താൾ:CiXIV130 1868.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏകാത്മാവാകുന്നു. ൧ കോറി. ൬, ൧൭ ൫൫

വഴിവരുത്തുന്നെൻ പിതൃപ്രസാദത്താൽ ॥
ഇതു സമസ്തൎക്കും സുരക്ഷമാൎഗ്ഗമായി ।
വരുമിതെന്നേകിയടങ്ങിടയനും ॥
ഇതിൻ പൊരുളെല്ലാം ധരിച്ചുകൊൾക നീ ।
ഈടാൎന്നശിഷ്യനോടുരെച്ചു ദേശികൻ ॥
പരേശദൈവവും സ്വവാക്യശക്തിയാൽ ।
ഇഹപരങ്ങളെ പടച്ചുകൊണ്ടതിൽ ॥
അനെകമാം ജീവങ്ങളെയുമായതിന്ന ।
ധീശരായി രണ്ടു മനുഷ്യരെ തീൎത്തു ॥
നിജാകൃതിപ്രകാരമായരുളിനാൻ ।
നിജഹിതത്തെയും മിരു മനുഷ്യൎക്കും ॥
ജനകനുമേദൻ പ്രസൂനവാടിയിൽ ।
പറഞ്ഞു പാൎപ്പിച്ചാനിരുവരും പിന്നെ ॥
തഥാവസിക്കുമ്പൊൾ പിശാചിൻ വൻചതി ।
വചസ്സുകേട്ടവർ പരെശവാക്യങ്ങൾ ॥
മറന്നുപാപത്തിൽ മുഴുകി തത്ഭവ ।
മനുഷ്യരിൽ പാപം പരംപരയാലെ ॥
പ്രകാശമായതു നിനച്ചു ദൈവവും ।
കനിഞ്ഞിവൎക്കുടൻ ദുരിതമൊക്കവെ ॥
നശിപ്പിച്ചീടുവാനുചിതമാൎഗ്ഗത്തെ ।
കൊടുത്തു വാഗ്ദത്ത മിനിക്കു കന്യയിൽ ॥
ജനിച്ചിടും സുതൻ ഗുണവിശിഷ്ടനാം ।
മനുഷ്യനായവൻ കിഴിഞ്ഞു ഭൂമിയിൽ ॥
വരുത്തും നിങ്ങടെ ദുരിതനിഷ്കൃതി ।
സ്വശോണിതം കൊണ്ടെന്നിവണ്ണ മേകിനാൻ ॥
ധരിക്ക യേശുവെന്നൊരുപരേശജൻ ।
പിറന്നതിൻവണ്ണം കുമാരനൂഴിയിൽ ॥
സമശക്തനാം പരേശകല്പനാ ।
നടത്തിയൊക്കവെ പിഴച്ചുപോയവർ ॥
വനെ ഭ്രമിച്ചീടു മജത്തിനൊക്കുന്ന ।
മനുഷ്യ പാപങ്ങൾ നിവൃത്തി ചെയ്തുടൻ ॥
വരുത്തി രക്ഷയെ സുദൈവമാഹാത്മ്യം ।
പുകഴ്ത്തി എല്ലാൎക്കും പരേശവിശ്വാസം ॥
സമസ്തസാരമെന്നുറച്ചു ഘൊഷിച്ചും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/59&oldid=182797" എന്ന താളിൽനിന്ന് ശേഖരിച്ചത്