താൾ:CiXIV130 1868.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലായ്പൊഴും സന്തൊഷിപ്പിൻ. ൧ തെസ്സ. ൫ ൧൬. ൪൫

വല്ലവനും ചെയ്താൽ അവനു ജീവപൎയ്യന്തം നാടുകടത്തലൊ ൧൦
സംവത്സരത്തൊളം തടവൊ വിധിക്കെണം. അവൻ പിഴക്കും കൂട
പാത്രമാകും.

൩൧൪. വല്ലവനും ഗൎഭിണിയായ സ്ത്രീക്കു ഗൎഭം ഛിദ്രിപ്പിക്കെ
ണം എന്ന ആലൊചനയൊടെ ആ സ്ത്രീക്കു മരണം വരുത്തുന്ന
വല്ല പ്രവൃത്തി ചെയ്താൽ ആയവനു പത്തു സംവത്സരത്തൊളം തട
വു വിധിക്കെണം. അവൻ പിഴക്കും കൂട യൊഗ്യനാകം ആ പ്ര
വൃത്തി ആ സ്ത്രീയുടെ സമ്മതം കൂടാതെ ചെയ്തു എങ്കിൽ അവനു
മരണം വരെ നാടുകടത്തലൊ മെല്പറഞ്ഞ ശിക്ഷയൊ വിധി
ക്കെണം.

തന്റെ പ്രവൃത്തിയാൽ മരണം വരും എന്നു കുറ്റക്കാരൻ അറി
ഞ്ഞിട്ടു ആ പ്രവൃത്തി ചെയ്തിരിക്കുന്നു എന്നു നല്ലവണ്ണം തെളിവാ
യി എങ്കിലെ ഈ ശിക്ഷ കല്പിക്കയാവു.

൩൧൫. വല്ലവനും കുട്ടി ജനിക്കും മുമ്പെ ആ കുട്ടി ജീവനൊടെ
ജനിക്കാതിരിപ്പാനൊ ജനിച്ചശേഷം ഉടനെ മരിപ്പാനൊ എന്നുള്ള
ആലൊചനയൊടെ വല്ലതും പ്രവൃത്തിച്ചു ആ കുട്ടി ജീവനൊടെ
പിറക്കുന്നതിന്നു മുടക്കം വരുത്തുകയൊ പിറന്ന ശേഷം ഉടനെ മ
രിപ്പാൻ സംഗതി വരുത്തുകയൊ ചെയ്താൽ, ആ പ്രവൃത്തി തള്ളയു
ടെ ജീവനെ രക്ഷിപ്പാൻ വെണ്ടി ചെയ്തു എന്നു നല്ലവണ്ണം തെളി
വായി വരുന്നില്ലെങ്കിൽ അവനു പത്തു സംവത്സരത്തൊളം തടവൊ
പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൩൧൬. വല്ലവനും മെൽപറഞ്ഞ സംഗതികളിൽ വെച്ചു ഒന്നി
നെ പ്രവൃത്തിച്ചു അതിനാൽ മരണം സംഭവിപ്പിച്ചാൽ അവൻ ശി
ക്ഷായൊഗ്യമായ നരഹത്യ കുറ്റക്കാരനാകുന്നു; ആ പ്രവൃത്തികൊ
ണ്ടു അവൻ ജനിക്കും മുമ്പെ മരിക്കയൊ ജനിച്ചിട്ടു മരിക്കയൊ ചെ
യ്ത കുട്ടിയുടെ മരണത്തിന്നു കാരണമാകുന്നു അങ്ങിനെത്തവനു പ
ത്തു സംവത്സരത്തൊളം തടവു വിധിക്കുന്നതല്ലാതെ അവൻ പിഴക്കും
കൂട യൊഗ്യനാകുന്നു.

൩൧൭. പന്ത്രണ്ടു വയസ്സിന്നു താഴെയുള്ള കുട്ടിയുടെ അഛ്ശനൊ
അമ്മയൊ പോറ്റിയാളൊ ആ കുട്ടിയെ കേവലം ത്യജിച്ചുകളയെണം
എന്ന ആലൊചനയൊടെ വല്ല സ്ഥലത്തും കൊണ്ടുപൊയി പുറ
ത്ത ഇടുകയൊ വിട്ടുകളകയൊ ചെയ്താൽ അങ്ങിനെത്തവനു ഏഴു
സംവത്സരത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ വിധിക്കയും
വെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/49&oldid=182787" എന്ന താളിൽനിന്ന് ശേഖരിച്ചത്