താൾ:CiXIV130 1868.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ പിതാവെ നിന്റെ മുമ്പിലും ദൈവത്തിന്റെ

ഇടയചരിത്രഗീതം.

(കൎണ്ണപൎവ്വരീതി.)

ഗുണമാൎന്നുള്ളൊരു കഥയെ ചൊല്ലുവാൻ ।
സമസ്തരക്ഷകൻ തുണക്ക മെ സദാ ॥
പുമൎത്ഥസാരങ്ങളരുളിന ഗുരു ।
ഭ്രമം കളയുവാനുരച്ചു ശിഷ്യനായി ॥
പുരാണമാമൂരിൽ പ്രവേശിപ്പാനൂനി ।
ഞ്ഞൊരുത്തനമ്പൊടു നടന്നീടും വിധൌ ॥
ഉരത്തകാട്ടിലെ ചരലും മുള്ളുകൾ ।
തറച്ചു ഖിന്നനായ്ത്തളൎന്നു സൎവ്വാംഗം ॥
മുറിഞ്ഞു ചൊരയും പൊഴിഞ്ഞു കണ്ണുനീർ ।
ചൊരിഞ്ഞുമുച്ചത്തിൽ വിളിച്ചുമാടിനെ ॥
പരിഭ്രമാൽ വരും പുരുഷനെ കണ്ട ।
ങ്ങരികിലെത്തിയൊരളവു ചൊല്ലിനാൻ ॥
വനത്തിലെകനായി നടക്കുമാരു നീ ।
വനെചരനല്ല സുരാജ്യവാസിതാൻ ॥
മനോഹരാംഗ നിൻ ജനകനാരെടൊ ।
ഇനിക്കിതൊക്കയുമുരക്ക സത്യമായി ॥
നമുക്കു തൊന്നുമാറിതങ്ങു നീയെന്തു ।
തനിച്ചു കാനനെ ഉഴന്നു കേഴുവാൻ ॥
മനുഷ്യരിൽ പ്രഭുത്വമുള്ളൊരാകൃതി ।
ക്കനുചിത മഹൊ ഇടയവേഷമെ ॥
പഥികവാക്കു കെട്ടിടയനോതിനാൻ ।
കഥിക്കുവനല്ലാം സഖെ ശ്രവിക്കെടൊ ॥
അശെഷരാജരാജപുത്രനായ ഞാൻ ।
വശത്തിൽനിന്നു പൊയൊരാടു കുഞ്ഞിനെ ॥
വശീകരിക്കുവാൻ ജനകവാക്യത്താൽ ।
തെളിഞ്ഞിറങ്ങിനെനജത്തെ തേടുവാൻ ॥
അശേഷകൎത്താവും സമസ്തശക്തനും ।
വിശിഷ്ട മഹാത്മ്യ പ്രകാശമുള്ളോനും ॥
അദൃശ്യമാകിയ വെളിച്ചമുള്ളോരു ।
സ്ഥലെ വസിപ്പവൻ പ്രഭുവുമാം പിതാ ॥
അവനൊരുത്തനായി ജനിച്ച നന്ദനൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/56&oldid=182794" എന്ന താളിൽനിന്ന് ശേഖരിച്ചത്