പലുകളെ നശിപ്പിച്ചതു.
൨൦ ൪൩ ൪൨ ത്രീത്വം ക. ൧൭ാം ഞ.
തി ൨൧ ൪൩ ൪൨
ചൊ ൨൨ ൪൩ ൪൧ ൫൬ നാഴികക്കു ചായി തുടങ്ങി.
ബു ൨൩ ൪൩ ൪൧ ഷഷ്ഠിവ്രതം.
വ്യ ൨൪ ൪൩ ൪൦ സ്വന്ത പുത്രനെ ആദരിയാതെ
നമുക്ക എല്ലാവൎക്കും വേണ്ടി ഏല്പി
ച്ചവൻ ഇവനൊടു കൂട സകലവും
നമുക്കു സമ്മാനിയാതെ ഇരിപ്പതെ
[ങ്ങിനെ.
വെ ൨൫ ൪൩ ൪൦
൧൦ ൨൬ ൪൩ ൩൯
൧൧ ൨൭ ൪൩ ൩൯ ത്രീത്വം ക. ൧൮ാം ഞ.
൧൨ തി ൨൮ ൪൩ ൩൮ ഏകാദശിവ്രതം.
൧൩ ചൊ ൨൯ ൪൩ ൩൮ പ്രദൊഷവ്രതം.
൧൪ ബു ൩൦ ൪൩ ൩൭
൧൫ വ്യ ൩൧ ൪൩ ൩൭ ൮ നാഴികക്കു സംക്രമം. വാവു ശ്രാ
[ദ്ധം.
൧൬ വെ തുലാം. ൪൩ ൩൬ നവരാത്രി തുടങ്ങി.
൧൭ ൪൩ ൩൬
൧൮ ൪൩ ൩൬ ത്രീത്വം ക. ൧൯ാം ഞ. ൨൨ നാ
ഴികവരെ ചായി.
൧൯ തി ൪൩ ൩൫
൨൦ ചൊ ൪൩ ൩൫
൨൧ ബു ൪൩ ൩൪ ഷഷ്ഠിവ്രതം.
൨൨ വ്യ ൪൩ ൩൪ നിങ്ങൾ ജഡപ്രകാരം ജീവിച്ചാ
ൽ ചാകെയുള്ളു. ആത്മാവിനെ
കൊണ്ടു ശരീരത്തിൽ ക്രിയകളെ
കൊല്ലുകിലൊ നിങ്ങൾ ജീവിക്കും.
൨൩ വെ ൪൩ ൩൪
൨൪ ൪൩ ൩൩
൨൫ ൧൦ ൪൩ ൩൩ {ത്രീത്വം ക. ൨൦ാം ഞ. നവരാത്രി
അവസാനം.
൨൬ തി ൧൧ ൪൩ ൩൩
൨൭ ചൊ ൧൨ ൪൩ ൩൨ ഏകാദശിവ്രതം.
൨൮ ബു ൧൩ ൪൪ ൩൨ പ്രദൊഷവ്രതം.
൨൯ വ്യ ൧൪ ൪൪ ൩൨
൩൦ വെ ൧൫ ൪൪ ൩൨
൩൧ ൧൬ ൪൪ ൩൧ പൌൎണ്ണമാസി.
[ 28 ]
NOVEMBER. നവെംബർ.
30 DAYS ൩൦ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൪ാം തിയ്യതി. വൃശ്ചികം. ൨൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 SUN ൧൭ തുലാം.

൧൦൪൪
൧൬ റജബു.

൧൨൮൫
൧൫꠲ പ്ര ൨൮
2 M തി ൧൮ ൧൭ ൧൬꠱ ദ്വി ൨൭꠲
3 TU ചൊ ൧൯ ൧൮ രൊ ൧൬ തൃ ൨൫꠲
4 W ബു ൨൦ ൧൯ ൧൪꠱ ൨൨꠱
5 TH വ്യ ൨൧ ൨൦ തി ൧൨ ൧൮
6 F വെ ൨൨ ൨൧ പു ൮꠱ ൧൨꠱
7 S ൨൩ ൨൨ പൂ ൪꠲ ൬꠱
8 SUN ൨൪ ൨൩
9 M തി ൨൫ ൨൪ പൂ ൫൬ ൫൩꠱
10 TU ൧൦ ചൊ ൨൬ ൨൫ ൫൧꠲ ൪൭
11 W ൧൧ ബു ൨൭ ൨൬ ൪൮ ദ്വാ ൪൧꠰
12 TH ൧൨ വ്യ ൨൮ ൨൭ ചി ൪൪꠱ ത്ര ൩൬
13 F ൧൩ വെ ൨൯ ൨൮ ചൊ ൪൨꠰ ൩൧꠲
14 S ൧൪ ൩൦ 🌚 ൨൯ വി ൪൦꠲ ൨൮꠱
15 SUN ൧൫ വൃശ്ചികം. ൩൦ ൪൦꠱ പ്ര ൨൬꠲
16 M ൧൬ തി ശബ്ബാൽ. തൃ ൪൧꠰ ദ്വി ൨൫꠲
17 TU ൧൭ ചൊ മൂ ൪൩꠱ തൃ ൨൬꠱
18 W ൧൮ ബു പൂ ൪൬꠱ ൨൮꠱
19 TH ൧൯ വ്യ ൫൦꠱ ൩൧꠰
20 F ൨൦ വെ തി ൫൫꠱ ൩൫꠰
21 S ൨൧ തി ൩൯꠱
22 SUN ൨൨ ൬꠲ ൪൪꠱
23 M ൨൩ തി ൧൨꠱ ൪൯꠰
24 TU ൨൪ ചൊ ൧൦ പൂ ൧൮꠰ ൫൪
25 W ൨൫ ബു ൧൧ ൧൦ ൨൩꠰ ൫൮
26 TH ൨൬ വ്യ ൧൨ ൧൧ രെ ൨൭꠲ ൧꠰
27 F ൨൭ വെ ൧൩ ൧൨ ൩൧꠰ ദ്വാ ൩꠲
28 S ൨൮ ൧൪ ൧൩ ൩൩꠲ ത്ര
29 SUN ൨൯ ൧൫ 🌝 ൧൪ ൩൫꠲
30 M ൩൦ തി ൧൬ ൧൫ രൊ ൩൫꠱ ൩꠲
[ 29 ] നവെംബർ.

കൎത്താവ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തൊടുള്ള സ്നേഹത്തി
ലെക്കും, ക്രിസ്തുവിനായിട്ടുള്ള ക്ഷമയിലെക്കും നടത്തുമാറാകട്ടെ.
൨. തെസ്സലൊ. ൩, ൫.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനുട്ടു
൧൭ തുലാം. ൪൪ ൩൧ ത്രീത്വം ൨൧ാം ഞ.
തി ൧൮ ൪൪ ൩൧ ൧൬ നാഴികക്കു ചായി തുടങ്ങി.
ചൊ ൧൯ ൪൫ ൩൧ ൧൫൦൭ താമൂതിരി പൊന്നാനി
യിൽ പോൎത്തുഗീസരൊടു തോറ്റതു.
ബു ൨൦ ൪൫ ൩൧
വ്യ ൨൧ ൪൫ ൩൦
വെ ൨൨ ൪൫ ൩൦ ഷഷ്ഠിവ്രതം.
൨൩ ൪൬ ൩൦
൨൪ ൪൬ ൩൦ ത്രീത്വം ക. ൨൨ാം ഞ.
തി ൨൫ ൪൬ ൩൦
൧൦ ചൊ ൨൬ ൪൬ ൩൦ ഏകാദശി വ്രതം.
൧൧ ബു ൨൭ ൪൭ ൩൦
൧൨ വ്യ ൨൮ ൪൭ ൩൦ പ്രദോഷവ്രതം.
൧൩ വെ ൨൯ ൪൭ ൩൦ ൪൨ നാഴികവരെ ചായി.
൧൪ ൩൦ ൪൮ ൩൦ ൨ നാഴികക്കു സംക്രമം. അമാ
വാസി. വാവുശ്രാദ്ധം.
൧൫ ൧൦൪൪


വൃശ്ചികം.
൪൮ ൩൦ ത്രീത്വം ക. ൨൩ാം ഞ.
൧൬ തി ൪൮ ൩൦ ക്രിസ്തുനൊ നാം പാപികളായിരി
ക്കുമ്പൊഴെക്ക നമുക്കു വെണ്ടി മ
രിക്കയാൽ ദൈവം തനിക്കു ന
മ്മിലുള്ള സ്നേഹത്തിനു തുമ്പു വ
[രുത്തുന്നു.
൧൭ ചൊ ൪൯ ൩൦
൧൮ ബു ൪൯ ൩൦
൧൯ വ്യ ൪൯ ൩൦
൨൦ വെ ൫൦ ൩൦ ഷഷ്ഠിവ്രതം.
൨൧ ൫൦ ൩൦
൨൨ ൫൧ ൩൦ ത്രീത്വം ക. ൨൪ാം ഞ.
൨൩ തി ൫൧ ൩൦
൨൪ ചൊ ൧൦ ൫൧ ൩൦
൨൫ ബു ൧൧ ൫൨ ൩൧
൨൬ വ്യ ൧൨ ൫൨ ൩൧ ഏകാദശിവ്രതം.
൨൭ വെ ൧൩ ൫൩ ൩൧ പ്രദൊഷവ്രതം.
൨൮ ൧൪ ൫൩ ൩൧
൨൯ ൧൫ ൫൪ ൩൧ ഒന്നാം ആഗമനനാൾ ൩൩ നാ
ഴികക്കു ചായി തുടങ്ങി. പൌൎണ്ണ
മാസി.
൩൦ തി ൧൬ ൫൪ ൩൨
[ 30 ]
DECEMBER. ദിസെംബർ.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൩ാം തിയ്യതി. ധനു. ൨൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TU ചൊ ൧൭ വൃശ്ചികം. ൧൬ ശബാൽ.


൧൨൮൫
൩൪꠱ പ്ര
2 W ബു ൧൮ ൧൭ തി ൩൨꠱ തൃ ൫൭꠰
3 TH വ്യ ൧൯ ൧൮ പു ൨൯꠲ ൫൨꠱
4 F വെ ൨൦ ൧൯ പൂ ൨൬ ൪൭
5 S ൨൧ ൨൦ ൨൨ ൪൦꠲
6 SUN ൨൨ ൨൧ ൧൭꠱ ൩൪꠰
7 M തി ൨൩ ൨൨ പൂ ൧൩ ൨൭
8 TU ചൊ ൨൪ ൨൩ ൨൧꠱
9 W ബു ൨൫ ൨൪ ൫꠱ ൧൬
10 TH ൧൦ വ്യ ൨൬ ൨൫ ചി ൨꠱ ൧൧꠰
11 F ൧൧ വെ ൨൭ ൨൬ ചൊ ദ്വാ ൭꠱
12 S ൧൨ ൨൮ ൨൭ ൫൯꠱ ത്ര
13 SUN ൧൩ ൨൯ 🌚 ൨൮ തൃ ൫൯꠲ ൩꠲
14 M ൧൪ തി ൧൦൪൪


ധനു.
൨൯ തൃ ൧꠰ ൩꠲
15 TU ൧൫ ചൊ റമുള്ളാൻ. മൂ ൩꠲ പ്ര ൪꠲
16 W ൧൬ ബു പൂ ൭꠱ ദ്വി ൭꠰
17 TH ൧൭ വ്യ ൧൧꠲ തൃ ൧൦꠱
18 F ൧൮ വെ തി ൧൭ ൧൪꠲
19 S ൧൯ ൨൨꠱ ൧൯꠲
20 SUN ൨൦ ൨൮꠱ ൧൪꠱
21 M ൨൧ തി പൂ ൩൪꠰ ൨൯꠰
22 TU ൨൨ ചൊ ൩൯꠱ ൩൩꠲
23 W ൨൩ ബു ൧൦ രെ ൪൪꠱ ൩൭꠲
24 TH ൨൪ വ്യ ൧൧ ൧൦ ൪൮꠱ ൪൦꠱
25 F ൨൫ വെ ൧൨ ൧൧ ൫൧꠲ ൪൧꠱
26 S ൨൬ ൧൩ ൧൨ ൫൩꠲ ദ്വാ ൪൩꠰
27 SUN ൨൭ ൧൪ ൧൩ രൊ ൫൪꠲ ത്ര ൪൨꠲
28 M ൨൮ തി ൧൫ ൧൪ ൫൪꠱ ൪൧
29 TU ൨൯ ചൊ ൧൬ ൧൫ 🌝 തി ൫൩ ൩൭꠲
30 W ൩൦ ബു ൧൭ ൧൬ പു ൫൦꠲ പ്ര ൩൩꠲
31 TH ൩൧ വ്യ ൧൮ ൧൭ പൂ ൪൭꠱ ദ്വി ൨൮꠱
[ 31 ] ദിസെംബർ.

ഇതാ ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു ആരും എന്റെ ശബ്ദം
കേട്ടു വാതിലിനെ തുറന്നാൽ അവന്റെ അടുക്കൽ ഞാൻ പൂകും അ
വനൊടും അവൻ എന്നൊടും കൂട അത്താഴം കഴിക്കും. വെളി. ൩, ൨൦.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ചൊ ൧൭ വൃശ്ചികം. ൫൫ ൩൨
ബു ൧൮ ൫൫ ൩൨
വ്യ ൧൯ ൫൬ ൩൩
വെ ൨൦ ൫൬ ൩൩
൨൧ ൫൭ ൩൩ ഷഷ്ഠിവ്രതം.
൨൨ ൫൭ ൩൪ ൨ാം ആഗമനാൾ.
തി ൨൩ ൫൮ ൩൪ ദുൎന്നടപ്പാകുന്ന മദ്യമത്തതയുമരുത
കേവലം ആത്മാവു കൊണ്ടു നി
റഞ്ഞു വരുവിൻ.
ചൊ ൨൪ ൫൮ ൩൪
ബു ൨൫ ൫൯ ൩൫
൧൦ വ്യ ൨൬ ൫൯ ൩൫ ഏകാദശിവ്രതം.
൧൧ വെ ൨൭ ൩൬ പ്രദൊഷവ്രതം. ൧ നാഴിക വരെ
ചായി.
൧൨ ൨൮ ൩൬
൧൩ ൨൯ ൩൬ ൩ാം ആഗമനാൾ. ൩ നാഴിക
ക്കു സംക്രമം അമാവാസി, വാ
വുശ്രാദ്ധം.
൧൪ തി ൧൦൪൪


ധനു.
൩൭
൧൫ ചൊ ൩൭
൧൬ ബു ൩൮
൧൭ വ്യ ൩൮ ൧൫൧൫ അൾ്ബുക്കെൎക്ക മരിച്ചതു.
൧൮ വെ ൩൯
൧൯ ൩൯
൨൦ ൪൦ ൪ാം ആഗമനാൾ ഷഷ്ഠിവ്രതം.
൨൧ തി ൪൦
൨൨ ചൊ ൪൧
൨൩ ബു ൧൦ ൪൧
൨൪ വ്യ ൧൧ ൪൨
൨൫ വെ ൧൨ ൪൨ ക്രിസ്തൻ ജനിച്ചനാൾ ഏകാദശി
വ്രതം.
൨൬ ൧൩ ൪൩
൨൭ ൧൪ ൪൩ ജനന നാൾ. ക. ഞ. പ്രദൊഷ
വ്രതം. ൫൫ നാഴികക്കു ചായി
[തുടങ്ങി.
൨൮ തി ൧൫ ൪൪
൨൯ ചൊ ൧൬ ൪൪ പൌൎണ്ണമാസി.
൩൦ ബു ൧൭ ൪൫
൩൧ വ്യ ൧൮ ൪൫
[ 32 ]
ഗ്രഹസ്ഥിതികൾ.
പരഹിതസിദ്ധം.
ഗ്രഹങ്ങൾ ധനു മകരം കുംഭം മീനം മേടം എടവം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
കുജൻ ൫൩ ൪൫ ൨൮ ൩൩ ൪൬ ൨൨ ൪൬ ൧൦ ൧൫ ൪൬ ൧൧ ൪൮ ൪൫ ൫൬ ൪൫
ബുധൻ ൧൨ ൨൯ ൯൦ ൧൧൧ ൧൦ ൧൬ ൪൮ ൯. വ ൧൦ ൧൧ ൩൧ ൧൮. വ. ൧൧ ൧൦ ൫൪ ൯൯ ൩൫ ൧൦൯
ഗുരു ൧൦ ൧൦ ൪൮ ൧൦ ൧൫ ൪൭ ൧൧ ൧൦ ൨൨ ൧൧ ൧൩ ൧൦ ൨൯ ൧൪ ൧൧ ൨൯ ൧൩ ൧൧ ൧൩ ൧൧
ശുക്രൻ ൧൯ ൩൧ ൭൫ ൨൫ ൫൪ ൭൪ ൧൧ ൫൨ ൭൩ ൩൨ ൭൧ ൧൩ ൨൩ ൬൭ ൧൬ ൩൪ ൫൭
ശനി ൩൯ ൧൪ ൪൧ ൫൦ ൫. വ.
സൎപ്പൻ
വക്രഗതി
൧൬ ൨൩ ൧൪ ൫൧ ൧൩ ൧൬ ൧൧ ൪൩ ൧൦ ൧൦ ൨൬ ൩.
മിഥുനം കൎക്കിടകം ചിങ്ങം കന്നി തുലാം വൃശ്ചികം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
കുജൻ ൨൫ ൪൮ ൪൨ ൧൮ ൩൧ ൪൦ ൨൪ ൩൮ ൨൭ ൩൫ ൧൪ ൧൭ ൨൦ ൨൭ ൩൩ ൨൪
ബുധൻ ൨൩ ൪൪ ൧൪ ൪൨ ൩൧ ൨൫ ൧൫ ൧൦൫ ൨൦ ൯൬ ൧൭ ൩൭ ൨൫. വ ൧൧ ൫൦ ൫൮
ഗുരു ൧൧ ൧൮ ൨൬ ൧൧ ൨൧ ൪൯ ൧൧ ൨൨ ൨൧ ൨. വ ൧൧ ൧൯ ൪൯ ൭. വ ൧൧ ൧൫ ൩൬ ൭. വ ൧൧ ൧൩ ൩. വ
ശുക്രൻ ൧൧ ൨൪ ൩൩ ൧൦ ൧൮ ൫൪ ൨൭ ൧൬ ൧൫ ൩൨ ൫൨ ൧൬ ൩൨ ൬൭ ൧൯ ൪൪ ൫൮
ശനി ൧൧ ൪. വ ൩൨ ൪൬ ൧൫ ൪൯ ൧൦ ൩൦
സൎപ്പൻ
വക്രഗതി
൪൮ ൨൭ ൪൯ ൧൦ ൨൮ ൩൫
[ 33 ] സിംഹപും എലിയും.
(തുള്ളപാട്ടിൻ രീതി.)

കുലഹീനതയും ധനഹീനതയും ബലഹീനതയുമതുള്ള ജനത്താ
ൽ കുലബല ധനബല ജനബലമിങ്ങിനെ പലവിധ ശക്തിമുഴ
ത്ത ജനത്തിനുമൊരുപൊഴുതുപകൃതി വരുമെന്നതിനായൊരു കഥ
ഞാനിന്നുരചെയ്യുന്നേൻ:

പണ്ടങ്ങൊരു പെരുവിപിനെ വലിയൊരു കണ്ഠീരവവരനുണ്ടാ
[യ്വന്നു ।
കണ്ഠേതരഭുജവിക്രമനവനതുകൊണ്ടേറ്റംമദമാൎന്നനവരതം ॥
കണ്ടമൃഗങ്ങൾക്കിണ്ടൽപിണെച്ചുംകണ്ഠമറുത്തമറേത്തുകഴിച്ചും ।
കിണ്ടമനേകൎക്കുണ്ടാംവണ്ണംതൊണ്ടതുറന്നഥഗൎജ്ജനമിട്ടും ॥
രണ്ടുകരങ്ങളുമവനിയിലൂന്നികൊണ്ടുകുതിച്ചുമദിച്ചജഗത്തിൻ ।
കണ്ഠതലോപരിപതനംചെയ്ത കതണ്ടലിവറ്റജനത്തിനുപോലും ॥
കണ്ടൊരുമാത്രയിലേമനതാരിലിണ്ടലുദിച്ചുവരുംപടിതന്നുടെ ।
നീണ്ടു വളഞ്ഞൊരു നിശിതനഖാബലി പൂണ്ടതിരൌദ്രതയോടെ വി
[ളങ്ങും ॥
ഹസ്തയുഗാഹായമുസലയുഗത്താൽ ഹസ്തവീരൻ തന്മസ്തകകുംഭം।
പേൎത്തുമടിച്ചുപൊളിച്ചുതകൎത്തക്കൂൎത്തനഖങ്ങളമുഴ്ത്തിക്കീറിട്ട ॥
ത്യരമൊഴുകിവരുംരുധിരത്തെചിത്തരസേനകുടിച്ചുംകൊണ്ടവന ।
ത്രവനെമദമാൎന്നുമൃഗങ്ങൾക്കത്യുൽകടസാമ്രാട്ടായ്വാണാൻ ॥
ഇങ്ങിനെ കാനനസീമനി നിത്യം തിങ്ങിനസുഖരസമോടെ വസി
[പ്പൊരു ।
തുംഗപരാക്രമവിശ്രുതനാകിയ പിംഗവിലോചനനായകനൊരു
[നാൾ ॥
രാത്രിയിലത്താഴവുമുണ്ടുദരംവീൎത്തുമനസ്സുകുളിൎത്തുപതുക്കെ ।
മെത്തകരേറിശ്ശയനംചെയ്തഥചിത്തസുഖത്തൊടുറങ്ങും സമയെ ॥
തത്ര സമീപെ മരുവീടുന്നൊരു ധൂൎത്തതപെരുകിയ മൂഷികനൊരു
[വൻ ।
ദുഷ്ടമൃഗാധിപനഷ്ടികഴിച്ചവശിഷ്ടമതായൊരുഭക്ഷണമതിൽനി ॥
ന്നൊട്ടു കവൎന്നിങ്ങോട്ടു വരായിട്ടുടനെ സുഷിവിട്ടു നടന്ന ।
പ്പൊട്ടനിരുട്ടു കുരട്ടിത്തപ്പി കഷ്ടിച്ചവിടെക്കെത്തിയസമയെ ॥
പെട്ടന്നവനുടെ കാൽ തിരുമെയ്യിൽ തട്ടിമൃഗേന്ദ്രനു ഞെട്ടിയുറക്കം । [ 34 ] ധൃഷ്ടതപെരുകിയ കേസരിയപ്പൊൾ രുഷ്ടതയോടെഴുനീറ്റുര ചെ
[യ്താൻ: ॥
ആര നമ്മുടെ നിദ്രയുണൎത്തി പാറെട നിന്നുടെ ഘോരവിനാശം ।
പാരിടമതിലൊരു വീരനുമെന്നൊടു നേരിടുവാൻ തുനികില്ലൊരുനാ
[ളും ॥
ക്രൂരമൃഗാധിപനഹമെന്നതു മനതാരതിലല്പവുമോരാതിഹ നീ ।
ധീരതയോടെൻ തിരുവുള്ളത്തിനു നീരസമിന്നു വരുത്തിയമൂലം ॥
കൂറു വെടിഞ്ഞിഹ നിൻതലയിന്നൊരു നൂറുനുറക്കായ്ക്കീറിനുറുക്കി ।
കാലപുരത്തിനയപ്പതിനൊട്ടും കാലവിളംബനമില്ല നമുക്കു ॥
കാളീതനയൻ ഗണപതിനിന്നുടെ മേലേറീട്ടു നടപ്പൊൻ വന്നെ
[ൻ ।
കാലിനുവീണു വണങ്ങിയിരക്കിൽ പോലുമഹം വിടുകില്ലെടനിന്നെ ॥
എന്നിവരോഷവശേന മൃഗേന്ദ്രൻ ചൊന്നതു കേട്ടു മഹാഭയമ
[കതളിർ ।
തന്നിൽനിറഞ്ഞു നടുങ്ങിവിറച്ചതിഖിന്നതയോടെ കരഞ്ഞു നമി
[ച്ചു ॥
ഉന്ദുരുതാനും മൃഗരിപുതന്നൊടു തന്നുരുഖേദത്തോടുരചെയ്താൻ ।
അയ്യൊ മൃഗവര ദാസനഹം തവ ചെയ്യൊല്ലെ മമ നിധനമിദാനീം ॥
കൈവഷളാക്കുകയെന്നിയെ നാഥൻ ചെയ്വതുമറ്റെന്തെൻ നിധ
[നത്താൽ ।
ഭക്തജനപ്രിയ ഹരികുലതിലക ഭക്തൻതവ ഞാനെന്നറിയേണം ॥
ചീൎത്തുമുഴുത്തൊരു വൃദ്ധതയാലെൻ നേത്രയുഗത്തിനു കാഴ്ചകുറ
[ഞ്ഞു ।
ധൂൎത്തല്ലതു കാരണമായടിയൻ രാത്രിയിൽ നേൎവ്വഴി കാണാഞ്ഞതി
[നാൽ ॥
ആൎത്തപരായണ സുമതെ നിൻതിരുമൂൎത്തിയിലിത്തിരി തട്ടിപ്പോ
[യി ।
ഓൎത്തുംകൊണ്ടിതു ചെയ്തില്ലെൻ പരമാൎത്ഥം ബോധിച്ചീടുക കൃപ
[യാ ॥
യുക്തിപറഞ്ഞു ഫലിപ്പിപ്പാനായുക്തിയിൽ വൈഭവമില്ലടിയനും ।
മൂത്തുനരെച്ചൊരു മുതുവെലി ഞാനെന്നോൎത്തു പൊറുത്തീടേണമ
[ബദ്ധം ॥
ഇത്തരമേകിപ്പുനരപി സംസ്കൃതകീൎത്തന മതിനാൽ സ്തുതിചെയ്തെ
[വം (വൃത്തഭേദം:) [ 35 ] ജയജയ മൃഗരിപുവര സുമതെ—ജയജയ ഭവതു നമൊ മമ തെ ।
ജയ വിപിനാവനിതലനൃപതെ ജയ ഗളരവജിതപരസമിതെ. ॥
ജയ ബഹുഭുജബല വീൎയ്യനിധെ ജയകൃതമുടെതരകളഭവധെ. ।
ജയ ജയ പദനതജനബന്ധൊ ജയജയ ബഹുവിധഗുണസി
[ന്ധൊ. ॥
ഇങ്ങിനെ പാടിസ്തുതി, ചെയ്വതുകേട്ടങ്ങു മൃഗേന്ദ്രനു തുഷ്ടിമുഴുത്തു ।
പോകഭയം വേണ്ടെന്നുരചെയ്തവനാഖുവെ വിട്ടു മനസ്സലിവോ
[ടും ॥
മൂഷികനപ്പൊൾ കേസരിയെ പരിതോഷസമേതം തൊഴുതുരചെ
[യ്താൻ ।
ഉത്തമ ഗുണഗണജലധെ കേസരിസത്തമ കരുണാചിത്ത നമ
[സ്തെ ॥
അത്യുപകാരം ചെയ്തഭവാന്നൊരു പ്രത്യുപകാരം ചെയ്വതിനുള്ളിൽ ।
അത്യാഗ്രഹമുണ്ടടിയന്നവസരമെത്തുമ്പൊളതു ചെയ്വൻ നൂനം ॥
ഇപ്പോളടിയൻ വിടകൊള്ളുന്നെനിപ്പരിചുരചെയ്തെലി നടകൊ
[ണ്ടാൻ ।
കെല്പിയലുന്ന മൃഗേന്ദ്രൻ ചിരിയൊടുമപ്പൊഴുതിങ്ങിനെ മനസിക
[ഥിച്ചാൻ ॥
ഹൊ ഹൊ മൂഢ നിന്നെക്കൊണ്ടൊരു സാഹായമ്മമവരുവാനു
[ണ്ടൊ ।
മോഷണമതിനതി ചതുരതപെരുകിയ മൂഷിക നിന്നാലെന്തുപകാ
[രം ॥
മത്തമതം ഗജമസ്തകകുംഭപ്രസ്തരപാടനപടുവായഖിലജ ।
ഗത്തിനു നായകനായ നമുക്കൊരു പ്രത്യുപകൃതി ചെയ്വതിനായി
[പ്പൊൾ ॥
ഛിദ്രം തന്നിലൊളിച്ചു വസിപ്പൊരു ക്ഷുദ്രപ്രാണി തുനിഞ്ഞതുകൊ
[ള്ളാം ।
ഇങ്ങിനെ മൂഷികമാക്ഷേപിച്ചു മംഗലമാൎന്നു വസിച്ചു മൃഗേന്ദ്ര
[ൻ ॥
അന്നൊരുനാളക്കാനനസീമനി വന്നൊരു കാട്ടാളൻ വലവെച്ചാ
[ൻ ।
മൂഢൻ മൃഗപതി മദമാൎന്നതിതരമൂഢകുതുഹലമോടും വിപിനെ ॥
ഓടിച്ചാടി നടക്കും സമയെ വേടൻവെച്ചൊരു വലയതിൽ വീണു ।
പേടിയണഞ്ഞു ചമഞ്ഞു തദാനീമൊടിയകന്നിതു പാടവമെല്ലാം ॥ [ 36 ] ആടൽ മുഴുത്തുഥ കേസരിവീരൻ കാടകമൊക്ക നടുങ്ങുംവണ്ണം ।
പ്രളയഘനദ്ധ്വനിയുണ്ടാകുകയൊ ജലധികലങ്ങി മറിഞ്ഞീടുക
[യൊ ॥
എന്തൊരു ശബ്ദമിതെന്നോൎത്തവനും രന്ധ്രെനിന്നു പുറത്തുകരേ
[റി ।
തൻചെവി ചാച്ചഥ ചഞ്ചലഹീനം കിഞ്ചന നേരം പാൎത്തൊരു
[സമയെ ॥
പഞ്ചാനനരവമെന്നതറിഞ്ഞവനഞ്ചാതവിടെക്കോടിച്ചെന്നു. ।
സിന്ധുരരിപുതൻബന്ധനമതു നിജദന്തബലേന കടിച്ചുമുറിച്ചു ॥
ബന്ധുതയാ മൃഗനാഥനു മോക്ഷം ഹന്തകൊടുത്തിതു മൂഷികവീര
[ൻ ।
ഭീതിവെടിഞ്ഞഥ കേസരിതാനും പ്രീതിയൊടെലിയെത്തഴുകിച്ചൊ
[ന്നാൻ ॥
സാധുകൃതം ഭവതാ മമ ബന്ധൊ ആധിയൊഴിഞ്ഞിതു നിൻ കൃപ
[യാലെ ।
വ്യാധന്മൂലമിനിക്കുവരേണ്ടുംബാധെക്കൊക്കെയുമുപശമമുണ്ടായ് ॥
സങ്കടമതിൽ നിന്നെന്നെ വിടുത്തൊരു നിൻക്രിയ വൻക്രിയയ
[ത്രെ മഹാത്മൻ ।
മത്സരമെന്നി കൃതസ്മൃതിചെയ്വാൻ ത്വത്സമനായിട്ടൊരുവനുമില്ല ॥
സല്ഗുണജലധെ നിന്നുടെ വൃത്തംവല്ഗുതരം ഹൃദിപാൎക്കുന്തോറും ।
സൽക്രിയചെയ്വാനഭിലാഷം തവ ഹൃൽക്കമലത്തിൽ വസിപ്പതു
[മൂലം ॥
സൽകുലസംഭവ മൂഷിക വിവിധ മഹൽക്രിയ ചെയ്വാനാളല്ലൊ
[നീ ।
ഇങ്ങിനെ മൂഷികനെ സ്തുതിചെയ്തവനങ്ങു സുഖത്തിൽ വസിച്ചു
[വനത്തിൽ ॥ [ 37 ] ഒരു സൽക്രിയയുടെ പ്രതിഫലം

