താൾ:CiXIV130 1868.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ എല്ലാറ്റിലും സ്തൊത്രം ചെയ്വിൻ. ൧ തെസ്സ. ൫, ൧൮

ന്ന പലതരവിത്തുകൾ തന്നാലെ മുളച്ചുമുളച്ചുവരും അതിനെ ചില
വൎഷം തൊടാഞ്ഞാൽ തന്നാലെ കാടായ്തീരും.

2. കുറ്റിക്കാടു കൊത്തി കുറ്റിപൊരിച്ചു പേൎത്തു തീ കൊടുത്തു ചു
ട്ടുഴുതു നല്ലമരങ്ങളുടെ വിത്ത് എറിഞ്ഞു അവെച്ചു കുറ്റിക്കാടായ പി
ൻ മെലിഞ്ഞതും ഊക്കില്ലാത്തതും വെട്ടി ഇങ്ങിനെ മരങ്ങളാകുമളവി
ൽ വളവുമുതലായ ഊനങ്ങളുള്ള മരങ്ങളെ വെട്ടി വന്നാൽ പത്ത മു
പ്പതു വൎഷത്തിനകം നല്ല കാടുണ്ടാകും. ചിലർ തങ്ങളുടെ തോട്ടങ്ങളിൽ
ഓരൊ കാട്ടുമരത്തൈകൾ പാവിയുണ്ടാക്കി തിരുവാതിരഞാറ്റുതലയി
ൽ തെങ്ങിന്തൈകൾ പൊലെ നടാറുണ്ടു. അതിന്നായി മാവു പിലാ
വു ഇത്യാദികളെയും കൊള്ളിക്കാം എന്നാൽ ഓരൊന്നിന്റെ ചുറ്റിലും ഒ
രുയൎന്ന കിടങ്ങിനെ കിളെക്കെണ്ടിവരും. കാടു വളരുന്തൊറും മരങ്ങളു
ടെ താഴെയുള്ള കൊമ്പുകൾ തറിച്ചുവന്നാൽ മരം നെരെ പൊകുന്നതു
കൂടാതെ നരിക്കൂട്ടത്തിന്നു അതിലിരുന്നു നാട് ഉപദ്രവിപ്പാൻ സംഗ
തിയില്ല. ഫലമരങ്ങളുടെ കൊമ്പു തറിക്കയല്ല ചുറെച്ചൊടിച്ചു ത
ന്നാലെ ഉണങ്ങിയാൽ മരത്തിനു നാവു തട്ടാതെ മുറിക്കെണ്ടതു എ
ന്നാൽ ഇതിന്നു പല ശത്രുക്കളുമുണ്ടു; ആയിരം പണത്തിന്റെ പ
റമ്പു അഞ്ചു പണത്തിന്റെ ആടു തീൎക്കും എന്നൊൎത്താൽ ഓരൊ തളിർ
കടിക്കുന്നതുകൊണ്ടു ആട്ടിന്നു സമശത്രുവില്ല സംശയം; അതുപൊ
ലെ അഴലുന്ന പുലയിക്കു കാട് കാണിക്കെണ്ടാ എന്നു പാൎത്താൽ വിറ
കിന്നു മുട്ടുള്ളവർ തങ്ങൾക്കുള്ള അന്നേത്ത കുഴക്ക് തീൎക്കെണ്ടതിന്നു ഇ
ഷ്ടം പൊലെ വെട്ടാറുണ്ടു. അല്ലാതെ കൃഷിമുതലായ ഓരൊപണിക്കു
വിവരമില്ലാതെ കണ്ടു തുപ്പു കൊത്തി കൊണ്ടു പൊകുന്നതും കാണാം.

ഇങ്ങിനെ ഇരിക്കുമ്പോൾ കാടു തടിക്കാതെ ക്രമത്താലെ മുഴുവ
നും പൊയ്പൊവാൻ സംഗതി ഉണ്ടല്ലൊ. ഈ കുറവുകളെ തീൎക്കുന്ന
വഴികളാവിതു:

൧. മുമ്പന്മാർ നമുക്കായ്ക്കൊണ്ടു ഓരൊന്നുണ്ടാക്കി വെച്ചതുപൊ
ലെ നാമെല്ലാരും കയ്യിലുള്ളതിനെ നന്നായിരക്ഷിച്ച പിൻവരുന്ന
തലമുറകൾക്കായി ചിന്തിക്ക ആവശ്യം.

൨. ജന്മികൾ വിശ്വസ്ത കാവല്ക്കാരെ ആക്കുന്നതൊഴികെ ആ
ളേറ ചെല്ലൂലും താൻ ഏറചെല്ല നല്ലു എന്നുവെച്ചു ജന്മികൾ താ
ന്താങ്ങൾ പൊയി തങ്ങളുടെ വസ്തു നൊക്കുകയിൽ രണ്ടു ന്യായങ്ങൾ
സാധിപ്പാനുണ്ടു: താന്താങ്ങൾ നോക്കുകയാൽ വളൎത്തക്കാടിന്നു അധി
കം കെടുതട്ടാനില്ല; കുടികൾക്ക ഉപദ്രവം വരാതെ അവരെ ആദര
വൊടും കൂറൊടും രക്ഷിക്കയും ആം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/52&oldid=182790" എന്ന താളിൽനിന്ന് ശേഖരിച്ചത്