താൾ:CiXIV130 1868.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താഴ്മയുള്ളവൎക്കു കരുണ നല്കുന്നു. ൧ പെത്ര. ൫, ൫. ൫൯

മൂവരും കൂടി

(തുള്ളപാട്ടിൻ രീതി.)

കണ്ടജനങ്ങടെ ചൊല്ലുകൾകേട്ടുംകോണ്ടതു പോലെ നടന്നതു മൂ
[ലം ।
പണ്ടൊരു വൃദ്ധക്കിഴവച്ചാൎക്കൊരു ചെണ്ടപിണഞ്ഞതു ഞാനുരചെ
[യ്യാം ॥
ധാത്രിയിലങ്ങൊരു നഗരെ മുന്നം പാൎത്താരു വൃദ്ധമനുഷ്യനൊരു
[ന്നാൾ ।
തങ്ങടെകഴുതയെ വില്പതിനായി തന്മകനൊടുംകൂടെ നടന്നാൻ ॥
അന്നവർതമ്മെപ്പെരുവഴിതന്നിൽ നിന്നൊരുപാന്ഥൻ കണ്ടുരചെ
[യ്താൻ ।
എന്തൊരു വിഢ്ഢിക്കിഴവനിവൻ പോൽ ഹന്ത വിവേഗമില്ലിവ
[നൊട്ടും ॥
താനും മകനും കാൽനടയായിതിദീനതപൂണ്ടു നടന്നും കൊണ്ടു ।
കഴുതയെ വെറുതെ നടത്തിപ്പാനിക്കിഴവനു തോന്നിയതെന്തൊരു
[മൌഢ്യം ॥
എന്നുരചെയ്വതു കേട്ടിക്കിഴവൻ തന്മകനെ കഴുതപ്പുറമേറ്റി ।
ചെറ്റുനടന്നൊരു സമയത്തിങ്കൽ മറ്റൊരുവൻ കണ്ടിങ്ങിനെ
[ചൊന്നാൻ ॥
എന്തെട കുമതെ ബാലക നീയൊരു ചിന്തയശേഷം കൂടാതിങ്ങി
[നെ ।
കരഭത്തിന്മേലേറി ഞെളിഞ്ഞിഹപരമസുഖേന നടന്നീടുന്നു ॥
വൃദ്ധൻ ജനകൻ കാൽനടയായി പദ്ധതിതന്നിൽ വടിയുംകുത്തി ।
കഷ്ടിച്ചിങ്ങിനെ കൂന്നുനടപ്പതു ദുഷ്ടച്ചെക്കാ കാണുന്നീലെ? ॥
ഇത്ഥംപഥികൻ ചൊന്നതുകേട്ടഥ വൃദ്ധന്മകനെത്താഴയിറക്കി ।
താനതിനുടെമെൽ കയറിയിരുന്നു ക്ഷീണതയെന്നിയെ പോകും
[സമയെ ॥
വേറൊരുവൻ വന്നവനൊടുചൊന്നാൻ: കൂറില്ലാത്തൊരു വൃദ്ധ
[ക്കിഴവ ।
വേദനയോടുംനിന്മകനിങ്ങിനെ പാദമിഴച്ചു നടന്നീടുകയിൽ ॥
മൂഢമതേ നീ കഴുത കരേറി പ്രൌഢിനടിച്ചു നടപ്പതുചിതമൊ? ।
ഇങ്ങിനെ കെട്ടഥ വൃദ്ധന്മകനെയുമങ്ങു കരേറ്റി ഇരുത്തിനട
[ന്നാൻ ॥

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/63&oldid=182801" എന്ന താളിൽനിന്ന് ശേഖരിച്ചത്