ഗൎമ്മന്യരാജ്യത്തിന്റെ ഒരു വലിയ നഗരത്തിൽ വെച്ചു ഒമ്പ
തു വയസ്സുള്ളൊരു ആൺ കുട്ടി അങ്ങു ഒരു കോണിൽ നിന്നുകൊ
ണ്ടു കടന്നു പോകുന്നവരൊടു ഭിക്ഷ യാചിച്ചും കീറത്തുണിയുടുത്തും
ശീതം സഹിച്ചുകൂടായ്കയാൽ മുഖം നീലിച്ചും കാലുകൾ തമ്മിൽഅടി
ച്ചു വിറച്ചും കണ്ണുനീർ ഓലോലമായി ഒഴുകിയും കൊണ്ടിരിക്കുമ്പൊൾ
കടന്നു പോകുന്ന പലരും അവന്റെ പരവശതയെ വിചാരിയാ
തെ വെറുതെ ഒഴിഞ്ഞുപോകുന്നതിനെ കുട്ടി കണ്ടു അതിദുഃഖിതനാ
യി. അയ്യയ്യൊ! ഞാനും മരിച്ചു, എന്റെ അമ്മയൊടു കൂട മണ്ണെടത്തി
ൽ കിടന്നാൽ കൊള്ളായിരുന്നു എന്നു വിലാപിച്ചു, നിടുവീൎത്തു പറയു
ന്നതിനെ അപ്പോഴെക്കു ആ സ്ഥലത്തിൽ എത്തിയിരുന്ന ഒരു ധന
വാൻ കേട്ടു, കുട്ടിയുടെ പരാധീനതയെ കണ്ടു, അവനിൽ കൃപ തൊ
ന്നി അരികത്തു ചെന്നു: ഹാ! കുട്ടിയെ നീ എന്തിന്നു കരയുന്നു എന്നു
സ്നേഹപുൎണ്ണമായി ചോദിച്ചാറെ, കുട്ടി പിന്നെയും വീൎത്തു കൈ രണ്ടും
നീട്ടി, അല്ലയൊ തമ്പുരാനെ! ഇന്നലെയും ഇന്നും ഞാൻ ഒരു വസ്തു
വും ഭക്ഷിച്ചില്ല. അല്പം ആഹാരം വാങ്ങെണ്ടതിന്നു എനിക്കു രണ്ടു
പൈസ്സ തരെണം എന്നു അപേക്ഷിച്ചപ്പൊൾ, ആ ധനവാൻ നി
ന്റെ പേർ എന്ത എന്നും ബന്ധുക്കൾ ആർ എന്നും ചൊദിച്ചതിന്നു
കുട്ടി, എന്റെ പേർ ജോൎജ എന്നും അഛ്ശൻ മരിച്ചതു വളരെ നാളായി
അമ്മയുടെ ശവത്തെ മിനിഞ്ഞാന്നത്രെ അടക്കിയതു, ഇനി എനി
ക്കു ഭൂമിയിൽ യാതൊരു ബന്ധുക്കളുമില്ല. അമ്മ പാൎത്തിരുന്നകുടിയിൽ
നിന്നു അവളുടെ ശവം എടുത്തശേഷം ജന്മി എന്നെ ആട്ടിക്കളഞ്ഞു.
ഈ കഴിഞ്ഞ രണ്ടു രാത്രികളിൽ ഞാൻ കുതിരപ്പന്തിയിൽ കിടന്നു ശീത
വും വിശപ്പും സഹിച്ചു വളരെ കഷ്ടം അനുഭവിച്ചു, എന്നുംമറ്റും കുട്ടി
ബഹു വിവശതയോടെ പറഞ്ഞപ്പെൾ, ധനവാൻ നീ എഴുത്തപ
ള്ളിയിൽ പോയി പഠിച്ചു, വായിപ്പാനും എഴുതുവാനും ശീലിച്ചുവൊ?
എന്നതിന്നു കുട്ടി, എനിക്കു പഠിപ്പാൻ വളരെ ആഗ്രഹമുണ്ടായിരു
ന്നു എങ്കിലും, എന്റെ അമ്മയുടെ ദാരിദ്ര്യം നിമിത്തം അതിന്നു സം
ഗതി വന്നില്ല എന്നു പറഞ്ഞു.

അപ്പൊൾ വല്ദൻ എന്ന ധനവാൻ കുട്ടിയെ കൂട്ടിക്കൊണ്ടു, ഒ
രു സത്രത്തിലേക്കു ചെന്നു അവനെ നല്ലവണ്ണം ഭക്ഷിപ്പിച്ചു തൃപ്തി
വരുത്തിയ ശേഷം, തന്റെ വീട്ടിലേക്കു വരുത്തി, പണിക്കാരനായ
ന്യൂറ്റൻ എന്നവനെ വിളിച്ചു: നീ ഈ കുട്ടിയെ കണ്ടുവൊ? നീ ഇ [ 38 ] വനെ നല്ലവണ്ണം വിചാരിച്ചു ആവശ്യമുള്ള തീനും ഉടുപ്പും കൊടുത്തു,
അവനെ ദിവസേന എഴുത്തുപള്ളിയിൽ അയച്ചു വെണ്ടുംവണ്ണം
രക്ഷിച്ചു പൊരെണം എന്നു കല്പിച്ചു. അന്നുതുടങ്ങി ജോൎജ ആ ധ
നവാന്റെ വീട്ടിൽ പാൎത്തു, നല്ല അനുസരണവും ദൈവഭക്തിയു
മുള്ളാരു കുട്ടിയാകകൊണ്ടു, തന്റെ പോറ്റഛ്ശനും, തന്നെ പഠിപ്പി
ച്ചുവരുന്ന ഗുരുക്കന്മാൎക്കും വളരെ സന്തോഷം വരുത്തി, ൧൮ വയ
സ്സാകുവോളം അവിടെ പാൎത്താറെ, അവൻ തന്റെ പോറ്റഛ്ശന്റെ
കല്പനപ്രകാരം ഒരു വിദ്യാശാലയിൽ പ്രവേശിച്ചു, ധൎമ്മശാസ്ത്രം ന
ന്നായി പഠിച്ചതിൽ പിന്നെ, അവൻ ഒരു സൎക്കാർ ഉദ്യോഗം ഏറ്റു
എങ്കിലും, ആ വേലയുടെ കാഠിന്യത്താൽ അവനു ദീനം പിടിക്കകൊ
ണ്ടു അതിനെ വിടെണ്ടിവന്നതല്ലാതെ, താൻ സൂക്ഷിച്ചുവെച്ച പ
ണങ്ങൾ ഒരു കച്ചവടം കൊണ്ടു നഷ്ടമായശേഷം, അവൻ തന്റെ
പോറ്റഛ്ശനായ വല്ദന്റെ അടുക്കലെക്കു ചെന്നു അവനും കച്ചവടം
കൊണ്ടു പണനഷ്ടം സഹിച്ചു മഹാ ദരിദ്രനായി ഒരു ചെറിയ കുടി
യിൽ പാൎത്തു, തന്റെ മുമ്പെത്ത പണിക്കാരനായ ന്യൂറ്റന്റെ ദയ
കൊണ്ടു ഉപജീവനം കഴിക്കുന്നതിനെ കണ്ടു വളരെ ദുഃഖിച്ചു, ന്യൂ
റ്റനുമായി നിരൂപിച്ചു പോറ്റഛ്ശന്റെ സങ്കടം രാജാവിന്റെ ഒരു
മന്ത്രിയൊടു അറിയിപ്പാൻ നിശ്ചയിച്ചു, ആയവനെ ചെന്നു കണ്ടു
വല്ദന്റെ അവസ്ഥയെ ഉണൎത്തിച്ചാറെ, വല്ദൻ താൻ വന്നു ഈ
കാൎയ്യം ബോധിപ്പിക്കാതെ ഒരു അന്യനെ അയക്കുന്നത എന്തിനു എ
ന്നു ചൊദിച്ചപ്പൊൾ, ജോൎജ ഹാ!തമ്പുരാനെ! ഞാൻ ഒരു അന്യനല്ല
വല്ദന്റെ പോറ്റുമകൻ തന്നെ, ഞാൻ അനാഥനായി തെരുവിൽ
വിശപ്പും ശീതവും കൊണ്ടു മരിപ്പാറായിരിക്കുമ്പോൾ, അവൻ എ
ന്നെ കൈക്കൊണ്ടു എഴുത്തുപള്ളിയിലെക്കും വിദ്യാശാലയിലെക്കും
അയച്ചു വളൎത്തിയിരിക്കുന്നു, എന്നും മറ്റും പറഞ്ഞപ്പൊൾ മന്ത്രിപ്ര
സാദിച്ചു, ഞാൻ കാൎയ്യത്തെ നല്ലവണ്ണം വിചാരിച്ചു സഫലമാക്കിത്ത
രാം എന്നു പറഞ്ഞു അവനെ സ്നേഹത്തോടെ വിട്ടയക്കുകയും ചെ
യ്തു. പിന്നെ ഒമ്പത ദിവസം കഴിഞ്ഞശേഷം, മന്ത്രി താൻ വല്ദൻ
ജോൎജിനൊടു കൂടെ പാൎത്തിരുന്ന കുടിയിൽ ചെന്നു, വല്ദനെ ആലിം
ഗനം ചെയ്തു സൎക്കാരിൽ നിന്നു തനിക്കു ഒരു പിഞ്ചൻ നിശ്ചയിച്ച
പ്രകാരം ഒരു പത്രം കയ്യിൽ കൊടുത്തതല്ലാതെ, ജോൎജിനു മന്ത്രി
സ്ഥാനം കിട്ടിയിരിക്കുന്നു, എന്നു വേറെ ഒരു പത്രത്തെ വായിച്ചുകെ
ൾ്പിച്ച ഉടനെ ജോൎജ കണ്ണുനീർ വാൎത്തും കൊണ്ടു, മന്ത്രിയുടെ കാല്ക്ക
ൽ വീണു ചുംബിച്ചു, ഈ വലിയ ഉപകാരത്തിന്നു വേണ്ടി ഞാൻ [ 39 ] എന്റെ കൃതജ്ഞതയെ എങ്ങിനെ കാണിക്കേണ്ടു, എന്നു ചൊദിച്ച
തിന്നു രാജാവിന്നു പൂൎണ്ണവിശ്വസ്തതയെ കാണിക്കുന്നതിനാൽ ത
ന്നെ, എന്നു മന്ത്രി ചൊല്ലി വല്ദനെ നോക്കി അല്ലയൊ സഖെ! നീ
ഈ ദരിദ്രനായ ജോൎജയെ നിന്റെ ഭവനത്തിൽ വരുത്തി രക്ഷിച്ച
തു നിമിത്തം അത്രെ നിണക്ക ഈ സന്തോഷം വന്നിരിക്കുന്നു എന്നു
പറഞ്ഞു പോകയും ചെയ്തു. പിന്നെ ജോൎജ രാജസന്നിധിയിൽ ചെ
ന്നു വിശ്വസ്തതയെ കാട്ടി, തന്റെ പോറ്റഛ്ശനെയും അവന്റെ പ
ണിക്കാരനായ ന്യൂറ്റനെയും നല്ലവണ്ണം വിചാരിച്ചു, കൃതജ്ഞനാ
യിരുന്നു. എളിയവനെ കനിഞ്ഞുകൊള്ളുന്നവൻ ദൈവത്തിന്നുവാ
യ്പു കൊടുക്കുന്നു. അവന്റെ ഉപകാരത്തിന്നു താൻ പകരം ചെയ്യും,
എന്ന ദൈവവചനത്തിന്റെ സത്യം വല്ദനും കണ്ടു ജീവനൊളം
അനുഭവിക്കയും ചെയ്തു.


൧൮൬൦ാമതിലെ ൪൫ാം നമ്പ്ര ആക്ട.

ഇതിന്നു ശിക്ഷാനിബന്ധനയും ദണ്ഡകധൎമ്മവും എന്ന അ
ൎത്ഥമാകുന്ന പെനൽ കോട്ട് എന്ന പേർ നടപ്പായിരിക്കുന്നു. ഈ
ധൎമ്മപ്രകാരം സൎക്കാർ ഉദ്യൊഗസ്ഥന്മാർ ന്യായം വിസ്തരിച്ചു കുറ്റ
ക്കാരെ ശിക്ഷിക്കെണ്ടതാകകൊണ്ടും മുമ്പെ നടപ്പായിരുന്ന ധൎമ്മന്യാ
യങ്ങൾക്കും ഈ ധൎമ്മന്യായങ്ങൾക്കും പല വ്യത്യാസങ്ങൾ ഉണ്ടാക
കൊണ്ടും ഈ ശിക്ഷാനിബന്ധനത്തിൽ നിന്നു ചില മുഖ്യ ന്യായ
ങ്ങളെ എടുത്തു നമ്മുടെ പഞ്ചാംഗത്തിൽ ചേൎത്തിരിക്കുന്നു.

൧ാം ആദ്ധ്യായം.

൨. ഈ നിബന്ധനപ്രകാരം ചെയ്യരുതാത്തതിനെ ചെയ്യുകയൊ
ചെയ്യേണ്ടുന്നതിനെ ചെയ്യാതിരിക്കയൊ എന്നുകണ്ടു വല്ലവനെ കു
റ്റക്കാരൻ എന്നുവിധിച്ചു ശിക്ഷയിൽ ഉൾ്പെടുത്തിയാൽ ൧൮൬൧
മെയി ൧ാം ൹ മുതൽ ഈ ധൎമ്മത്തിന്റെ നിബന്ധനപ്രകാരം വി
സ്തരിച്ചു വിധിപ്പാൻ കഴിവുള്ളു.

൨ാം അദ്ധ്യായം.

൮. അവൻ എന്ന പ്രതിസംജ്ഞയും അതിന്നു സംബന്ധിച്ച
ശബ്ദങ്ങളും പുല്ലിംഗമാകുന്നെങ്കിലും ആണിന്നും പെണ്ണിന്നും ഒരു
പൊലെ കൊള്ളുന്നതാകുന്നു.

ൻ. ഏകവചനത്തിന്നു ബഹുവചനാൎത്ഥവും, ബഹുവചന
ത്തിന്നു ഏകവചനാൎത്ഥവും ആവശ്യം പൊലെ കല്പിക്കും. [ 40 ] ൧൦. പുരുഷനും ആണും എന്നുള്ളതു ഏതു പ്രായത്തിലുള്ള പുരു
ഷനെയും സ്ത്രീയും പെണ്ണും എന്നുള്ളതു ഏതു പ്രായത്തിലുള്ള സ്ത്രീ
യെയും സൂചിപ്പിക്കുന്നു.

൧൧. മനുഷ്യനും ആളും എന്ന ശബ്ദത്തിൽ യൊഗം, സംഘം
എന്നിവയും ചേരും.

൧൯. ജഡ്ജി (ന്യായാധിപൻ) എന്ന ശബ്ദം ജഡ്ജി എന്ന പെ
രുള്ള അധികാരസ്ഥാനത്തെ ലഭിച്ചവൻ മാത്രമല്ല സിവിൽ ക്രിമി
നാൽ വ്യവഹാരങ്ങളിൽ ഈ നിബന്ധനപ്രകാരം ന്യായം വിസ്ത
രിച്ചു വിധിപ്പാൻ അധികാരം പ്രാപിച്ചിട്ടുള്ള ഏതു സൎക്കാർ ഉദ്യൊ
ഗസ്ഥനെയും സൂചിപ്പിക്കുന്നു.

൨൦. കോൎട്ട ആഫജസ്തിസ് (ന്യായവിസ്താരസ്ഥാനം) എന്ന
തു ഒർ ഉദ്യൊഗസ്ഥനൊ പലരും കൂടിയൊ ന്യായാധിപതിയുടെ അ
ധികാരത്തെ നടത്തിച്ചു കൊണ്ടിരിക്കുന്ന കാൎയ്യം തന്നെ ആകുന്നു.

൨൧. സൎക്കാർ ഉദ്യാഗസ്ഥൻ എന്ന പേർ താഴെ കാണിക്കു
ന്നവൎക്കു മാത്രം പറ്റുന്നു.

ഒന്നാമതു. മഹാ രാജ്ഞിഅവൎകളുടെ സമയം ഏറ്റ (കൊവ്നന്ത
ട്ട) ഉദ്യൊഗസ്ഥന്മാർ.

രണ്ടാമതു. സൎവ്വാധിപതിയുടെയൊ അധിപതിയുടെയൊ കീഴി
ൽ രാജ്ഞിയുടെ കരസൈന്യത്തിലാകട്ടെ കപ്പൽ സൈന്യത്തിലാക
ട്ടെ സേവിക്കുന്നസനത പ്രാപിച്ച (കമ്മിശനട്ട) ഉദ്യൊഗസ്ഥന്മാർ.

മൂന്നാമതു. സൎവ്വ ന്യായാധിപന്മാർ.

നാലാമതു. ന്യായാധിപസ്ഥാനം പ്രാപിച്ച ഏതു ഉദ്യൊഗസ്ഥ
നും വല്ല കാൎയ്യത്തെ നടത്തിപ്പാൻ വേണ്ടി ന്യായാധിപസ്ഥാന
ത്തിൽ നിന്നു അധികാരം ലഭിച്ച ഏതു ഉദ്യൊഗസ്ഥനും.

അഞ്ചാമതു. നായാധിപസ്ഥാനത്തിന്നാകട്ടെ വെറെ സൎക്കാർ
ഉദ്യൊഗസ്ഥാനത്തിന്നാകട്ടെ സഹായം ചെയ്യുന്ന ജൂരിയും അസ്സെ
സ്സരും (പഞ്ചായക്കാർ)

ആറാമതു. ന്യായസ്ഥാനമുഖാന്തരമാകട്ടെ വല്ല സൎക്കാർ ഉദ്യൊ
ഗസ്ഥാനമുഖാന്തരമാകട്ടെ വല്ല കാൎയ്യത്തെ അന്വെഷിച്ചു തീൎപ്പു
വരുത്തേണ്ടതിന്നു നിയമിക്കപ്പെട്ട മധ്യസ്ഥൻ.

ഏഴാമതു. വല്ലവരെയും പിടിച്ചു തടവു വെപ്പാൻ അധികാരം
പ്രാപിച്ച ഉദ്യൊഗസ്ഥൻ.

൨൩. അന്യായമുള്ള ലാഭം എന്ന ശബ്ദം ന്യായപ്രകാരമല്ല ന്യാ
യവിരുദ്ധമായ ഉപായത്താൽ കൈക്കലാക്കുന്ന വസ്തുവിനെ സൂ [ 41 ] ചിപ്പിക്കുന്നു. അന്യായമായ ചേതം എന്നതു ന്യായമാംവണ്ണം അ
വകാശമാകുന്നതിനെ ന്യായവിരുദ്ധമായ ഉപായങ്ങൾ കൊണ്ടു ന
ഷ്ടമാക്കുന്നതിനെ കുറിക്കുന്നു.

൨൪. വല്ലവന്നു അന്യായമായ ലാഭം വരുത്തുകയൊ അന്യായ
മായ ചേതം പിടിപ്പിക്കയൊ ചെയ്താലും അപ്രകാരമുള്ളതിനെ വരു
ത്തുവാൻ നൊക്കിയാലും വഞ്ചന എന്നു ചൊല്ലുന്നു. ആ വക പ്രവൃ
ത്തിക്കുന്നവൻ വഞ്ചകൻ എന്നെ വേണ്ടു.

൨൫. ആരാനും വഞ്ചിക്കെണം എന്നുള്ള വിചാരത്തൊടെ വല്ല
കാൎയ്യത്തെയും തുടങ്ങിയാൽ, അവൻ അതിനെ വഞ്ചനയായി ചെ
യ്തു എന്നു ചൊല്ലുന്നു, അല്ലെങ്കിൽ അല്ല എന്നും പറയും.

൨൯. ആധാരം എന്ന ശബ്ദം ഏതുപ്രകാരവും യാതൊരു അ
വസ്ഥയിലും വല്ല കാൎയ്യത്തിന്റെ ഉറപ്പിന്നായി ചമച്ചുണ്ടാക്കിയ
എഴുത്തിനെ സൂചിപ്പിക്കുന്നു.

