താൾ:CiXIV130 1868.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മാവിൽ നടക്കയും വെണം. ഗലാ. ൫, ൨൫. ൨൯

സിംഹപും എലിയും.
(തുള്ളപാട്ടിൻ രീതി.)

കുലഹീനതയും ധനഹീനതയും ബലഹീനതയുമതുള്ള ജനത്താ
ൽ കുലബല ധനബല ജനബലമിങ്ങിനെ പലവിധ ശക്തിമുഴ
ത്ത ജനത്തിനുമൊരുപൊഴുതുപകൃതി വരുമെന്നതിനായൊരു കഥ
ഞാനിന്നുരചെയ്യുന്നേൻ:

പണ്ടങ്ങൊരു പെരുവിപിനെ വലിയൊരു കണ്ഠീരവവരനുണ്ടാ
[യ്വന്നു ।
കണ്ഠേതരഭുജവിക്രമനവനതുകൊണ്ടേറ്റംമദമാൎന്നനവരതം ॥
കണ്ടമൃഗങ്ങൾക്കിണ്ടൽപിണെച്ചുംകണ്ഠമറുത്തമറേത്തുകഴിച്ചും ।
കിണ്ടമനേകൎക്കുണ്ടാംവണ്ണംതൊണ്ടതുറന്നഥഗൎജ്ജനമിട്ടും ॥
രണ്ടുകരങ്ങളുമവനിയിലൂന്നികൊണ്ടുകുതിച്ചുമദിച്ചജഗത്തിൻ ।
കണ്ഠതലോപരിപതനംചെയ്ത കതണ്ടലിവറ്റജനത്തിനുപോലും ॥
കണ്ടൊരുമാത്രയിലേമനതാരിലിണ്ടലുദിച്ചുവരുംപടിതന്നുടെ ।
നീണ്ടു വളഞ്ഞൊരു നിശിതനഖാബലി പൂണ്ടതിരൌദ്രതയോടെ വി
[ളങ്ങും ॥
ഹസ്തയുഗാഹായമുസലയുഗത്താൽ ഹസ്തവീരൻ തന്മസ്തകകുംഭം।
പേൎത്തുമടിച്ചുപൊളിച്ചുതകൎത്തക്കൂൎത്തനഖങ്ങളമുഴ്ത്തിക്കീറിട്ട ॥
ത്യരമൊഴുകിവരുംരുധിരത്തെചിത്തരസേനകുടിച്ചുംകൊണ്ടവന ।
ത്രവനെമദമാൎന്നുമൃഗങ്ങൾക്കത്യുൽകടസാമ്രാട്ടായ്വാണാൻ ॥
ഇങ്ങിനെ കാനനസീമനി നിത്യം തിങ്ങിനസുഖരസമോടെ വസി
[പ്പൊരു ।
തുംഗപരാക്രമവിശ്രുതനാകിയ പിംഗവിലോചനനായകനൊരു
[നാൾ ॥
രാത്രിയിലത്താഴവുമുണ്ടുദരംവീൎത്തുമനസ്സുകുളിൎത്തുപതുക്കെ ।
മെത്തകരേറിശ്ശയനംചെയ്തഥചിത്തസുഖത്തൊടുറങ്ങും സമയെ ॥
തത്ര സമീപെ മരുവീടുന്നൊരു ധൂൎത്തതപെരുകിയ മൂഷികനൊരു
[വൻ ।
ദുഷ്ടമൃഗാധിപനഷ്ടികഴിച്ചവശിഷ്ടമതായൊരുഭക്ഷണമതിൽനി ॥
ന്നൊട്ടു കവൎന്നിങ്ങോട്ടു വരായിട്ടുടനെ സുഷിവിട്ടു നടന്ന ।
പ്പൊട്ടനിരുട്ടു കുരട്ടിത്തപ്പി കഷ്ടിച്ചവിടെക്കെത്തിയസമയെ ॥
പെട്ടന്നവനുടെ കാൽ തിരുമെയ്യിൽ തട്ടിമൃഗേന്ദ്രനു ഞെട്ടിയുറക്കം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/33&oldid=182771" എന്ന താളിൽനിന്ന് ശേഖരിച്ചത്