താൾ:CiXIV130 1868.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ ആകയാൽ ജഡത്തിലുള്ളവൎക്ക ദൈവത്തെ

൧൦. പുരുഷനും ആണും എന്നുള്ളതു ഏതു പ്രായത്തിലുള്ള പുരു
ഷനെയും സ്ത്രീയും പെണ്ണും എന്നുള്ളതു ഏതു പ്രായത്തിലുള്ള സ്ത്രീ
യെയും സൂചിപ്പിക്കുന്നു.

൧൧. മനുഷ്യനും ആളും എന്ന ശബ്ദത്തിൽ യൊഗം, സംഘം
എന്നിവയും ചേരും.

൧൯. ജഡ്ജി (ന്യായാധിപൻ) എന്ന ശബ്ദം ജഡ്ജി എന്ന പെ
രുള്ള അധികാരസ്ഥാനത്തെ ലഭിച്ചവൻ മാത്രമല്ല സിവിൽ ക്രിമി
നാൽ വ്യവഹാരങ്ങളിൽ ഈ നിബന്ധനപ്രകാരം ന്യായം വിസ്ത
രിച്ചു വിധിപ്പാൻ അധികാരം പ്രാപിച്ചിട്ടുള്ള ഏതു സൎക്കാർ ഉദ്യൊ
ഗസ്ഥനെയും സൂചിപ്പിക്കുന്നു.

൨൦. കോൎട്ട ആഫജസ്തിസ് (ന്യായവിസ്താരസ്ഥാനം) എന്ന
തു ഒർ ഉദ്യൊഗസ്ഥനൊ പലരും കൂടിയൊ ന്യായാധിപതിയുടെ അ
ധികാരത്തെ നടത്തിച്ചു കൊണ്ടിരിക്കുന്ന കാൎയ്യം തന്നെ ആകുന്നു.

൨൧. സൎക്കാർ ഉദ്യാഗസ്ഥൻ എന്ന പേർ താഴെ കാണിക്കു
ന്നവൎക്കു മാത്രം പറ്റുന്നു.

ഒന്നാമതു. മഹാ രാജ്ഞിഅവൎകളുടെ സമയം ഏറ്റ (കൊവ്നന്ത
ട്ട) ഉദ്യൊഗസ്ഥന്മാർ.

രണ്ടാമതു. സൎവ്വാധിപതിയുടെയൊ അധിപതിയുടെയൊ കീഴി
ൽ രാജ്ഞിയുടെ കരസൈന്യത്തിലാകട്ടെ കപ്പൽ സൈന്യത്തിലാക
ട്ടെ സേവിക്കുന്നസനത പ്രാപിച്ച (കമ്മിശനട്ട) ഉദ്യൊഗസ്ഥന്മാർ.

മൂന്നാമതു. സൎവ്വ ന്യായാധിപന്മാർ.

നാലാമതു. ന്യായാധിപസ്ഥാനം പ്രാപിച്ച ഏതു ഉദ്യൊഗസ്ഥ
നും വല്ല കാൎയ്യത്തെ നടത്തിപ്പാൻ വേണ്ടി ന്യായാധിപസ്ഥാന
ത്തിൽ നിന്നു അധികാരം ലഭിച്ച ഏതു ഉദ്യൊഗസ്ഥനും.

അഞ്ചാമതു. നായാധിപസ്ഥാനത്തിന്നാകട്ടെ വെറെ സൎക്കാർ
ഉദ്യൊഗസ്ഥാനത്തിന്നാകട്ടെ സഹായം ചെയ്യുന്ന ജൂരിയും അസ്സെ
സ്സരും (പഞ്ചായക്കാർ)

ആറാമതു. ന്യായസ്ഥാനമുഖാന്തരമാകട്ടെ വല്ല സൎക്കാർ ഉദ്യൊ
ഗസ്ഥാനമുഖാന്തരമാകട്ടെ വല്ല കാൎയ്യത്തെ അന്വെഷിച്ചു തീൎപ്പു
വരുത്തേണ്ടതിന്നു നിയമിക്കപ്പെട്ട മധ്യസ്ഥൻ.

ഏഴാമതു. വല്ലവരെയും പിടിച്ചു തടവു വെപ്പാൻ അധികാരം
പ്രാപിച്ച ഉദ്യൊഗസ്ഥൻ.

൨൩. അന്യായമുള്ള ലാഭം എന്ന ശബ്ദം ന്യായപ്രകാരമല്ല ന്യാ
യവിരുദ്ധമായ ഉപായത്താൽ കൈക്കലാക്കുന്ന വസ്തുവിനെ സൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/40&oldid=182778" എന്ന താളിൽനിന്ന് ശേഖരിച്ചത്