൩൧. മരണപത്രിക എന്ന ശബ്ദം വല്ലവനും താൻ മരിച്ച
ശേഷം എന്തു ആകെണം എന്നുള്ളതിനെ നിശ്ചയിച്ചു സ്ഥിരപ്പെ
ടുത്തുവാൻ വെണ്ടി എഴുതിവെച്ചൊരു ആധാരത്തെ സൂചിപ്പിക്കുന്നു.

൩൪. പല ആളുകളും കൂടി ഒരു കുറ്റം ചെയ്താൽ ആയവരിൽ
ഓരൊരുവൻ ആ കാൎയ്യത്തെ താൻ ഏകനായി ചെയ്തതു പൊലെയു
ള്ള കുറ്റത്തിന്നു ഉത്തരവാദി ആകുന്നു.

൩൭. വല്ല പ്രവൃത്തികൾ കൊണ്ടും കുറ്റം ജനിച്ചാൽ ഏകനാ
യിട്ടും മറ്റും വല്ലവനൊടു കൂടീട്ടും ആ പ്രവൃത്തികളിൽ ഒന്നിനെ ചെ
യ്തു മനസ്സൊടെ ആ കുറ്റം നടത്തിപ്പാൻ സഹായിക്കുന്നവൻ എ
ല്ലാവനും ആ കുറ്റത്തിന്നു ഉത്തരവാദി ആകുന്നു.

൪൦. കുറ്റം എന്ന ശബ്ദം ഈ നിബന്ധനപ്രകാരം ശിക്ഷെ
ക്കു യൊഗ്യം എന്നു നിശ്ചയിക്കപ്പെട്ട ഏത പ്രവൃത്തിയും കാൎയ്യവും
ആകുന്നതിനെ സൂചിപ്പിക്കുന്നു.

൪൪. ഹാനി എന്ന ശബ്ദം വല്ലവൎക്കും ശരീരത്തിന്നും മനസ്സി
ന്നും മാനത്തിന്നും ആസ്തിക്കും അന്യായമായി കേടു വരുത്തുന്ന പ്ര
വൃത്തിയും വാക്കും എന്നുള്ളതിനെ സൂചിപ്പിക്കുന്നു. [ 42 ] ൩ാം അദ്ധ്യായം.

ശിക്ഷകളുടെ വിവരം.

൫൩. ഈ ന്യായത്തിന്റെ നിബന്ധനപ്രകാരം കുറ്റക്കാൎക്കു വി
ധിക്കുന്ന ശിക്ഷകളാവിതു.

ഒന്നാമതു-മരണം.
രണ്ടാമതു-നാടുകടത്തൽ.
മൂന്നാമതു-ശിക്ഷാസേവ.
നാലാമതു - തടവൊടു കൂട കഠിന വേലയും സാധാരണ തടവും.
അഞ്ചാമതു- മുതലടക്കം.
ആറാമതു- പിഴ.

൬൫. ന്യായസ്ഥലത്തിൽ നിന്നു വിധിച്ചിരിക്കുന്ന പിഴ കുറ്റ
ക്കാരൻ കൊടുക്കാതിരിക്കുമ്പൊൾ പിഴക്കു പ്രതി അവന്റെ കു
റ്റത്തിന്നായി വിധിച്ച തടവുകാലത്തിന്നു അധികം തടവുകാലം
കൂട്ടെണം എങ്കിലും ആ കുറ്റത്തിന്റെ ന്യായമായ തടവുകാലത്തിൽ
നാലിലൊർ ഓഹരി മാത്രമെ ആവു.

൬൭. പിഴമാത്രം വിധിച്ചിരിക്കുമ്പൊൾ കുറ്റക്കാരൻ അതിനെ
കൊടുക്കാതിരുന്നാൽ ൫൦ ഉറപ്പികക്കു രണ്ടു മാസവും ൧൦൦ ഉറുപ്പികക്കു
നാലു മാസവും അതിൽ പരം യാതൊരു സംഖ്യക്കും ആറു മാസ
വും തടവു മാത്രമെ കല്പിപ്പാൻ കഴിവുള്ളു.

൬൮. പിഴമുതൽ വസൂലാക്കിയ ഉടനെ തടപു തീരെണ്ടതാകുന്നു.

൭൧. പലജാതി കുറ്റങ്ങളിൽ ഓരൊന്നിന്നും പ്രത്യെകമുള്ള നി
ബന്ധനമില്ല എങ്കിൽ ആ കുറ്റങ്ങളിൽ ഒന്നിന്നു മാത്രമെ ശിക്ഷ
കല്പിപ്പാൻ കഴിവുള്ളൂ.


൪ാം അദ്ധ്യായം.

സാധാരണ നിഷിദ്ധങ്ങൾ.

൭൬. നിബന്ധനയെ നല്ലവണ്ണം ഗ്രഹിക്കാതിരുന്നതിനാലും
തെറ്റായി ഗ്രഹിക്കുന്നതിനാലും നിബന്ധനയിൽ വിരൊധിച്ച
വല്ല പ്രവൃത്തിയെ വല്ലവനും ചെയ്തു എന്നു വിശ്വസിപ്പാൻ കഴി
വുണ്ടെങ്കിൽ ആ പ്രവൃത്തി കുറ്റമായ്വരിക ഇല്ല.

വല്ലവരും നിബന്ധനത്തിന്റെ ന്യായപ്രകാരം ജാഗ്രതയൊടും
സൂക്ഷ്മത്തൊടും കൂട നടന്നു കുറ്റം എന്നറിയാതെ നിൎഭാഗ്യവശാൽ
യദൃഛ്ശയാ വല്ല കാൎയ്യത്തിൽ അകപ്പെട്ടു എന്നു വന്നാലും ആ പ്രവൃ
ത്തി കുറ്റമല്ല. [ 43 ] ൮൨. ഏഴു വയസ്സിന്നു താഴെയുള്ള കുട്ടി ചെയ്ത യാതൊരു പ്രവൃ
ത്തിക്കു ഈ നിബന്ധനപ്രകാരം കുറ്റം വിധിച്ചു കൂടാ.

൮൩. ഏഴു വയസ്സിന്നു മീതെയും പന്ത്രണ്ടു വയസ്സിന്നു താഴെ
യുമുളെളാരു കുട്ടി വല്ല പ്രവൃത്തി ചെയ്തു എങ്കിലും ആ പ്രവൃത്തിയു
ടെ സ്വഭാവവും ഫലവും എന്ത എന്നതിനെ കുറിച്ചു ആലൊചി
പ്പാൻ ബുദ്ധിയും ശക്തിയും ഇല്ലാത്തവൻ എന്നു തെളിവായി വ
ന്നാൽ ആ പ്രവൃത്തിയും കുറ്റമല്ല.

൮൪. വല്ലവനും വല്ല പ്രവൃത്തി ചെയ്തു ബുദ്ധിയുടെ സ്ഥിരക്കെ
ടു നിമിത്തം ആ പ്രവൃത്തിയുടെ സ്വഭാവം എന്ത എന്നും താൻ ചെ
യ്യുന്നതു ന്യായവിരുദ്ധമായ അകൃത്യമാകുന്നു എന്നുമുള്ളതിനെ തിരി
ച്ചറിവാൻ പൊരാത്തവനാകുന്നു എന്നു തെളിവായി വന്നാൽ ആ
പ്രവൃത്തിയും കുറ്റമല്ല.

൮൫. വല്ലവനും വല്ല പ്രവൃത്തി ചെയ്തു വരുമ്പൊൾ ആ പ്ര
വൃത്തിയുടെ സ്വഭാവം എന്ത എന്നും അതു അകൃത്യവും ന്യായവി
രുദ്ധമായുമിരിക്കുന്നു എന്നും ലഹരി നിമിത്തം അറിയെണ്ടതിന്നു
അശക്തനായിരുന്നു എങ്കിൽ അവന്റെ പ്രവൃത്തി കുറ്റമല്ല എങ്കി
ലും അവന്നു ലഹരി വരുത്തിയ സാധനം തന്റെ അറിവു കൂടാതെ
യൊ മനസ്സിന്നു വിരോധമായിട്ടൊ കിട്ടി എന്നുള്ളതു തെളിവായി വ
ന്നാൽ മാത്രം അവൻ കുറ്റക്കാരനല്ല ആല്ലാഞ്ഞാൽ അവൻ കുറ്റ
ക്കാരൻ തന്നെ.


൧൪ാം അദ്ധ്യായം.

ജനങ്ങളുടെ സൌഖ്യം സുഖവൃത്തി മൎയ്യാദ സന്മാൎഗ്ഗം
എന്നിവറ്റെ സംബന്ധിച്ച കുറ്റങ്ങൾ.

൬൮. വല്ലവനും വല്ല പ്രവൃത്തി ചെയ്തു. ആയതു സൎവ്വൎക്കും അ
ല്ലെങ്കിൽ അയല്വക്കത്ത പാൎക്കുകയും വസ്തു അടക്കുകയും ചെയ്യുന്ന
ജനങ്ങൾക്കും ആകപ്പാടെ ഒരുമിച്ചു ആപത്തും ഉപദ്രവവും വരുത്തു
കയൊ, എല്ലാവൎക്കും അവകാശമായിരിക്കുന്ന കാൎയ്യത്തെ നടത്തിക്കു
ന്നവനു വല്ല ഉപദ്രവമൊ കേടൊ ആപത്തൊ അസഹ്യമൊ വരു
ത്തുകയൊ, അല്ലെങ്കിൽ ചെയ്യെണ്ടുന്നതിനെ അന്യായമായി ചെയ്യാ
തിരിക്കയൊ എന്നായി വന്നാൽ ആ മനുഷ്യൻ കുറ്റത്തിൽ ഉൾ്പെട്ടു
ജനസമൂഹത്തിന്നു അസഹ്യകരമായതിനെ ചെയ്തവനാകകൊണ്ടു
തന്റെ കുറ്റത്തിന്നു ഉത്തരവാദി ആകുന്നു. പൊതുവിലുള്ള ഉപ [ 44 ] ദ്രവത്താൽ പൊയ്പൊകുന്ന ആശ്വാസവും പ്രയൊജനവും അല്പമാ
കുന്നെങ്കിലും കുറ്റമാകാതെ പൊകുന്നില്ല.

൨൬൨.. ജീവനു ആപത്തു വരുത്തുവാൻ തക്ക വല്ല രോഗവും വ
രുവാൻ സംഗതി വരുത്തുന്നതും അതു പ്രകാരം വരാതിരിക്കയില്ല എ
ന്നറിഞ്ഞിട്ടും ന്യായവിരൊധമായിട്ടൊ ഉദാസീനതയാലൊ അങ്ങി
നെയുള്ള പ്രവൃത്തി ചെയ്യുന്നതും കുറ്റം തന്നെ. അപ്രകാരം ചെ
യ്യുന്നവനു രണ്ടു മാസത്തിൽ പരം ആറു മാസത്തൊളം തടവും പിഴ
യും കല്പിക്കയും വെണം.

൨൭൦. വല്ലവനും ജീവനു ആപത്തവരുത്തുന്ന വല്ലരൊഗം വരു
വാന്തക്ക പ്രവൃത്തിചെയ്തു അങ്ങിനെയുള്ള രൊഗം അതിനാൽ വരു
ന്നു എന്നുള്ള അറിവുകൊണ്ടു ചെയ്തിരിക്കുന്നു എന്നു വിശ്വസിപ്പാ
ൻ സംഗതി ഉണ്ടെങ്കിൽ ആയവന്നു രണ്ടു സംവത്സരത്തൊളവും
അതിൽ അധികവും തടവൊ വല്ല പിഴയൊ രണ്ടും കൂടയൊ വിധിക്ക
യും വെണം.

൨൭൨. തിന്നുകയും കുടിക്കുകയും ചെയ്യുന്ന വസ്തുവിൽ വല്ലവനും വ
ല്ലതും കലൎത്തു അതിനെ തിന്മാനും കുടിപ്പാനും ആപത്തുള്ളതാക്കിതീൎത്തു
ആവസ്തുവിനെ ഭക്ഷണമൊ പാനീയമൊ എന്നുവെച്ചു അറിഞ്ഞും
കൊണ്ടു വില്ക്കയും ചെയ്താൽ അവനു രണ്ടു മാസത്തിൽ പരം ആ
റു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പികയൊളമുള്ള പിഴയൊ രണ്ടും
കൂടയൊ വിധിക്കയും വെണം.

൨൭൩. വല്ലവനും ആപല്കരമാക്കി തീൎത്തതും അങ്ങിനെ ആ
യിപൊയ്തും ഭക്ഷണപാനങ്ങൾക്കു കൊള്ളരുതാത്ത വിധമാകുന്ന വ
ല്ല വസ്തുവെ അറിഞ്ഞുകൊണ്ടും അന്നപാനത്തിനായി വില്ക്കയൊ
വില്ക്കുവാൻ വെണ്ടി വെച്ചിരിക്കുന്നു എന്നു വിശ്വസിപ്പാൻ സം
ഗതി ഉണ്ടെങ്കിൽ ആയവനു രണ്ടു മാസത്തിൽ പരം ആറു മാസ
ത്തൊളം തടവൊ ൧൦൦൦ ഉറുപ്പിക പിഴയൊ രണ്ടും കൂടയൊ വിധിക്ക
യും വെണം.

൨൭൪. വല്ലവനും ഒരു പച്ച മരുന്നെയൊ മറ്റു വല്ല ഔഷധമൊ
അവയുടെവീൎയ്യം കുറഞ്ഞുപൊകുവാന്തക്കവണ്ണമൊ അതിന്റെ ഫ
ലം ഭെദിപ്പിപ്പാനൊ ആപൽകരമായ മറ്റും വല്ലതും അതിനൊടു ചെ
ൎത്തിട്ടു കൂട്ടില്ലാത്ത വസ്തു എന്നപൊലെ അതിനെ വില്പാനും പ്രയൊ
ഗിപ്പാനും ഭാവിക്കയൊ ചികിത്സക്കായി വില്ക്കയൊ ഉപയൊഗിക്ക
പ്പെടുവാൻ സംഗതി ഉണ്ടു എന്നു അറിഞ്ഞുംകൊണ്ട അങ്ങിനെ ചെ
യ്താൽ ആയവന്നു രണ്ടിൽ പരം ആറു മാസത്തൊളം തടവും ൧൦൦൦ [ 45 ] ഉറുപ്പിക പിഴയും എന്നിവറ്റിൽ ഒന്നൊ രണ്ടും കൂടയൊ വിധിക്ക
യും വെണം.

൨൭൫. വല്ലവനും ഒരു പച്ചമരുന്നെയൊ മറ്റുവല്ല ഔഷധമൊ
അതിന്റെ വീൎയ്യം കുറഞ്ഞുപൊകുവാനും അതിന്റെ ഉപയൊഗം ഭേദി
ച്ചുപൊകുവാനും അഥവാ ബാധകരമുള്ള വസ്തു അതിൽ ചെൎന്നുപൊ
യി എന്നറിഞ്ഞും കൊണ്ടു അതിനെ വില്ക്കയൊ വില്പാൻ കൊടുക്ക
യൊ വെക്കയൊ കൂട്ടില്ലാത്ത വസ്തു എന്നപൊലെ അതിനെ ചികി
ത്സക്കായി ദിസ്പെന്സരി എന്ന ദായകശാലയിൽ നിന്നു കൊടുപ്പാൻ
സംഗതി വരുത്തുകയാ മെല്പറഞ്ഞ പ്രകാരം അതു കൂട്ടുള്ളതാകുന്നു
എന്നു അറിയാതെ അതിനെ ചികിത്സക്കായി പ്രയൊഗിപ്പാൻ സം
ഗതി വരുത്തുകയൊ ചെയ്താൽ ആയവനു രണ്ടിൽ പരം ആറു മാ
സത്തൊളം തടവൊ ൧൦൦൦ ഉറപ്പികയൊളം പിഴയൊ രണ്ടും കൂടയൊ
വിധിക്കയും വെണം.

൨൭൬. വല്ലവനും ഒരു പച്ചമരുന്നെയൊ മറ്റുവല്ല ഔഷധമൊ
അറിഞ്ഞും കൊണ്ടു പേർ മാറ്റി വില്ക്കയൊ വില്പാൻ കൊടുക്കയൊ
വെക്കയൊ ചികിത്സക്കായി ദിസ്പെന്സരിയിൽനിന്നു കൊടുപ്പിക്കയൊ
ചെയ്താൽ ആയവനു രണ്ടിൽ പരം ആറു മാസത്തൊളം തടവൊ
൧൦൦൦ ഉറുപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൨൭൭. സൎവ്വൎക്കും ഉപകാരമായ നീരൊറവൊ കിണർ മുതലായ
ജലസ്ഥാനങ്ങളിലെ വെള്ളമൊ മനസ്സാലെ കേടുവരുത്തുകയൊ മ
ലിനതപ്പെടുത്തുകയൊ അതിന്റെ സാധാരണ പ്രയൊജനത്തിന്നു
കുറവു വരുത്തുന്നവനു മൂന്നു മാസത്തൊളം തടവൊ ൫൦൦ ഉറുപ്പിക
യൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൭൫. വല്ലവനും സമീപത്ത പാൎക്കുന്നവൎക്കും വല്ല ഉദ്യൊഗം
നടത്തിക്കുന്നവൎക്കും രാജമാൎഗ്ഗത്തൂടെ കടന്നുപൊകുന്നവൎക്കും സൌ
ഖ്യക്കെടു വരുത്തുവാൻ തക്കവണ്ണം മനസ്സൊടെ വായുവിനെ വിട
ക്കാക്കിയാൽ അവനു ൫൦൦ ഉറുപ്പികയൊളം പിഴ വിധിക്കയും വെണം.

൨൭൯. വല്ലവനും മനുഷ്യജീവനു ഹാനി വരുവാൻ തക്കവണ്ണ
വും ആളുകൾക്കു വെദനയൊ കേടൊ വരുത്തുന്ന വിധത്തിലും അ
തിവേഗതയൊടൊ സൂക്ഷ്മക്കുറവിനോടൊ വണ്ടിമുതലായ വാഹന
ങ്ങളെ ഓടിക്കയും ചെയ്താൽ അവനു ആറു മാസത്തൊളം തടവൊ
൧൦൦൦ ഉറപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൦. വല്ലവനും മനുഷ്യ ജീവനു ഹാനി വരത്തക്കവണ്ണവും
ആളുകൾക്ക വെദനയൊ കേടൊ വരുത്തുന്ന വിധത്തിലും അതി [ 46 ] വേഗതയൊടും സൂക്ഷ്മക്കുറവിനൊടും കൂട വല്ല ഉരുളിനെ നടത്തിച്ചാ
ൽ അവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പികയൊളം പി
ഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൧. വല്ലവനും കള്ള വെളിച്ചം അടയാളം. ബൊയ എന്ന
പൊങ്ങത്തി എന്നിവറ്റിൽ ഒന്നിനെ കാണിച്ചു ഉരു ഓടിക്കുന്നവ
നെ വഴി തെറ്റിപ്പാൻ നൊക്കുകയൊ തെററിക്കയൊ മനസ്സൊടെ
ചെയ്താൽ ഏഴു മാസത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ
വിധിക്കയും വെണം.

൨൮൨. വല്ലവനും ആൾക്കു ഹാനി വരത്തക്കവണ്ണം അറിഞ്ഞും
കൊണ്ടൊ ഉദാസീനതയാലൊ അധികം ഭാരം ഒരു വണ്ടിയിൽ കയ
റ്റികൊണ്ടുപൊകയൊ കയറ്റി കൊണ്ടുപൊകുവാൻ സംഗതി വരു
ത്തുകയൊ ചെയ്താൽ അവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറു
പ്പിക പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൩. വല്ലവനും വല്ല പ്രവൃത്തിയെ ചെയ്യുന്നതിനാലൊ ത
ന്റെ ആധീനത്തിലും വിചാരണയിലും ഇരിക്കുന്ന വല്ല വസ്തുവെ
സൂക്ഷിക്കാതെ ക്രമക്കെടായി ഇടുന്നതിനാലൊ രാജമാൎഗ്ഗത്തിലും വ
ണ്ടികൾ സഞ്ചരിക്കുന്ന ജലമാൎഗ്ഗത്തിലെങ്കിലും വല്ലവൎക്കും ആപ
ത്തൊ കേടൊ ഹാനിയൊ ഉണ്ടാകുവാൻ ഇട വരുത്തിയാൽ അവനു
൨൦൦ ഉറുപ്പികയൊളം പിഴ കല്പിക്കെണം.

൨൮൪. വല്ലവനും മനുഷ്യജീവനു ആപത്ത വരുവാനും ആ
ൎക്കെങ്കിലും വേദനയൊ ഹാനിയൊ വരുവാൻതക്കവണ്ണവും ബഹു
വെഗതയൊടും സൂക്ഷ്മക്കുറവിനൊടും കൂട വല്ലവിഷദ്രവ്യം കൊണ്ടു
എന്തെങ്കിലും പ്രവൃത്തിക്കയൊ ആ വക വസ്തുകൊണ്ടു മനുഷ്യ ജീവ
നു നഷ്ടം വരുവാൻ ഇട ഉണ്ടു എന്നു അറിഞ്ഞിട്ടും വെണ്ടും വണ്ണം
സൂക്ഷിക്കാതെ അങ്ങിനെയുള്ള വിഷവസ്തുവിനെ മനസ്സൊടെയൊ
ഉദാസീനതയാലൊ വെറുതെ വെച്ചാൽ അവനു ആറു മാസത്തൊളം
തടവൊ ൧൦൦൦ ഉറുപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൨൮൫. വല്ലവനും തീകൊണ്ടൊ എളുപ്പത്തിൽ തീപ്പിടിക്കുന്ന
വല്ലവസ്തുകൊണ്ടൊ മനുഷ്യ ജീവനു ആപത്ത വരുവാൻ തക്കവ
ണ്ണവും വല്ലവൎക്കും വെദനയും ഉപദ്രവവും ഉണ്ടാകുന്ന വിധത്തി
ലും അതിവെഗതയൊടൊ ഉദാസീനതയാലൊ വല്ലതും പ്രവൃത്തിക്ക
യൊ ആ തീ കൊണ്ടൊ എളുപ്പത്തിൽ കത്തുന്നവസ്തുകൊണ്ടാ മനു
ഷ്യജീവനു ആപത്തു വരുവാൻ ഇട ഉണ്ടാക്കി തന്റെ പക്കലുള്ള
തീയൊ കത്തുന്ന വസ്തുവിനയൊ സൂക്ഷിപ്പാൻ വെണ്ടി ആവശ്യ [ 47 ] മുള്ള ജാഗ്രതയെ അറിഞ്ഞും ഉദാസീനതകൊണ്ടും കാണിക്കാതി
രുന്നാൽ ആയവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പിക
പിഴയൊ രണ്ടും കൂടയൊ വിധിക്കയുംവെണം.

൨൮൭. വല്ലവനും മനുഷ്യജീവനു ആപത്തൊ വല്ലവൎക്കും വെ
ദനയൊ ഉപദ്രവമൊ വരുത്തുവാൻ ശക്തിയുള്ള വല്ല യന്ത്രം കൊ
ണ്ടും അറിഞ്ഞും ഉദാസീനതകൊണ്ടും വല്ലതും പ്രവൃത്തിക്കയും ത
ന്റെ ആധീനതയിലും വിചാരണയിലുമുള്ള ആ യന്ത്രം കൊണ്ടു
മനുഷ്യ ജീവനു ആപത്തു വരാതിരിക്കേണ്ടതിന്നു വേണ്ടുന്ന ജാഗ്ര
തയെ അറിഞ്ഞും കൊണ്ടും സൂക്ഷ്മക്കുറവു കൊണ്ടും കാണിക്കാതെയും
ഇരുന്നാൽ ആയവനു ആറുമാസം തടവൊ ൧൦൦൦ ഉറുപ്പികയൊളം
പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൨൮൮. വല്ലവനും തന്റെ വീടു മുതലായ കെട്ടിനു വല്ല കേടു
ഇരിക്കിലൊ ആയതിനെ പൊളിച്ചു നന്നാക്കുമ്പൊഴൊ ആ കെട്ടു
തന്നെയൊ അതിന്റെ ഒരു ഭാഗമൊ വീഴുന്നതിനാൽ വല്ല മനുഷ്യ
ജീവനു ആപത്തു വരാതിരിക്കെണ്ടതിന്നു ഇവൻ അറിഞ്ഞും കൊ
ണ്ടൊ ഉദാസീനതയാലൊ വെണ്ടുന്ന ജാഗ്രതയെ ഉപെക്ഷിച്ചു എ
ന്നു തെളിവായി വന്നാൽ അവനു ആറു മാസത്തൊളം തടവൊ ൧൦൦൦
ഉറുപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൯. വല്ലവനും തന്റെ വശത്തു വെച്ച വല്ല ജന്തുവിനാലും
മനുഷ്യ ജീവനു ആപത്തും ഉപദ്രവവും ഉണ്ടാകുവാൻ ഇട വരാതിരി
ക്കെണ്ടതിന്നു ആ ജന്തുവിനെ സൂക്ഷിക്കുന്നതിൽ വെണ്ടുന്ന ജാ
ഗ്രതയെ അറിഞ്ഞും കൊണ്ടും ഉദാസീനതകൊണ്ടും കാണിക്കാതിരു
ന്നാൽ ആയവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പികയൊ
ളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൯൦. ഈ നിബന്ധനയിൽ വിവരിച്ചിട്ടില്ലാത്ത വല്ല പ്രവൃ
ത്തി കൊണ്ടും എല്ലാവൎക്കും അസഹ്യത്തെ വരുത്തുന്നവനു ൨൦൦ ഉ
റുപ്പികയൊളം പിഴ വിധിക്കെണം.

