താൾ:CiXIV130 1868.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുമ്പിലും പാപം ചെയ്തു. ലുക്ക. ൧൫, ൨൧ ൫൩

അഹൊ മഹാപ്രേമം ധരിച്ചു കൊണ്ടെന്നിൽ ॥
സഹ വസിക്കുവാൻ സമ്മാനിച്ചുമവൻ ।
എനിക്കും മൎത്യരെയുടമയായ്ത്തന്നാൻ ॥
മഹാ പ്രഭുവായൊരവനു മാടുകൾ ।
ബഹുക്കളുണ്ടവ സുഖിച്ചിരിക്കുവാൻ ॥
അതുല്യസ്നേഹത്താലരുളി എങ്കിലും ।
അവറ്റിലൊന്നിഹ ഗണം പിരിഞ്ഞുടൻ ॥
നടക്കയിൽ പിതാവതിൽ കരുണയാൽ ।
മടക്കുവാനൂനിഞ്ഞയച്ചു വെന്നെത്താൻ ॥
അവന്നസംഖ്യമായിരിക്കിലും ജനം ।
അവിശിശുതന്നിൽ വളൎന്നവാത്സല്യം ॥
നിജാത്മജനെ താനിതിന്നയക്കയാൽ ।
അജത്തിലെപ്രേമമതിന്നു കാട്ടുന്നു ॥
പിതാവിന്നാജ്ഞ ഞാൻ നിവൃത്തി ചെയ്വവൻ ।
ഹിതം തികക്കുവാൻ മുദാ പുറപ്പെട്ടേൻ ॥
വെടിഞ്ഞിനിക്കുള്ള മഹത്വത്തെ എല്ലാം ।
ഇടയവേഷത്തെ ധരിച്ചീവണ്ണമായി ॥
തിരഞ്ഞുമെറെ നാളുഴന്നു വെങ്കിലും ।
വരുന്നു കണ്ടില്ല ഫലമൊരല്പവും ॥
അകന്നുകണ്ടുഞാൻ വിളിക്കുന്നേരത്തു ।
പകൎന്നതിൻഭാവം ദ്രുതം ഗമിക്കുന്നു ॥
അലിവുമെന്നുള്ളിൽ വളൎന്നിരിക്കയാൽ ।
ചലിക്കയില്ലഞാൻ ലഭിച്ചീടുംവരെ ॥
ജനങ്ങൾ നിന്ദിച്ചു വിഭാഷിച്ചെങ്കിലും ।
ഇനിക്കൊരല്ലലും കുറവുമില്ലൊട്ടും ॥
മറഞ്ഞുപൊയാടെ ലഭിക്കിൽ മെ മതി ।
വരായ്കയാലത്രെ അസഹ്യമായ്വന്നു ॥
പുലികൾ ചെന്നായ്ക്കൾക്കിരയതാകിലും ।
ഗുഹയിലും കള്ളൎക്കധീനമാകിലും ।
രിപുക്കളായിര മിരിക്കിലു മുയിർ ।
വെടിഞ്ഞുപാലിപ്പനതില്ലസംശയം ॥
ഇവണ്ണമോതിയൊരളവവൻ ഗാത്രം ।
വിറച്ചുകണ്ണീരും പൊഴിഞ്ഞതു കണ്ടു ॥
അഹോ നിണക്കത്രെ ദയാമഹത്വങ്ങൾ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/57&oldid=182795" എന്ന താളിൽനിന്ന് ശേഖരിച്ചത്