താൾ:CiXIV130 1868.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ അലംഭാവത്തോടു കൂടിയ ദൈവഭക്തി

ധൃഷ്ടതപെരുകിയ കേസരിയപ്പൊൾ രുഷ്ടതയോടെഴുനീറ്റുര ചെ
[യ്താൻ: ॥
ആര നമ്മുടെ നിദ്രയുണൎത്തി പാറെട നിന്നുടെ ഘോരവിനാശം ।
പാരിടമതിലൊരു വീരനുമെന്നൊടു നേരിടുവാൻ തുനികില്ലൊരുനാ
[ളും ॥
ക്രൂരമൃഗാധിപനഹമെന്നതു മനതാരതിലല്പവുമോരാതിഹ നീ ।
ധീരതയോടെൻ തിരുവുള്ളത്തിനു നീരസമിന്നു വരുത്തിയമൂലം ॥
കൂറു വെടിഞ്ഞിഹ നിൻതലയിന്നൊരു നൂറുനുറക്കായ്ക്കീറിനുറുക്കി ।
കാലപുരത്തിനയപ്പതിനൊട്ടും കാലവിളംബനമില്ല നമുക്കു ॥
കാളീതനയൻ ഗണപതിനിന്നുടെ മേലേറീട്ടു നടപ്പൊൻ വന്നെ
[ൻ ।
കാലിനുവീണു വണങ്ങിയിരക്കിൽ പോലുമഹം വിടുകില്ലെടനിന്നെ ॥
എന്നിവരോഷവശേന മൃഗേന്ദ്രൻ ചൊന്നതു കേട്ടു മഹാഭയമ
[കതളിർ ।
തന്നിൽനിറഞ്ഞു നടുങ്ങിവിറച്ചതിഖിന്നതയോടെ കരഞ്ഞു നമി
[ച്ചു ॥
ഉന്ദുരുതാനും മൃഗരിപുതന്നൊടു തന്നുരുഖേദത്തോടുരചെയ്താൻ ।
അയ്യൊ മൃഗവര ദാസനഹം തവ ചെയ്യൊല്ലെ മമ നിധനമിദാനീം ॥
കൈവഷളാക്കുകയെന്നിയെ നാഥൻ ചെയ്വതുമറ്റെന്തെൻ നിധ
[നത്താൽ ।
ഭക്തജനപ്രിയ ഹരികുലതിലക ഭക്തൻതവ ഞാനെന്നറിയേണം ॥
ചീൎത്തുമുഴുത്തൊരു വൃദ്ധതയാലെൻ നേത്രയുഗത്തിനു കാഴ്ചകുറ
[ഞ്ഞു ।
ധൂൎത്തല്ലതു കാരണമായടിയൻ രാത്രിയിൽ നേൎവ്വഴി കാണാഞ്ഞതി
[നാൽ ॥
ആൎത്തപരായണ സുമതെ നിൻതിരുമൂൎത്തിയിലിത്തിരി തട്ടിപ്പോ
[യി ।
ഓൎത്തുംകൊണ്ടിതു ചെയ്തില്ലെൻ പരമാൎത്ഥം ബോധിച്ചീടുക കൃപ
[യാ ॥
യുക്തിപറഞ്ഞു ഫലിപ്പിപ്പാനായുക്തിയിൽ വൈഭവമില്ലടിയനും ।
മൂത്തുനരെച്ചൊരു മുതുവെലി ഞാനെന്നോൎത്തു പൊറുത്തീടേണമ
[ബദ്ധം ॥
ഇത്തരമേകിപ്പുനരപി സംസ്കൃതകീൎത്തന മതിനാൽ സ്തുതിചെയ്തെ
[വം (വൃത്തഭേദം:)

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/34&oldid=182772" എന്ന താളിൽനിന്ന് ശേഖരിച്ചത്