൨൯൧. ജനോപദ്രവം വരുത്തുന്ന വല്ല പ്രവൃത്തി മെലാൽ ചെ
യ്യരുതു എന്നും ഇന്നിന്ന അവധി കഴിവൊളം ചെയ്യരുതു എന്നും
ആവക കല്പിപ്പാൻ അധികാരമുള്ള വല്ല സൎക്കാർ ഉദ്യൊഗസ്ഥനി
ൽ നിന്നു അങ്ങിനെയുള്ള കല്പന പുറപ്പെട്ടശെഷവും വല്ലവനും അ
ങ്ങിനെയുള്ള ജനോപദ്രവമായ പ്രവൃത്തിയെചെയ്കയൊ അവധിക
ഴിയും മുമ്പെ പ്രവൃത്തിക്കയൊ ചെയ്താൽ അവനു ആറു മാസത്തൊ
ളം സാധാരണ തടവൊ പിഴയൊ രണ്ടും കൂടയൊ വിധിക്കെണം. [ 48 ] ൨൯൨. വല്ലവനും അസഭ്യമായ പുസ്തകം പത്രം കടലാസ്സു ചി
ത്രം വൎണ്ണം കയറ്റിയ ചിത്രം രൂപം പാവ എന്നിവറ്റിൽ യാതൊ
ന്നിനെ ഉണ്ടാക്കുകയൊ ഉണ്ടാക്കിക്കയൊ സമ്മാനമായി കൊടുക്ക
യൊ വിലക്കൊ കൂലിക്കൊ വാങ്ങുകയൊ അറിഞ്ഞും കൊണ്ടു ജന
ങ്ങൾ അതിനെ കാണ്മാൻ സംഗതി വരുത്തുകയൊ അപ്രകാരം
ചെയ്വാൻ ശ്രമിക്കയൊ സമ്മതിക്കയൊ ചെയ്താൽ അവനു മൂന്നു മാ
സത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

നിഷേധം. ക്ഷെത്രങ്ങൾ വിഗ്രഹങ്ങൾ എഴുന്നള്ളിപ്പാൻ വെ
ണ്ടുന്ന രഥങ്ങൾ മതസംബന്ധമായി പ്രയൊഗിക്കയും കൊത്തിയും
ചായം കയറ്റിയ രൂപം എന്നിവറ്റിന്നു ഈ പകുപ്പു പറ്റുന്നില്ല.

൨൯൩. ആരെങ്കിലും മെപ്പടി പകുപ്പിൽ വിവരിച്ചു വരുന്ന അ
ഭ്യമായ പുസ്തകമൊ വസ്തുവൊ വില്പാനും ദാനംചെയ്വാനും മഹാ
ലോകൎക്കും കാണ്മാൻ തക്കവണ്ണം വല്ല സ്ഥലത്തു വെച്ചുകൊണ്ടാ
ൽ ആയവനു മൂന്നുമാസത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ
വിധിക്കെണം.

൨൯൪. വല്ലവനും അസഭ്യമായ പാട്ടു കവിത ജനങ്ങൾക്കു വെ
റുപ്പു വരുത്തുന്ന വാക്യം എന്നിവറ്റിൽ ഒന്നിനെ പരസ്യമുള്ള വ
ല്ല സ്ഥലത്തൊ അതിന്റെ സമീപത്തൊ വെച്ചു പാടുകയൊ പറ
കയൊ ഉച്ചരിക്കയൊ ചെയ്താൽ അവനു മൂന്നു മാസത്തൊളം തട
വൊ പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.


൧൬ാം അദ്ധ്യായം

൩൧൨. വല്ലവനും ഗൎഭിണിയായ ഒരു സ്ത്രീയുടെ ഗൎഭം മനസ്സൊ
ടെ ഛിദ്രിപ്പിച്ചു ആയതു ആ സ്ത്രീയുടെ ജീവനെ രക്ഷിപ്പാൻ വെ
ണ്ടി പ്രവൃത്തിച്ചതാകുന്നു എന്നു പൂൎണ്ണമായി വിശ്വസിപ്പാൻ കഴി
ക ഇല്ലെങ്കിൽ ആയവനു മൂന്നു സംവത്സരത്തൊളം തടവൊ പിഴ
യൊ രണ്ടും കൂടയൊ വിധിക്കയും വെണം. അവളുടെ ഗൎഭം തിക
ഞ്ഞിരിക്കുന്ന സമയത്തിൽ മെൽ പറഞ്ഞ പ്രകാരം ചെയ്തവനു ഏ
ഴു സംവത്സരത്തൊളം തടവു വിധിക്കെണം അവൻ പിഴെക്കും കൂട
യൊഗ്യനാകയുമാം.

ഒരു സ്ത്രീ താൻ തന്നെ തന്റെ ഗൎഭത്തെ അലസിപ്പിച്ചാൽ മെ
ൽ പറഞ്ഞ കുറ്റം അവളുടെ മെൽ ഇരിക്കും.

൩൧൩. ഒരു സ്ത്രീയുടെ ഗൎഭം തികഞ്ഞെങ്കിലും തികഞ്ഞില്ലെങ്കിലും
അവളുടെ സമ്മതം കൂടാതെ മെപ്പടി പകുപ്പിൽ പറഞ്ഞ കുറ്റത്തെ [ 49 ] വല്ലവനും ചെയ്താൽ അവനു ജീവപൎയ്യന്തം നാടുകടത്തലൊ ൧൦
സംവത്സരത്തൊളം തടവൊ വിധിക്കെണം. അവൻ പിഴക്കും കൂട
പാത്രമാകും.

൩൧൪. വല്ലവനും ഗൎഭിണിയായ സ്ത്രീക്കു ഗൎഭം ഛിദ്രിപ്പിക്കെ
ണം എന്ന ആലൊചനയൊടെ ആ സ്ത്രീക്കു മരണം വരുത്തുന്ന
വല്ല പ്രവൃത്തി ചെയ്താൽ ആയവനു പത്തു സംവത്സരത്തൊളം തട
വു വിധിക്കെണം. അവൻ പിഴക്കും കൂട യൊഗ്യനാകം ആ പ്ര
വൃത്തി ആ സ്ത്രീയുടെ സമ്മതം കൂടാതെ ചെയ്തു എങ്കിൽ അവനു
മരണം വരെ നാടുകടത്തലൊ മെല്പറഞ്ഞ ശിക്ഷയൊ വിധി
ക്കെണം.

തന്റെ പ്രവൃത്തിയാൽ മരണം വരും എന്നു കുറ്റക്കാരൻ അറി
ഞ്ഞിട്ടു ആ പ്രവൃത്തി ചെയ്തിരിക്കുന്നു എന്നു നല്ലവണ്ണം തെളിവാ
യി എങ്കിലെ ഈ ശിക്ഷ കല്പിക്കയാവു.

൩൧൫. വല്ലവനും കുട്ടി ജനിക്കും മുമ്പെ ആ കുട്ടി ജീവനൊടെ
ജനിക്കാതിരിപ്പാനൊ ജനിച്ചശേഷം ഉടനെ മരിപ്പാനൊ എന്നുള്ള
ആലൊചനയൊടെ വല്ലതും പ്രവൃത്തിച്ചു ആ കുട്ടി ജീവനൊടെ
പിറക്കുന്നതിന്നു മുടക്കം വരുത്തുകയൊ പിറന്ന ശേഷം ഉടനെ മ
രിപ്പാൻ സംഗതി വരുത്തുകയൊ ചെയ്താൽ, ആ പ്രവൃത്തി തള്ളയു
ടെ ജീവനെ രക്ഷിപ്പാൻ വെണ്ടി ചെയ്തു എന്നു നല്ലവണ്ണം തെളി
വായി വരുന്നില്ലെങ്കിൽ അവനു പത്തു സംവത്സരത്തൊളം തടവൊ
പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൩൧൬. വല്ലവനും മെൽപറഞ്ഞ സംഗതികളിൽ വെച്ചു ഒന്നി
നെ പ്രവൃത്തിച്ചു അതിനാൽ മരണം സംഭവിപ്പിച്ചാൽ അവൻ ശി
ക്ഷായൊഗ്യമായ നരഹത്യ കുറ്റക്കാരനാകുന്നു; ആ പ്രവൃത്തികൊ
ണ്ടു അവൻ ജനിക്കും മുമ്പെ മരിക്കയൊ ജനിച്ചിട്ടു മരിക്കയൊ ചെ
യ്ത കുട്ടിയുടെ മരണത്തിന്നു കാരണമാകുന്നു അങ്ങിനെത്തവനു പ
ത്തു സംവത്സരത്തൊളം തടവു വിധിക്കുന്നതല്ലാതെ അവൻ പിഴക്കും
കൂട യൊഗ്യനാകുന്നു.

൩൧൭. പന്ത്രണ്ടു വയസ്സിന്നു താഴെയുള്ള കുട്ടിയുടെ അഛ്ശനൊ
അമ്മയൊ പോറ്റിയാളൊ ആ കുട്ടിയെ കേവലം ത്യജിച്ചുകളയെണം
എന്ന ആലൊചനയൊടെ വല്ല സ്ഥലത്തും കൊണ്ടുപൊയി പുറ
ത്ത ഇടുകയൊ വിട്ടുകളകയൊ ചെയ്താൽ അങ്ങിനെത്തവനു ഏഴു
സംവത്സരത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ വിധിക്കയും
വെണം. [ 50 ] പുറത്തായതിനാൽ ആ കുട്ടിക്കു മരണം സംഭവിച്ചു എങ്കിൽ കാ
ൎയ്യത്തിന്റെ അവസ്ഥക്കുതക്കവണ്ണം ആ കുറ്റക്കാരന്റെ മെൽ കുല,
നരഹത്യം എന്നവറ്റിൽ ഒന്നിനെ ചുമത്തി ശിക്ഷവിധിപ്പാൻ മെ
ല്പറഞ്ഞപകുപ്പിന്റെ താല്പൎയ്യം വിരൊധിക്കുന്നില്ല.

൩൧൮. ആരെങ്കിലും ജനിക്കും മുമ്പെയൊ ജനിച്ചശേഷമൊ
ജനിക്കുമ്പൊഴൊ മരിച്ചുപോയിരുന്നൊരു കുട്ടിയുടെ ശവത്തെ രഹ
സ്യമായി കുഴിച്ചിടുകയൊ മറ്റും വല്ല പ്രവൃത്തികൊണ്ടും ആ കുട്ടിയു
ടെ ജനനഞ്ഞ മനസ്സൊടെ മറച്ചുവെക്കുകയൊ മറച്ചുവെപ്പാൻ
പ്രയത്നിക്കയൊ ചെയ്താൽ അവനു രണ്ടു സംവത്സരത്തൊളം തട
വൊ പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.


വളൎത്തക്കാടുണ്ടാക്കെണ്ടുന്ന ക്രമവും അതിനാലുള്ള നന്മയും.

ജി ഇ. ബല്ലാൎത്ത സായ്പവൎകൾ അങ്ങാടിപ്പുറത്തുനിന്നു ൧൮൬൬ ജൂലായി ൧൯൹ മല
യാം ഗജട്ടിൽ പ്രസിദ്ധപ്പെടുത്തിയ സൂചകത്തിൽ നിന്നു ഓരൊന്നു എടുത്തിരിക്കുന്നു.

൧. നാട്ടിലെ ആവശ്യം.

രാജ്യത്തിൽ എല്ലാടത്തും വിശെഷിച്ചു പട്ടണങ്ങളിലും തീവണ്ടിക്ക
ടുത്ത പ്രദേശങ്ങളിലും മറ്റും വിറകിന്റെ വില കയറിവരുന്നതു കൂടാ
തെ ചില ഇടങ്ങളിൽ വിറക വെണ്ടും പൊലെ കിട്ടുന്നതു പ്രയാസം;
പടിമരങ്ങളുടെ വിലയും അധികമായി പൊങ്ങിവരുന്നു. ആകയാൽ
വരുന്ന കാലങ്ങളിൽ മുട്ടിന്നു തക്കവാറു പടിമരവും വിറകും ഉണ്ടാകെ
ണ്ടതിന്നു പലപ്രകാരത്തിലും പ്രയത്നം ചെയ്യുന്നതു ഏറ്റവും ആവ
ശ്യവും ആകുന്നു.

൨. വളൎത്തക്കാടു വെട്ടുന്നതിനാലുള്ള നാശങ്ങൾ.

1. അതല്ലാതെ നടേത്ത കൊല്ലങ്ങളിൽ ഉള്ള മഴ മുമ്പെത്ത പാട്ടി
ലില്ല കുറഞ്ഞിട്ടു പെയ്തപ്രകാരം വിശേഷിച്ചു കൃഷിക്കാൎക്കും വയസ്സ
ന്മാൎക്കും ബോധമുണ്ടല്ലൊ! ആയതു ഇവിടെ വിവരിപ്പാൻ കൂടാത്ത
പല സംഗതികളാൽ ഉണ്ടാകുന്നതല്ലാതെ വിശേഷിച്ചു മലയാളത്തിൽ
അവിടവിടെ വൻകാട് കുറ്റിക്കാടുകളെ പരക്കെ വെട്ടിത്തെളീച്ചതി
നാൽ മെഘങ്ങൾ അധികം ആകൎഷിക്കപ്പെടാതെ മഴ ചുരുങ്ങി വരു
ന്നതിനന്നു ഇടയുണ്ടു. പിന്നെ സ്ഥാപരവൎഗ്ഗങ്ങൾ (മരം ചെടി മുത
ലായവ കുറയുമളവിൽ പെയ്തുവരുന്ന മഴ വീഴുന്നെടത്തു കുടിച്ചു
പൊകാതെ വേഗം ഒഴുകി പൊകുന്നതിനാൽ ആറു കിണർ കുളം മു [ 51 ] തലായതു വേനല്ക്കാലത്ത അകാലമായി വറ്റിപ്പൊകും; വിശേഷി
ച്ചു കൃഷിക്കാൎക്കു അലമ്പലും ചേതവും പക്ഷെ പഞ്ചവും പരാധീ
നവും വരുത്തും. ഓരൊ കൊല്ലങ്ങളിൽ പെയ്യുന്ന മഴ ൨൦, ൩൦, ൪൦ വി
രൽക്കു കുറഞ്ഞാലും വേണ്ടുന്ന കാടുണ്ടായാൽ മഴവെള്ളം ഉയൎന്ന ദി
ക്കുകളിൽ കുടിച്ചു പൊയിട്ടു മെല്ലവെ കനിഞ്ഞു വരുമല്ലൊ.

2. മരം ചെടി എന്നിവറ്റിന്റെ ഇലകളിന്മെൽ പടുന്ന മഴതി
ങ്ങി പൊകുന്നതല്ലാതെ വേരുകളിൻവഴിയായി മണ്ണിലാഴെ കുടിച്ചു
പൊകുന്നതിനാൽ മരങ്ങളും ചെടികളും വെട്ടിയ പിൻ ആയതു കുറ
ഞ്ഞു പൊകുമല്ലൊ. എല്ലാ കുറ്റികൾ തഴെക്കാറില്ല ചിലതു അവിഞ്ഞു
പൊകയെയുള്ളൂ. അങ്ങിനെയായാൽ വന്മഴ അറെച്ചു പൊകുന്നെ
രം മലകളിൽനിന്നും ഓരൊകുന്നുകളിൽനിന്നും പാറമെലുള്ള മണ്ണു ഒ
ലിച്ചൊലിച്ചു കയനെ (മുരം) പാറയെ ശേഷിക്കുന്നുള്ളു; അതിനാൽ
അനെകം തിന്മകളുണ്ടു.

൧. നേരിയ മണ്ണും നാട്ടിലെ വെള്ളവും വെറുതെ ഒലിച്ചു കടലി
ൽ പൊകുന്നു.

൨. മലയിലെ മണ്ണു ഒലിച്ചു പൊയാൽ ഏറിയ പുരുഷാന്തരങ്ങ
ൾ കഴിഞ്ഞിട്ടു വെണം പിന്നെയും മണ്ണു പിടിപ്പിപ്പാൻ.

൩. മണ്ണു ഒലിച്ചു പൊയ ചിലസ്ഥലങ്ങളിൽ ഒരു കാലവും ഇ
നി പിടിക്കയില്ല.

൪. ഉറെച്ച മഴപെയ്താൽ പുഴകൾ കവിഞ്ഞു കുടി പാലങ്ങൾ ആ
ൾ കന്നുകാലി മുതലായവറ്റെ നശിപ്പിക്കും. ചില എടത്ത് നല്ല കൃ
ഷിനിലങ്ങളെ ചരലും കല്ലും കൊണ്ടു മൂടിക്കളയും. പരന്ത്രീസ ഔസ്ത്രി
യ നാടുകളിലും ഏറിയ കാടുവെട്ടിയതിനാൽ ഈപറഞ്ഞ നഷ്ടങ്ങൾ
കാണാം. കണ്ണുള്ളവൎക്കു ഈ നാട്ടിലും കാണാം.

൫. നാട്ടിലെ പുഴകൾ ചെറുതാകയല്ലാതെ നാട്ടിലെ ഈറും (നി
ലത്തിന്റെ പൂൽ) കുറയുമളവിൽ ചൂട് അധികം ആകും.


൩. മെല്പറഞ്ഞ കുറവുകൾ തീൎക്കുവാനുള്ള വഴി.

വളൎത്തക്കാടുണ്ടാക്കുവാൻ രണ്ടു വഴികൾ ഉണ്ടു: ഒന്നുകിൽ തന്നാ
ലെ അവെച്ചു വരുന്നകാടു അല്ലെങ്കിൽ വളൎത്തുണ്ടാക്കിയ കാട്

1. തന്നാലെ അവെച്ചു വരുന്നകാടും ഈ നാട്ടിൽ മഴക്കാലത്ത
കാടു കുന്നു പ്രദേശങ്ങളിൽ വെട്ടിയമരം ചെടി കുറ്റികൾ അവെച്ചു
തളിൎക്കുന്നത കൂടാതെ കാറ്റു മൃഗം പക്ഷികളാൽ അവിടവിടെ വീഴു [ 52 ] ന്ന പലതരവിത്തുകൾ തന്നാലെ മുളച്ചുമുളച്ചുവരും അതിനെ ചില
വൎഷം തൊടാഞ്ഞാൽ തന്നാലെ കാടായ്തീരും.

2. കുറ്റിക്കാടു കൊത്തി കുറ്റിപൊരിച്ചു പേൎത്തു തീ കൊടുത്തു ചു
ട്ടുഴുതു നല്ലമരങ്ങളുടെ വിത്ത് എറിഞ്ഞു അവെച്ചു കുറ്റിക്കാടായ പി
ൻ മെലിഞ്ഞതും ഊക്കില്ലാത്തതും വെട്ടി ഇങ്ങിനെ മരങ്ങളാകുമളവി
ൽ വളവുമുതലായ ഊനങ്ങളുള്ള മരങ്ങളെ വെട്ടി വന്നാൽ പത്ത മു
പ്പതു വൎഷത്തിനകം നല്ല കാടുണ്ടാകും. ചിലർ തങ്ങളുടെ തോട്ടങ്ങളിൽ
ഓരൊ കാട്ടുമരത്തൈകൾ പാവിയുണ്ടാക്കി തിരുവാതിരഞാറ്റുതലയി
ൽ തെങ്ങിന്തൈകൾ പൊലെ നടാറുണ്ടു. അതിന്നായി മാവു പിലാ
വു ഇത്യാദികളെയും കൊള്ളിക്കാം എന്നാൽ ഓരൊന്നിന്റെ ചുറ്റിലും ഒ
രുയൎന്ന കിടങ്ങിനെ കിളെക്കെണ്ടിവരും. കാടു വളരുന്തൊറും മരങ്ങളു
ടെ താഴെയുള്ള കൊമ്പുകൾ തറിച്ചുവന്നാൽ മരം നെരെ പൊകുന്നതു
കൂടാതെ നരിക്കൂട്ടത്തിന്നു അതിലിരുന്നു നാട് ഉപദ്രവിപ്പാൻ സംഗ
തിയില്ല. ഫലമരങ്ങളുടെ കൊമ്പു തറിക്കയല്ല ചുറെച്ചൊടിച്ചു ത
ന്നാലെ ഉണങ്ങിയാൽ മരത്തിനു നാവു തട്ടാതെ മുറിക്കെണ്ടതു എ
ന്നാൽ ഇതിന്നു പല ശത്രുക്കളുമുണ്ടു; ആയിരം പണത്തിന്റെ പ
റമ്പു അഞ്ചു പണത്തിന്റെ ആടു തീൎക്കും എന്നൊൎത്താൽ ഓരൊ തളിർ
കടിക്കുന്നതുകൊണ്ടു ആട്ടിന്നു സമശത്രുവില്ല സംശയം; അതുപൊ
ലെ അഴലുന്ന പുലയിക്കു കാട് കാണിക്കെണ്ടാ എന്നു പാൎത്താൽ വിറ
കിന്നു മുട്ടുള്ളവർ തങ്ങൾക്കുള്ള അന്നേത്ത കുഴക്ക് തീൎക്കെണ്ടതിന്നു ഇ
ഷ്ടം പൊലെ വെട്ടാറുണ്ടു. അല്ലാതെ കൃഷിമുതലായ ഓരൊപണിക്കു
വിവരമില്ലാതെ കണ്ടു തുപ്പു കൊത്തി കൊണ്ടു പൊകുന്നതും കാണാം.

ഇങ്ങിനെ ഇരിക്കുമ്പോൾ കാടു തടിക്കാതെ ക്രമത്താലെ മുഴുവ
നും പൊയ്പൊവാൻ സംഗതി ഉണ്ടല്ലൊ. ഈ കുറവുകളെ തീൎക്കുന്ന
വഴികളാവിതു:

൧. മുമ്പന്മാർ നമുക്കായ്ക്കൊണ്ടു ഓരൊന്നുണ്ടാക്കി വെച്ചതുപൊ
ലെ നാമെല്ലാരും കയ്യിലുള്ളതിനെ നന്നായിരക്ഷിച്ച പിൻവരുന്ന
തലമുറകൾക്കായി ചിന്തിക്ക ആവശ്യം.

൨. ജന്മികൾ വിശ്വസ്ത കാവല്ക്കാരെ ആക്കുന്നതൊഴികെ ആ
ളേറ ചെല്ലൂലും താൻ ഏറചെല്ല നല്ലു എന്നുവെച്ചു ജന്മികൾ താ
ന്താങ്ങൾ പൊയി തങ്ങളുടെ വസ്തു നൊക്കുകയിൽ രണ്ടു ന്യായങ്ങൾ
സാധിപ്പാനുണ്ടു: താന്താങ്ങൾ നോക്കുകയാൽ വളൎത്തക്കാടിന്നു അധി
കം കെടുതട്ടാനില്ല; കുടികൾക്ക ഉപദ്രവം വരാതെ അവരെ ആദര
വൊടും കൂറൊടും രക്ഷിക്കയും ആം. [ 53 ] ൩. കന്നുകാലി ആടുകളും കാടുകയറി നശിപ്പിക്കാതിരിക്കെണ്ടതി
ന്നു, വളൎത്തക്കാടിന്നു നിയമിച്ച കുന്നൊ മൊട്ടപ്പറമ്പൊ പച്ച വേലി
കൊണ്ടാ കിളകൊണ്ടൊ കല്ലുകൊണ്ടോ കെട്ടുന്നതാവശ്യം തന്നെ.

൪. കല്ക്കട്ടർ ബല്ലാൎത്ത സായ്പവർകൾ ഇങ്ങിനെ വളൎത്തക്കാ
ടുകൾക്കു നന്നായി പറ്റുന്ന കുന്നുകളിൽ വിശേഷിച്ചു കാണിച്ചു
കൊടുക്കുന്നവ ഏവയെന്നാൽ: പൊന്നാനി പുഴയുടെ വടക്കെ ഭാ
ഗത്ത് തിരുവങ്ങാടി ലക്കിടി കോട്ട എന്നിവറ്റിൻ ഇടയിലുള്ള ഉയ
ൎന്ന പ്രദെശവും ഏറനാട് താലൂക്കിലെ മഞ്ചെരി മലപ്പുറം കുണ്ടൊടി
കൾക്കു സംബന്ധമായ പ്രദെശവും, കൊഴിക്കൊട്ടു താലൂക്കിന്റെ
നടുവിലെ ഉയൎഭൂമികളും, കുറമ്പ്രനാട്ടിലിരിക്കും കൊക്കലൂരാദി അംശ
ങ്ങളിലും സാക്ഷാൽ ഈ മലയാം പ്രവിൻശ്യക്കുള്ള മിക്കതാലൂക്കു
കളിലുള്ളതായി പരപ്പേറുന്ന കുന്നു, മെട്ടപ്രദെശങ്ങളും എന്നിവ ത
ന്നെ. അവറ്റിൽ പലതും മെച്ചലിന്നു പൊരാതെ പാഴായ്ക്കിടക്കയാ
ൽ അവറ്റിന്റെ മുതലാളിക്കും മുഴുനാട്ടിന്നും വളൎത്തക്കാടുണ്ടാക്കിയാ
ൽ വരുവാനുള്ള നന്മെക്കു അറ്റമില്ല.

ഇങ്ങിനെ വളൎഞ്ഞക്കാടു സംരക്ഷണ ചെയ്തിട്ടു ദൈവസഹായ
ത്താൽ ഉരുവാകുന്ന നന്മകൾ ചുരുക്കത്തിൽ പറയുന്നു.

൧. വളൎത്തക്കാടു ഏറുമളവിൽ മേഘങ്ങൾ ആകൎഷിക്കപ്പെട്ടിട്ടു
അധികം മഴപെയ്യും.

൨. മഴവെള്ളം ചീളന്നു ഒലിച്ചു പൊകാതെ വിശെഷിച്ചു അവി
ടവിടെ കുടിച്ചുപൊം, എന്നിട്ടു പൂഴമുള്ള വയൽ പറമ്പാദികൾക്കു
പൂൽ ഏറി കുളം കിണർമുതലായവറ്റിൽ കീഴ്ക്കണ്ട പൊലെ നീർ
പഞ്ചം തട്ടാം

൩. വളൎത്തക്കാട്ടിൽ കൊല്ലന്തൊറും തറിക്കെണ്ടും കൊമ്പു ചെടി
കളാൽ കൃഷിക്കു പിടിപ്പായ തുപ്പും അതിനാൽ അധികം വളവും മേ
നി മികെപ്പും സാധിക്കും.

