താൾ:CiXIV130 1868.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെച്ചതിൽ സന്തൊഷിക്കയാവു. ലൂക്ക. ൧൦, ൨൦. ൩൯

൮൨. ഏഴു വയസ്സിന്നു താഴെയുള്ള കുട്ടി ചെയ്ത യാതൊരു പ്രവൃ
ത്തിക്കു ഈ നിബന്ധനപ്രകാരം കുറ്റം വിധിച്ചു കൂടാ.

൮൩. ഏഴു വയസ്സിന്നു മീതെയും പന്ത്രണ്ടു വയസ്സിന്നു താഴെ
യുമുളെളാരു കുട്ടി വല്ല പ്രവൃത്തി ചെയ്തു എങ്കിലും ആ പ്രവൃത്തിയു
ടെ സ്വഭാവവും ഫലവും എന്ത എന്നതിനെ കുറിച്ചു ആലൊചി
പ്പാൻ ബുദ്ധിയും ശക്തിയും ഇല്ലാത്തവൻ എന്നു തെളിവായി വ
ന്നാൽ ആ പ്രവൃത്തിയും കുറ്റമല്ല.

൮൪. വല്ലവനും വല്ല പ്രവൃത്തി ചെയ്തു ബുദ്ധിയുടെ സ്ഥിരക്കെ
ടു നിമിത്തം ആ പ്രവൃത്തിയുടെ സ്വഭാവം എന്ത എന്നും താൻ ചെ
യ്യുന്നതു ന്യായവിരുദ്ധമായ അകൃത്യമാകുന്നു എന്നുമുള്ളതിനെ തിരി
ച്ചറിവാൻ പൊരാത്തവനാകുന്നു എന്നു തെളിവായി വന്നാൽ ആ
പ്രവൃത്തിയും കുറ്റമല്ല.

൮൫. വല്ലവനും വല്ല പ്രവൃത്തി ചെയ്തു വരുമ്പൊൾ ആ പ്ര
വൃത്തിയുടെ സ്വഭാവം എന്ത എന്നും അതു അകൃത്യവും ന്യായവി
രുദ്ധമായുമിരിക്കുന്നു എന്നും ലഹരി നിമിത്തം അറിയെണ്ടതിന്നു
അശക്തനായിരുന്നു എങ്കിൽ അവന്റെ പ്രവൃത്തി കുറ്റമല്ല എങ്കി
ലും അവന്നു ലഹരി വരുത്തിയ സാധനം തന്റെ അറിവു കൂടാതെ
യൊ മനസ്സിന്നു വിരോധമായിട്ടൊ കിട്ടി എന്നുള്ളതു തെളിവായി വ
ന്നാൽ മാത്രം അവൻ കുറ്റക്കാരനല്ല ആല്ലാഞ്ഞാൽ അവൻ കുറ്റ
ക്കാരൻ തന്നെ.


൧൪ാം അദ്ധ്യായം.

ജനങ്ങളുടെ സൌഖ്യം സുഖവൃത്തി മൎയ്യാദ സന്മാൎഗ്ഗം
എന്നിവറ്റെ സംബന്ധിച്ച കുറ്റങ്ങൾ.

൬൮. വല്ലവനും വല്ല പ്രവൃത്തി ചെയ്തു. ആയതു സൎവ്വൎക്കും അ
ല്ലെങ്കിൽ അയല്വക്കത്ത പാൎക്കുകയും വസ്തു അടക്കുകയും ചെയ്യുന്ന
ജനങ്ങൾക്കും ആകപ്പാടെ ഒരുമിച്ചു ആപത്തും ഉപദ്രവവും വരുത്തു
കയൊ, എല്ലാവൎക്കും അവകാശമായിരിക്കുന്ന കാൎയ്യത്തെ നടത്തിക്കു
ന്നവനു വല്ല ഉപദ്രവമൊ കേടൊ ആപത്തൊ അസഹ്യമൊ വരു
ത്തുകയൊ, അല്ലെങ്കിൽ ചെയ്യെണ്ടുന്നതിനെ അന്യായമായി ചെയ്യാ
തിരിക്കയൊ എന്നായി വന്നാൽ ആ മനുഷ്യൻ കുറ്റത്തിൽ ഉൾ്പെട്ടു
ജനസമൂഹത്തിന്നു അസഹ്യകരമായതിനെ ചെയ്തവനാകകൊണ്ടു
തന്റെ കുറ്റത്തിന്നു ഉത്തരവാദി ആകുന്നു. പൊതുവിലുള്ള ഉപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/43&oldid=182781" എന്ന താളിൽനിന്ന് ശേഖരിച്ചത്