താൾ:CiXIV130 1868.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ഇതാ യുഗസമാപ്തിയൊളം എല്ലാനാളും

പുറത്തായതിനാൽ ആ കുട്ടിക്കു മരണം സംഭവിച്ചു എങ്കിൽ കാ
ൎയ്യത്തിന്റെ അവസ്ഥക്കുതക്കവണ്ണം ആ കുറ്റക്കാരന്റെ മെൽ കുല,
നരഹത്യം എന്നവറ്റിൽ ഒന്നിനെ ചുമത്തി ശിക്ഷവിധിപ്പാൻ മെ
ല്പറഞ്ഞപകുപ്പിന്റെ താല്പൎയ്യം വിരൊധിക്കുന്നില്ല.

൩൧൮. ആരെങ്കിലും ജനിക്കും മുമ്പെയൊ ജനിച്ചശേഷമൊ
ജനിക്കുമ്പൊഴൊ മരിച്ചുപോയിരുന്നൊരു കുട്ടിയുടെ ശവത്തെ രഹ
സ്യമായി കുഴിച്ചിടുകയൊ മറ്റും വല്ല പ്രവൃത്തികൊണ്ടും ആ കുട്ടിയു
ടെ ജനനഞ്ഞ മനസ്സൊടെ മറച്ചുവെക്കുകയൊ മറച്ചുവെപ്പാൻ
പ്രയത്നിക്കയൊ ചെയ്താൽ അവനു രണ്ടു സംവത്സരത്തൊളം തട
വൊ പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.


വളൎത്തക്കാടുണ്ടാക്കെണ്ടുന്ന ക്രമവും അതിനാലുള്ള നന്മയും.

ജി ഇ. ബല്ലാൎത്ത സായ്പവൎകൾ അങ്ങാടിപ്പുറത്തുനിന്നു ൧൮൬൬ ജൂലായി ൧൯൹ മല
യാം ഗജട്ടിൽ പ്രസിദ്ധപ്പെടുത്തിയ സൂചകത്തിൽ നിന്നു ഓരൊന്നു എടുത്തിരിക്കുന്നു.

൧. നാട്ടിലെ ആവശ്യം.

രാജ്യത്തിൽ എല്ലാടത്തും വിശെഷിച്ചു പട്ടണങ്ങളിലും തീവണ്ടിക്ക
ടുത്ത പ്രദേശങ്ങളിലും മറ്റും വിറകിന്റെ വില കയറിവരുന്നതു കൂടാ
തെ ചില ഇടങ്ങളിൽ വിറക വെണ്ടും പൊലെ കിട്ടുന്നതു പ്രയാസം;
പടിമരങ്ങളുടെ വിലയും അധികമായി പൊങ്ങിവരുന്നു. ആകയാൽ
വരുന്ന കാലങ്ങളിൽ മുട്ടിന്നു തക്കവാറു പടിമരവും വിറകും ഉണ്ടാകെ
ണ്ടതിന്നു പലപ്രകാരത്തിലും പ്രയത്നം ചെയ്യുന്നതു ഏറ്റവും ആവ
ശ്യവും ആകുന്നു.

൨. വളൎത്തക്കാടു വെട്ടുന്നതിനാലുള്ള നാശങ്ങൾ.

1. അതല്ലാതെ നടേത്ത കൊല്ലങ്ങളിൽ ഉള്ള മഴ മുമ്പെത്ത പാട്ടി
ലില്ല കുറഞ്ഞിട്ടു പെയ്തപ്രകാരം വിശേഷിച്ചു കൃഷിക്കാൎക്കും വയസ്സ
ന്മാൎക്കും ബോധമുണ്ടല്ലൊ! ആയതു ഇവിടെ വിവരിപ്പാൻ കൂടാത്ത
പല സംഗതികളാൽ ഉണ്ടാകുന്നതല്ലാതെ വിശേഷിച്ചു മലയാളത്തിൽ
അവിടവിടെ വൻകാട് കുറ്റിക്കാടുകളെ പരക്കെ വെട്ടിത്തെളീച്ചതി
നാൽ മെഘങ്ങൾ അധികം ആകൎഷിക്കപ്പെടാതെ മഴ ചുരുങ്ങി വരു
ന്നതിനന്നു ഇടയുണ്ടു. പിന്നെ സ്ഥാപരവൎഗ്ഗങ്ങൾ (മരം ചെടി മുത
ലായവ കുറയുമളവിൽ പെയ്തുവരുന്ന മഴ വീഴുന്നെടത്തു കുടിച്ചു
പൊകാതെ വേഗം ഒഴുകി പൊകുന്നതിനാൽ ആറു കിണർ കുളം മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/50&oldid=182788" എന്ന താളിൽനിന്ന് ശേഖരിച്ചത്