൪. പെരുകിവരുന്ന കുടികളിൽ വിറക മുട്ടുപൊലെ കിട്ടുകയും പ
ണിത്തരമരങ്ങളുണ്ടാകയാൽ ജന്മികൾക്ക ഓരൊ അനുഭവവും സാ
ധിക്കുമല്ലൊ.

ആകയാൽ ജന്മി കുടിയാന്മാരും ഇക്കാൎയ്യം നന്നായി വിചാരിച്ചു
ഗുണം വരുന്ന വഴി നൊക്കെണമെ!

ഇത്ഥം ഗുണാകരകാംക്ഷിതനഗരെ വസത യൂയം മിത്രരാജ്യ
ഗുണീകരണകാംക്ഷിതാഃ ശുഭം അസ്തു. [ 54 ] ചികിത്സ.

ഈ രാജ്യത്തിൽ പണ്ടുപണ്ടെ പല സിദ്ധൌഷധങ്ങൾ അറി
യുന്നവർ ഉണ്ടായിരുന്നിട്ടും ആയവർ രഹസ്യമായി മൂടിവെച്ചതി
നാലല്ലൊ ആൎക്കും ഉപകാരമില്ലാതെ പോയതു! എന്നാൽ അപ്രകാരം
വിചാരിയാതെ സാരമാം പ്രയൊഗത്തിന്നു എളുപ്പവുമായ ചില മരു
ന്നുകൾ ഇതിനാൽ അറിയിച്ചു കൊടുക്കുന്നതു ആവശ്യമെന്നു തോ
ന്നിയിരിക്കുന്നു.

൧. ഈറ്റു നോവേറ്റു കിടപ്പവകൾക്കു. പന്നിത്തേറ്റ വെള്ള
ത്തിൽ തഴച്ചു കഴുത്തിന്നു കിഴ്പെട്ടു തുടയൊളം കീഴൊട്ടു തേക്ക അപ്പൊ
ൾ പെറും. ഉടനെ ആയതു മെലൊട്ടു തേക്ക.

൨. പെറ്റാൽ വരുന്ന ഗുന്മനു ഇന്തുപ്പു നല്ലെണ്ണയിലൊ ചൂടു
വെള്ളത്തിലൊ പൊടിച്ചിട്ടു കുടിക്ക.

൩. ശിശുക്കൾക്കു അതിസാരത്തിന്നു. ചെറുകടലാടി സമൂലമ
രച്ചു മോരിൽ കുറുക്കി കൊടുക്ക. അതിസാരം ശമിക്കും. അമ്പാഴത്തിൻ
തൊൽ ഇടിച്ചു പിഴിഞ്ഞ നീരൊടു സമം പശുവിൻപാൽ ചെൎത്തു
കൊടുക്ക. രക്താതിസാരം ശമിക്കും.

൪. ശിശുക്കൾക്കു ഗ്രഹണിക്കു പിച്ചകത്തിലനീർ നാഴി. നല്ലെ
ണ്ണ നാഴി കൊഴിച്ചിൽ വേർ. ഇരട്ടിമധുരം ൩. ൩. കഴഞ്ചി കല്ക്കം
ചെൎത്തു മെഴുപാകത്തിൽ കാച്ചിസേവിപ്പിക്ക.

൫. ശിശുക്കൾക്കു അംഗശക്തിക്കു. കൂവപ്പൊടി ഉഴക്ക അരക്ക
പൊടി ഉഴക്ക തമ്മിൽ ചേൎത്തു രണ്ടു കിഴിയാക്കി നാഴി എണ്ണ വെ
യിലിൽ വെച്ചു അതിൽ കിഴിയായിട്ടു ദിവസം ചൂടാക്കി കിഴി പി
ഴിഞ്ഞു മെൽ തേക്ക.

൬. ശുക്ലരക്തസ്രാവങ്ങൾക്കു. ചിറ്റാമൃത ശതാവരി നിലപ്പന
കിഴങ്ങ ഇവയുടെ ഊറൽ സമമെടുത്തു അത്ര പഞ്ചസാരയും കൂട്ടി
പാലിൽ സെവിക്ക.

൭. കൊടിയ വിഷത്തിന്നു. പച്ചൊലപാമ്പിന്റെ തല ഉണ
ക്കി പൊടിച്ചു ഗുളികയാക്കി സൂക്ഷിക്ക. കടിപെട്ടാലുടനെ കടിവാ
യിൽ തേക്ക.

൮. ആന്ത്രത്തിന്നു. മുക്കുറ്റികുത്തിപ്പിഴിഞ്ഞ നീറ്റിൽ അത്ര മൊ
രും പകൎന്നു ഉപ്പിട്ടു കുടിക്ക.

൯. ഒരിച്ചെന്നികുത്തിന്ന്. ചെറുനാരങ്ങ പുളിയിലരച്ചു നെറ്റി
മെൽ വടിക്ക. [ 55 ] ൧൦. വയൎവ്വേദനക്കു. ജീരകം കാഞ്ഞ വെള്ളത്തിൽ അരച്ചു
കൊടുക്ക.

൧൧. രാപ്പനിക്ക. മുഴച്ചെവി പാലിൽ അരച്ചു കുറുക്കി കുടിക്ക.

൧൨. കൃമിക്കു. തുമ്പക്കൊട്ട മൊരിൽ അരച്ചു കാച്ചി കൊടുക്ക.

൧൩. വീക്കത്തിന്നു. വയൽചുള്ളിവേരും ചൂരൽവേരും മൊരി
ൽ അരച്ചു കലക്കി സൎവ്വാംഗം തേക്ക.

൧൪. പല്ലിന്റെ വ്യാധികൾക്കു. തിപ്പലിയും ചതുകുപ്പയും എ
ണ്ണയിൽ പൊടിച്ചിട്ടു കവിളുക.

൧൫. കാസശ്ശ്വാസത്തിന്നു. ത്രികടു കീഴാർനെല്ലി ചെറുതേക്ക്
ചുണ്ട എന്നിവകൊണ്ടുള്ള കഷായം കുടിക്ക.

൧൬. അഗ്നിമാന്ദ്യത്തിന്നു. ഉഴക്ക ചുക്ക നാഴിവെള്ളത്തിൽ ക
ഷായം വെച്ചു പഞ്ചസാര ഇട്ടു കുടിക്ക.

൧൭. ചൊറിക്കു. കാൎക്കോലരി വെളിച്ചെണ്ണയിൽ ചുകക്ക വറു
ത്തരച്ചു തേക്ക.

൧൮. കുരക്കു. ചുക്ക തിപ്പലി കുരുമുളക എന്നിവ പൊടിച്ചു പ
ശുവിൻ നെയ്യും കല്ക്കണ്ടിയും തേനും കൂട്ടി ചാലിച്ചു സേവിക്ക.

൧൯. മൂത്രം ഇളക്കുവാൻ. ചെറുപയർ പരിപ്പും ജീരകവും ഓടു
കാച്ചി രണ്ടിളനീർ വെള്ളത്തിൽ കഷായം വെച്ചു ഒരു കടുക്കയും ര
ണ്ടു തെറ്റാമ്പരലും പാതി കുറുക്കി കുടിക്ക.

൨൦. മീൻ പാച്ചലിന്നു. കലങ്കൊമ്പു കാടിവെള്ളത്തിൽ തഴച്ചു
സൎവ്വാംഗം തേക്ക.


നാഡിക്രമം.

ഒരു വിനാഴികക്കിടെ പ്രായപ്രകാരം മിടിക്കുന്ന നാഡി.

പ്രായക്രമം. നാഡിയുടെ അടി.
അപ്പൊൾ പിറന്ന പൈതൽ ൧൪൦.
ശിശു ൧൨൦-൧൩൦.
ശൈശവം „ ൧൦൦.
പുരുഷൻ ൭൦-൭൫
വൃദ്ധൻ „ ൭൦.
വാൎദ്ധക്യം ൭൫-൮൦

മേല്പറഞ്ഞ ചികിത്സകൾ ഈ ക്രമപ്രകാരം നാഡിയെ പരീ
ക്ഷിച്ചിട്ടു ദെഹത്തിന്റെ ബലഹീനതകളെ അറിഞ്ഞു കൊണ്ടു ചെ
യ്യെണ്ടതാകുന്നു. [ 56 ] ഇടയചരിത്രഗീതം.

(കൎണ്ണപൎവ്വരീതി.)

ഗുണമാൎന്നുള്ളൊരു കഥയെ ചൊല്ലുവാൻ ।
സമസ്തരക്ഷകൻ തുണക്ക മെ സദാ ॥
പുമൎത്ഥസാരങ്ങളരുളിന ഗുരു ।
ഭ്രമം കളയുവാനുരച്ചു ശിഷ്യനായി ॥
പുരാണമാമൂരിൽ പ്രവേശിപ്പാനൂനി ।
ഞ്ഞൊരുത്തനമ്പൊടു നടന്നീടും വിധൌ ॥
ഉരത്തകാട്ടിലെ ചരലും മുള്ളുകൾ ।
തറച്ചു ഖിന്നനായ്ത്തളൎന്നു സൎവ്വാംഗം ॥
മുറിഞ്ഞു ചൊരയും പൊഴിഞ്ഞു കണ്ണുനീർ ।
ചൊരിഞ്ഞുമുച്ചത്തിൽ വിളിച്ചുമാടിനെ ॥
പരിഭ്രമാൽ വരും പുരുഷനെ കണ്ട ।
ങ്ങരികിലെത്തിയൊരളവു ചൊല്ലിനാൻ ॥
വനത്തിലെകനായി നടക്കുമാരു നീ ।
വനെചരനല്ല സുരാജ്യവാസിതാൻ ॥
മനോഹരാംഗ നിൻ ജനകനാരെടൊ ।
ഇനിക്കിതൊക്കയുമുരക്ക സത്യമായി ॥
നമുക്കു തൊന്നുമാറിതങ്ങു നീയെന്തു ।
തനിച്ചു കാനനെ ഉഴന്നു കേഴുവാൻ ॥
മനുഷ്യരിൽ പ്രഭുത്വമുള്ളൊരാകൃതി ।
ക്കനുചിത മഹൊ ഇടയവേഷമെ ॥
പഥികവാക്കു കെട്ടിടയനോതിനാൻ ।
കഥിക്കുവനല്ലാം സഖെ ശ്രവിക്കെടൊ ॥
അശെഷരാജരാജപുത്രനായ ഞാൻ ।
വശത്തിൽനിന്നു പൊയൊരാടു കുഞ്ഞിനെ ॥
വശീകരിക്കുവാൻ ജനകവാക്യത്താൽ ।
തെളിഞ്ഞിറങ്ങിനെനജത്തെ തേടുവാൻ ॥
അശേഷകൎത്താവും സമസ്തശക്തനും ।
വിശിഷ്ട മഹാത്മ്യ പ്രകാശമുള്ളോനും ॥
അദൃശ്യമാകിയ വെളിച്ചമുള്ളോരു ।
സ്ഥലെ വസിപ്പവൻ പ്രഭുവുമാം പിതാ ॥
അവനൊരുത്തനായി ജനിച്ച നന്ദനൻ । [ 57 ] അഹൊ മഹാപ്രേമം ധരിച്ചു കൊണ്ടെന്നിൽ ॥
സഹ വസിക്കുവാൻ സമ്മാനിച്ചുമവൻ ।
എനിക്കും മൎത്യരെയുടമയായ്ത്തന്നാൻ ॥
മഹാ പ്രഭുവായൊരവനു മാടുകൾ ।
ബഹുക്കളുണ്ടവ സുഖിച്ചിരിക്കുവാൻ ॥
അതുല്യസ്നേഹത്താലരുളി എങ്കിലും ।
അവറ്റിലൊന്നിഹ ഗണം പിരിഞ്ഞുടൻ ॥
നടക്കയിൽ പിതാവതിൽ കരുണയാൽ ।
മടക്കുവാനൂനിഞ്ഞയച്ചു വെന്നെത്താൻ ॥
അവന്നസംഖ്യമായിരിക്കിലും ജനം ।
അവിശിശുതന്നിൽ വളൎന്നവാത്സല്യം ॥
നിജാത്മജനെ താനിതിന്നയക്കയാൽ ।
അജത്തിലെപ്രേമമതിന്നു കാട്ടുന്നു ॥
പിതാവിന്നാജ്ഞ ഞാൻ നിവൃത്തി ചെയ്വവൻ ।
ഹിതം തികക്കുവാൻ മുദാ പുറപ്പെട്ടേൻ ॥
വെടിഞ്ഞിനിക്കുള്ള മഹത്വത്തെ എല്ലാം ।
ഇടയവേഷത്തെ ധരിച്ചീവണ്ണമായി ॥
തിരഞ്ഞുമെറെ നാളുഴന്നു വെങ്കിലും ।
വരുന്നു കണ്ടില്ല ഫലമൊരല്പവും ॥
അകന്നുകണ്ടുഞാൻ വിളിക്കുന്നേരത്തു ।
പകൎന്നതിൻഭാവം ദ്രുതം ഗമിക്കുന്നു ॥
അലിവുമെന്നുള്ളിൽ വളൎന്നിരിക്കയാൽ ।
ചലിക്കയില്ലഞാൻ ലഭിച്ചീടുംവരെ ॥
ജനങ്ങൾ നിന്ദിച്ചു വിഭാഷിച്ചെങ്കിലും ।
ഇനിക്കൊരല്ലലും കുറവുമില്ലൊട്ടും ॥
മറഞ്ഞുപൊയാടെ ലഭിക്കിൽ മെ മതി ।
വരായ്കയാലത്രെ അസഹ്യമായ്വന്നു ॥
പുലികൾ ചെന്നായ്ക്കൾക്കിരയതാകിലും ।
ഗുഹയിലും കള്ളൎക്കധീനമാകിലും ।
രിപുക്കളായിര മിരിക്കിലു മുയിർ ।
വെടിഞ്ഞുപാലിപ്പനതില്ലസംശയം ॥
ഇവണ്ണമോതിയൊരളവവൻ ഗാത്രം ।
വിറച്ചുകണ്ണീരും പൊഴിഞ്ഞതു കണ്ടു ॥
അഹോ നിണക്കത്രെ ദയാമഹത്വങ്ങൾ । [ 58 ] ഒരുത്തനില്ലേവം പഥികനെന്നോതി ॥
ഗമിപ്പനിന്നിനി ദ്രുതംലഭിക്ക നീ ।
മറഞ്ഞുപോയാടെ പരേശകാരുണ്യാൽ ॥
ഇനിക്കു കാൎയ്യങ്ങൾ പലതിരിക്കവെ ।
വരാൻ കഴിവില്ലെന്നുരച്ചു യാത്രയായി ॥
പുറപ്പെടുന്നേരം കരഞ്ഞിടയനും ।
മനസ്സലിഞ്ഞിട്ടു പറഞ്ഞയച്ചേവം ॥
"ഉരത്തെ വൻകാട്ടിലജത്തെ നീ കണ്ടാൽ ।
"തിരഞ്ഞു ഞാനേവമുഴന്നീടുന്നതും ॥
"മടിക്കവേണ്ടൊട്ടും ഗമിക്ക നീയവ ।
"ന്നടുക്കൽ നിമ്പിഴയവൻ പൊറുക്കുമെ ॥
"മുഴുത്തെ തൊഷത്താൽ ജനകനുംനിന്നെ ।
"മടിയിൽ വെച്ചിട്ടു താലോലിക്കെയുള്ളൂ" ॥
കഥിച്ചിതുംവണ്ണമയച്ചു പാന്ഥനെ ।
തഥാ തിരിഞ്ഞിട്ടു ഗമിച്ചു പിന്നെയും ॥
ശ്രമിച്ചും ഉച്ചത്തിൽ വിളിച്ചു മാടിനെ ।
ക്രമാൽ പ്രവേശിച്ചാനെറുശലെമൂരെ ॥
രിപുവിൻ കയ്യതിലവശനാ മാടെ ।
വിപത്തിനെ തീൎത്തങ്ങുദ്ധാരണം ചെയ്വാൻ ॥
തുനിഞ്ഞെതൃത്തീടുന്നിടയനെ കൊൽവാൻ ।
പിടിച്ചു ശത്രുക്കൾ നഗരത്തുൾ പുക്കാർ ॥
അമാത്യരും കണ്ടിട്ടുരച്ചുവാരു നീ ।
സമസ്തഭൂപാലപ്രഭു തനയൻ ഞാൻ ॥
ഇതൊട്ടു കേട്ടപ്പോൾ രിപുക്കൾ ദ്വേഷത്താൽ ।
തുടരിമുള്ളാലെ കിരീടവും വെച്ചു ॥
ചുകന്നവസ്ത്രത്തെ ഉടുപ്പിച്ചു തുപ്പി ।
മുഖത്തടിച്ചിട്ടുമിടിച്ചു നിന്ദിച്ചും ॥
തറക്കുവാൻ വൃക്ഷെ നൃപാജ്ഞകെൾക്കയാൽ ।
ഭടരുമവ്വണ്ണം തറച്ചു ക്രൂശിന്മെൽ ॥
പഥികനുമപ്പൊളിടയനന്തികെ ।
നടന്നുചെന്നിതു പറഞ്ഞിതിൻ വണ്ണം ॥
ത്യജിപ്പതിന്നിപ്പൊളജത്തിലാഗ്രഹം ।
ഭവിച്ചൊ എന്നങ്ങു ശ്രവിച്ചു ചൊല്ലിനാൻ ॥
അജത്തെ രക്ഷിപ്പാനുത്ഥാനംചെയ്തപിൻ । [ 59 ] വഴിവരുത്തുന്നെൻ പിതൃപ്രസാദത്താൽ ॥
ഇതു സമസ്തൎക്കും സുരക്ഷമാൎഗ്ഗമായി ।
വരുമിതെന്നേകിയടങ്ങിടയനും ॥
ഇതിൻ പൊരുളെല്ലാം ധരിച്ചുകൊൾക നീ ।
ഈടാൎന്നശിഷ്യനോടുരെച്ചു ദേശികൻ ॥
പരേശദൈവവും സ്വവാക്യശക്തിയാൽ ।
ഇഹപരങ്ങളെ പടച്ചുകൊണ്ടതിൽ ॥
അനെകമാം ജീവങ്ങളെയുമായതിന്ന ।
ധീശരായി രണ്ടു മനുഷ്യരെ തീൎത്തു ॥
നിജാകൃതിപ്രകാരമായരുളിനാൻ ।
നിജഹിതത്തെയും മിരു മനുഷ്യൎക്കും ॥
ജനകനുമേദൻ പ്രസൂനവാടിയിൽ ।
പറഞ്ഞു പാൎപ്പിച്ചാനിരുവരും പിന്നെ ॥
തഥാവസിക്കുമ്പൊൾ പിശാചിൻ വൻചതി ।
വചസ്സുകേട്ടവർ പരെശവാക്യങ്ങൾ ॥
മറന്നുപാപത്തിൽ മുഴുകി തത്ഭവ ।
മനുഷ്യരിൽ പാപം പരംപരയാലെ ॥
പ്രകാശമായതു നിനച്ചു ദൈവവും ।
കനിഞ്ഞിവൎക്കുടൻ ദുരിതമൊക്കവെ ॥
നശിപ്പിച്ചീടുവാനുചിതമാൎഗ്ഗത്തെ ।
കൊടുത്തു വാഗ്ദത്ത മിനിക്കു കന്യയിൽ ॥
ജനിച്ചിടും സുതൻ ഗുണവിശിഷ്ടനാം ।
മനുഷ്യനായവൻ കിഴിഞ്ഞു ഭൂമിയിൽ ॥
വരുത്തും നിങ്ങടെ ദുരിതനിഷ്കൃതി ।
സ്വശോണിതം കൊണ്ടെന്നിവണ്ണ മേകിനാൻ ॥
ധരിക്ക യേശുവെന്നൊരുപരേശജൻ ।
പിറന്നതിൻവണ്ണം കുമാരനൂഴിയിൽ ॥
സമശക്തനാം പരേശകല്പനാ ।
നടത്തിയൊക്കവെ പിഴച്ചുപോയവർ ॥
വനെ ഭ്രമിച്ചീടു മജത്തിനൊക്കുന്ന ।
മനുഷ്യ പാപങ്ങൾ നിവൃത്തി ചെയ്തുടൻ ॥
വരുത്തി രക്ഷയെ സുദൈവമാഹാത്മ്യം ।
പുകഴ്ത്തി എല്ലാൎക്കും പരേശവിശ്വാസം ॥
സമസ്തസാരമെന്നുറച്ചു ഘൊഷിച്ചും । [ 60 ] തന്നിഷ്ടമൊക്കവെ പ്രമാണമാക്കിയും ॥
ഉലകു രക്ഷിപ്പാൻ സ്വരക്തമൎപ്പിച്ചും ।
ഉയിൎത്തെഴുനീറ്റു തൃതീയവാസരെ ॥
പുതുതായൊൎപ്പിച്ചു പൂൎവ്വൊപദേശത്തെ ।
സ്വശിഷ്യരോടൂരിൽ സ്വദൈവവിശ്വാസം ॥
വരുത്തുവിനെന്നു നിദേശവും ചെയ്തു ।
കരേറിനാനവൻ സ്വൎഗ്ഗീയമാസനം ॥
ഇറക്കി പിന്നെതിൽ പവിത്രാത്മാവിനെ ।
സ്വശിഷ്യരുമപ്പൊളതിന്റെ ശക്തിയാൽ ॥
പ്രസംഗിപ്പാൻ ചെന്നുരക്ഷാൎത്ഥ നാമത്തെ ।
കൎമ്മങ്ങളാലഹൊ ഗതിയെന്നുംവരാ ॥
വിശ്വാസം യാചനാ പ്രമാണമുള്ളൊൎക്കു ।
മിന്നാമമെന്നുമെ രക്ഷാൎത്ഥമായ്വരും ॥


പാപമോചനത്തിന്നു ഒരു അപേക്ഷ.

രാഗം കല്ല്യാണി. ഏകതാളം.

പല്ലവി

പാപമകറ്റുകേശുവെ നാഥ .... നിത്യ
പാതകമാട്ടുകെ കൃപാകര

അനുപല്ലവി.

ദെവയിപ്പാഴനരുൾ
വെദസത്യമാം പൊരുൾ
വേദാന്ത മറിയാക
ഖേദാന്തം വരുമാറു .... പാപമകറ്റു::

ചരണങ്ങൾ.

൧. ഏകനിലെകി വന്നപാപത്താൽ .... ശാപം
ആകയാഴുകി ചേൎന്ന വീൎയ്യത്താൽ .... വിധി
ബോധം വരുത്തിതരുങ്കാൎയ്യത്താൽ
നാഥൻ നീയായിരിക്ക
നായകനായിനിക്ക
പൂൎവ്വാപരാധ ബോധം
പൂൎണ്ണ മറിയിച്ചു നീ .... പാപമകറ്റു:: [ 61 ] ൨. എന്നാളിലൊകം വിട്ടുപോകുമൊ .... എന്ന
തിന്നാളുണൎന്നു നിന്നെതേടുമൊ .... മന്നാ
സന്ദേഹമാട്ടി യെന്നെ ചെൎക്കുമൊ
എണ്ണമില്ലാത്ത പുണ്യ
മണ്ഡലവാസ സത്യ
നിൎമ്മലമാക്കു കെന്റെ
ദുൎമ്മല മാട്ടുകൎത്ത .... പാപമകറ്റു ::

൩. ജന്മ കൎമ്മാദി പാപമാകവെ .... എങ്കൽ
കന്മഷമായുറച്ചു പൊയതെ .... ക്രിസ്ത
നന്മയാകുമാൎന്നിന്നിൽ ചേൎക്കുകെ
എന്നെ പുതുക്കി നോക്കി
നിന്നെ യറിവാറാക്കി
മന്നാ തന്നാലു മാത്മാ
പിന്മാറിൽ ശാന്തമാവാൻ .... പാപമകറ്റു::

൪. മതാപിതാക്കളെന്നെയാട്ടുമെ .... കൎത്താ
മാലോകരാകക്കരം കൊട്ടുമെ ....ഭൎത്താ
മാപാപമാട്ടുകെന്റെ ദൈവമെ
മാപാപി നിന്നെ ചേൎന്നു
മാക്രൂരനൊടു പേൎന്നു
മാഭാഗ്യനൊടു ചാൎന്നു
മാലകന്നൊനായ്ത്തീൎന്നു .... പാപമകറ്റു::


ക്രിസ്തീയദശകം.

൧. ക്രിസ്തംനിതാന്തംഹൃദിവിശ്വസന്തഃ
തൽപ്രോക്തമാൎഗ്ഗെസതതംവസന്തഃ
സത്യാൎത്ഥതത്വജ്ഞയാവസന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൨. ആത്മീയകാൎയ്യെഷുസദാരമന്തഃ
സംഭാവ്യതംദേവകുമാരമന്തഃ
സത്യംവദന്തഃപരമംവിദന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ [ 62 ] ൩. സ്വനീതിപുണ്യാദിദരിദ്രയന്തൊ
വിനീതിമശ്രാന്തമനിദ്രയന്തഃ
അനാഥകാദീൻപരിപാലയന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൪. പാപാഭിലാഷംപരിവൎജ്ജയന്തൊ
ലൊകാഭിമാനാദിചതൎജ്ജയന്തഃ
ഹിംസാംസഹന്തശ്ചമുദംവഹന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൫. യേശുപദിഷ്ടാംഗിരമുച്ചരന്തൊ
ദേശേഷുദേശേഷുചസഞ്ചരന്തഃ
വ്യാധിക്ഷുധാദീനപിവിസ്മരന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൬. ഏകംസമസ്താശ്രയമാശ്രയന്തഃ
തമെവനിത്യംപരിതോഷായന്തഃ
ദേവാനനേകാൻപരിഭത്സയന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൭. സദാത്മസന്ദിഷ്ടപഥെവ്രജന്തഃ
സദാഹൃദാദേവസുതംഭജന്തഃ
പ്രാണാദികാൻക്രിസ്തകൃതെത്യജന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൮. അശ്രാന്തമന്തഃപരിശുദ്ധിമന്തഃ
സുപ്രീതിമന്തഃശുഭഭക്തിമന്തഃ
ക്രിസ്തംനമന്തഃകലുഷംവമന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൯. ക്രിസ്താസ്രസംക്ഷാളിതപാപ്മവന്തഃ
ക്രിസ്തപ്രസാദാൎജ്ജിതപുണ്യവന്തഃ
ക്രിസ്തൊക്തസഛ്ശാസ്ത്രവചാംസ്യവന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൧൦. വിശ്വാസവന്തഃഖലുസിദ്ധിമന്തൊ
വിശ്വാസവന്തഃഖലുബുദ്ധിമന്തഃ
വിശ്വാസവന്തഃഖലുശക്തിമന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ [ 63 ] മൂവരും കൂടി

(തുള്ളപാട്ടിൻ രീതി.)

