താൾ:CiXIV130 1868.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ ഹാ!അരിഷ്ടനായ മനുഷ്യൻ ഞാൻ ഈ മരണ

വനെ നല്ലവണ്ണം വിചാരിച്ചു ആവശ്യമുള്ള തീനും ഉടുപ്പും കൊടുത്തു,
അവനെ ദിവസേന എഴുത്തുപള്ളിയിൽ അയച്ചു വെണ്ടുംവണ്ണം
രക്ഷിച്ചു പൊരെണം എന്നു കല്പിച്ചു. അന്നുതുടങ്ങി ജോൎജ ആ ധ
നവാന്റെ വീട്ടിൽ പാൎത്തു, നല്ല അനുസരണവും ദൈവഭക്തിയു
മുള്ളാരു കുട്ടിയാകകൊണ്ടു, തന്റെ പോറ്റഛ്ശനും, തന്നെ പഠിപ്പി
ച്ചുവരുന്ന ഗുരുക്കന്മാൎക്കും വളരെ സന്തോഷം വരുത്തി, ൧൮ വയ
സ്സാകുവോളം അവിടെ പാൎത്താറെ, അവൻ തന്റെ പോറ്റഛ്ശന്റെ
കല്പനപ്രകാരം ഒരു വിദ്യാശാലയിൽ പ്രവേശിച്ചു, ധൎമ്മശാസ്ത്രം ന
ന്നായി പഠിച്ചതിൽ പിന്നെ, അവൻ ഒരു സൎക്കാർ ഉദ്യോഗം ഏറ്റു
എങ്കിലും, ആ വേലയുടെ കാഠിന്യത്താൽ അവനു ദീനം പിടിക്കകൊ
ണ്ടു അതിനെ വിടെണ്ടിവന്നതല്ലാതെ, താൻ സൂക്ഷിച്ചുവെച്ച പ
ണങ്ങൾ ഒരു കച്ചവടം കൊണ്ടു നഷ്ടമായശേഷം, അവൻ തന്റെ
പോറ്റഛ്ശനായ വല്ദന്റെ അടുക്കലെക്കു ചെന്നു അവനും കച്ചവടം
കൊണ്ടു പണനഷ്ടം സഹിച്ചു മഹാ ദരിദ്രനായി ഒരു ചെറിയ കുടി
യിൽ പാൎത്തു, തന്റെ മുമ്പെത്ത പണിക്കാരനായ ന്യൂറ്റന്റെ ദയ
കൊണ്ടു ഉപജീവനം കഴിക്കുന്നതിനെ കണ്ടു വളരെ ദുഃഖിച്ചു, ന്യൂ
റ്റനുമായി നിരൂപിച്ചു പോറ്റഛ്ശന്റെ സങ്കടം രാജാവിന്റെ ഒരു
മന്ത്രിയൊടു അറിയിപ്പാൻ നിശ്ചയിച്ചു, ആയവനെ ചെന്നു കണ്ടു
വല്ദന്റെ അവസ്ഥയെ ഉണൎത്തിച്ചാറെ, വല്ദൻ താൻ വന്നു ഈ
കാൎയ്യം ബോധിപ്പിക്കാതെ ഒരു അന്യനെ അയക്കുന്നത എന്തിനു എ
ന്നു ചൊദിച്ചപ്പൊൾ, ജോൎജ ഹാ!തമ്പുരാനെ! ഞാൻ ഒരു അന്യനല്ല
വല്ദന്റെ പോറ്റുമകൻ തന്നെ, ഞാൻ അനാഥനായി തെരുവിൽ
വിശപ്പും ശീതവും കൊണ്ടു മരിപ്പാറായിരിക്കുമ്പോൾ, അവൻ എ
ന്നെ കൈക്കൊണ്ടു എഴുത്തുപള്ളിയിലെക്കും വിദ്യാശാലയിലെക്കും
അയച്ചു വളൎത്തിയിരിക്കുന്നു, എന്നും മറ്റും പറഞ്ഞപ്പൊൾ മന്ത്രിപ്ര
സാദിച്ചു, ഞാൻ കാൎയ്യത്തെ നല്ലവണ്ണം വിചാരിച്ചു സഫലമാക്കിത്ത
രാം എന്നു പറഞ്ഞു അവനെ സ്നേഹത്തോടെ വിട്ടയക്കുകയും ചെ
യ്തു. പിന്നെ ഒമ്പത ദിവസം കഴിഞ്ഞശേഷം, മന്ത്രി താൻ വല്ദൻ
ജോൎജിനൊടു കൂടെ പാൎത്തിരുന്ന കുടിയിൽ ചെന്നു, വല്ദനെ ആലിം
ഗനം ചെയ്തു സൎക്കാരിൽ നിന്നു തനിക്കു ഒരു പിഞ്ചൻ നിശ്ചയിച്ച
പ്രകാരം ഒരു പത്രം കയ്യിൽ കൊടുത്തതല്ലാതെ, ജോൎജിനു മന്ത്രി
സ്ഥാനം കിട്ടിയിരിക്കുന്നു, എന്നു വേറെ ഒരു പത്രത്തെ വായിച്ചുകെ
ൾ്പിച്ച ഉടനെ ജോൎജ കണ്ണുനീർ വാൎത്തും കൊണ്ടു, മന്ത്രിയുടെ കാല്ക്ക
ൽ വീണു ചുംബിച്ചു, ഈ വലിയ ഉപകാരത്തിന്നു വേണ്ടി ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/38&oldid=182776" എന്ന താളിൽനിന്ന് ശേഖരിച്ചത്