താൾ:CiXIV130 1868.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവമക്കളാകുന്നു. റോമ. ൮ ൧൪. ൪൧

ഉറുപ്പിക പിഴയും എന്നിവറ്റിൽ ഒന്നൊ രണ്ടും കൂടയൊ വിധിക്ക
യും വെണം.

൨൭൫. വല്ലവനും ഒരു പച്ചമരുന്നെയൊ മറ്റുവല്ല ഔഷധമൊ
അതിന്റെ വീൎയ്യം കുറഞ്ഞുപൊകുവാനും അതിന്റെ ഉപയൊഗം ഭേദി
ച്ചുപൊകുവാനും അഥവാ ബാധകരമുള്ള വസ്തു അതിൽ ചെൎന്നുപൊ
യി എന്നറിഞ്ഞും കൊണ്ടു അതിനെ വില്ക്കയൊ വില്പാൻ കൊടുക്ക
യൊ വെക്കയൊ കൂട്ടില്ലാത്ത വസ്തു എന്നപൊലെ അതിനെ ചികി
ത്സക്കായി ദിസ്പെന്സരി എന്ന ദായകശാലയിൽ നിന്നു കൊടുപ്പാൻ
സംഗതി വരുത്തുകയാ മെല്പറഞ്ഞ പ്രകാരം അതു കൂട്ടുള്ളതാകുന്നു
എന്നു അറിയാതെ അതിനെ ചികിത്സക്കായി പ്രയൊഗിപ്പാൻ സം
ഗതി വരുത്തുകയൊ ചെയ്താൽ ആയവനു രണ്ടിൽ പരം ആറു മാ
സത്തൊളം തടവൊ ൧൦൦൦ ഉറപ്പികയൊളം പിഴയൊ രണ്ടും കൂടയൊ
വിധിക്കയും വെണം.

൨൭൬. വല്ലവനും ഒരു പച്ചമരുന്നെയൊ മറ്റുവല്ല ഔഷധമൊ
അറിഞ്ഞും കൊണ്ടു പേർ മാറ്റി വില്ക്കയൊ വില്പാൻ കൊടുക്കയൊ
വെക്കയൊ ചികിത്സക്കായി ദിസ്പെന്സരിയിൽനിന്നു കൊടുപ്പിക്കയൊ
ചെയ്താൽ ആയവനു രണ്ടിൽ പരം ആറു മാസത്തൊളം തടവൊ
൧൦൦൦ ഉറുപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കെണം.

൨൭൭. സൎവ്വൎക്കും ഉപകാരമായ നീരൊറവൊ കിണർ മുതലായ
ജലസ്ഥാനങ്ങളിലെ വെള്ളമൊ മനസ്സാലെ കേടുവരുത്തുകയൊ മ
ലിനതപ്പെടുത്തുകയൊ അതിന്റെ സാധാരണ പ്രയൊജനത്തിന്നു
കുറവു വരുത്തുന്നവനു മൂന്നു മാസത്തൊളം തടവൊ ൫൦൦ ഉറുപ്പിക
യൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൭൫. വല്ലവനും സമീപത്ത പാൎക്കുന്നവൎക്കും വല്ല ഉദ്യൊഗം
നടത്തിക്കുന്നവൎക്കും രാജമാൎഗ്ഗത്തൂടെ കടന്നുപൊകുന്നവൎക്കും സൌ
ഖ്യക്കെടു വരുത്തുവാൻ തക്കവണ്ണം മനസ്സൊടെ വായുവിനെ വിട
ക്കാക്കിയാൽ അവനു ൫൦൦ ഉറുപ്പികയൊളം പിഴ വിധിക്കയും വെണം.

൨൭൯. വല്ലവനും മനുഷ്യജീവനു ഹാനി വരുവാൻ തക്കവണ്ണ
വും ആളുകൾക്കു വെദനയൊ കേടൊ വരുത്തുന്ന വിധത്തിലും അ
തിവേഗതയൊടൊ സൂക്ഷ്മക്കുറവിനോടൊ വണ്ടിമുതലായ വാഹന
ങ്ങളെ ഓടിക്കയും ചെയ്താൽ അവനു ആറു മാസത്തൊളം തടവൊ
൧൦൦൦ ഉറപ്പികയൊളം പിഴയൊ രണ്ടും കൂടയൊ വിധിക്കയും വെണം.

൨൮൦. വല്ലവനും മനുഷ്യ ജീവനു ഹാനി വരത്തക്കവണ്ണവും
ആളുകൾക്ക വെദനയൊ കേടൊ വരുത്തുന്ന വിധത്തിലും അതി

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/45&oldid=182783" എന്ന താളിൽനിന്ന് ശേഖരിച്ചത്