കണ്ടജനങ്ങടെ ചൊല്ലുകൾകേട്ടുംകോണ്ടതു പോലെ നടന്നതു മൂ
[ലം ।
പണ്ടൊരു വൃദ്ധക്കിഴവച്ചാൎക്കൊരു ചെണ്ടപിണഞ്ഞതു ഞാനുരചെ
[യ്യാം ॥
ധാത്രിയിലങ്ങൊരു നഗരെ മുന്നം പാൎത്താരു വൃദ്ധമനുഷ്യനൊരു
[ന്നാൾ ।
തങ്ങടെകഴുതയെ വില്പതിനായി തന്മകനൊടുംകൂടെ നടന്നാൻ ॥
അന്നവർതമ്മെപ്പെരുവഴിതന്നിൽ നിന്നൊരുപാന്ഥൻ കണ്ടുരചെ
[യ്താൻ ।
എന്തൊരു വിഢ്ഢിക്കിഴവനിവൻ പോൽ ഹന്ത വിവേഗമില്ലിവ
[നൊട്ടും ॥
താനും മകനും കാൽനടയായിതിദീനതപൂണ്ടു നടന്നും കൊണ്ടു ।
കഴുതയെ വെറുതെ നടത്തിപ്പാനിക്കിഴവനു തോന്നിയതെന്തൊരു
[മൌഢ്യം ॥
എന്നുരചെയ്വതു കേട്ടിക്കിഴവൻ തന്മകനെ കഴുതപ്പുറമേറ്റി ।
ചെറ്റുനടന്നൊരു സമയത്തിങ്കൽ മറ്റൊരുവൻ കണ്ടിങ്ങിനെ
[ചൊന്നാൻ ॥
എന്തെട കുമതെ ബാലക നീയൊരു ചിന്തയശേഷം കൂടാതിങ്ങി
[നെ ।
കരഭത്തിന്മേലേറി ഞെളിഞ്ഞിഹപരമസുഖേന നടന്നീടുന്നു ॥
വൃദ്ധൻ ജനകൻ കാൽനടയായി പദ്ധതിതന്നിൽ വടിയുംകുത്തി ।
കഷ്ടിച്ചിങ്ങിനെ കൂന്നുനടപ്പതു ദുഷ്ടച്ചെക്കാ കാണുന്നീലെ? ॥
ഇത്ഥംപഥികൻ ചൊന്നതുകേട്ടഥ വൃദ്ധന്മകനെത്താഴയിറക്കി ।
താനതിനുടെമെൽ കയറിയിരുന്നു ക്ഷീണതയെന്നിയെ പോകും
[സമയെ ॥
വേറൊരുവൻ വന്നവനൊടുചൊന്നാൻ: കൂറില്ലാത്തൊരു വൃദ്ധ
[ക്കിഴവ ।
വേദനയോടുംനിന്മകനിങ്ങിനെ പാദമിഴച്ചു നടന്നീടുകയിൽ ॥
മൂഢമതേ നീ കഴുത കരേറി പ്രൌഢിനടിച്ചു നടപ്പതുചിതമൊ? ।
ഇങ്ങിനെ കെട്ടഥ വൃദ്ധന്മകനെയുമങ്ങു കരേറ്റി ഇരുത്തിനട
[ന്നാൻ ॥ [ 64 ] മദ്ധ്യെമാൎഗ്ഗംമറ്റൊരുപാന്ഥൻവൃദ്ധമനുഷ്യനെനോക്കിയുരച്ചാൻ ।
കിഴവച്ചാരെകിഴവച്ചാരെ കഴുതയിതാരുടെ നിങ്ങടെ മുതലൊ? ॥
അതു കേട്ടുള്ളൊരു ദശമിയുമപ്പൊളതെയതെ ഞങ്ങടെ മുതലിദമെ
[ന്നാൻ ।
അതിനഥ കിഴവനൊടുത്തരമായപ്പഥികൻ പിന്നെയുമിങ്ങിനെ
[ചൊന്നാൻ ॥
കനിവൊരു തെല്ലും കൂടാതിങ്ങിനെ ഘനതരഭാരം കൊണ്ടിക്കഴുതെ ।
ക്കുരുതരപീഡ വരുത്തിയമൂലം പരനുടെ കരഭമിതെന്നു നിനെ
[ച്ചേൻ ॥
നിങ്ങളെയല്ലിക്കരഭം കഴുതയെ നിങ്ങൾവഹിപ്പതു മംഗലമത്രെ ।
എന്നുരചെയ്വതു കേട്ടൊരുകിഴവൻ തന്നുടെമകനൊടുകൂടയിറങ്ങി ॥
കരഭം തന്നുടെ കാലുംകൈയുംപരിചൊടു കെട്ടിവരിഞ്ഞു മുറുക്കി ।
തണ്ടിട്ടതിനെ ചുമലിലെടുത്തും കൊണ്ടു നടന്നാരിരുവരുമുടനെ ॥
ഉണ്ടാരുപാലം തത്ര കടപ്പാൻ വേണ്ടിയതിന്മെലെത്തിയ സമ
[യെ ।
കണ്ടവരൊക്കയുമാൎത്തു ചിരിച്ചതുകൊണ്ടു വെറുപ്പു പിടിച്ചക്കരഭം ॥
പരവശഹൃദയത്തോടും തന്നുടെകരചരണങ്ങൾ കുടഞ്ഞുപിടിച്ചു ।
കെട്ടുമറുത്തഥ തണ്ടും വിട്ടപ്പൊട്ടക്കഴുത പതിച്ചിതു പുഴയിൽ ॥
ഒട്ടുകുടിച്ചൊരു സലിലത്താൽ വയർ പുഷ്ടിച്ചിങ്ങിനെ വീൎത്തും ക
[ണ്ണുകൾ ।
നട്ടുതുറിച്ചും കൊണ്ടഥ വീൎപ്പും മുട്ടിമരിച്ചിതു കഷ്ടംകരഭം ॥
വൃദ്ധനുമപ്പൊൾ ലജ്ജിതനായ്ത്തൻ പുത്രനൊടൊത്തുമടങ്ങിനടന്നു ।
കഷ്ടം ഞാനെല്ലാരുടെയുംഹൃദയേഷ്ടം ചെയ്വതിനായി മുതിൎന്നെൻ ॥
ഒട്ടും കഴിവുണ്ടായീലതിനിഹ നഷ്ടംവന്നതു കഴുതയുമയ്യൊ! ।
അത്തലൊടിത്തര മോൎത്തഥ വൃദ്ധൻ പത്തനമതിലുൾപ്പുക്കു വ
[സിച്ചാൻ ॥
പലരുടെ വാക്കുകൾ കേൾ്പാൻ പോയാൽ ഫലമീവണ്ണം വന്നിട
[ചേരും ।
മനുജേഷ്ടം ചെയ്വൊൎക്കൊരുനാളും മനസി വിശിഷ്ട സുഖം വരി
[കില്ല ॥
ദൈവേഷ്ടത്തെയറിഞ്ഞതു നിത്യംചെയ്വതിനായി മുതിൎന്നു നട
[ന്നാൻ ।
കൈവരു മഖിലസുമംഗലജാലം നൈവച സംശയമെന്നു ധരി
[പ്പിൻ ॥ [ 65 ] ടപ്പാൽക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽ കൂലിവിവരമാവിതു.

൧. കത്ത.

തൂക്കം. മുദ്രവില
꠰ ഉറുപ്പികത്തൂക്കം ഏറാത്തതിന്നു പൈ ൬.
꠱ ഉറു. „ „ അണ ൧.
൧ ꠱ ഉറു. „ „ „ ൨.
൨ ഉറു „ „ „ ൪.

എന്നിങ്ങിനെ ഓരൊ ഉറുപ്പികയുടെയും അതിന്റെ വല്ല അംശ
ത്തിന്റെയും തൂക്കത്തിന്നു ഈരണ്ടു അണ ഏറുകയും ചെയ്യും. വ
ല്ലകത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ വാങ്ങുന്നവർ ആ
പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ ഇരട്ടി
ച്ചു കൊടുക്കേണ്ടിവരും. മുദ്രയില്ലാത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു.
൧൨ ഉറുപ്പിക തുക്കത്തിൽ ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന ക
ച്ചേരികളിൽ കത്ത എന്നു വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ
ചേൎക്കുന്നുള്ളു, ഭാണ്ഡമില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനകടലാസ്സുമുതലായ എഴുത്തുകളെ ടപ്പാൽവഴി
യായി അയപ്പാൻ വിചാരിച്ചാൽ അവറ്റെ രണ്ടുപുറത്തും തുറന്നിരി
ക്കുന്ന മെഴുത്തുണിയിൽ കെട്ടി "പുസ്തകട്ടപ്പാൽ" തലക്കൽ എഴുതെ
ണം എന്നാൽ ൧൦ ഉറുപ്പിക ( ꠰ റാത്തൽ) തൂക്കം ഏറാത്തതിന്നു ഒരു
അണയുടെയും ൨൦ ഉറപ്പികത്തൂക്കം ഏറാത്തതിന്നു രണ്ട് അണയുടെ
യും മുദ്രയെ പതിക്കെണം. പിന്നെപതുപ്പത്തു ഉറുപ്പികയൊ പത്തു ഉറു
പ്പികയുടെവല്ല അംശമൊ കയറുന്ന തൂക്കത്തിന്നു ഓരൊ അണ കൂലി
യും കയറും (൧൦ ഉറുപ്പികത്തൂക്കമുള്ള പുസ്തകത്തിന്നുഒരു അണ ൧൦ ꠰
തുടങ്ങി ൨൦ ഉറുപ്പികയൊളം രണ്ട അണ. ൨൦ ꠰ ഉറുപ്പികതുടങ്ങി ൩൦ ഉറു
പ്പികയൊളം മൂന്ന അണ ൩൦ ꠰ ഉറുപ്പിക തുടങ്ങി ൪൦ ഉറുപ്പികയൊളം
൪ അണ എന്നിങ്ങിനെ തന്നെ.) ൧൨൦ ഉറുപ്പിക തുക്കത്തിൽ അ
ധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല മുദ്രവെക്കാതെ കണ്ടു ഈ ടപ്പാ
ൽ വഴിയായി ഒന്നും അയച്ചുകൂടാ. എന്നാൽ ഈ ഇങ്ക്ലിഷ് സൎക്കാൎക്കു [ 66 ] അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥലത്തിലേക്കും
മെൽപറഞ്ഞ തുക്കമുള്ളകത്തിന്നും പുസ്തകത്തിന്നും മെൽപറഞ്ഞകൂ
ലിയുംമതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒക്കുന്ന തുക്കത്തിന്നും
ഒക്കുന്ന മുദ്രയും വേണം.

൩. ഭാണ്ഡം.

ഉറുപ്പിക തൂക്കം

ൟ തൂക്കത്തിന്നു
ഏറാത്തേതിന്നു
൨൦ ൧൦൦ ൨൦൦ ൩൦൦ ൪൦൦ ൫൦൦ ൬00
ൟ മൈല്സിന്നു ഏറാത്തതിന്നു മുദ്രവില. ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ ഉഃ അഃ
മൈല‌്സ.
൧൦൦ „ ൨ „ ൪ „ ൮ „ ൧൨ ൧ „ ൧ ൪ ൧ ൮
൩൦൦ „ ൬ „ ൧൨ ൧ ൮ ൨ ൪ ൩ „ ൩ ൧൨ ൪ ൮
൬൦൦ „ ൧൨ ൧ ൮ ൩ „ ൪ ൮ ൬ „ ൭ ൮ ൯ „
൯൦൦ ൧ ൨ ൨ ൪ ൪ ൮ ൬ ൧൨ ൯ „ ൧൧ ൪ ൧൩ ൮
൧൨൦൦ ൧ ൮ ൩ „ ൬ „ ൯ „ ൧൨ „ ൧൫ „ ൧൮ „
ഏറിയാൽ ൧ ൧൪ ൩ ൧൨ ൭ ൮ ൧൧ ൪ ൧൫ „ ൧൮ ൧൨ ൨൨ ൮

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ കത്തുഒന്നുമരുതു. ആയതിനെ
മെഴുത്തുണി കൊണ്ടു നല്ലവണ്ണം പുതഞ്ഞു അരക്കകൊണ്ടു മുദ്രയിട്ടു
"ഇതിൽ റെഗ്യുലെഷിന്നു വിരോധമായി ഏതുമില്ല" എന്ന തലക്കൽ
ഒരുഎഴുത്തും അയക്കുന്നവരുടെ പേരും ഒപ്പും വെക്കുകയും വേണം.
മെല്പറഞ്ഞ കൂലി പണമായിട്ടൊ മുദ്രയായിട്ടൊ കൊടുക്കുന്നതിൽ ഭേ
ദമില്ല. കൂലികൊടുക്കാതെ അയച്ചാൽ വാങ്ങുന്നവർ ഈ കൂലിതന്നെ
കൊടുത്താൽ മതി.


ഇങ്ക്ലിഷ് രാജ കുഡുംബം.

മഹാ ബ്രീത്തെൻ ഐയൎല്ലന്ത എന്ന സാമ്രാജ്യത്തിന്റെ രാജ്ഞി
യായ അലക്സന്ത്രീനാ വിക്തൊരിയ ൧൮൧൯ മെയിമാസം ൨൪ാം ൹
ജനിച്ചു. തന്റെ അംബാമനായ നാലാം വില്യം മഹാരാജാവിന്റെ
ശേഷം ൧൮൩൭ ജൂൻ ൨൦ാം ൹ രാജാധിപത്യം പ്രാപിച്ചു ജൂൻ ൨൧ാം
൹ രാജ്ഞി എന്നു പ്രസിദ്ധമാക്കപ്പെട്ടു, ൨൮ാം ൹ കിരീടം ധരിച്ചു.
൧൮൪൦ ഫിബ്രവരി ൧൦ാം ൹ തന്റെ ദായാതിക്കാരനായിരിക്കയും
൧൮൬൧ ദിസെംബർ ൧൪ാം ൹ അന്തരിക്കയും ചെയ്ത പ്രാന്സിസിസ്
ആൽബൎത്ത ഔഗുസ്തകരൽ ഇമ്മാനുവെൽ എന്ന സഹസപ്രഭുവി
നെ വിവാഹം ചെയ്തു. [ 67 ] അവരുടെ മക്കൾ.

൧. ൧൮൪൦ നവംബർ ൨൧ാം ൹ വിക്തൊരിയ അദിലെദമറി
യ ലൂയിസാ എന്ന രാജപുത്രി ജനിക്കയും ൧൮൫൮ ജനുവരി ൨൫ാം
൹ പ്രിദരിക്കവില്യം എന്ന പ്രുശ്യ ഇളയരാജാവിനെ വിവാഹം കഴി
ക്കയും ചെയ്തു.

൨. ൧൮൪൧ നവംബർ ൯ാം ൹ കിരീടാവകാശിയായ അൽബ
ൎത്ത എദ്വൎത്ത എന്ന വെത്സിലെ പ്രഭു ജനിച്ചു. ൧൮൬൩ മാൎച്ച ൧൯ാം
൹ ദെന രാജപുത്രിയായ അലക്സന്ത്രിയെ വിവാഹം ചെയ്തു.

൩ ൧൮൪൩ എപ്രിൽ ൨൫ാം ൹ അലസ് മൊഢമറിയ എന്ന പു
ത്രി ജനിക്കയും ൧൮൬൨ ജൂലായി ൧ാം ൹ ഫ്രിദരിക്ക വില്യം ലുപിഗ്
എന്ന ഹെസ്സ ദൎമ്മസ്തത്തപ്രഭുവെ വെളികഴിക്കയും ചെയ്തു.

൪. ൧൮൪൪ അഗുസ്ത ൬ാം ൹ അല്പ്രെദ എൎന്നെസ്ത അൽബൎത്ത
എന്ന പുത്രൻ ജനിച്ചു.

൫. ൧൮൪൬ മെയി ൨൫ാം ൹ ഹെലെന അഗുസ്തവിക്തൊരിയാ
എന്ന പുത്രി ജനിച്ചു ൧൮൬൬ ജൂലായി ൫ാം ൹ സ്ലൊസ്പിഗ‌്ഹൊൽ
സ്തൈൻ പ്രഭുവായ ക്രിസ്തിയാനെ വേളികഴിക്കയും ചെയ്തു.

൬. ൧൮൪൮ മാൎച്ച ൧൮ാം ൹ ലൂയിസ് കർളീന അൽബൎത്താ എന്ന
പുത്രി ജനിച്ചു.

൭. ൧൮൫൦ മെയി ൧ാം ൹ അൎത്തുർ വില്യം പാത്രിക്ക അൽബൎത്ത
എന്ന പുത്രൻ ജനിച്ചു.

൮. ൧൮൫൩ എപ്രിൽ ൭ാം ൹ ലെയൊപ്പൊലൂ ജൊൎജ്ജ ഡങ്കൻ
എന്ന പുത്രൻ ജനിച്ചു.

൯. ൧൮൫൭ എപ്രിൽ ൧൪ാം ൹ ബെയത്രിസ് മറിയ വിക്തൊരി
യ ഫിയൊദൊരാ എന്ന പുത്രി ജനിച്ചു.


മലയാളത്തിലെ മേലുദ്യൊഗസ്ഥന്മാർ.

I. REVENUE DEPARTMENT. റവനിയൂകാൎയ്യസ്ഥന്മാർ.
G. A. Ballard Esqr. ജീ. ഏ. ബല്ലാൎത്ത കല്ക്കട്ടരും മെജിസ്ത്രെട്ടും
(കൊഴിക്കോട്ടു.)
W. Logan Esqr. വീ. ലൊഗാൻ. സബകല്ക്കട്ടർ. (തലശ്ശേരി.)
T. Cameron Esqr. ജെ. കെമരൻ. അക്ടിങ്ങ ഹെഡ അസിഷ്ടാ
ണ്ട് കല്ക്കട്ടർ. (പാലക്കാട്ട്.)
L. A Campell Esqr. ല. അ. കമ്പൽ അസിഷ്ടാണ്ട് കല്ക്കട്ടർ
(കണ്ണൂർ.)
W. H. C. Glenny Esqr. വീ. ഏച്ച. ഗ്ലെന്നി. അസിഷ്ടാണ്ട്)
കല്ക്കട്ടർ (കൊഴിക്കോട്ട്. [ 68 ] DEPUTY COLLECTORS. ഡിപ്ടികല്ക്കട്ടൎമ്മാർ.

W. E. Underwood Esqr. വി. ഇ. ഉണ്ടൎവൂദ്.
M. R. R. C. Kanaren. മ. രാ. രാ. സി. കണാരൻ.
M. R. R. C. Ranga Charlu. മ. രാ. രാ. സി. രങ്കചാൎല്ലു.


ഹജൂരിലെ മേലുദ്യൊഗസ്ഥന്മാർ.

ഹജൂർശിരസ്ത നാരായണയ്യൻ ഉറു ൨൫൦
പീ. കണ്ടപ്പൻമേനൊൻ ഹെഡമുൻഷി ൬൦
പീ. കണാരൻമേനൊൻ മേജിസ്ത്രെട്ടമുൻഷി ൬൦
പീ. കബറാൾ ഹെഡ് എകൌണ്ടാണ്ട് ൮൫
ചോയികുട്ടി കാഷ് കീപ്പർ ൧൨൫
ഹെഡഗുമസ്തൻ ശങ്കുണ്ണിനായർ ൪൫
വൈത്തിരി മെസ്തർജൊൻബൊയർ ൧൨൫
ഗ്രഡലൂർ നെ വെങ്കിടപതിനായഡു ൧൨൫
തങ്കശ്ശേരി ഗ്രിഗൊർലെപൊൎത്ത ൫൦
അഞ്ചുതെങ്ങ ഒഴിവു ൫൦


I. താലൂക്കുകളുടെ വിവരം.

൧. ചിറക്കൽ താലൂക്ക.

സ്ഥാനം. നാമം ശമ്പളം.
തഹശ്ശിൽദാർ പെ. കൃഷ്ണപട്ടർ ഉറു ൧൭൫
ശിരസ്തദാർ കി. ശങ്കരമേനൊൻ „ ൬൦
ഒന്നാംഗുമസ്തൻ താ. ഹരിഹരയ്യൻ „ ൨൦
ദേശാധികാരികൾ ൪൨ ഓരൊരുത്തൎക്കു „ ൫—൪

൨. കോട്ടയം താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ചാ. കരുണാകര മേനൊൻ ഉറു ൧൭൫
ശിരസ്തദാർ കെശവകമ്മത്തി „ ൬൦
ഒന്നാംഗുമസ്തൻ കൃഷ്ണരായർ „ ൨൦
ദേശാധികാരികൾ ൨൮ ഓരൊരുത്തൎക്കു „ ൫—൪
[ 69 ] ൩. കുറുമ്പ്രനാടു താലൂക്ക.
സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മാ. കുഞ്ഞിരാമൻ വൈദ്യർ ഉറു ൨൦൦
ശിരസ്തദാർ കൊ. രാമുണ്ണിനായർഅക്ടിങ്ങ „ ൬൦
ഒന്നാംഗുമസ്തൻ രാമൻ മെനൊൻ „ ൨൦
ദേശാധികാരികൾ ൬൩ ഒരൊരുത്തൎക്കു „ ൫—൪

൪. കൊഴിക്കൊടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ചൂ. രാമൻ ഉറു ൧൭൫
ശിരസ്തദാർ കി. ചാത്തുമെനൊൻ „ ൬൦
ഒന്നാംഗുമസ്തൻ പ. കേളുക്കുറുപ്പു „ ൨൦
ദേശാധികാരികൾ ൩൫ ഒരൊരുത്തൎക്കു „ ൫—൪

൫. ഏറനാടു തലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ വ. രാമുണ്ണിമാരാർ ഉറു ൨൦൦
ശിരസ്തദാർ കൊ. പൈതൽകുറുപ്പ അക്ടിങ്ങ „ ൬൦
ഒന്നാംഗുമസ്തൻ മ. ഉണ്ണീരിമേനൊൻ „ ൨൦
ദേശാധികാരികൾ ൫൨ ഒരൊരുത്തൎക്കു „ ൫—൪

൬. പൊന്നാനി താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ രാമക്കിണി ഉറു ൨൨൫
ശിരസ്തദാർ പെ. ശുപ്പുപ്പട്ടർ „ ൬൦
ഒന്നാംഗുമസ്തൻ കൊ. രാമുണ്ണിപണിക്കർ „ ൨൦
ദേശാധികാരികൾ ൭൪ ഒരൊരുത്തൎക്കു „ ൫—൪

൭. വള്ളുവനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മ. രാമുണ്ണിപണിക്കർ ഉറു ൨൦൦
ശിരസ്തദാർ അ. അനന്തപട്ടർ „ ൬൦
ഒന്നാംഗുമസ്തൻ ഉമാമഹെശ്വരയ്യൻ „ ൨൦
ദേശാധികാരികൾ ൬൪ ഒരൊരുത്തൎക്കു „ ൫—൪
[ 70 ] ൮. പാലക്കാടു താലൂക്ക
സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ കി. കൃഷ്ണമെനൊൻ ഉറു ൨൦൦
ശിരസ്തദാർ പെ. രാമുണ്ണിപണിക്കർ „ ൬൦
ഒന്നാംഗുമസ്തൻ പ. രാമൻമെനൊൻ „ ൨൦
ദേശാധികാരികൾ ൫൭ ഒരൊരുത്തൎക്കു „ ൫—൪

൯. വയനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ വീ. രാമരാവു ഉറു ൨൦൦
ശിരസ്തദാർ എ. പരമെശ്വരയ്യൻ ആക്ടിങ്ങ „ ൬൦
ഒന്നാംഗുമസ്തൻ മ. കൃഷ്ണനായർ „ ൨൫
ദേശാധികാരികൾ ൧൩ ഒരൊരുത്തൎക്കു „ ൫—൪
ടി. ൩ ടി. ൪—൪

൧൦. കൊച്ചി താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മ. അ. പ്ലെത്തെൽ ഉറു ൧൫൦
ശിരസ്തദാർ „ ൦
ഒന്നാംഗുമസ്തൻ ചെ. കൊന്തിമെനൊൻ „ ൨൦
ദേശാധികാരികൾ ൧. „ ൮


II. സബമെജിസ്ത്രെട്ടുകൾ.

പാൎപ്പിടം. നാമം. ശമ്പളം.
തളിപ്പറമ്പു വെങ്കിടരാമയ്യൻ ഉറു ൭൦
കണ്ണനൂർ തയ്യിൽ രാമുണ്ണി „ ൧൦൦
ചാവശ്ശേരി ക. കുഞ്ഞിരാമൻ നമ്പ്യാർ „ ൩൫
തലശ്ശേരി വ. പെരുമാൾ പിള്ള „ ൭൦
കൊവിൽകണ്ടി അപ്പാവുപ്പിള്ള „ ൭൦
കൊഴിക്കൊട്ടു സുബ്രായമുതലിയാർ „ ൭൦
തിരൂരങ്ങാടി ത. കുഞ്ഞുസ്സ „ ൫൦
വെട്ടത്ത പുതിയങ്ങാടി മെ. കൃഷ്ണപണിക്കർ „ ൭൦
ചെറുപുള്ളശ്ശേരി കു. വീരാൻ കുട്ടി „ ൫൦
[ 71 ]
പാൎപ്പിടം. നാമം. ശമ്പളം.
ചാവക്കാടു പെ. ഗോപാലമെനൊൻ ഉറു ൫൦
ആലത്തൂർ ശുപ്പുപ്പട്ടർ ആക്ടിങ്ങ് „ ൫൦
വൈത്തിരി മെസ്തർ ജൊൻ ബൊയർ „ ൧൨൫
ഗൂഡലൂർ നെ. വെങ്കിട പതിനായഡു „ ൧൨൫
തങ്കശ്ശേരി ഗ്രിഗൊർ ലെപൊൎത്ത് „ ൫൦
അഞ്ചതെങ്ങ് ഒഴിവു „ ൫൦


III. SEA CUSTOM DEPARTMENT.

ചുങ്കം വക.

