താൾ:CiXIV130 1868.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗങ്ങളിൽ എഴുതി

൩ാം അദ്ധ്യായം.

ശിക്ഷകളുടെ വിവരം.

൫൩. ഈ ന്യായത്തിന്റെ നിബന്ധനപ്രകാരം കുറ്റക്കാൎക്കു വി
ധിക്കുന്ന ശിക്ഷകളാവിതു.

ഒന്നാമതു-മരണം.
രണ്ടാമതു-നാടുകടത്തൽ.
മൂന്നാമതു-ശിക്ഷാസേവ.
നാലാമതു - തടവൊടു കൂട കഠിന വേലയും സാധാരണ തടവും.
അഞ്ചാമതു- മുതലടക്കം.
ആറാമതു- പിഴ.

൬൫. ന്യായസ്ഥലത്തിൽ നിന്നു വിധിച്ചിരിക്കുന്ന പിഴ കുറ്റ
ക്കാരൻ കൊടുക്കാതിരിക്കുമ്പൊൾ പിഴക്കു പ്രതി അവന്റെ കു
റ്റത്തിന്നായി വിധിച്ച തടവുകാലത്തിന്നു അധികം തടവുകാലം
കൂട്ടെണം എങ്കിലും ആ കുറ്റത്തിന്റെ ന്യായമായ തടവുകാലത്തിൽ
നാലിലൊർ ഓഹരി മാത്രമെ ആവു.

൬൭. പിഴമാത്രം വിധിച്ചിരിക്കുമ്പൊൾ കുറ്റക്കാരൻ അതിനെ
കൊടുക്കാതിരുന്നാൽ ൫൦ ഉറപ്പികക്കു രണ്ടു മാസവും ൧൦൦ ഉറുപ്പികക്കു
നാലു മാസവും അതിൽ പരം യാതൊരു സംഖ്യക്കും ആറു മാസ
വും തടവു മാത്രമെ കല്പിപ്പാൻ കഴിവുള്ളു.

൬൮. പിഴമുതൽ വസൂലാക്കിയ ഉടനെ തടപു തീരെണ്ടതാകുന്നു.

൭൧. പലജാതി കുറ്റങ്ങളിൽ ഓരൊന്നിന്നും പ്രത്യെകമുള്ള നി
ബന്ധനമില്ല എങ്കിൽ ആ കുറ്റങ്ങളിൽ ഒന്നിന്നു മാത്രമെ ശിക്ഷ
കല്പിപ്പാൻ കഴിവുള്ളൂ.


൪ാം അദ്ധ്യായം.

സാധാരണ നിഷിദ്ധങ്ങൾ.

൭൬. നിബന്ധനയെ നല്ലവണ്ണം ഗ്രഹിക്കാതിരുന്നതിനാലും
തെറ്റായി ഗ്രഹിക്കുന്നതിനാലും നിബന്ധനയിൽ വിരൊധിച്ച
വല്ല പ്രവൃത്തിയെ വല്ലവനും ചെയ്തു എന്നു വിശ്വസിപ്പാൻ കഴി
വുണ്ടെങ്കിൽ ആ പ്രവൃത്തി കുറ്റമായ്വരിക ഇല്ല.

വല്ലവരും നിബന്ധനത്തിന്റെ ന്യായപ്രകാരം ജാഗ്രതയൊടും
സൂക്ഷ്മത്തൊടും കൂട നടന്നു കുറ്റം എന്നറിയാതെ നിൎഭാഗ്യവശാൽ
യദൃഛ്ശയാ വല്ല കാൎയ്യത്തിൽ അകപ്പെട്ടു എന്നു വന്നാലും ആ പ്രവൃ
ത്തി കുറ്റമല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/42&oldid=182780" എന്ന താളിൽനിന്ന് ശേഖരിച്ചത്