താൾ:CiXIV130 1868.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസാദിപ്പിപ്പാൻ കഴികയില്ല. റോമ. ൮, ൮. ൩൭

ചിപ്പിക്കുന്നു. അന്യായമായ ചേതം എന്നതു ന്യായമാംവണ്ണം അ
വകാശമാകുന്നതിനെ ന്യായവിരുദ്ധമായ ഉപായങ്ങൾ കൊണ്ടു ന
ഷ്ടമാക്കുന്നതിനെ കുറിക്കുന്നു.

൨൪. വല്ലവന്നു അന്യായമായ ലാഭം വരുത്തുകയൊ അന്യായ
മായ ചേതം പിടിപ്പിക്കയൊ ചെയ്താലും അപ്രകാരമുള്ളതിനെ വരു
ത്തുവാൻ നൊക്കിയാലും വഞ്ചന എന്നു ചൊല്ലുന്നു. ആ വക പ്രവൃ
ത്തിക്കുന്നവൻ വഞ്ചകൻ എന്നെ വേണ്ടു.

൨൫. ആരാനും വഞ്ചിക്കെണം എന്നുള്ള വിചാരത്തൊടെ വല്ല
കാൎയ്യത്തെയും തുടങ്ങിയാൽ, അവൻ അതിനെ വഞ്ചനയായി ചെ
യ്തു എന്നു ചൊല്ലുന്നു, അല്ലെങ്കിൽ അല്ല എന്നും പറയും.

൨൯. ആധാരം എന്ന ശബ്ദം ഏതുപ്രകാരവും യാതൊരു അ
വസ്ഥയിലും വല്ല കാൎയ്യത്തിന്റെ ഉറപ്പിന്നായി ചമച്ചുണ്ടാക്കിയ
എഴുത്തിനെ സൂചിപ്പിക്കുന്നു.

൩൧. മരണപത്രിക എന്ന ശബ്ദം വല്ലവനും താൻ മരിച്ച
ശേഷം എന്തു ആകെണം എന്നുള്ളതിനെ നിശ്ചയിച്ചു സ്ഥിരപ്പെ
ടുത്തുവാൻ വെണ്ടി എഴുതിവെച്ചൊരു ആധാരത്തെ സൂചിപ്പിക്കുന്നു.

൩൪. പല ആളുകളും കൂടി ഒരു കുറ്റം ചെയ്താൽ ആയവരിൽ
ഓരൊരുവൻ ആ കാൎയ്യത്തെ താൻ ഏകനായി ചെയ്തതു പൊലെയു
ള്ള കുറ്റത്തിന്നു ഉത്തരവാദി ആകുന്നു.

൩൭. വല്ല പ്രവൃത്തികൾ കൊണ്ടും കുറ്റം ജനിച്ചാൽ ഏകനാ
യിട്ടും മറ്റും വല്ലവനൊടു കൂടീട്ടും ആ പ്രവൃത്തികളിൽ ഒന്നിനെ ചെ
യ്തു മനസ്സൊടെ ആ കുറ്റം നടത്തിപ്പാൻ സഹായിക്കുന്നവൻ എ
ല്ലാവനും ആ കുറ്റത്തിന്നു ഉത്തരവാദി ആകുന്നു.

൪൦. കുറ്റം എന്ന ശബ്ദം ഈ നിബന്ധനപ്രകാരം ശിക്ഷെ
ക്കു യൊഗ്യം എന്നു നിശ്ചയിക്കപ്പെട്ട ഏത പ്രവൃത്തിയും കാൎയ്യവും
ആകുന്നതിനെ സൂചിപ്പിക്കുന്നു.

൪൪. ഹാനി എന്ന ശബ്ദം വല്ലവൎക്കും ശരീരത്തിന്നും മനസ്സി
ന്നും മാനത്തിന്നും ആസ്തിക്കും അന്യായമായി കേടു വരുത്തുന്ന പ്ര
വൃത്തിയും വാക്കും എന്നുള്ളതിനെ സൂചിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/41&oldid=182779" എന്ന താളിൽനിന്ന് ശേഖരിച്ചത്