പാൎപ്പിടം. നാമം. ശമ്പളം.
കണ്ണനൂർ ജെ. എൻ. ഡി. റുസ്സാരിയൊ ഉറു ൭൦
തലശ്ശേരി എം. നെത്സൻ „ ൭൦
കല്ലായി രാമൻ മെനൊൻ „ ൩൦
വടകര രാമയ്യൻ „ ൫൦
കൊവില്കണ്ടി ജെ. ലെപൊൎത്ത „ ൩൦
കൊഴിക്കൊട്ടു ജെ. ആർ. രൊദ്രിക്സ് „ ൧൦൦
ബേപ്പൂർ ആർ. പ്രെത്തസ് „ ൩൦
താനൂർ കോദണ്ഡരാമപിള്ള „ ൩൦
പൊന്നാനി ഐ. ഇ. ഡി റുസ്സാരിയൊ „ ൫൦
ചാവക്കാടു തെയ്യുണ്ണി നമ്പ്യാർ „ ൨൦
കൊച്ചി ബി പ്രെങ്ക് „ ൧൦൦


IV. SALT DEPARTMENT.

ഉപ്പുവക.

പാൎപ്പിടം. നാമം. ശമ്പളം.
കണ്ണനൂർ അടിയേരി രാമൻ ഉറു ൪൦
തലശ്ശേരി മെണ്ണിമാലപ്പിള്ള „ ൪൦
കൊഴിക്കൊട്ടു വാസുദെവരായർ „ ൬൦
ബേപ്പൂർ കണ്ണക്കുറുപ്പു „ ൬൦
പൊന്നാനി രാമൻ മെനൊൻ „ ൨൫
ചാവക്കാടു ആണ്ടിപ്പിള്ള „ ൨൫
മതിലകം ശേക് ഉസ്സൻ „ ൧൫
[ 72 ] V. POSTAL DEPARTMENT.

ടപ്പാൽ വക.

Inspecting Postmaster D. Rhenius Esq. ടി റീനിയുസ്
ശമ്പളം ഉറുപ്പിക ൩൦൦.
പൊസ്ത മാസ്തൎമ്മാർ

പാൎപ്പിടം. നാമം. ശമ്പളം.
കൊഴിക്കൊട്ടു ജെ. സി. ശെയിക്കസ്പിയർ ഉറു ൧൦൦
കണ്ണനൂർ ബി. ജി. എ. ബുഹ് ഡിപ്ടി
[പൊസ്തമാസ്തർ
൮൭
തലശ്ശേരി ടി. തായിനായിക്ക ൫൦
മാനന്തവാടി എസ്. മെണ്ടൊസ്സ് ൪൦
പാലക്കാടു വി. വെങ്കിട പതിനയടു ൪൦
വൈത്തിരി ജെ. അലമൊ ൪൦
പൊന്നാനി എസ. ബി. ഗൊമിസ ൩൦
മലപ്പുറം ജെ. പ്രാനസിസ്സ് ൩൦
ബെപ്പൂർ ടി. ചൊക്കലിംഗംപിള്ള ൨൨
ശൊറുവണ്ണൂർ വി. വെങ്കിടരാഗുലു ൨൦
പട്ടാമ്പി വി. സർവാർ ഹുസ്സൻ ൧൫
വടകര എ. ആർ. ഗൊമിസ് ൧൫
തളിപ്പറമ്പു ഏ. ലൊബൊ ൧൫
കൂത്തുപറമ്പു ജെ. എം. ഡിക്കൊസ്താ ൧൫
മഹി ഡി. എക്സ. ഡിക്രൂസ് ൨൦
കൊച്ചി എസ്. ബി. അൽവാരിസ്
[ഡിപ്ടി പൊസ്തമാസ്തർ
൭൫
എറണാകുളം സി. അയ്യാസ്വാമിനയടു ൧൫
ത്രിശൂർ ആർ. വിശ്വനാഥൻ ൧൫

II. CIVIL DEPARTMENT. സിവിൽ കാൎയ്യസ്ഥന്മാർ.
G. R. Sharpe Esq. ജി. ആർ. ശാൎപ്പ ജില്ലാജഡ്ജി (കൊഴിക്കൊട്ടു)
A. W. Sullivan Esq. എ. വി. സുല്ലിവൻ ജില്ലാ ജഡ്ജി (തലശ്ശേരി)
T. C. Hennyngton Esq. സ്മാൾ കാസ്സ് ജഡ്ജി (തലശ്ശേരി)
C. F. Brown Esq. സി. എഫ് പ്രൌൻ ഹൊനൊരരി മെജി
സ്ത്രെട്ട (അഞ്ചരക്കണ്ടി.) [ 73 ] 1. പ്രിന്സിപാൽ സദരാമീൻ.

പാൎപ്പിടം. നാമം. ശമ്പളം.
കൊഴിക്കൊട്ടു ഇ. കു. കുഞ്ഞിരാമൻ നായർ ഉറു ൫൦൦
തലശ്ശേരി കെ. കൃഷ്ണമെനൊൻ ൫൦൦
കൊച്ചി ജോൻ ദെസില്പ ൫൦൦

2. ശിരസ്തദാർ.

പാൎപ്പിടം. നാമം. ശമ്പളം.
കൊഴിക്കൊട്ടു ജില്ലാകൊടത്തിജി. എ. ഡിഅരൂജ് ഉറു ൧൦൦
കൊഴിക്കൊട്ടു പ്രിന്സിപാൽ കൊടത്തി അ
പി. ജോൻ
൯൦
തലശ്ശേരി ജില്ലാകൊടത്തി സുബ്രാവു ൧൦൦
തലശ്ശേരി സ്മാൾ കാസ്സ് കൊടത്തി
[ബി. സി. റുസ്സാരി
൧൦൦
തലശ്ശേരി പ്രിന്സിപാൽ സദരാമീൻ കൊടത്തി
[വൈത്തി മെനൊൻ
൮൦

3. മുൻസിപ്പമാർ.

൧ാം ക്ലാസ്.

തലശ്ശേരി ജില്ല ജോൻ ദെ. റുസാരിയൊ ഉറു ൩൦൦
ചാവക്കാടു കൃഷ്ണമെനൊൻ ൩൦൦

൨ാം ക്ലാസ്.

കൊഴിക്കൊട്ടു ജില്ല നെ. പാൎത്ഥസാരഥിപ്പിള്ള ഉറു ൨൫൦

൩ാം ക്ലാസ്.

കൊഴിക്കൊട്ടു സെ. എം. റുസ്സാരി ഉറു ൨൦൦
കവ്വായി കുട്ടി രാമൻ മാരയാർ ൨൦൦
ചാവശ്ശേരി സുബ്രായർ ൨൦൦
വടകര ദു. ഡിക്രൂസ്സ് ൨൦൦
പയ്യനാടു വി. റുസ്സാരി ൨൦൦
ചേറുനാടു കുഞ്ചു മെനൊൻ ൨൦൦
പാലക്കാടു എം. ലുബുഷ്ടിയർ ൨൦൦
ഏറനാടു ശേഖര മെനൊൻ ൨൦൦
തെമ്മലപ്പുറം കുഞ്ഞമെനൊൻ ൨൦൦
പട്ടാമ്പി ഉതെൻ നമ്പിയാർ ൨൦൦
[ 74 ]
പാൎപ്പിടം. നാമം. ശമ്പളം.
കൂറ്റനാടു പല്ലി അഹ്മദസഹെബ „ ൨൦൦
വെട്ടത്തനാടു ചി. ശങ്കരമെനൊൻ „ ൨൦൦
അഞ്ചുതെങ്ങ ഒഴിവു സബ്ബമെജിസ്ത്രെട്ടൊടു
കൂടിയ മുൻസിപ്പ.
വൈത്തിരി ജൊൻ ബൊയർ
ഗൂഡലൂർ വെങ്കിട പതിനായഡു


III. POLICE DEPARTMENT.

പൊലീസ്സുദ്യൊഗസ്ഥന്മാർ.

Capt. A. M. Davies കെപ്തൻ എ. എം. ദെവിസ് സുപ്പരിടെം
[ഡെംട് തെക്കെ ജില്ല.
Lieut. F. Hole ലെപ്തനാന്ത ഹൊൽ സുപ്പരിടെംഡെട് വടക്കേ
[ജില്ല.
Capt. St. G. Caulfield കെപ്തൻ സന്ത ജി കൊൽഫില്ദ അസി
[ഷ്ടാണ്ട് സുപ്പരിടെംഡെംട് തെക്കെ ജില്ല.

1. വടക്കെജില്ല ഇൻസ്പെക്തൎമ്മാർ.

പാൎപ്പിടം. നാമം. ക്ലാസ്. ശമ്പളം. കുതിരപ്പടി.
കണ്ണനൂർ. പി. ഇ. ഡിക്രൂസ്സ് ഉറു. ൧൦൦ ഉറു. ൧൫
റിസെൎവ് ജെ. മക്കിണ്തൊഷ് ൭൫ ൧൦
ഹെഡക്വാത്തർ ആപ്പിസ്സ് എ. രാമൻ ൭൫
തലശ്ശേരി മ. കുഞ്ചുനെനൊൻ ൪൦
വടകര ഒയിറ്റി രാമൻ ൧൦൦ ൧൫
ചിറക്കൽ ഏ. കണ്ണൻ ൫൦ ൧൦
കവ്വായി കണ്ണൻ നമ്പ്യാർ ൫൦ ൧൦
കൊട്ടയം ഒണ്ടയൻ കുഞ്ഞമ്പു ൪൦
കൊവില്ക്കണ്ടി ക. ഗൊവിന്ദ നായർ ൪൦
ചാവശ്ശേരി ക. രാമുണ്ണി നമ്പ്യാർ ൪൦
മാനന്തവാടി വി. കൊപ്ലി ൨൦൦ ൧൫

2. തെക്കെജില്ല ഇൻസ്പെക്തൎമ്മാർ

പാൎപ്പിടം. നാമം. ക്ലാസ്. ശമ്പളം. ക്തിരപ്പടി.
കൊഴിക്കൊട്ടു പാ. പ്രെജർ ഉറു ൨൦൦ ഉറു
ടി. ജാ. ഈറ്റൻ ൧൫൦
ടി. തീ. ഏ. ഗ്രീയെൎസ്സൻ ൧൫൦ ൧൫
ടി. തൊ. ജ. പ്ലെത്തൽ ൫൦
[ 75 ]
പാൎപ്പിടം. നാമം. ക്ലാസ് ശമ്പളം. കുതിരപ്പടി.
ടി. പാലത്തിരിത്തി
[അച്യുതൻ നായർ
ഉറു ൪൦ ഉറു ൦
ടി. സി. രാമൻനായർ „ ൫൦ „ ൧൦
ഏറനാടു ഗൊവിന്ദ മെനോക്കി „ ൭൫ „ ൧൦
ചേറനാടു കണ്ണക്കുട്ടി പണിക്കർ „ ൪൦ „ ൭
വള്ളുവനാടു അഹ്മെദ ഗുരുക്കൾ „ ൫൦ „ ൧൦
ചേറുപ്പുള്ളിശ്ശേരി രാമരായർ „ ൫൦ „ ൧൦
പൊന്നാനി മഞ്ഞപ്ര ശങ്കര
[മെനൊൻ
„ ൭൫ „ ൧൦
പുതിയങ്ങാടി കൃഷ്ണമെനൊൻ „ ൫൦ „ ൧൦
പാലക്കാടു കൂത്താമ്പിള്ളികുഞ്ചു
[നമ്പ്യാർ
„ ൪൦ „ ൭
ടി. കേളുമെനൊൻ „ ൪൦ „ ൭
ചാവക്കാടു ക. രാമുണ്ണിനായർ „ ൫൦ „ ൧൦
ആലത്തൂർ പുതിയപറമ്പത്ത
[ബാപ്പു
„ ൪൦ „ ൭
കൊച്ചി വീ. ജി. മാഷ് „ ൧൦൦ „ ൧൫
കല്പറ്റി ജ്യൊ. പ്രങ്ക് „ ൭൫ „ ൧൦
ഗൂഡലൂർ ര. എ. ലഫൎന്നെസ്സ് „ ൧൦൦ „ ൧൫


ഇന്ത്യായിലെ പ്രധാന കമ്പിട്ടപ്പാൽ ഷ്ടെഷനകളും
കൊഴിക്കൊട്ടിൽനിന്നു അവയുടെ ദൂരതയും.

ഷ്ടെഷന
കൾ
കൊഴിക്കൊ
ട്ടൊളം
മൈല്സ ഷ്ടെഷന
കൾ
കൊഴിക്കൊ
ട്ടൊളം
മൈല്സ
ആലപ്പുഴ „ „ 123 മദ്രാസി „ „ 501
ബങ്കളൂർ „ „ 288 മംഗലാപുരം „ „ 214
ബൽഗാം „ „ 544 മീരത്ത് „ „ 1763
കാശി „ „ 1571 മടിക്കെരി „ „ 130
ബൊംബായി „ „ 851 മയ്യിസൂർ „ „ 203
കല്കത്ത „ „ 1668 ഒട്ടകമന്ത „ „ 281
കണ്ണനൂർ „ „ 57 പുതിശ്ശേരി „ „ 598
കാൎവാർ „ „ 379 പൂണ „ „ 759
കൊച്ചി „ „ 99 കൊല്ലം „ „ 187
ധാർവാടി „ „ 591 സുരത്തി „ „ 1020
ഗൊവ്വാ „ „ 432 തലശ്ശേരി „ „ 44
കരിക്കൽ „ „ 631 വിംഗൊൎല „ „ 466
[ 76 ]
൭൨ പാപികൾ നിങ്കലെക്ക തിരിഞ്ഞു ചെല്ലും. സങ്കീ. ൫൧, ൧൫.
കമ്പിട്ടപ്പാൽ കൂലിവിവരം.
വാക്കുകളുടെ
സംഖ്യ
൧൦൦ മൈ
ൽസ വരെ
൧൦൦ തുടങ്ങി
൨൦൦ മൈ
ൽസ വരെ
൨൦൦ തുടങ്ങി
൪൦൦ മൈ
ൽസ വരെ
൪൦൦ തുടങ്ങി
൮൦൦ മൈ
ൽസ വരെ
൮൦൦ തുടങ്ങി
൧൨൦൦ മൈ
ൽസ വരെ
൧൨൦൦ തുടങ്ങി
൧൬൦൦ മൈ
ൽസ വരെ
൧൬൦൦ തുടങ്ങി
൨൦൦൦ മൈ
ൽസ വരെ
തുടങ്ങി വരെ ഉറു ഉറു ഉറു ഉറു ഉറു ഉറു ഉറു
20 1 0 1 8 2 0 2 8 3 8 4 8 5 8
20 30 1 4 2 0 2 12 3 8 5 0 6 8 8 0
30 40 1 8 2 8 3 8 4 8 6 8 8 8 10 8
40 50 1 12 3 0 4 4 5 8 8 0 10 8 13 0
50 60 2 0 3 8 5 0 6 8 9 8 12 8 15 8
60 70 2 4 4 0 5 12 7 8 11 0 14 8 18 0
70 80 2 8 4 8 6 8 8 8 12 8 16 8 20 8
80 90 2 12 5 0 7 4 9 8 14 0 18 8 23 0
90 100 3 0 5 8 8 0 10 8 15 8 20 8 25 8
100 110 3 4 6 0 8 12 11 8 17 0 22 8 28 0
110 120 3 8 6 8 9 8 12 8 18 8 24 8 30 8
120 130 3 12 7 0 10 4 13 8 20 0 26 8 33 0
130 140 4 0 7 8 11 0 14 8 21 8 28 8 35 8
140 150 4 4 8 0 11 12 15 8 23 0 30 8 38 0
150 160 4 8 8 8 12 8 16 8 24 8 32 8 40 8
160 170 4 12 9 0 13 4 17 8 26 0 34 8 43 0
170 180 5 0 9 8 14 0 18 8 27 8 36 8 45 8
180 190 5 4 10 0 14 12 19 8 29 0 38 8 48 0
190 200 5 8 10 8 15 8 20 8 30 8 40 8 50 8

ഈ നറക്കിൻപ്രകാരം കമ്പിട്ടപാൽ വൎത്തമാനങ്ങളെ അതാത
സ്ഥലങ്ങളിൽ എത്തിച്ചു ആപ്പിസിൽനിന്നു ൫ നാഴിക ദൂരമുള്ള ദി
ക്കുകളിലും ഭവനങ്ങളിലും വെറെ ഒരു കൂലികൂടാതെ ഏല്പിക്കുകയും ചെ
യ്യുന്നു. എങ്കിലും ആപ്പിസിൽനിന്നു ൫ നാഴികയിൽ അധികം ദൂരമു
ള്ള സ്ഥലങ്ങളിലെക്കു എത്തിക്കെണ്ടതാകയാൽ അതിന്റെ കൂലിയെ
വൎത്തമാനം അയക്കുന്നവൻ താൻ അതിനെ ഏല്പിക്കുന്ന ആപ്പി
സിൽ തന്നെ കൊടുക്കയും വെണം. [ 77 ] പെരുന്നാാളുകളുടെ വിവരം.

൧. ക്രിസ്ത്യ പെരുന്നാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൮
പ്രകാശനദിനം ൨൩
നപ്തതിദിനം ഫിബ്രുവരി മകരം ൨൮
നൊമ്പിന്റെ ആരംഭം മാൎച്ച കുംഭം ൨൬
നഗരപ്രവെശനദിനം ഏപ്രിൽ മീനം ൨൫
ക്രൂശാരോഹണദിനം ൧൦ ൩൦
പുനരുത്ഥാനനാൾ ൧൨ മെടം
സ്വൎഗ്ഗാരൊഹണനാൾ മെയി ൨൧ എടവം
ഇങ്ക്ലിഷരാജ്ഞിജനിച്ചനാൾ ൨൪ ൧൨
പെന്തകൊസ്തനാൾ ൩൧ ൧൯
ത്രീത്വനാൾ ജൂൻ ൨൬
യൊഹനാൻ സ്നാപകൻ ൨൪ മിഥുനം ൧൨
ഒന്നാം ആഗമന നാൾ നവെംബർ ൨൯ വൃശ്ചികം ൧൫
ആന്ത്രയൻ ൩൦ ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൨
സ്തെഫാൻ ൨൬ ൧൩
യൊഹനാൻ സുവിശേഷകൻ ൨൭ ൧൪


൨. ഹിന്തുക്കളുടെ പെരുന്നാളുകൾ.

വിഷു മീനം ൩൧ എപ്രിൽ ൧൧
പിതൃകൎമ്മം കൎക്കിടകം ജൂലായി ൧൯
തിരുവോണം ചിങ്ങം ൧൬, ൧൭ അഗുസ്ത ൩൦, ൩൧
ആയില്യം മകം കന്നി ൨൭, ൨൮ ഒക്തൊബർ ൧൧, ൧൨


൩. മുഹമ്മദീയരുടെ പെരുന്നാളുകൾ.

൨. ചെറിയ പെരുന്നാൾ റമുള്ളാൻ ൩൦ മകരം ൧൩
൩. ഹജി ദുല്ഹജി ൧൦ മീനം ൨൩
൪. മുഹരം മുഹരം മെടം ൧൨
൧. ബറത്ത ശാബ്ബാൽ ൧൫ മകരം ൨൭
[ 78 ] ൧ാം പട്ടിക പുകവണ്ടി.

വെപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു
പടിഞ്ഞാറ്റൻ ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വഴികൾ കിഴക്കൊട്ടു പൊയാൽ.

മൈൽസ
വെപ്പുരിൽ
നിന്നു
പുകവണ്ടി സ്ഥാനങ്ങൾ ആഴ്ചതൊറും. ഞായറാഴ്ചയിൽ
മാത്രം.
— എന്ന കുറി വണ്ടി താ
മസിക്കുന്നു എന്നു കാണിക്കുന്നു.

വ. എന്നതു വണ്ടി വരവു.

പു. " വണ്ടി പുറപ്പാടു.

ഉ. മ. " ഉച്ചെക്കു മുമ്പെ.

ഉ. തി. " ഉച്ച തിരിഞ്ഞിട്ടു.

🖙മഴക്കാലത്തിൽ വേ
പ്പൂർ തൊട്ടു കൊയമ്പുത്തൂർ വ
രെക്കും ഞായറാഴ്ച ഉച്ച തിരി
ഞ്ഞിട്ടുള്ള വണ്ടി ഓടുന്നില്ല.

൧, ൨, ൩
തരവും
ചരക്കും.
൧, ൨
തരവും
ചരക്കും.
ചരക്കു. ചരക്കു. ൧, ൨, ൩
തരം.
൧, ൨
തരവും
ചരക്കും.
൧, ൨, ൩
തരം.
ഉ. മു. ഉ. തി. ഉ. മു. ഉ. തി.
വേപ്പൂർ . . . . . പു. . . 7 15 12 30 7 15 12 30
പരപ്പനങ്ങാടി . . . . . . 7 45 1 0 - - - 7 45 1 0
13¾ താനിയൂർ 8 2 1 18 - - - 8 2 1 18
18¾ തിരൂർ . . . . . വ. . . 8 21 1 35 8 21 1 35
പു. . . 8 26 1 40 8 26 1 40
28 കുറ്റിപ്പുറം . . . . . . . 8 55 2 12 8 55 2 12
39½ പട്ടാമ്പി . . . . . . . . 9 28 2 50 9 28 2 50
46¾ ചെറുവണ്ണൂർ . . . . . . . 9 59 3 15 9 58 3 15
54¾ ഒറ്റപ്പാലം . . . . . . . 10 30 3 45 10 30 3 45
59¼ ലക്കടി . . . . . . . . 10 47 4 1 10 47 4 1
[ 79 ]
68½ പറളി . . . . . . . . 11 15 4 27 11 15 4 27
74¼ പാലക്കാടു . . . . വ. . . 11 35 4 44 11 35 4 44
പു. . . 11 50 4 54 11 50 4 54
ഉ. തി. ഉ. തി
82¾ കഞ്ചിക്കൊടു. . . . . . . 12 20 5 19 12 20 5 19
98¼ മതുക്കരെ . . . . . . . 1 20 6 20 1 20 6 20
104½ കൊയമ്പുത്തൂർ . . . വ. . . 1 40 6 40 1 40 6 40
ഉ മു ഉ. മു. ഉ. മു.
പു. . . 2 15 6 30 4 45 2 15 4 45
120¼ സോമനൂർ . . . . . . . 3 3 7 20 5 29 3 3 5 29
131¼ അവനാശി . . . . . . . 3 40 8 5 6 0 3 40 6 0
139¾ ഊത്തുകുളി . . . . . . . 4 5 8 40 6 28 4 5 6 28
154 പെറന്തുറി . . . . . . . 4 48 9 30
9 46
7 10 4 28 7 10
163¼ ൟരൊടു . . . . . . . 5 20 10 30 7 40 5 20 7 40
175¾ ചങ്കിലിതൂക്കം . . . . . . 6 12 11 30 8 25 6 12 8 25
186½ മൿദാനൽ ചാവടി . . . . . 6 45 12* 12 9 3 6 45 9 3 * ഉ. തി.
199½ ചേലം . . . . . വ. . . 7 20 1 0 9 35 7 20 9 35
൧, ൨
തരം.
൩ തരം
ചരക്കു.
ചരക്കു. ൧, ൨, ൩
തരം.
൧, ൨
തരം.
൧, ൨, ൩
തരം.
ഉ. തി. ഉ. മു. ഉ. തി. ഉ. മു. ഉ. തി. ഉ. മു.
ചേലം . . . . . പു. . . 8 0 1 30 9 55 8 0 9 55
214 ശിവരായമല . . . . . . 9 0 2 30 10 35 9 0 10 35
226 മല്ലാപുറം . . . . . . . 10 0 3 38 11 11 10 0 11 11
240¼ മോറാപുറം . . . . . . . 11 0 4 26 11 50 11 0 11 50
255 ശാമാൽ‌പട്ടി . . . . . . . 12 0 5 25 12† 30 12 0 12 30 † ഉ. തി.
[ 80 ] ൧ാം പട്ടിക.

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു
പടിഞ്ഞാറ്റൻ ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വഴികൾ കിഴക്കൊടു പൊയാൽ.

