താൾ:CiXIV130 1868.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ആത്മാവിനെ കെടുക്കരുത. ൧ തെസ്സ. ൫, ൧൯.

൨൯൨. വല്ലവനും അസഭ്യമായ പുസ്തകം പത്രം കടലാസ്സു ചി
ത്രം വൎണ്ണം കയറ്റിയ ചിത്രം രൂപം പാവ എന്നിവറ്റിൽ യാതൊ
ന്നിനെ ഉണ്ടാക്കുകയൊ ഉണ്ടാക്കിക്കയൊ സമ്മാനമായി കൊടുക്ക
യൊ വിലക്കൊ കൂലിക്കൊ വാങ്ങുകയൊ അറിഞ്ഞും കൊണ്ടു ജന
ങ്ങൾ അതിനെ കാണ്മാൻ സംഗതി വരുത്തുകയൊ അപ്രകാരം
ചെയ്വാൻ ശ്രമിക്കയൊ സമ്മതിക്കയൊ ചെയ്താൽ അവനു മൂന്നു മാ
സത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

നിഷേധം. ക്ഷെത്രങ്ങൾ വിഗ്രഹങ്ങൾ എഴുന്നള്ളിപ്പാൻ വെ
ണ്ടുന്ന രഥങ്ങൾ മതസംബന്ധമായി പ്രയൊഗിക്കയും കൊത്തിയും
ചായം കയറ്റിയ രൂപം എന്നിവറ്റിന്നു ഈ പകുപ്പു പറ്റുന്നില്ല.

൨൯൩. ആരെങ്കിലും മെപ്പടി പകുപ്പിൽ വിവരിച്ചു വരുന്ന അ
ഭ്യമായ പുസ്തകമൊ വസ്തുവൊ വില്പാനും ദാനംചെയ്വാനും മഹാ
ലോകൎക്കും കാണ്മാൻ തക്കവണ്ണം വല്ല സ്ഥലത്തു വെച്ചുകൊണ്ടാ
ൽ ആയവനു മൂന്നുമാസത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ
വിധിക്കെണം.

൨൯൪. വല്ലവനും അസഭ്യമായ പാട്ടു കവിത ജനങ്ങൾക്കു വെ
റുപ്പു വരുത്തുന്ന വാക്യം എന്നിവറ്റിൽ ഒന്നിനെ പരസ്യമുള്ള വ
ല്ല സ്ഥലത്തൊ അതിന്റെ സമീപത്തൊ വെച്ചു പാടുകയൊ പറ
കയൊ ഉച്ചരിക്കയൊ ചെയ്താൽ അവനു മൂന്നു മാസത്തൊളം തട
വൊ പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.


൧൬ാം അദ്ധ്യായം

൩൧൨. വല്ലവനും ഗൎഭിണിയായ ഒരു സ്ത്രീയുടെ ഗൎഭം മനസ്സൊ
ടെ ഛിദ്രിപ്പിച്ചു ആയതു ആ സ്ത്രീയുടെ ജീവനെ രക്ഷിപ്പാൻ വെ
ണ്ടി പ്രവൃത്തിച്ചതാകുന്നു എന്നു പൂൎണ്ണമായി വിശ്വസിപ്പാൻ കഴി
ക ഇല്ലെങ്കിൽ ആയവനു മൂന്നു സംവത്സരത്തൊളം തടവൊ പിഴ
യൊ രണ്ടും കൂടയൊ വിധിക്കയും വെണം. അവളുടെ ഗൎഭം തിക
ഞ്ഞിരിക്കുന്ന സമയത്തിൽ മെൽ പറഞ്ഞ പ്രകാരം ചെയ്തവനു ഏ
ഴു സംവത്സരത്തൊളം തടവു വിധിക്കെണം അവൻ പിഴെക്കും കൂട
യൊഗ്യനാകയുമാം.

ഒരു സ്ത്രീ താൻ തന്നെ തന്റെ ഗൎഭത്തെ അലസിപ്പിച്ചാൽ മെ
ൽ പറഞ്ഞ കുറ്റം അവളുടെ മെൽ ഇരിക്കും.

൩൧൩. ഒരു സ്ത്രീയുടെ ഗൎഭം തികഞ്ഞെങ്കിലും തികഞ്ഞില്ലെങ്കിലും
അവളുടെ സമ്മതം കൂടാതെ മെപ്പടി പകുപ്പിൽ പറഞ്ഞ കുറ്റത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/48&oldid=182786" എന്ന താളിൽനിന്ന് ശേഖരിച്ചത്