താൾ:CiXIV130 1868.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണം കൊണ്ടു ദോഷത്തെ ജയിക്ക, റോമ. ൧൨, ൨൧. ൪൩

മുള്ള ജാഗ്രതയെ അറിഞ്ഞും ഉദാസീനതകൊണ്ടും കാണിക്കാതി
രുന്നാൽ ആയവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പിക
പിഴയൊ രണ്ടും കൂടയൊ വിധിക്കയുംവെണം.

൨൮൭. വല്ലവനും മനുഷ്യജീവനു ആപത്തൊ വല്ലവൎക്കും വെ
ദനയൊ ഉപദ്രവമൊ വരുത്തുവാൻ ശക്തിയുള്ള വല്ല യന്ത്രം കൊ
ണ്ടും അറിഞ്ഞും ഉദാസീനതകൊണ്ടും വല്ലതും പ്രവൃത്തിക്കയും ത
ന്റെ ആധീനതയിലും വിചാരണയിലുമുള്ള ആ യന്ത്രം കൊണ്ടു
മനുഷ്യ ജീവനു ആപത്തു വരാതിരിക്കേണ്ടതിന്നു വേണ്ടുന്ന ജാഗ്ര
തയെ അറിഞ്ഞും കൊണ്ടും സൂക്ഷ്മക്കുറവു കൊണ്ടും കാണിക്കാതെയും
ഇരുന്നാൽ ആയവനു ആറുമാസം തടവൊ ൧൦൦൦ ഉറുപ്പികയൊളം
പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൨൮൮. വല്ലവനും തന്റെ വീടു മുതലായ കെട്ടിനു വല്ല കേടു
ഇരിക്കിലൊ ആയതിനെ പൊളിച്ചു നന്നാക്കുമ്പൊഴൊ ആ കെട്ടു
തന്നെയൊ അതിന്റെ ഒരു ഭാഗമൊ വീഴുന്നതിനാൽ വല്ല മനുഷ്യ
ജീവനു ആപത്തു വരാതിരിക്കെണ്ടതിന്നു ഇവൻ അറിഞ്ഞും കൊ
ണ്ടൊ ഉദാസീനതയാലൊ വെണ്ടുന്ന ജാഗ്രതയെ ഉപെക്ഷിച്ചു എ
ന്നു തെളിവായി വന്നാൽ അവനു ആറു മാസത്തൊളം തടവൊ ൧൦൦൦
ഉറുപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൯. വല്ലവനും തന്റെ വശത്തു വെച്ച വല്ല ജന്തുവിനാലും
മനുഷ്യ ജീവനു ആപത്തും ഉപദ്രവവും ഉണ്ടാകുവാൻ ഇട വരാതിരി
ക്കെണ്ടതിന്നു ആ ജന്തുവിനെ സൂക്ഷിക്കുന്നതിൽ വെണ്ടുന്ന ജാ
ഗ്രതയെ അറിഞ്ഞും കൊണ്ടും ഉദാസീനതകൊണ്ടും കാണിക്കാതിരു
ന്നാൽ ആയവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പികയൊ
ളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൯൦. ഈ നിബന്ധനയിൽ വിവരിച്ചിട്ടില്ലാത്ത വല്ല പ്രവൃ
ത്തി കൊണ്ടും എല്ലാവൎക്കും അസഹ്യത്തെ വരുത്തുന്നവനു ൨൦൦ ഉ
റുപ്പികയൊളം പിഴ വിധിക്കെണം.

൨൯൧. ജനോപദ്രവം വരുത്തുന്ന വല്ല പ്രവൃത്തി മെലാൽ ചെ
യ്യരുതു എന്നും ഇന്നിന്ന അവധി കഴിവൊളം ചെയ്യരുതു എന്നും
ആവക കല്പിപ്പാൻ അധികാരമുള്ള വല്ല സൎക്കാർ ഉദ്യൊഗസ്ഥനി
ൽ നിന്നു അങ്ങിനെയുള്ള കല്പന പുറപ്പെട്ടശെഷവും വല്ലവനും അ
ങ്ങിനെയുള്ള ജനോപദ്രവമായ പ്രവൃത്തിയെചെയ്കയൊ അവധിക
ഴിയും മുമ്പെ പ്രവൃത്തിക്കയൊ ചെയ്താൽ അവനു ആറു മാസത്തൊ
ളം സാധാരണ തടവൊ പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/47&oldid=182785" എന്ന താളിൽനിന്ന് ശേഖരിച്ചത്