മൈല്സ
വെപ്പുരി
ൽനിന്നു.
പുകവണ്ടി
സ്ഥാനങ്ങൾ.
ആഴ്ചതോറും. ഞായറാഴ്ചയിൽ
മാത്രം.
൧, ൨, ൩
തരവും
ചരക്കും.
൧, ൨
തരവും
ചരക്കും
ചരക്കു ചരക്കു ൧, ൨, ൩
തരം
൧, ൨, ൩
തരവും
ചരക്കും
൧, ൨, ൩
തരം
ഉ. മു.
269½ തിരുപ്പത്തൂർ. . . . . . . 12 50 6 20 1 5 12* 50 1† 5 * ഉ. തി. † ഉ. മു.
274¼ ചോലാൎപേട്ട ഏപ്പു. വ. . 1 5 6 40 1 20 1 5 1 20
ഉ. മു. ഉ. തി. ഉ. മു. ഉ. തി.
358¾ വെങ്കളൂർ . . . പു. . 6 30 7 0 6 30
ചോലാൎപ്പെട്ട ഏപ്പു. വ. . 1 30 6 0 8 30 1 40 1 30 1 40
283½ വാണിയമ്പാടി . . . . 6 30 2 5 2 5
293½ അമ്മൂർ . . . . . . 2 33 7 10 10 5 2 25 2 33 2 25
300¾ മേൽപട്ടി . . . . . 7 32 2 45
310½ കുടിയെത്തം . . . . . 8 10 11 30 3 0 3 15
325¾ വേലൂർ . . . വ. . . 4 12 8 45 12* 15 3 30 4 12 3 50 * ഉ. മു.
പു. . . 4 20 9 0 12 30 6 30 3 35 4 20 4 0
[ 81 ]
333 തിരുവല്ലം . . . . . . . 9 31 6 54 4 20
341¼ ആൎക്കാടു . . . . . . . 5 10 10 5 1 22 7 25 4 10 5 10 4 40
350½ ചോളിയങ്കപുറം . . . . . . 10 36 7 53 5 0
363¾ അറകോണം ഏപ്പു. വ. . . 6 17 11 25 2 40 8 35 5 0 6 17 5 30
൧, ൨, ൩
തരവും
ചരക്കും.
ഉ. തി. ഉ. തി.
കടപ്പ . . . . . . . . 5 30
അറകോണം ഏപ്പു. പു. . 6 25 11 35 3 0 8 50 5 10 6 25 5 40
370¼ ചിന്നമ്മപ്പേട്ട . . . . 12 0 9 10 6 0
376¾ കടമ്പത്തൂർ . . . . . . . 7 8 9 31 7 8 6 20 † ഉ. തി.
380½ തിരുവളൂർ . . . . . . . 7 31 12 39 4 5 9 45 5 50 7 31 6 30
388½ തിന്നനൂർ . . . . . . . 7 55 1 8 10 12 6 15 7 55 6 54
393¼ ആവടി . . . . . . . . 8 10 1 26 10 30 8 10 7 10
402¾ പിറമ്പൂർ . . . . വ. . . 8 35 2 0 5 35 11 0 6 55 8 35 7 45
പു. . . 2 20
406¼ ചിന്നപ്പട്ടണം . . വ. . 9 0 2 40 6 0 11 20 7 15 9 0 8 0
[ 82 ]
൪ാം പട്ടിക.] ചേലം തൊട്ടു വേപ്പൂരോളം
കിഴക്കു പടിഞ്ഞാറ്റൻ ഇരിമ്പു പാതയിൽ കൂടിയ
പുകവണ്ടി വഴികൾ പടിഞ്ഞാറോട്ടു പൊയാൽ
൫ാം പട്ടിക

പുക വണ്ടി

താഴെ കാണിച്ച

മദ്രാശിയിൽ
നിന്നുള്ള
ദൂരം.
പുകവണ്ടി
സ്ഥാനങ്ങൾ.
ആഴ്ചതോറും. വേപ്പൂർ തൊട്ടു യാത്ര
൧, ൨, ൩
തരം.
൧, ൨, ൩
തരം.
൧ാം തരം.
ഉ. മു. ഉ. തി. ഉ. അ. പൈ.
206¾ ചേലം . പു. . 7 0 5 0
219¾ മൿദാനൽ ചാവടി 7 35 5 35 ചിന്നപട്ടണം .
230½ ശങ്കരദുൎഗ്ഗ . . . . 8 25 6 12 അറകൊണം . .
243 ൟരൊടു . . . . 9 6 6 50 കടപ്പ . . .
252¼ പെറന്തുറി . . 9 46 7 25 ആൎക്കാടു . .
266½ ഊത്തുകുളി . . 10 31 8 7 വെലൂർ . . .
275 അവനാശി . . 11 0 8 35 വാണിയമ്പാടി .
ചൊലാൎപ്പേട്ട .
286 സൊമനൂർ . . 11 33 9 6 ബെങ്കളൂർ . . . .
ഉ. തി. തിരുപ്പത്തൂർ .
301¾ കൊയമ്പുത്തൂർ വ. 12 20 9 50 ശിവരായമല .
൧, ൨ തരം. ചെലം . . . . . 18 12 0
ഉ. മു. മൿദാനൽ ചാവടി 17 8 6
ശങ്കരദുൎഗ്ഗ . . . . 16 8 0
പു. . 1 0 7 45 ൟരൊടു . . 15 4 6
പെറന്തുറി . . 14 7 0
308 മതുക്കരെ . . 1 20 8 6 ഊത്തുകുളി . . 13 2 0
323½ കഞ്ചിക്കൊടു . . 2 10 8 55 അവനാശി . . 12 6 0
332 പാലക്കാടു വ. . 2 35 9 20 സൊമനൂർ . . 11 5 6
പു. . 2 40 9 25 കൊയമ്പുത്തൂർ . . . 9 13 6
337¾ പറളി . . . 2 58 9 43 മതുക്കരെ . . 9 4 6
347 ലക്കടി . . . 3 28 10 13 കഞ്ചിക്കൊടു . 7 12 6
351½ ഒറ്റപ്പാലം . . 3 45 10 30 പാലക്കാടു . . 6 15 0
359½ ചെറുവണ്ണൂർ . . 4 10 10 58 പറളി . . . 6 7 6
366¾ പട്ടാമ്പി . . . 4 33 11 22 ലക്കടി . . . 5 10 0
378¼ കുറ്റിപ്പുറം . . 4 58 11 54 ഒറ്റപ്പാലം . . 5 2 6
ഉ. തി. ചെറുവണ്ണൂർ . 4 6 6
387½ തിരൂർ . വ. . 5 26 12 20 പട്ടാമ്പി . . 3 12 0
പു. . 5 30 12 25 കുറ്റിപുറം . . 2 10 0
392½ താനിയൂർ . . 5 47 12 42 തിരൂർ . . . 1 12 6
397½ പരപ്പനങ്ങാടി . 6 5 1 0 താനിയൂർ . . 1 5 0
406¼ വേപ്പൂർ . . . 6 30 1 25 പരപ്പനങ്ങാടി . 0 13 6

🖙ൟ പട്ടികയാൽ വേപ്പൂർ തൊട്ടു ചേലം വരെ ഏതു സ്ഥാനത്തിന്നു (ആപ്പീസ്സി
കൂലി ഒരു പൊലെ അല്ലൊ. എന്നാൽ തിരൂരിൽ നിന്നു പട്ടാമ്പിക്കുള്ള കൂലി അറിയെണ്ടതി
ണ — ൩ാം തരത്തിന്നു ꠰ അണ മൈലിന്നു വീതം പെരുക്കി, ꠰, ꠱, ꠲, അരെക്കാൽ മൈൽ
കിൽ കൊയമ്പുത്തൂരിലൊ ചേലത്തോ ഒരു രാത്രി താമസിച്ചു, പിറ്റെന്നു ഒന്നാം വണ്ടിയിൽ
ണം. രാവണ്ടിയിൽ ൩ാം തരം ഇല്ല. പകൽ കൂലിയോടു കൂട രാവണ്ടിയിൽ പോയാൽ ൧ാം [ 83 ] ഉ. = ഉറുപ്പിക. അ. = അണ. ൧ ഉറുപ്പിക = ൧൬ അണ. ൧ അണ = ൪ മുക്കാൽ,

കൂലി കേവു നറക്കു.] ൩ പുത്തൻ, ൩ തുട്ടു, ൬ കാശു. ൧ അണ = ൧൨ പൈ, ൧ പൈ =
[꠱ കാശു.

പുകവണ്ടി സ്ഥാനങ്ങൾക്കായിട്ടെ വേപ്പൂരിൽ ചീട്ടു കൊടുക്കപ്പെടുന്നു.

ക്കാരുടെ കൂലി. പല്ലക്ക നായി. കുതിരകൾ വണ്ടികൾ
൨ാം തരം ൩ാം തരം ഒന്നിന്നു ഒന്നിന്നു ഒറ്റകുതിര ഒരാളുടെ വ
സ്തു ആയാൽ
നാലു
ചക്രങ്ങൾ
രണ്ടു
ചക്രങ്ങൾ
൨ കുതിരകൾ
ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. ഉ. അ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
38 2 6 57 3 9 63 9 6 38 2 6
34 2 0 51 3 0 56 14 0 34 2 0
45 4 6 67 14 9 75 7 6 45 4 6
31 15 6 47 15 3 53 4 0 31 15 6
30 9 0 45 13 6 50 15 0 30 9 0
26 10 0 39 15 0 44 6 0 26 10 0
25 12 6 38 10 9 42 15 6 25 12 6
33 10 6 50 7 9 56 1 6 33 10 6
25 5 0 37 15 6 42 3 0 25 5 0
6 4 0 3 2 0 12 8 1 0 18 12 0 28 2 0 31 4 0 18 12 0
5 13 0 2 14 9
5 8 0 2 12 0 11 0 1 0
5 1 6 2 8 9 10 3 1 0 15 4 6 22 14 9 25 7 6 15 4 6
4 13 0 2 6 6
4 6 0 2 3 0
4 2 0 2 1 0 8 4 0 12 12 6 0 18 9 0 20 10 0 12 6 0
3 12 6 1 14 3
3 4 6 1 10 3 6 9 0 12 9 13 6 14 12 3 16 6 6 9 13 6
3 1 6 1 8 9
2 9 6 1 4 9
2 5 0 1 2 6 4 10 0 8 6 15 0 10 6 6 11 9 0 6 15 0
2 2 6 1 1 3
1 14 0 0 15 0
1 11 6 0 13 9 3 7 0 8 5 2 6 7 11 9 8 9 6 5 2 6
1 7 6 0 11 9 2 15 0 4 4 6 6 6 9 9 7 5 6 4 6 6
1 4 0 0 10 0
0 14 0 0 7 0
0 9 6 0 4 9 2 0 0 4 3 0 0 3 0 0 5 0 0 3 0 0
0 7 0 0 3 6
0 4 6 0 2 3

ന്നു) വീഴുന്ന കൂലി അറിയാം വേപ്പൂർ നിന്നു പട്ടാമ്പിക്കും, പട്ടാമ്പിയിൽ നിന്നു വേപ്പൂൎക്കും
ന്നു, തന്മിലുള്ള മൈൽ ദൂരം നോക്കി, ൧ാം തരത്തിന്നു, ൧꠱ അണ — ൨ാം തരത്തിന്നു ꠱ അ
തികഞ്ഞ മൈൽ വിചാരിച്ചു ചേൎക്കേണം. ചേലം കടന്നിട്ടു പോവാൻ മനസ്സുള്ളവർ ഒന്നു
കിഴക്കോട്ടു പോകെണം, അല്ല എങ്കിൽ ചേലത്തിൽ വെച്ചു രാവണ്ടിക്കായി ചീട്ടു വാങ്ങെ
തരത്തിൽ ൪ പൈയും, ൨ാം തരത്തിന്നു ൧ പൈയും മൈലിന്നു കൂട്ടി കൊടുക്കെണം. [ 84 ] കുതിരകളും വണ്ടികളും. മദ്രാശിയല്ലാതെ മറ്റെ പുകവണ്ടി സ്ഥാനങ്ങളിൽ കുതിരയൊ വണ്ടിയൊ കയറ്റുവാൻ മനസ്സുണ്ടെങ്കിൽ, ഒരു നാൾ
മുങ്കൂട്ടി സ്തെഷന്മാസ്തൎമ്മാരൊടറിയിച്ചു, വലി പുറപ്പെടുന്നതിന്നു ꠲ മണിക്കൂർ മുമ്പെ ഒരുങ്ങി നില്ക്കെണം.

കയറ്റി കിഴിക്കുന്നതിൽ ഉണ്ടാകുന്ന ചേതം മുതലാളി സഹിക്കെണം.

കുതിരക്കാരൻ. ഓരൊ കുതിരയുടെ ഒന്നിച്ചു ഓരൊ കുതിരക്കാരന്നു കൂലി കൂടാതെ കയറി നില്കാം.

നായ്കൾ. യാത്രക്കാർ എത്ര പണം കൊടുത്തിട്ടും, നായ്ക്കളെ തങ്ങൾ ഏറുന്ന വണ്ടിയിൽ കയറ്റിക്കൂടാ.
വേറിട്ടുള്ള നായ്ക്കൂട്ടിൽ നായ്ക്കളെ പൂട്ടിവെക്കാറുണ്ടു, എന്നാൽ അവ കെടുകൂടാതെ എത്തിക്കെണ്ടതിന്നു ഓരൊ നായ്ക്കു ചങ്ങലയും വായ്ക്കൊട്ടയും
വേണം.

കെട്ടുകൾക്കുള്ള കേവുനറക്കു.
൨൫൦ റാത്തലിൽ തൂക്കം ഏറുന്ന കെട്ടുക
ൾ്ക്കും
ൟ പട്ടികയിൽ കാണിച്ചപ്രകാരം
കേവു കയറുന്നു.
൧ റ
തൊട്ടു
൧൦ റ
വരെ
൧൦꠰
തൊട്ടു
൨൦ റ
വരെ
൨൦꠰
തൊട്ടു
൪൦ റ
വരെ
൪൦꠰
തൊട്ടു
൮൦ റ
വരെ
൮൦꠰
തൊട്ടു
൧൦൦ റ
വരെ
൧൦൦꠰
തൊട്ടു
൧൨൫ റ
വരെ
൧൨൫꠰
തൊട്ടു
൧൫൦ റ
വരെ
൧൫൦꠰
തൊട്ടു
൨൦൦ റ
വരെ
൨൦൦꠰
തൊട്ടു
൨൫൦ റ
വരെ
ദൂരം കേവു കേവു കേവു കേവു കേവു കേവു കേവു കേവു കേവു
ഉ. അ. പൈ. ഉ. അ. പൈ, ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
൧ മൈൽ തൊട്ടു ൫൦ മൈൽസ് വരെ 0 4 0 0 6 0 0 8 0 0 12 0 1 0 0 1 4 0 1 8 0 2 0 0 2 10 0
൫൧ മൈൽസ് ൧൦൦ Ⓢ 0 6 0 0 8 0 0 10 0 1 0 0 1 4 0 1 8 0 1 12 0 2 8 0 3 4 0
൧൦൧ Ⓢ ൨൦൦ Ⓢ 0 10 0 0 12 0 1 0 0 1 8 0 1 10 0 1 14 0 2 2 0 3 4 0 4 0 0
൨൦൧ Ⓢ ൩൦൦ Ⓢ 0 12 0 1 0 0 1 4 0 1 12 0 2 0 0 2 4 0 2 8 0 4 0 0 4 14 0
൩൦൧ Ⓢ ൪൦൦ Ⓢ 0 14 0 1 4 0 1 8 0 2 0 0 2 6 0 2 10 0 2 14 0 4 12 0 5 10 0
൪൦൧ Ⓢ ൫൦൦ Ⓢ 1 0 0 1 8 0 1 12 0 2 4 0 2 12 0 3 0 0 3 8 0 4 8 0 6 4 0
[ 85 ] നീൎക്കട്ട (ഐസ്സ്) മീൻ, പച്ചക്കറികൾക്കുള്ള കേവുപട്ടിക.
൨൫൦ റാത്തലിൽ തൂക്കം ഏറുന്ന കെട്ടു
കൾക്കും ൟ പട്ടികയിൽ കാണിച്ച പ്രകാരം
കേവു കയറുന്നു.
൧ റാത്തൽ
തൊട്ടു
൧൦ റാത്തൽ
വരെ
൧൦
തൊട്ടു
൨൦ റാ
വരെ
൨൦
തൊട്ടു
൪൦ റാ
വരെ
൪൦
തൊട്ടു
൮൦ റാ
വരെ
൮൦
തൊട്ടു
൧൦൦ റാ
വരെ
൧൦൦
തൊട്ടു
൧൨൫ റാ
വരെ
൧൨൫
തൊട്ടു
൧൫൦ റാ
വരെ
൧൫൦
തൊട്ടു
൨൦൦ റാ
വരെ
൨൦൦
തൊട്ടു
൨൫൦ റാ
വരെ
ദൂരം കേവു കേവു കേവു കേവു കേവു കേവു കേവു കേവു കേവു
ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
൧ മൈൽ തൊട്ടു ൫൦ മൈൽസ വരെ 0 3 0 0 4 6 0 6 0 0 9 0 0 12 0 0 15 0 1 2 0 1 8 0 1 15 6
൫൧ മൈൽസ ൧൦൦ Ⓢ 0 4 6 0 6 0 0 7 0 0 12 0 0 15 0 1 2 0 1 5 0 1 14 0 2 7 0
൧൦൧ Ⓢ ൨൦൦ Ⓢ 0 7 6 0 9 0 0 12 0 1 2 0 1 3 6 1 6 6 1 9 6 2 7 0 3 0 0
൨൦൧ Ⓢ ൩൦൦ Ⓢ 0 9 0 0 12 0 0 15 0 1 5 0 1 8 0 1 11 0 1 14 0 3 0 0 3 10 6
൩൦൧ Ⓢ ൪൦൦ Ⓢ 0 10 6 0 15 0 1 2 0 1 8 0 1 12 6 1 15 6 2 2 0 3 9 0 4 3 6
൪൦൧ Ⓢ ൫൦൦ Ⓢ 0 12 0 1 2 0 1 5 0 1 11 0 2 1 0 2 4 0 2 7 0 4 2 0 4 11 0


🖙 ഓരൊ കെട്ടു നല്ലവണ്ണം കെട്ടി, ഇങ്ക്ലിഷിൽ തെളിവായ മെൽവിലാസം എഴുതി, കയറ്റുന്ന ഇടത്തു കേവു മുമ്പിൽ കൂട്ടി കൊടുക്കെണം. വലി
പുറപ്പെടുന്നതിന്നു ꠱ മണിക്കൂറു മുമ്പെ കെട്ടുകളെ തൂക്കി കണക്കിൽ ചേൎപ്പാൻ വേണ്ടി അതാത പുകവണ്ടി സ്ഥാനങ്ങളിൽ ഏല്പിക്കാഞ്ഞാൽ,
നിശ്ചയിച്ച വലിയിൽ കയറ്റി കൂടാതെ പോകും. [ 86 ]
൨ാം പട്ടിക.
വെങ്കളൂർ ചീനപ്പാത
വേപ്പൂരിൽ നിന്നും മറ്റും പുറപ്പെട്ടാൽ.
൩ാം പട്ടിക.
പടിഞ്ഞാറ്റൻ, ചീനപ്പാത
വേപ്പുരിൽ നിന്നും മറ്റും പുറപ്പെട്ടാൽ.
വേപ്പൂരിൽ
നിന്നുള്ള
ദൂരം.
പുകവണ്ടി സ്ഥാനങ്ങൾ: ചോലാൎപ്പേട്ട,
കുപ്പം, കൊലാർറോടു, മാലൂർ, കാടു
കോടി, വെങ്കളൂർ
ആഴ്ചതോറും. വേപ്പൂ
രിൽ നി
ന്നുള്ള
ദൂരം.
പുകവണ്ടിസ്ഥാനങ്ങൾ: അറകോ
ണം, തിരുത്തണി, നകരി, പട്ടൂർ,
പൂടി, തിരുപ്പതി, കൂടൂർ, രെട്ടിപള്ളി,
രാജപ്പേട്ട, ഞാണലൂർ, ഒൻറിമെ
ത്ത, കടപ്പ, കാമളപൂർ, ഏറങ്കുന്നല
ആഴ്ച തോറും
ഞായറാഴ്ചയിലും
ഞായറാഴ്ച
യല്ലാത്ത
ആഴ്ചക
ളിൽ
ഉ. മു. ഉ. തി. ഉ. മു. ഉ. തി. ഉ. മു.
274¼ ചോലാൎപ്പേട്ട . . വ. . . 1 5 1 20 363¾ അറകോണം . . വ. . . 8 35 5 0
പു. . . 1 50 1 45 പു . 10 0 5 25 10 0
358¾ വെങ്കളൂർ . . . . . . . 7 0 6 30 ഉ. തി. ഉ. തി.
405 തിരുപ്പതി . . . വ. . . 12 25 8 0 12 25
പു. . . 12 50 12 50
482¾ കടപ്പ . . . . വ. . . 3 45 3 45
പു. . . 4 0 4 0
517 മുത്തനൂർ . . . വ. . . 6 0 6 0
[ 87 ] നെരെ തെക്കനിന്നുള്ള ഇരിമ്പു പാതയിൽ
കൂടിയ പുകവണ്ടിവലികൾ.
തിരുച്ചിറാപ്പള്ളിയിൽ
നിന്നുള്ള ദൂരം
പുകവണ്ടി സ്ഥാനങ്ങൾ: തിരുച്ചി
റാപ്പള്ളി, തിരുവാമ്പൂർ, കോട്ടപ്പ
ടി, പൂതലൂർ, തഞ്ചാവൂർ, സാലി
യമംഗലം, അമ്മാപ്പേട്ടൈ, നീ
ടാമംഗലം, കൊരടാച്ചേരി, കു
ളിക്കരൈ, തിരുവാളൂർ, കിവളൂർ
ചിക്കൽ.
ആഴ്ചതോറും
(ഞായറാഴ്ചയില്ലാ)
ഞായറാഴ്ചയും
ആഴ്ചതോറും
തിരുച്ചിറാപ്പള്ളിയിൽ
നിന്നുള്ള ആൾക്കൂലി
൧ാം തരം ൨ാം തരം ൩ാം തരം
ഉ. മു. ഉ. തി. ഉ. അ. ഉ. അ. ഉ. അ.
തിരുച്ചിറാപ്പള്ളി . . . . 8 2
30 തഞ്ചാവൂർ. . . . . . 9 30 3 22 1 14 1 4 0 10
59 നാഗപട്ടണം . . . . . 12 15 4 0 6 15 3 5 1 10
[ 88 ] LIST OF
MALAYALAM BOOKS.

മലയാള
പുസ്തകങ്ങളുടെ പട്ടിക.

ഉ. അ. പൈ.
സത്യവേദ ഇതിഹാസം ൫ാം ഭാഗം 0 1 0
സങ്കീൎത്തനം 0 1 0
ക്രിസ്തമാൎഗ്ഗത്തിന്റെ ഉപദേശസംഗ്രഹം 0 1 0
സഭാക്രമം 0 1 0
ഈരേഴു പ്രാൎത്ഥനകളും നൂറുവേദധ്യാനങ്ങളുമായ
[നിധിനിധാനം
0 2 0
പവിത്ര ചരിത്രം 0 8 0
സ്ഥിരീകരണ പുസ്തകം 0 0 4
നീതിമാൎഗ്ഗം 0 0 2
വജ്രസൂചി 0 1 0
യൊഹാൻ ബപ്തിസ്ത ദസലു എന്ന ഒരു കാഫ്രിയുടെ
[ജീവിതം
0 0 8
സത്യവിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ 0 2 0
ലുഥരിന്റെ ചെറിയ ചൊദ്യോത്തരങ്ങളുടെ പുസ്തകം 0 0 6
സത്യവേദ കഥകൾ ഒന്നാം ഖണ്ഡം 0 1 0
അഫ്രിക്കാന്റെ കഥ 0 0 6
പടനായകനായ ഹവലൊൿ സായ്പിന്റെ ജീവ
[ചരിത്രം
0 0 8
കൎത്താവിന്റെ പ്രാൎത്ഥന 0 0 4
വിഗ്രഹാരാധനവും ക്രിസ്തീയ ധൎമ്മവും 0 4 0
വലിയ പാഠാരംഭം 0 2 0
സഞ്ചാരിയുടെ പ്രയാണം 0 4 0
ക്ഷേത്രഗണിതം 0 6 0
[ 89 ]
ഉ. അ. പൈ.
പഴഞ്ചൊൽമാല 0 1 0
മാനുഷഹൃദയം 0 2 0
കണക്ക പുസ്തകം 0 1 0
മുഹമ്മത ചരിത്രം 0 4 0
സത്യവേദകഥകൾ ഒന്നാം രണ്ടാം ഖണ്ഡം 0 3 0
സത്യോപദേശം 0 0 2
ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം 0 0 2
സന്മരണവിദ്യ 0 0 4
നീതിമാൎഗ്ഗം 0 0 3
പാപഫലപ്രകാശനം 0 0 4
നളചരിതസാരശോധന 0 1 0
നല്ല ഇടയന്റെ അന‌്വേഷണചരിത്രം 0 0 3
ദേവവിചാരണ 0 1 0
പാപികളുടെ സ്നേഹിതൻ 0 0 6
First Malayalam Translator with Vocabulary 0 4 0
മാൎഗ്ഗനിശ്ചയം 0 0 3
സഞ്ചാരിയുടെ പ്രയാണചരിത്രചുരുക്കം 0 0 4
ക്രിസ്തന്റെ അവതാരം 0 0 2
ക്രിസ്താവതാരപാട്ട് 0 0 3
മതവിചാരണ 0 0 6
ഗൎമ്മന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം 0 1 6
മൈമാൎഗ്ഗപാനം ഒന്നാം അംശം 0 0 6
„ രണ്ടാം അംശം 0 0 6
സത്യവേദ ചരിത്രസാരം ഒന്നാം അംശം 0 0 3
പഞ്ചതന്ത്രം 0 12 0
സംഖ്യാവിദ്യ 0 3 0
ക്രിസ്തീയ ഗീതങ്ങൾ 0 8 0
ഇടയ ചരിത്രഗീതം 0 0 2

To be had at the Mission Bookshop at Mangalore
and at all the STATIONS of the German Missions of Malabar.

ൟ പുസ്തകങ്ങൾ മംഗലാപുരത്തിലെ മിശിയൻ ബുക്കുശാപ്പി
ലും, മലയാളദേശത്തിലുള്ള ജൎമ്മൻ മിശിയന്നു ചേൎന്ന, എല്ലാ സ്ഥ
ലങ്ങളിലും കിട്ടും. [ 90 ] പൎവ്വാതാന്തൎഗ്ഗത ധൂമശകടമാൎഗ്ഗം

"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1868&oldid=210379" എന്ന താളിൽനിന്ന് ശേഖരിച്ചത്