താൾ:CiXIV130 1868.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ പിശാചിന സ്ഥലം കൊടുക്കയുമരുത. എഫേ. ൪, ൨൭

തന്നിഷ്ടമൊക്കവെ പ്രമാണമാക്കിയും ॥
ഉലകു രക്ഷിപ്പാൻ സ്വരക്തമൎപ്പിച്ചും ।
ഉയിൎത്തെഴുനീറ്റു തൃതീയവാസരെ ॥
പുതുതായൊൎപ്പിച്ചു പൂൎവ്വൊപദേശത്തെ ।
സ്വശിഷ്യരോടൂരിൽ സ്വദൈവവിശ്വാസം ॥
വരുത്തുവിനെന്നു നിദേശവും ചെയ്തു ।
കരേറിനാനവൻ സ്വൎഗ്ഗീയമാസനം ॥
ഇറക്കി പിന്നെതിൽ പവിത്രാത്മാവിനെ ।
സ്വശിഷ്യരുമപ്പൊളതിന്റെ ശക്തിയാൽ ॥
പ്രസംഗിപ്പാൻ ചെന്നുരക്ഷാൎത്ഥ നാമത്തെ ।
കൎമ്മങ്ങളാലഹൊ ഗതിയെന്നുംവരാ ॥
വിശ്വാസം യാചനാ പ്രമാണമുള്ളൊൎക്കു ।
മിന്നാമമെന്നുമെ രക്ഷാൎത്ഥമായ്വരും ॥


പാപമോചനത്തിന്നു ഒരു അപേക്ഷ.

രാഗം കല്ല്യാണി. ഏകതാളം.

പല്ലവി

പാപമകറ്റുകേശുവെ നാഥ .... നിത്യ
പാതകമാട്ടുകെ കൃപാകര

അനുപല്ലവി.

ദെവയിപ്പാഴനരുൾ
വെദസത്യമാം പൊരുൾ
വേദാന്ത മറിയാക
ഖേദാന്തം വരുമാറു .... പാപമകറ്റു::

ചരണങ്ങൾ.

൧. ഏകനിലെകി വന്നപാപത്താൽ .... ശാപം
ആകയാഴുകി ചേൎന്ന വീൎയ്യത്താൽ .... വിധി
ബോധം വരുത്തിതരുങ്കാൎയ്യത്താൽ
നാഥൻ നീയായിരിക്ക
നായകനായിനിക്ക
പൂൎവ്വാപരാധ ബോധം
പൂൎണ്ണ മറിയിച്ചു നീ .... പാപമകറ്റു::

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/60&oldid=182798" എന്ന താളിൽനിന്ന് ശേഖരിച്ചത്