താൾ:CiXIV130 1868.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോഷ്ടിച്ചവൻ ഇനിമെൽ മോഷ്ടിക്കരുത. എഫേ ൪, ൨൮. ൫൧

൧൦. വയൎവ്വേദനക്കു. ജീരകം കാഞ്ഞ വെള്ളത്തിൽ അരച്ചു
കൊടുക്ക.

൧൧. രാപ്പനിക്ക. മുഴച്ചെവി പാലിൽ അരച്ചു കുറുക്കി കുടിക്ക.

൧൨. കൃമിക്കു. തുമ്പക്കൊട്ട മൊരിൽ അരച്ചു കാച്ചി കൊടുക്ക.

൧൩. വീക്കത്തിന്നു. വയൽചുള്ളിവേരും ചൂരൽവേരും മൊരി
ൽ അരച്ചു കലക്കി സൎവ്വാംഗം തേക്ക.

൧൪. പല്ലിന്റെ വ്യാധികൾക്കു. തിപ്പലിയും ചതുകുപ്പയും എ
ണ്ണയിൽ പൊടിച്ചിട്ടു കവിളുക.

൧൫. കാസശ്ശ്വാസത്തിന്നു. ത്രികടു കീഴാർനെല്ലി ചെറുതേക്ക്
ചുണ്ട എന്നിവകൊണ്ടുള്ള കഷായം കുടിക്ക.

൧൬. അഗ്നിമാന്ദ്യത്തിന്നു. ഉഴക്ക ചുക്ക നാഴിവെള്ളത്തിൽ ക
ഷായം വെച്ചു പഞ്ചസാര ഇട്ടു കുടിക്ക.

൧൭. ചൊറിക്കു. കാൎക്കോലരി വെളിച്ചെണ്ണയിൽ ചുകക്ക വറു
ത്തരച്ചു തേക്ക.

൧൮. കുരക്കു. ചുക്ക തിപ്പലി കുരുമുളക എന്നിവ പൊടിച്ചു പ
ശുവിൻ നെയ്യും കല്ക്കണ്ടിയും തേനും കൂട്ടി ചാലിച്ചു സേവിക്ക.

൧൯. മൂത്രം ഇളക്കുവാൻ. ചെറുപയർ പരിപ്പും ജീരകവും ഓടു
കാച്ചി രണ്ടിളനീർ വെള്ളത്തിൽ കഷായം വെച്ചു ഒരു കടുക്കയും ര
ണ്ടു തെറ്റാമ്പരലും പാതി കുറുക്കി കുടിക്ക.

൨൦. മീൻ പാച്ചലിന്നു. കലങ്കൊമ്പു കാടിവെള്ളത്തിൽ തഴച്ചു
സൎവ്വാംഗം തേക്ക.


നാഡിക്രമം.

ഒരു വിനാഴികക്കിടെ പ്രായപ്രകാരം മിടിക്കുന്ന നാഡി.

പ്രായക്രമം. നാഡിയുടെ അടി.
അപ്പൊൾ പിറന്ന പൈതൽ ൧൪൦.
ശിശു ൧൨൦-൧൩൦.
ശൈശവം „ ൧൦൦.
പുരുഷൻ ൭൦-൭൫
വൃദ്ധൻ „ ൭൦.
വാൎദ്ധക്യം ൭൫-൮൦

മേല്പറഞ്ഞ ചികിത്സകൾ ഈ ക്രമപ്രകാരം നാഡിയെ പരീ
ക്ഷിച്ചിട്ടു ദെഹത്തിന്റെ ബലഹീനതകളെ അറിഞ്ഞു കൊണ്ടു ചെ
യ്യെണ്ടതാകുന്നു.

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/55&oldid=182793" എന്ന താളിൽനിന്ന് ശേഖരിച്ചത്