താൾ:CiXIV130 1868.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ദോഷത്താൽ ജയിക്കപ്പെടാതെ

വേഗതയൊടും സൂക്ഷ്മക്കുറവിനൊടും കൂട വല്ല ഉരുളിനെ നടത്തിച്ചാ
ൽ അവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പികയൊളം പി
ഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൧. വല്ലവനും കള്ള വെളിച്ചം അടയാളം. ബൊയ എന്ന
പൊങ്ങത്തി എന്നിവറ്റിൽ ഒന്നിനെ കാണിച്ചു ഉരു ഓടിക്കുന്നവ
നെ വഴി തെറ്റിപ്പാൻ നൊക്കുകയൊ തെററിക്കയൊ മനസ്സൊടെ
ചെയ്താൽ ഏഴു മാസത്തൊളം തടവൊ പിഴയൊ രണ്ടും കൂടയൊ
വിധിക്കയും വെണം.

൨൮൨. വല്ലവനും ആൾക്കു ഹാനി വരത്തക്കവണ്ണം അറിഞ്ഞും
കൊണ്ടൊ ഉദാസീനതയാലൊ അധികം ഭാരം ഒരു വണ്ടിയിൽ കയ
റ്റികൊണ്ടുപൊകയൊ കയറ്റി കൊണ്ടുപൊകുവാൻ സംഗതി വരു
ത്തുകയൊ ചെയ്താൽ അവനു ആറു മാസത്തൊളം തടവൊ ൧൦൦൦ ഉറു
പ്പിക പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൩. വല്ലവനും വല്ല പ്രവൃത്തിയെ ചെയ്യുന്നതിനാലൊ ത
ന്റെ ആധീനത്തിലും വിചാരണയിലും ഇരിക്കുന്ന വല്ല വസ്തുവെ
സൂക്ഷിക്കാതെ ക്രമക്കെടായി ഇടുന്നതിനാലൊ രാജമാൎഗ്ഗത്തിലും വ
ണ്ടികൾ സഞ്ചരിക്കുന്ന ജലമാൎഗ്ഗത്തിലെങ്കിലും വല്ലവൎക്കും ആപ
ത്തൊ കേടൊ ഹാനിയൊ ഉണ്ടാകുവാൻ ഇട വരുത്തിയാൽ അവനു
൨൦൦ ഉറുപ്പികയൊളം പിഴ കല്പിക്കെണം.

൨൮൪. വല്ലവനും മനുഷ്യജീവനു ആപത്ത വരുവാനും ആ
ൎക്കെങ്കിലും വേദനയൊ ഹാനിയൊ വരുവാൻതക്കവണ്ണവും ബഹു
വെഗതയൊടും സൂക്ഷ്മക്കുറവിനൊടും കൂട വല്ലവിഷദ്രവ്യം കൊണ്ടു
എന്തെങ്കിലും പ്രവൃത്തിക്കയൊ ആ വക വസ്തുകൊണ്ടു മനുഷ്യ ജീവ
നു നഷ്ടം വരുവാൻ ഇട ഉണ്ടു എന്നു അറിഞ്ഞിട്ടും വെണ്ടും വണ്ണം
സൂക്ഷിക്കാതെ അങ്ങിനെയുള്ള വിഷവസ്തുവിനെ മനസ്സൊടെയൊ
ഉദാസീനതയാലൊ വെറുതെ വെച്ചാൽ അവനു ആറു മാസത്തൊളം
തടവൊ ൧൦൦൦ ഉറുപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൨൮൫. വല്ലവനും തീകൊണ്ടൊ എളുപ്പത്തിൽ തീപ്പിടിക്കുന്ന
വല്ലവസ്തുകൊണ്ടൊ മനുഷ്യ ജീവനു ആപത്ത വരുവാൻ തക്കവ
ണ്ണവും വല്ലവൎക്കും വെദനയും ഉപദ്രവവും ഉണ്ടാകുന്ന വിധത്തി
ലും അതിവെഗതയൊടൊ ഉദാസീനതയാലൊ വല്ലതും പ്രവൃത്തിക്ക
യൊ ആ തീ കൊണ്ടൊ എളുപ്പത്തിൽ കത്തുന്നവസ്തുകൊണ്ടാ മനു
ഷ്യജീവനു ആപത്തു വരുവാൻ ഇട ഉണ്ടാക്കി തന്റെ പക്കലുള്ള
തീയൊ കത്തുന്ന വസ്തുവിനയൊ സൂക്ഷിപ്പാൻ വെണ്ടി ആവശ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/46&oldid=182784" എന്ന താളിൽനിന്ന് ശേഖരിച്ചത്