താൾ:CiXIV130 1868.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവത്തിന പക്ഷഭേദമില്ലല്ലൊ. റൊമ. ൨, ൧൧ ൩൩

ഒരു സൽക്രിയയുടെ പ്രതിഫലം

ഗൎമ്മന്യരാജ്യത്തിന്റെ ഒരു വലിയ നഗരത്തിൽ വെച്ചു ഒമ്പ
തു വയസ്സുള്ളൊരു ആൺ കുട്ടി അങ്ങു ഒരു കോണിൽ നിന്നുകൊ
ണ്ടു കടന്നു പോകുന്നവരൊടു ഭിക്ഷ യാചിച്ചും കീറത്തുണിയുടുത്തും
ശീതം സഹിച്ചുകൂടായ്കയാൽ മുഖം നീലിച്ചും കാലുകൾ തമ്മിൽഅടി
ച്ചു വിറച്ചും കണ്ണുനീർ ഓലോലമായി ഒഴുകിയും കൊണ്ടിരിക്കുമ്പൊൾ
കടന്നു പോകുന്ന പലരും അവന്റെ പരവശതയെ വിചാരിയാ
തെ വെറുതെ ഒഴിഞ്ഞുപോകുന്നതിനെ കുട്ടി കണ്ടു അതിദുഃഖിതനാ
യി. അയ്യയ്യൊ! ഞാനും മരിച്ചു, എന്റെ അമ്മയൊടു കൂട മണ്ണെടത്തി
ൽ കിടന്നാൽ കൊള്ളായിരുന്നു എന്നു വിലാപിച്ചു, നിടുവീൎത്തു പറയു
ന്നതിനെ അപ്പോഴെക്കു ആ സ്ഥലത്തിൽ എത്തിയിരുന്ന ഒരു ധന
വാൻ കേട്ടു, കുട്ടിയുടെ പരാധീനതയെ കണ്ടു, അവനിൽ കൃപ തൊ
ന്നി അരികത്തു ചെന്നു: ഹാ! കുട്ടിയെ നീ എന്തിന്നു കരയുന്നു എന്നു
സ്നേഹപുൎണ്ണമായി ചോദിച്ചാറെ, കുട്ടി പിന്നെയും വീൎത്തു കൈ രണ്ടും
നീട്ടി, അല്ലയൊ തമ്പുരാനെ! ഇന്നലെയും ഇന്നും ഞാൻ ഒരു വസ്തു
വും ഭക്ഷിച്ചില്ല. അല്പം ആഹാരം വാങ്ങെണ്ടതിന്നു എനിക്കു രണ്ടു
പൈസ്സ തരെണം എന്നു അപേക്ഷിച്ചപ്പൊൾ, ആ ധനവാൻ നി
ന്റെ പേർ എന്ത എന്നും ബന്ധുക്കൾ ആർ എന്നും ചൊദിച്ചതിന്നു
കുട്ടി, എന്റെ പേർ ജോൎജ എന്നും അഛ്ശൻ മരിച്ചതു വളരെ നാളായി
അമ്മയുടെ ശവത്തെ മിനിഞ്ഞാന്നത്രെ അടക്കിയതു, ഇനി എനി
ക്കു ഭൂമിയിൽ യാതൊരു ബന്ധുക്കളുമില്ല. അമ്മ പാൎത്തിരുന്നകുടിയിൽ
നിന്നു അവളുടെ ശവം എടുത്തശേഷം ജന്മി എന്നെ ആട്ടിക്കളഞ്ഞു.
ഈ കഴിഞ്ഞ രണ്ടു രാത്രികളിൽ ഞാൻ കുതിരപ്പന്തിയിൽ കിടന്നു ശീത
വും വിശപ്പും സഹിച്ചു വളരെ കഷ്ടം അനുഭവിച്ചു, എന്നുംമറ്റും കുട്ടി
ബഹു വിവശതയോടെ പറഞ്ഞപ്പെൾ, ധനവാൻ നീ എഴുത്തപ
ള്ളിയിൽ പോയി പഠിച്ചു, വായിപ്പാനും എഴുതുവാനും ശീലിച്ചുവൊ?
എന്നതിന്നു കുട്ടി, എനിക്കു പഠിപ്പാൻ വളരെ ആഗ്രഹമുണ്ടായിരു
ന്നു എങ്കിലും, എന്റെ അമ്മയുടെ ദാരിദ്ര്യം നിമിത്തം അതിന്നു സം
ഗതി വന്നില്ല എന്നു പറഞ്ഞു.

അപ്പൊൾ വല്ദൻ എന്ന ധനവാൻ കുട്ടിയെ കൂട്ടിക്കൊണ്ടു, ഒ
രു സത്രത്തിലേക്കു ചെന്നു അവനെ നല്ലവണ്ണം ഭക്ഷിപ്പിച്ചു തൃപ്തി
വരുത്തിയ ശേഷം, തന്റെ വീട്ടിലേക്കു വരുത്തി, പണിക്കാരനായ
ന്യൂറ്റൻ എന്നവനെ വിളിച്ചു: നീ ഈ കുട്ടിയെ കണ്ടുവൊ? നീ ഇ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/37&oldid=182775" എന്ന താളിൽനിന്ന് ശേഖരിച്ചത്