താൾ:CiXIV130 1868.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ദീഘദൎശനങ്ങളെ ധിക്കരിക്കരുത. ൧ തെസ്സ. ൫, ൨൦.

ചികിത്സ.

ഈ രാജ്യത്തിൽ പണ്ടുപണ്ടെ പല സിദ്ധൌഷധങ്ങൾ അറി
യുന്നവർ ഉണ്ടായിരുന്നിട്ടും ആയവർ രഹസ്യമായി മൂടിവെച്ചതി
നാലല്ലൊ ആൎക്കും ഉപകാരമില്ലാതെ പോയതു! എന്നാൽ അപ്രകാരം
വിചാരിയാതെ സാരമാം പ്രയൊഗത്തിന്നു എളുപ്പവുമായ ചില മരു
ന്നുകൾ ഇതിനാൽ അറിയിച്ചു കൊടുക്കുന്നതു ആവശ്യമെന്നു തോ
ന്നിയിരിക്കുന്നു.

൧. ഈറ്റു നോവേറ്റു കിടപ്പവകൾക്കു. പന്നിത്തേറ്റ വെള്ള
ത്തിൽ തഴച്ചു കഴുത്തിന്നു കിഴ്പെട്ടു തുടയൊളം കീഴൊട്ടു തേക്ക അപ്പൊ
ൾ പെറും. ഉടനെ ആയതു മെലൊട്ടു തേക്ക.

൨. പെറ്റാൽ വരുന്ന ഗുന്മനു ഇന്തുപ്പു നല്ലെണ്ണയിലൊ ചൂടു
വെള്ളത്തിലൊ പൊടിച്ചിട്ടു കുടിക്ക.

൩. ശിശുക്കൾക്കു അതിസാരത്തിന്നു. ചെറുകടലാടി സമൂലമ
രച്ചു മോരിൽ കുറുക്കി കൊടുക്ക. അതിസാരം ശമിക്കും. അമ്പാഴത്തിൻ
തൊൽ ഇടിച്ചു പിഴിഞ്ഞ നീരൊടു സമം പശുവിൻപാൽ ചെൎത്തു
കൊടുക്ക. രക്താതിസാരം ശമിക്കും.

൪. ശിശുക്കൾക്കു ഗ്രഹണിക്കു പിച്ചകത്തിലനീർ നാഴി. നല്ലെ
ണ്ണ നാഴി കൊഴിച്ചിൽ വേർ. ഇരട്ടിമധുരം ൩. ൩. കഴഞ്ചി കല്ക്കം
ചെൎത്തു മെഴുപാകത്തിൽ കാച്ചിസേവിപ്പിക്ക.

൫. ശിശുക്കൾക്കു അംഗശക്തിക്കു. കൂവപ്പൊടി ഉഴക്ക അരക്ക
പൊടി ഉഴക്ക തമ്മിൽ ചേൎത്തു രണ്ടു കിഴിയാക്കി നാഴി എണ്ണ വെ
യിലിൽ വെച്ചു അതിൽ കിഴിയായിട്ടു ദിവസം ചൂടാക്കി കിഴി പി
ഴിഞ്ഞു മെൽ തേക്ക.

൬. ശുക്ലരക്തസ്രാവങ്ങൾക്കു. ചിറ്റാമൃത ശതാവരി നിലപ്പന
കിഴങ്ങ ഇവയുടെ ഊറൽ സമമെടുത്തു അത്ര പഞ്ചസാരയും കൂട്ടി
പാലിൽ സെവിക്ക.

൭. കൊടിയ വിഷത്തിന്നു. പച്ചൊലപാമ്പിന്റെ തല ഉണ
ക്കി പൊടിച്ചു ഗുളികയാക്കി സൂക്ഷിക്ക. കടിപെട്ടാലുടനെ കടിവാ
യിൽ തേക്ക.

൮. ആന്ത്രത്തിന്നു. മുക്കുറ്റികുത്തിപ്പിഴിഞ്ഞ നീറ്റിൽ അത്ര മൊ
രും പകൎന്നു ഉപ്പിട്ടു കുടിക്ക.

൯. ഒരിച്ചെന്നികുത്തിന്ന്. ചെറുനാരങ്ങ പുളിയിലരച്ചു നെറ്റി
മെൽ വടിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/54&oldid=182792" എന്ന താളിൽനിന്ന് ശേഖരിച്ചത്