താൾ:CiXIV130 1868.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ ബലഹീനന്മാരായിരുന്നപ്പോൾ തന്നെ ക്രിസ്തു

ഒരു സങ്കീർത്തനം. (സങ്കീ. ൫൦.)
ഭുജംഗത്തിന്റെയും പതിനാലു വൃത്തത്തിന്റെയും രീതി.

യഹോവാ മഹാ ശക്തനാഹൂയ്യ ചൊന്നാൻ ।
ദയാരഭ്യ സൂൎയ്യോദയാദസ്തമാന്തം ॥
സുസൌന്ദൎയ്യ സംപൂൎണ്ണ സീയൊനികാദ്രെ ।
രുദാരം പ്രകാശിച്ചു ദൈവം സ്വഭാസാ ॥
വരും ദൈവമസ്മാകമാസ്തെനമൌനം ।
പുരസ്തസ്യവഹ്നിൎദ്ദഹെ ദുജ്വലാത്മാ ॥
പ്രചണ്ഡാനിലൻ ചുറ്റു മത്യന്തവേഗം ।
പ്രഭൂതഃ പ്രഭോരസ്യ സമ്പൂൎണ്ണകീൎത്തെഃ ॥
വിളിക്കും ജനം ന്യായവിസ്താര കാൎയ്യെ ।
വിയന്തി സ്ഥിരാ മൂൎദ്ധ്വസംസ്ഥം സ്വകീയം ॥
ബലിക്കെന്നു മുന്നിട്ടു മൽഭക്തവൃന്ദം ।
നമുക്കിങ്ങു ചേൎത്തീടുവിൻ മൽകരാരിൽ ॥
കഥിക്കും വിധിക്കുന്ന ദേവന്റെ നീതം ।
പവിത്രം ദയാകാശജാലന്തദാനീം ॥
ശ്രവിക്കെൻജനം ഞാൻ കഥിക്കെട്ടെ നിന്നെ ।
ഉണൎത്തീടുവാനിസ്രയോലെ മദീയെ ॥
നിണക്കുള്ള ദൈവം സ്വയം ദൈവമീഞാൻ ।
ബലിക്കെന്നു ശാസിക്കയില്ലിന്നി നിന്നെ ॥
ബലിസ്താവകംമൽപുരസ്താദജസ്രം ।
വസിക്കുന്നു നിൻകാള കോലാടിതൊന്നു ॥
ഗ്രഹിച്ചീടുകെന്നുള്ളതില്ലീ നമുക്കൊ ।
വനസ്ഥം മൃഗൌഘം സമസ്തം സ്വകീയം ॥
പറക്കുന്ന പക്ഷീ നിലത്തുള്ള പ്രാണീ ।
സമസ്തം പ്രബോധിച്ചിരിക്കുന്നു ഞാനും ॥
വിശന്നീടുമെന്നാകിൽ നിന്നോടു പേശാ ।
നിറഞ്ഞൂഴിമേലുള്ളതെല്ലാം മദീയാ ॥
മുരം കാളമാംസം ഭജിച്ചീടുമൊ ഞാൻ ।
നറുഞ്ചോരയാട്ടിന്റെതുണ്ടൊ കുടിപ്പു ॥
കുടിച്ചീടു നീ ദൈവമുമ്പിൽ സപൎയ്യാം ।
കനക്കെന്നു സങ്കീൎത്തനം നിന്റെ നേൎച്ച ॥
ഞെരുക്കം വരുമ്പൊൾ വിളിക്കെന്നെ നീ ഞാൻ ।
തരത്തോടണഞ്ഞുദ്ധരിച്ചീടുമെന്നാൽ ॥
മഹത്വപ്രദൻ നീ നമുക്കെന്നു നമ്മെ ।
സ്തുതിച്ചീടുമാപൂൎണ്ണഭക്ത്യാനിതാന്തം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/6&oldid=182744" എന്ന താളിൽനിന്ന് ശേഖരിച്ചത്